ബഹറിൻ കേരളീയ സമാജം അംഗങ്ങളെ തെറ്റ് ധരിപ്പിച്ച് നിലവിലുള്ള സമാജം ഭരണ സമിതിയുടെ കാലാവധി രണ്ട് വർഷമാക്കുവാൻ സർക്കാർ അനുമതി ലഭിച്ചു എന്ന വ്യാജപ്രചാരണം നടത്തി അധികാരത്തിൽ കടിച്ച് തൂങ്ങുവാനുള്ള സമാജം ഭരണ സമിതിയുടെ ജനാധിപത്യ വിരുദ്ധ സമീപനം അംഗീകരിക്കുവാൻ കഴിയില്ല. തീർത്തും തെറ്റായ നടപടി ക്രമങ്ങളിലൂടെയാണ് രണ്ട് വർഷമാക്കുന്നതിനുള്ള അനുമതി 2019 ഫെബ്രുവരി അവസാനം ലഭിച്ചത്. ബന്ധപ്പെട്ട ഗസറ്റ് വിജ്ഞാപനത്തിൽ നിന്ന് തന്നെ അത് സുവ്യക്തമാണ് എന്ന് പ്രോഗ്രെസ്സീവ് പാനൽ വ്യക്തമാക്കി. ഇപ്പോൾ ലഭിച്ചൂവെന്ന് അവകാശപ്പെടുന്ന അനുമതി പോലും മുൻകാലപ്രാബല്യത്തോടെയല്ല അനുവദിച്ചിട്ടുള്ളത്.. തന്റെ ഗ്രൂപ്പിൽ മറ്റെല്ലാവരെയും അവഗണിച്ച് തുടർച്ചയായി നേതൃത്വം കൈയാളുന്നതിന് എതിരെയുള്ള എതിർപ്പിനെ മറികടക്കുവാൻ അംഗങ്ങളെയും സർക്കാരിനെയും തെറ്റ് ധരിപ്പിക്കുന്ന പ്രസിഡന്റിന്റെയും ഭരണസമിതിയുടെയും നടപടിയെ ജാനാധിപത്യ പരമായും നിയമപരമായും നേരിടുന്നതിന്റെ ഭാഗമായാണ് മന്ത്രാലയത്തെ സമീപിച്ചിട്ടുള്ളതും, ഭരണസമിതി നിയമവിരുദ്ധമായി ഏപ്രിൽ മാസം 11ന് വിളിച്ചുചേർത്ത ജനറൽ ബോഡി പ്രോഗ്രെസ്സീവ് പാനൽ ബഹിഷ്കരിച്ചതും. ഇത്തരം ജാനാധിപത്യ വിരുദ്ധ സമീപനത്തിനെതിരെ ശക്തമായി പ്രതികരിക്കുവാൻ എല്ലാ ജനാധിപത്യവിശ്വസികളോടും അംഗങ്ങളോടും പ്രോഗ്രെസ്സീവ് അഭ്യർത്ഥിക്കുന്നു.