കണ്ണൂര്‍: മീന്‍കുന്നില്‍ കടലില്‍ കാണാതായ രണ്ടാമത്തെ യുവാവിന്റെ മൃതദേഹവും കണ്ടെത്തി.
വാരം വലിയന്നൂര്‍ വെള്ളോറ ഹൗസില്‍ വി. പ്രിനീഷിന്റെ (27) മൃതദേഹമാണ് ഇന്ന് രാവിലെ പയ്യാമ്പലം ബീച്ചിനടുത്ത് കരയ്ക്കടിഞ്ഞ നിലയില്‍ കണ്ടെത്തിയത്. പട്ടാനൂര് കൊടോളിപ്രം ആനന്ദനിലയത്തില്‍ പി.കെ. ഗണേശന് നമ്പ്യാരുടെ (28) മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു.
തിങ്കളാഴ്ച വൈകീട്ട് നാലോടെ കള്ളക്കടപ്പുറം ഭാഗത്താണ് യുവാക്കളെ കാണാതായത്. പാറക്കെട്ടില്‍നിന്ന് ഫോട്ടോ എടുത്ത ശേഷം കടലില്‍ നീന്തുന്നതിനിടെ തിരയില്‍പെടുകയായിരുന്നു. ബീച്ചിലെത്തിയ ദമ്പതികളാണ് യുവാക്കള്‍ ഒഴുക്കില്പെടുന്നത് കണ്ടത്. ഇവര്‍ സമീപവാസികളെ വിവരമറിയിച്ചു. അവരെത്തിയപ്പോഴേക്കും നീന്തിച്ചെന്ന് രക്ഷപ്പെടുത്താന്‍ സാധിക്കാത്ത വിധം ദൂരത്തേക്ക് യുവാക്കള്‍ ഒഴുകിപ്പോയിരുന്നു.
ഇന്നലെ ഉച്ചയോടൊണ് ഗണേശന്റെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ പകല്‍ മുഴുവന്‍ തിരച്ചില്‍ നടത്തിയെങ്കിലും പ്രിനീഷിനെ കണ്ടെത്താനായിരുന്നില്ല. കടലില്‍ കനത്ത തിരയായിരുന്നതിനാല്‍ തിരച്ചില്‍ ദുഷ്കരമായിരുന്നു.
Trending
- “ഉദ്യോഗസ്ഥർ രാജ്യം വിടണം” – ഇറാൻ ആക്രമണത്തിൽ കടുത്ത നിലപാടുമായി കുവൈത്ത്
- വടകര കാഫിർ സ്ക്രീൻഷോട്ടിൽ തുടരന്വേഷണത്തിന് ഏഴംഗ എസ്ഐടിയെ നിയോഗിച്ചു
- ഹോട്ടലിൽ വൻ തീപിടിത്തം; 21 മരണം, മരിച്ചവരിൽ ഭൂരിഭാഗവും വിദേശികൾ
- ‘കെഎം ബഷീറിന്റെ കൊലയാളിയെ മന്ത്രിക്കൊപ്പം ഇരുത്തരുത്’; പ്രതിഷേധവുമായി മാധ്യമ പ്രവര്‍ത്തകര്‍
- ‘ഇനി പാർട്ടിയുടെ ഭാഗം’: കെ ടി ജലീലും ഭാര്യയും സിപിഎം അംഗത്വമെടുത്തു
- എ.കെ.സി. സി.യുടെ ചർച്ചാ സദസ്സ് “വാർദ്ധക്യം ബാധ്യതയോ.. സാധ്യതയോ..”? ബിഷപ്പ് മാർ. റമിജിയോസ് ഇഞ്ചിനാനിയിൽ ഉദ്ഘാടനം ചെയ്യും
- ബഹ്റൈൻ ജനതയുടെ ഐക്യത്തെയും ദേശസ്നേഹത്തെയും പ്രശംസിച്ച് ഹമദ് രാജാവ്
- റയ്യാൻ മദ്രസ്സ ക്വിസ് മത്സര വിജയികൾക്ക് സമ്മാനം നൽകി

