മനാമ : സ്റ്റാർ വിഷൻറെ ബാനറിൽ അറാദ് അയ്യപ്പസേവാ സമിതി സംഘടിപ്പിക്കുന്ന ശ്രീ മുത്തപ്പൻ വെള്ളാട്ട മഹോത്സവം മെയ് മൂന്നു വെള്ളിയാഴ്ച നടത്തുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ എട്ടുമണിക്ക് കേളികൊട്ട് ഓടുകൂടി കൊടിയേറ്റം നടത്തും. തുടർന്ന് മലയിറക്കൽ പാണ്ടിമേളവും നടത്തും. അറാദ് അയ്യപ്പ സേവ സമിതിയുടെ പ്രത്യേക ഭജനയും 10.30 മുതൽ മുത്തപ്പൻ വെള്ളാട്ടവും 12 മണിമുതൽ 2 മണിവരെ മഹാപ്രസാദവും നടത്തും. 2.30 മുതൽ ഘോഷയാത്ര ആരംഭിക്കും. ജാതിമതഭേദമന്യേ മുത്തപ്പൻ വെള്ളാ ട്ടിലേക്കുള്ള പ്രവേശനം സൗജന്യമാണെന്ന് സ്റ്റാർ വിഷൻ ചെയർമാൻ സേതുരാജ് കടയ്ക്കൽ, ആഘോഷ കമ്മിറ്റിക്ക് വേണ്ടി നാരായണൻകുട്ടി, രാജൻ, ശശികുമാർ, സുഭാഷ് കുമാർ, പ്രജിത്ത് കുമാർ, അജികുമാർ എന്നിവർ അറിയിച്ചു.
Trending
- കുഴിനഖ ചികിത്സയ്ക്കായി ഒപി നിര്‍ത്തിവെച്ച് ഡോക്ടറെ വീട്ടിലേക്ക് വിളിപ്പിച്ചു; കലക്ടര്‍ക്കെതിരെ പരാതി
- ചാലക്കുടി സ്വദേശിനി കാനഡയില്‍ മരിച്ചനിലയില്‍; ഭര്‍ത്താവിനെ കാണാനില്ല
- ബ്രത്ത് അനലൈസര്‍ പരിശോധന പേടിച്ച് ഡ്രൈവർമാർ മുങ്ങി; വെഞ്ഞാറമൂട് ഡിപ്പോയിൽ നിരവധി സർവീസുകൾ മുടങ്ങി
- ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണ പ്രതിഷേധം; ലൈസൻസ് ടെസ്റ്റ് അഞ്ചാം ദിവസവും മുടങ്ങി
- പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി
- വിമാന യാത്രക്കാരെ വലച്ച് നടത്തിയ സമരത്തില്‍ 30 ജീവനക്കാരെ എയര്‍ ഇന്ത്യ എക്സ്പ്രസ് പിരിച്ചുവിട്ടു
- കേടായ ചിക്കന്‍ ഉപയോഗിച്ച് ഷവര്‍മ, 19കാരന്റെ മരണത്തില്‍ കടയുടമയെ പൊലീസ് അറസ്റ്റ് ചെയ്തു
- കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കരുണാപുരത്ത് മരം കടപുഴകി വീണ് വീട് തകർന്നു; ട്രെയിന്‍ ഗതാഗതം താറുമാറായി