മനാമ: നടനവിസ്മയം നീതു സജിത്ത് കലാക്ഷേത്ര യിലേക്ക് എത്തുന്നു. കലാതിലകമായിരുന്ന നീതു സജിത്ത്, ഭരതനാട്യം, മോഹിനിയാട്ടം ,കുച്ചുപ്പുടി ,ഓട്ടൻതുള്ളൽ ,കേരളനടനം എന്നിവയിൽ സ്കൂൾ യൂണിവേഴ്സിറ്റി തലത്തിൽ നിരവധി തവണ വിജയി ആയിരുന്നു.പത്മഭൂഷൻ ധനന്ജയൻ,റിഗാറ്റ കൾച്ചറൽ സൊസൈറ്റി സ്ഥാപകയായ ഗിരിജ ചന്ദ്രൻ, കലാക്ഷേത്രയുടെ ഹരിഹരൻ എന്നിവരുടെ കീഴിലാണ് നീതു ഭരതനാട്യം അഭ്യസിച്ചത്.വെമ്പട്ടി ചിന്നസത്യത്തിൻറെ മുതിർന്ന ശിക്ഷ്യയായ ബിജുല ബാലകൃഷ്ണനാണ് നീതുവിനെ കുച്ചുപ്പുടിയിലെ ഗുരു.കല്യാണിക്കുട്ടിയമ്മയുടെ ശിക്ഷ്യയായ നവമി അരുൺ ,ശോഭ മോഹൻ എന്നിവരുടെ ശിക്ഷണത്തിലാണ് മോഹിനിയാട്ടം നീതു അഭ്യസിച്ചത്.കലാമണ്ഡലം ഗീതാനന്ദൻ റെ കീഴിൽ ഓട്ടം തുള്ളലും, ഭരതാഞ്ജലി മധുസൂദനൻ നായരുടെ ശിക്ഷണത്തിൽ കേരളനടനവും നീതു സജിത്ത് പഠിച്ചത്.
കലാതിലകം ഇതിനുപുറമേ മോണോആക്ട് കഥാപ്രസംഗം എന്നിവയിലും ഡാൻസിൽ സി സി ആർ ടി സി സ്കോളർഷിപ്പ് സ്വരലയ ബെസ്റ്റ് ഡാൻസ് അവാർഡും ഇതിനോടകം കരസ്ഥമാക്കി സൂര്യ കൃഷ്ണമൂർത്തിയുടെ പ്രശസ്തമായ കേരളത്തിൽ നിന്നും തിരഞ്ഞെടുത്ത നാലുപേരിൽ ഒരാൾ നീതു എന്നതും ഈ കലാകാരിയുടെ ജീവിതത്തിലെ മറ്റൊരു നാഴികക്കല്ലാണ്.ഇന്ത്യയിലെ വിവിധ വേദികളിൽ വിധികർത്താവായിരുന്ന നീതു, ബഹറിനിലെ മലയാളികളുടെ കലാ കേന്ദ്രമായ ബഹറിൻ കേരളീയ സമാജം, കേരള കാത്തലിക് അസോസിയേഷൻ എന്നിവിടങ്ങളിലും വിധികർത്താവ് ആയിരുന്നു. മെയ് 8 ബുധനാഴ്ച സൽമാനിയ കാനു ഗാർഡനിൽ ഉള്ള സ്റ്റാർ കലാക്ഷേത്രയിൽ വൈകിട്ട് 7 30 മുതൽ നൃത്തപരിശീലനം ആരംഭിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് 17290157, 36219358 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.