കൊച്ചി: ബിഎസ്എന്‍എല്‍ എംപ്ലോയീസ് സൊസൈറ്റി തട്ടിപ്പ് കേസില്‍ അഞ്ച് ഡയറക്ടര്‍മാരുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി കൂടി ഹൈക്കോടതി തള്ളി. സഹകരണ സംഘത്തില്‍ നടന്നത് ആസൂത്രിത സാമ്പത്തിക കുറ്റകൃത്യമാണെന്നും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥക്ക് ഇത് ഭീഷണിയാണെന്നും കോടതി വ്യക്തമാക്കി.
സോഫിയാമ്മ തോമസ്, കെ മനോജ് കൃഷ്ണന്, അനില്‍കുമാര്‍ കെ എ, പ്രസാദ് രാജ്, മിനി മോള് എന്നിവരുടെ ഹര്‍ജിയാണ് തള്ളിയത്. തട്ടിപ്പില്‍ പങ്കില്ലെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും പ്രതികള്‍ കോടതിയെ അറിയിച്ചു. എന്നാല്‍ സഹകരണ സംഘത്തില്‍ ആസൂത്രിത സാമ്പത്തിക കുറ്റകൃത്യമാണ് നടന്നതെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. പ്രതികള്‍ കള്ളപ്പണം ഒളിപ്പിച്ചത് എവിടെയാണെന്ന് കണ്ടെത്താന്‍ അന്വേഷണം നടക്കേണ്ടതുണ്ടെന്നും ഹൈക്കോടതി പറഞ്ഞു. ആരോപണത്തില്‍ നിന്ന് ഇവര്‍ക്ക് ഒഴിയാനാകില്ലെന്നും ജാമ്യം നല്കിയാല് അന്വേഷണം അട്ടിമറിക്കുമെന്നും ഹൈക്കോടതി പറഞ്ഞു. 44 കോടി 14 ലക്ഷം രൂപയുടെ ക്രമക്കേടാണ് സഹകരണ സംഘത്തില്‍ നടന്നത്. നിലവില്‍ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. കേസില്‍ 10 പേരെ നേരെത്തെ അറസ്റ്റ് ചെയ്തിരുന്നു.
Trending
- യുകെയിൽ ‘ദൃശ്യം 3’ തരംഗം: റിലീസിന് നാല് ആഴ്ച മുമ്പ് അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ച് RFT ഫിലിംസ്
- സമസ്ത ബഹ്റൈൻ ത്രൈമാസ കാമ്പയിൻ പ്രഖ്യാപിച്ചു.
- ഇപിഎസിനെ മുഖ്യമന്ത്രി ആക്കണമെന്ന് ആവശ്യം, വിജയുടെ ഭൂരിപക്ഷം ഉറപ്പായില്ലെന്ന് ലോക്ഭവൻ; ഭൂരിപക്ഷം ഉറപ്പിക്കാതെ സത്യപ്രതിജ്ഞ അനുവദിക്കില്ല
- പട്ടിക പുറത്തായി; കെപിസിസി അധ്യക്ഷനടക്കമുള്ള എംഎൽഎമാരുടെ പിന്തുണ കെ.സി. വേണുഗോപാലിന്. യഥാർത്ഥ പേപ്പർ അതല്ലന്ന് നിരീക്ഷകർ
- വി.ഡി. സതീശന് പിന്തുണയും ഐക്യദാർഢ്യവുമായി ബഹ്റൈനിലെ കോൺഗ്രസ് പ്രവർത്തകർ
- വിദ്യാഭ്യാസ വകുപ്പ് കോണ്‍ഗ്രസുമായി വെച്ചുമാറുന്ന പ്രശ്നമില്ലെന്ന് മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി
- ഇന്ത്യൻ ക്ലബ് ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റ് മെയ് 15 മുതൽ 21 വരെ
- ഭാസ്കര കാരണവർ വധക്കേസ് പ്രതി ഷെറിനെതിരെ ജയിലിലെ രഹസ്യങ്ങൾ പുറത്തുവിട്ട സഹതടവുകാരി സുനിതയുടെ മരണത്തിൽ ദുരൂഹത



