Author: News Desk

മനാമ: ബഹ്‌റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി മാർച്ച് 12 നും മാർച്ച് 23 നും ഇടയിൽ നടത്താനിരുന്ന ഫുഡ് ഫെസ്റ്റിവൽ റദ്ദാക്കിയതായി പ്രഖ്യാപിച്ചു. ബഹറിനിൽ കോവിഡ് 19 -ന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി പൊതുജനങ്ങളുടെ സുരക്ഷാ ഉറപ്പുവരുത്തുന്നതിനായിട്ടാണ് പരിപാടി റദ്ദു ചെയ്തത്. ഫുഡ് ഫെസ്റ്റിവലിന്റെ രണ്ടാം ഘട്ടമാണ് കൊറോണ വൈറസ് ബാധയെ തുടർന്ന് ഉപേക്ഷിച്ചത്. ആദ്യ ഘട്ടം ഫെബ്രുവരി 20 മുതൽ 29 വരെ ബഹ്‌റൈൻ ബേയിൽ നടന്നിരുന്നു. വൈറസിന്റെ വ്യാപനം തടയുന്നതിനായി അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായി സർക്കാർ എക്സിക്യൂട്ടീവ് കമ്മിറ്റി ഏറ്റെടുത്ത പ്രതിരോധ പ്രവർത്തനങ്ങളെയും ആരോഗ്യ മുൻകരുതലുകലുകളെയും ബഹ്റിന്റെ സമീപനത്തെയും ലോകാരോഗ്യ സംഘടനാ പ്രശംസിച്ചു.

Read More

കൊറോണ വൈറസ് വീണ്ടും കേരളത്തില്‍ സ്ഥിതീകരിച്ചതിന്‍രെ അടിസ്ഥാനത്തില്‍ ഈ പതിനഞ്ച് രാജ്യങ്ങളില്‍ നിന്ന് വരുന്നവരെ ഇനി വിമാനത്താവളത്തില്‍ പരിശോധിക്കും. ആഗോളതലത്തില്‍ കോവിഡ് വൈറസ് ബാധ വ്യാപിക്കുന്ന സാഹചര്യത്തിലാണ് കൊച്ചി വിമാനത്താവളത്തില്‍ കൊറോണ പരിശോധിക്കുന്ന രാജ്യങ്ങളുടെ എണ്ണം കൂട്ടിയതെന്ന് എറണാകുളം ജില്ലാ കളക്ടര്‍ എസ്.സുഹാസ് അറിയിച്ചു. സ്‌പെയിന്‍,ഫ്രാന്‍സ്,യു എസ് രാജ്യങ്ങളില്‍ നിന്നെത്തുന്നവരടക്കം 15 രാജ്യങ്ങളില്‍ നിന്ന് വരുന്നവരെയാണ് ഇനി മുതല്‍ വിമാനത്താവളത്തില്‍ പരിശോധിക്കുന്നത്. കൂടാതെ ചൈന, ദക്ഷിണ കൊറിയ,ഇറ്റലി,ഇറാന്‍,ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ നിര്‍ബന്ധമായും വിമാനത്താവളത്തിലോ മറ്റ് കേന്ദ്രങ്ങളില്‍ അറിയിക്കണം. അല്ലാത്ത പക്ഷം ഇവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. ജില്ലയില്‍ കൂടുതല്‍ ഐസോലേഷന്‍ വാര്‍ഡുകള്‍ ഉറപ്പാക്കാന്‍ സ്വകാര്യ ആശുപത്രികളുടെ സഹകരണം തേടുമെന്നും ഐസൊലേഷന്‍ വാര്‍ഡുകള്‍ ഒരുക്കാന്‍ വേണ്ട സൗകര്യങ്ങള്‍ ജില്ലാ ഭരണകൂടം ചെയ്തു നല്‍കുമെന്നും കളക്ടര്‍ അറിയിച്ചിട്ടുണ്ട്. പൊതുപരിപാടികളോ, ആഘോഷങ്ങളും സ്വമേധയാ ഒഴിവാക്കണമെന്നും മാസ്‌ക്കുകള്‍ അടക്കമുള്ള സുരക്ഷാ സംവിധാനങ്ങള്‍ക്ക് അമിത വില ഈടാക്കിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ…

Read More

കൊറോണ വൈറസ് ലോകത്തെ ആകെ ഭീതി പടര്‍ത്തുന്ന സാഹചര്യത്തില്‍ ഏഷ്യയിലെ ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ മാറ്റിവെക്കാന്‍ എ എഫ് സി തീരുമാനം. ഔദ്യോഗികമായി ഇന്ന് ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് ഇത് സംബന്ധിച്ച് അറിയിപ്പ് ലഭിച്ചു. ഇന്ത്യയുടെ ഉള്‍പ്പെടെ ഇനി നടക്കാന്‍ ബാക്കിയുള്ള ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ എല്ലാം മാറ്റിവെക്കും. മാര്‍ച്ച് 26 ന് നടക്കേണ്ട ഖത്തറിനെതിരായ മത്സരം ഉള്‍പ്പെടെ ഇന്ത്യയുടെ നാല് യോഗ്യതാ മത്സരങ്ങളും മാറ്റിവെച്ചിട്ടുണ്ട്. ഖത്തറിനെതിരായ മത്സരവും മാര്‍ച്ച് 31ന് നടക്കേണ്ട താജികിസ്താന് എതിരായ മത്സരവും, ജൂണില്‍ നടക്കുന്ന അഫ്ഗാന്‍, ബംഗ്ലാദേശ് മത്സരങ്ങളും ഇനി പുതിയ തീയതിയില്‍ ആകും നടക്കുക. ഇന്ത്യയുടെ മാത്രമല്ല എ എഫ് സി നടത്തുന്ന മാര്‍ച്ചിലെയും ജൂണിലെയും എല്ലാ യോഗ്യതാ മത്സരങ്ങളും മാറ്റാന്‍ ആണ് തീരുമാനം. ഒക്ടോബറിലും നവംബറിലും ആകും ഇനി ഈ മത്സരങ്ങള്‍ നടക്കുക. യോഗ്യതാ മത്സരങ്ങള്‍ നീട്ടിയതോടെ സ്റ്റിമാച് ഈ ആഴ്ച ക്യാമ്പ് ആരംഭിക്കാന്‍ തീരുമാനിച്ചിരുന്ന ഇന്ത്യന്‍ ക്യാമ്പും ഉപേക്ഷിക്കും.

Read More

കേരളത്തില്‍ കൊറോണ സ്ഥിരീകരിച്ചിട്ടും ആറ്റുകാല്‍ പൊങ്കാലയുമായി മുന്നോട്ട് പോകാനുള്ള നീക്കത്തിനെതിരെ എഴുത്തുകാരന്‍ വൈശാഖന്‍ തമ്പി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. സ്വബോധമുള്ള ആരും മറ്റൊരു ശബരിമലപ്രശ്നം ആഗ്രഹിക്കില്ല. അതിനാല്‍ വേണ്ടായെന്ന് മന്ത്രി പറയില്ല. എന്തായാലും ചില്ലറ റിസ്ക്കൊന്നുമല്ല തലയിലെടുത്ത് വെയ്ക്കുന്നത്. ഇതെഴുതുമ്പോള്‍ 3661 പേര്‍ കൊറോണ കാരണം മരണപ്പെട്ടിട്ടുണ്ട്. ഒരു ദൈവവും അതില്‍ ഇടപെട്ടതുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. പഴയൊരു കഥയുണ്ട്: ചതുരംഗം കണ്ടുപിടിച്ച ആള്‍ രാജാവിനെ അത് കാണിച്ചു. ഇത്രയും നല്ല കളി കണ്ടുപിടിച്ചതിന് എന്ത് പ്രതിഫലം വേണമെന്ന് രാജാവ് ചോദിച്ചു. ചതുരംഗത്തിന്റെ ആദ്യ കള്ളിയില്‍ ഒരു നെല്‍മണി, രണ്ടാമത്തെ കള്ളിയില്‍ രണ്ട്, മൂന്നാമത്തേതില്‍ നാല്, എന്നിങ്ങനെ 64 കള്ളികളിലും വെയ്ക്കാന്‍ പോന്നത്ര നെല്‍മണി മതിയെന്ന് അയാള്‍ പറഞ്ഞുവത്രേ. അത്ര നിസ്സാരമായ സമ്മാനത്തിന് പകരം സ്വര്‍ണമോ ഭൂമിയോ പോലെ കാര്യമായതെന്തെങ്കിലും ചോദിക്കാന്‍ രാജാവ് നിര്‍ബന്ധിച്ചെങ്കിലും അദ്ദേഹത്തിന് നെല്ല് മതിയായിരുന്നു. പക്ഷേ സമ്മാനം കൊടുക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥര്‍ക്ക് കാര്യമടുത്തപ്പോഴാണ് കുരുക്ക് മനസിലായത്. 1,…

Read More

ദില്ലി: ഷഹീന്‍ ബാഗില്‍ വെടിവെപ്പ് നടത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയ കപില്‍ ഗുജ്ജാറിന് വന്‍ സ്വീകരണമൊരുക്കി നാട്ടുകാര്‍. ഫെബ്രുവരി 1നാണ് പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രക്ഷോഭം നടക്കുന്ന സ്ഥലത്തിന് സമീപം ദില്ലിയിലെ ദല്ലുപുര സ്വദേശിയായ കപില്‍ ഗുജ്ജര്‍ വെടിവെപ്പ് നടത്തിയിരുന്നത്. ഹിന്ദുരാഷ്ട്ര സിന്ദാബാദ് എന്ന മുദ്രാവാക്യമുയര്‍ത്തിയായിരുന്നു ഇയാള്‍ വെടിവെച്ചത്. വെള്ളിയാഴ്ചയാണ് കോടതി ഇയാള്‍ക്ക് ജാമ്യം അനുവദിച്ചത്. ഭഗത് സിംഗിന്റെ ടീ ഷര്‍ട്ട് അണിഞ്ഞ് നാട്ടിലെത്തിയ കപില്‍ ഗുജ്ജറിന് വന്‍ സ്വീകരണമാണ് ഒരുക്കിയത്. വാദ്യമേളങ്ങളോടെ ആലിംഗനം ചെയ്ത് ഇയാളെ സ്വീകരിക്കുന്ന വീഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. https://twitter.com/Zebaism/status/1236616758057975809?s=20 ജാമ്യം അനുവദിക്കരുതെന്നും അന്വേഷണത്തിന്റെ ഈ ഘട്ടത്തില്‍ ജാമ്യം നല്‍കുന്നത് കേസിനെ ബാധിക്കുമെന്നുമുള്ള പൊലീസ് വാദം കണക്കിലെടുക്കാതെയായിരുന്നു ഇയാള്‍ക്ക് ജാമ്യം അനുവദിച്ചത്. നിയമത്തിന് മുന്നില്‍ നിന്നും രക്ഷപെടാന്‍ ശ്രമിക്കില്ലെന്ന് അയാളുടെ അഭിഭാഷകന്‍ കോടതിയ്ക്ക് ഉറപ്പ് നല്‍കിയിരുന്നു. ഇയാള്‍ക്ക് എതിരെ മറ്റ് കേസുകള്‍ ഒന്നും തന്നെയില്ലെന്നും ഭാര്യയും കുഞ്ഞും ഇയാളെ ആശ്രയിച്ചാണ് കഴിയുന്നതെന്നും യുവാവിനെ കസ്റ്റഡിയില്‍ പാര്‍പ്പിക്കേണ്ട ആവശ്യമില്ലെന്നും…

Read More

സംസ്ഥാനത്ത് കൊറോണയെക്കുറിച്ച് വ്യാജവാര്‍ത്തകളും സന്ദേശങ്ങളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിക്കൊരുങ്ങി കേരള പോലീസ്. രോഗബാധയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍, സൈബര്‍ ഡോം, സൈബര്‍ പൊലീസ് സ്റ്റേഷനുകള്‍, എല്ലാ ജില്ലകളിലെയും സൈബര്‍ സെല്ലുകള്‍ എന്നിവയ്ക്ക് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കി. കൊറോണ വൈറസ് ബാധയെക്കുറിച്ച് വ്യാജ വാര്‍ത്തകള്‍ നിര്‍മിക്കുന്നതും അവ നവമാധ്യമങ്ങളിലൂടെ ഫോര്‍വേഡ് ചെയ്യുന്നതും നിയമവിരുദ്ധവും ശിക്ഷാര്‍ഹവുമാണ്. ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെ കണ്ടെത്തി നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതിന് എല്ലാ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. സംസ്ഥാനത്ത് കോവിഡ് 19 വൈറസ് ബാധയെക്കുറിച്ച് വ്യാജവാര്‍ത്തകളും സന്ദേശങ്ങളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശനനടപടിയുമായി പോലീസ്. രോഗബാധയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഹൈ ടെക് ക്രൈം എന്‍ക്വയറി സെല്‍, സൈബർ ഡോം, സൈബര്‍ പോലീസ് സ്റ്റേഷനുകള്‍, എല്ലാ ജില്ലകളിലെയും സൈബര്‍ സെല്ലുകള്‍ എന്നിവയ്ക്ക് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ…

Read More

ജില്ലയില്‍ പൊതുയോഗങ്ങളും പൊതു പരിപാടികളും ഉത്സവങ്ങളും വിവാഹങ്ങളും രണ്ട്  ആഴ്ചത്തേയ്ക്ക് മാറ്റിവെക്കാൻ നിർദേശം. അക്ഷയ കേന്ദ്രങ്ങളില്‍ ആധാര്‍ ഉള്‍പ്പെടെയുള്ള എല്ലാ ബയോ മെട്രിക് സേവനങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. വിനോദയാത്രകളും അനുവദിക്കില്ല. കോവിഡ് 19 രോഗബാധ പ്രതിരോധവുമായി ബന്ധപ്പെട്ട പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജയുടെ അധ്യക്ഷതയില്‍ കളക്ടേറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനം എടുത്തത്. ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് കൊറോണ വൈറസ് ബാധിച്ചതും ഇവര്‍ 3000-ത്തോളം പേരുമായി സമ്പര്‍ക്കത്തില്‍ വന്ന സാഹചര്യത്തിലുമാണ് ഇത്തരമൊരു തീരുമാനം. അതേസമയം പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്.

Read More

ദേശീയ പൌരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധത്തിനിടെ പൊതുമുതല്‍ നശിപ്പിച്ചവരെന്ന പേരില്‍ പേരുവിവരവും ചിത്രങ്ങളടക്കവും ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ച യോഗി സര്‍ക്കാരിന്‌ തിരിച്ചടി. പൌരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവരുടെ വിവരങ്ങള്‍ പരസ്യപ്പെടുത്തിയ വലിയ ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ കോടതി ഉത്തരവിട്ടു. അലഹബാദ്‌ ഹൈക്കോടതിയാണ്‌ ഉത്തര്‍പ്രദേശ്‌ സര്‍ക്കാരിന്‌ നിര്‍ദ്ദേശം നല്‍കിയത്‌. ലഖ്നാവിലെ വിവിധയിടങ്ങളില്‍ ‘ഇവര്‍ പൊതുമുതല്‍ നശിപ്പിച്ചവര്‍’ എന്ന തലക്കെട്ടോടെയാണ്‌ ബോര്‍ഡ്‌ പ്രദര്‍ശിപ്പിച്ചത്‌. ഹസ്രത്‌ ഗഞ്ച്‌, താക്കൂര്‍ഗഞ്ച്‌, കൈസര്‍ബാഗ്‌ അടക്കമുള്ള പല സ്ഥലങ്ങളിലും ഈ ഫ്ളക്സ്‌ ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്‌. എന്നാല്‍ സ്വകാര്യതയിലേക്കുള്ള കടന്നുകയറലാണ്‌ നടപടിയെന്ന്‌ അലഹബാദ്‌ ഹൈക്കോടതി കഴിഞ്ഞ ദിവസം വിശദമാക്കിയിരുന്നു. തികഞ്ഞ അന്യായമാണ്‌ ഉത്തര്‍ പ്രദേശ്‌ സര്‍ക്കാര്‍ ഈ കാര്യത്തില്‍ കാണിച്ചതെന്നും ഹൈക്കോടതി വിമര്‍ശിച്ചു. വ്യാഴാഴ്ചയാണ്‌ ഉത്തര്‍ പ്രദേശ്‌ പൊലീസ്‌ ഫ്ലക്സ്‌ ബോര്‍ഡുകള്‍ സ്ഥാപിച്ചത്‌. ഇതിനെതിരെ സമര്‍പ്പിച്ച മാനനഷ്ടക്കേസുകള്‍ പരിഗണിക്കുകയായിരുന്നു കോടതി. ഒരു ബോര്‍ഡില്‍ ഏകദേശം അറുപതോളം പേരുടെ ഫോട്ടോയും മറ്റുവിവരങ്ങളുമുണ്ട്‌. കോണ്‍ഗ്രസ്‌ നേതാവ്‌ സദഫ്‌ ജാഫര്‍, വക്കീല്‍ മുഹമ്മദ്‌ ഷോയിബ്‌, തിയേറ്റര്‍…

Read More

ഷെയിന്‍ നിഗത്തെ നായകനാക്കി ശരത്‌ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘വെയില്‍’ എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ ലുക്ക്‌ പുറത്തെത്തി. ഒരു ബുള്ളറ്റ്‌ മോട്ടോര്‍സൈക്കിളില്‍ സഞ്ചരിക്കുന്ന ഷെയ്‌ൻ നിഗമാണ്‌ പോസ്റ്ററിലെ ശ്രദ്ധാകേന്ദ്രം. പിന്‍സീറ്റില്‍ ഒരു സ്ത്രീയുമുണ്ട്‌. ഷെയിന്‍ നിഗവും നിര്‍മ്മാതാവ്‌ ജോബി ജോര്‍ജും തമ്മിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന്‌ നിരവധി തവണ വാര്‍ത്തകളില്‍ ഇടംപിടിച്ച ചിത്രമാണിത്‌. ഷെയിന്‍ നിഗത്തിന്റെ വിലക്കിലേക്കും എത്തിയ തര്‍ക്കങ്ങള്‍ ദിവസങ്ങള്‍ക്ക്‌ മുന്‍പാണ്‌ ചലച്ചിത്ര സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചകളില്‍ പരിഹരിക്കപ്പെട്ടത്‌. ഇതുപ്രകാരം ‘വെയിലി’ന്റെ പൂര്‍ത്തിയാക്കാനുള്ള രംഗങ്ങള്‍ക്കായി ഷെയ്‌ൻ ഒന്‍പതിന്‌ ലൊക്കേഷനില്‍ എത്തണം.

Read More

ഹൈക്കോടതിയില്‍ നടന്‍ ദിലീപിന്‌ തിരിച്ചടി. നടിയെ ആക്രമിച്ച കേസും പള്‍സര്‍ സുനി തന്നെ ഭീഷണിപെടുത്തിയെന്ന കേസും രണ്ടായി പരിഗണിക്കണം എന്ന ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. കേസ്‌ രണ്ടായി പരിഗണിക്കേണ്ട ആവശ്യമില്ലെന്ന്‌ കോടതി വ്യക്തമാക്കി. അതേസമയം നേരത്തെ നടിയെ ആക്രമിച്ച കേസില്‍ സാക്ഷി വിസ്താരത്തിനായി കുഞ്ചാക്കോ ബോബനും ബിന്ദു പണിക്കരും കൊച്ചിയിലെ പ്രത്യേക കോടതിയില്‍ ഹാജരായി. കുഞ്ചാക്കോ ബോബന്റെ സാക്ഷിവിസ്താരമാണ്‌ ആദ്യം തുടങ്ങിയത്‌. നേരത്തെ രണ്ടുതവണ കുഞ്ചാക്കോ ബോബന്‌ സമന്‍സ്‌ അയച്ചെങ്കിലും ഷൂട്ടിംഗ്‌ തിരക്കുമൂലം എത്താനായില്ല. ആദ്യഘട്ടത്തില്‍ കുഞ്ചാക്കോ ബോബനെതിരെ കോടതി വാറന്‍ഡും പുറപ്പെടുവിച്ചിരുന്നു. എട്ടാം പ്രതിയായ നടന്‍ ദിലീപിന്‌ ആക്രമിക്കപ്പെട്ട നടിയോടുള്ള മുന്‍ മുന്‍വൈരാഗ്യം തെളിയിക്കുന്നതിന്റെ ഭാഗമായിട്ടാണ്‌ താരങ്ങളടക്കമുള്ളവരെ പ്രോസിക്യൂഷന്‍ സാക്ഷികളായി വിസ്തരിക്കുന്നത്‌. നേരത്തെ നടിയെ ആക്രമിച്ച കേസില്‍ ‘അമ്മ’യുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു കൂറുമാറിയിരുന്നു. കൊച്ചിയില്‍ നടന്ന വിസ്താരത്തിനിടെയാണ്‌ പ്രോസിക്യൂഷന്‍ സാക്ഷിയായ ബാബു എട്ടാം പ്രതിയായ നടന്‍ ദിലീപിന്‌ അനുകൂലമായി മൊഴി നല്‍കിയത്‌. പൊലീസിന്‌ നല്‍കിയ മൊഴിയില്‍ നിന്ന്‌…

Read More