Author: News Desk

സംസ്ഥാനത്ത് അതീവ ജാഗ്രത . മാർച്ച് 31 വരെ എല്ലാ പൊതുപരിപാടികളും റദ്ദ് ചെയ്തു. ആളുകൾ കൂടുന്ന പരിപാടികൾ എല്ലാം ഒഴിവാക്കണം. ലളിതമായ ചടങ്ങുകളാക്കി മാത്രം നടത്തണം. ഉത്സവങ്ങളും പെരുനാളുകളും ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട പരിപാടികളും പരമാവധി ഒഴിവാക്കണം. ശബരിമല സന്ദർശനം ഒഴിവാക്കണം. സംസ്ഥാനത്ത് 1116 പേർ നിരീക്ഷണത്തിലാണ്. സംസ്ഥാനത്ത് 8-9 ക്ലാസുകളിൽ പരീക്ഷകൾ നടക്കും. കോളേജുകളും പ്രൊഫഷണൽ കോളേജുകളും ഈ മാസം അടച്ചിടും. എസ്.എസ്.എൽ.സി , പ്ളസ് ടു പരീക്ഷകളും നടക്കും. രോഗ ലക്ഷണങ്ങളുള്ളവർ സേ പരീക്ഷ എഴുതും. നിരീക്ഷണത്തിലുള്ളവരെ പ്രത്യേക മുറിയിൽ പരീക്ഷയ്ക്കിരുത്തും. സ്പെഷ്യൽ ക്ലാസുകൾ ഉൾപ്പെടെ എല്ലാം ഒഴിവാക്കണം. മദ്രസകളും അംഗനവാടികളും മാർച്ച് 31 വരെ അടച്ചിടണം. പരീക്ഷ ഒഴികെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒന്നും പ്രവർത്തിക്കില്ല. ഉത്സവങ്ങളിലെ ആഘോഷങ്ങൾ ഒഴിവാക്കണം. വലിയ ആളുകൾ കൂടുന്ന വിവാഹങ്ങൾ നിയന്ത്രിക്കണം. ലളിതമായ ചടങ്ങാക്കി നടത്തണം. പള്ളിപ്പെരുനാളുകളും ഉത്സവങ്ങളും മറ്റ് ആരാധനാലയങ്ങളിലെ പരിപാടികളും ചടങ്ങുകൾ മാത്രമാക്കണം. ശബരിമലയിൽ ദർശനം ഒഴിവാക്കണം. ചടങ്ങുകൾ നടക്കും.…

Read More

കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസിൽ നിന്ന് രാജിവെച്ചു. കഴിഞ്ഞ 18 വർഷമായി കോൺഗ്രസിലുണ്ടായിരുന്ന താൻ പ്രാഥമിക അംഗത്വം രാജിവെക്കുകയാണെന്ന് കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയെ അറിയിച്ചു. ജനങ്ങളേയും രാജ്യത്തേയും സേവിക്കുക എന്ന തന്റെ ലക്ഷ്യം തുടരും. പക്ഷേ ഈ പാർട്ടിയിൽ നിന്ന് ഇനി അത് നടക്കില്ല എന്ന് തിരിച്ചറിയുന്നു. രാജ്യത്തെ സേവിക്കാൻ അവസരം തന്നതിൽ പാർട്ടിയിലെ എല്ലാ സഹപ്രവർത്തകർക്കും നന്ദി പറയുന്നതായും രാജിക്കത്തിൽ വ്യക്തമാക്കുന്നു. നേരത്തെ ആഭ്യന്തര മന്ത്രി അമിത് ഷായേയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും സിന്ധ്യ സന്ദർശിച്ചിരുന്നു. സിന്ധ്യ ബിജെപിയിൽ ചേരുമെന്ന സൂചനകളും ഇതോടെ ശക്തമായി. മദ്ധ്യപ്രദേശിൽ സിന്ധ്യക്കൊപ്പമുള്ള 17 എം.എൽ.എമാർ നിലവിൽ അജ്ഞാത കേന്ദ്രത്തിലാണ്. ഇവരെ ബന്ധപ്പെടാൻ കോൺഗ്രസ് നേതൃത്വം എല്ലാ മാർഗ്ഗങ്ങളും തേടുന്നുണ്ടെങ്കിലും ഇതുവരെ വിജയിക്കാനായില്ല. മുൻ കേന്ദ്രമന്ത്രിയും മദ്ധ്യപ്രദേശിലെ ജനകീയ കോൺഗ്രസ് നേതാവുമായിരുന്ന മാധവറാവു സിന്ധ്യയുടെ മകനാണ് ജ്യോതിരാദിത്യ സിന്ധ്യ. കോൺഗ്രസിന്റെ യുവ നേതാക്കളിൽ പ്രധാനിയായിരുന്നു സിന്ധ്യ. സച്ചിൻ പൈലറ്റിനൊപ്പം രാഹുൽ ഗാന്ധിയുടെ…

Read More

ഹോളിദിനത്തിൽ പാകിസ്ഥാനിലെ ഹിന്ദു സമൂഹത്തിന് ആശംസകൾ നേർന്ന്  പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. https://twitter.com/ImranKhanPTI/status/1236849622687068161?s=20 നിറങ്ങളുടെ ഉത്സവമായ ഹോളിക്ക് ഞങ്ങളുടെ ഹിന്ദു സമൂഹത്തിന് സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ഹോളിദിനാശംസകൾ എന്നാണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിരിക്കുന്നത് .

Read More

നരേന്ദ്രമോദി സര്‍ക്കാരിന് മെയ്ക്ക് ഇന്‍ ഇന്ത്യ  പദ്ധതിയിലൂടെ അഭിമാന നേട്ടം. ഇന്ത്യ ചരിത്രത്തിലാദ്യമായി ആയുധക്കയറ്റുമതി രാജ്യങ്ങളുടെ പട്ടികയില്‍ ഇടം നേടി. 23-ആം സ്ഥാനമാണ് പട്ടികയില്‍ ഇന്ത്യക്കുള്ളത്. സമീപ ഭാവിയില്‍ തന്നെ റാങ്ക് ഇനിയും മെച്ചപ്പെടുമെന്നാണ് റിപ്പോര്‍ട്ട്.സ്റ്റോക്ക് ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ റിപ്പോര്‍ട്ട് പ്രകാരം ആയുധ ഇറക്കുമതിയില്‍ രണ്ടാം സ്ഥാനത്തുള്ള രാജ്യമാണ് ഇന്ത്യ. എന്നാല്‍ ആയുധ ഇറക്കുമതിയില്‍ 2015 നു ശേഷം 32 ശതമാനത്തിന്റെ കുറവ് ഉണ്ടായിട്ടുണ്ട്. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ വന്‍ വിജയമായാണ് ഇതിനെ വിലയിരുത്തുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി അമേരിക്കയില്‍ നിന്നുള്ള ആയുധ ഇറക്കുമതിയില്‍ വലിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യ ഇറക്കുമതി ചെയ്യുന്ന ആയുധങ്ങളുടെ 56 ശതമാനവും റഷ്യയില്‍ നിന്നാണ്. 14 ശതമാനം ഇസ്രയേലില്‍ നിന്നും 12 ശതമാനം ഫ്രാന്‍സില്‍ നിന്നുമാണ്.യുപിഎ സര്‍ക്കാരിന്റെ ഭരണകാലത്ത് ഇന്ത്യയ്ക്ക് ആയുധങ്ങള്‍ നല്‍കുന്ന രാജ്യങ്ങളില്‍ രണ്ടാം സ്ഥാനത്തായിരുന്നു അമേരിക്ക. ലോക ആയുധമാര്‍ക്കറ്റിന്റെ 0.2 ശതമാനം കയറ്റുമതി മാത്രമാണ് ഇന്ത്യ ചെയ്യുന്നത്. എന്നാല്‍…

Read More

പക്ഷിപ്പനിയ്ക്ക് പുറമെ നിരവധി വവ്വാലുകളും കൂട്ടത്തോടെ ചത്തുവീഴുന്നു . ജനങ്ങള്‍ ആശങ്കയില്‍. കോഴിക്കോട് കാരശ്ശേരി പഞ്ചായത്തിലെ കാരമൂലയിലാണ് വവ്വാലുകളെ വ്യാപകമായി ചത്തനിലയില്‍ കണ്ടെത്തിയത്. കാരശ്ശേരിയുടെ സമീപ പഞ്ചായത്തായ കൊടിയത്തൂരില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ നാട്ടുകാര്‍ ആശങ്കയിലാണ്. അതേസമയം, പക്ഷിപ്പനി കണ്ടെത്തിയ വേങ്ങേരി, കൊടിയത്തൂര്‍ പ്രദേശങ്ങളിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഒരു വിഭാഗം നാട്ടുകാരുടെ നിസ്സഹകരണം മൂലം പ്രതിസന്ധിയില്‍ ആയിരിക്കുകയാണ്. പലരും കോഴികള്‍ അടക്കമുള്ളവയെ കൂട്ടത്തോടെ മാറ്റിയതാണ് ഇതിന് കാരണം. ഇതോടെ പക്ഷിപ്പനി വ്യാപിക്കാന്‍ സാധ്യതകള്‍ ഏറെയാണ്. വേങ്ങേരി, കൊടിയത്തൂര്‍ പ്രദേശത്തെ പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ നിലവില്‍ കോഴിയിറച്ചി വില്‍പ്പന നിരോധനമുണ്ട്. ഇതോടെ പ്രദേശത്തിന് പുറത്തുള്ള കച്ചവടക്കാര്‍ക്ക് കോഴി കുറഞ്ഞ നിരക്കില്‍ വിറ്റുവെന്ന വിവരങ്ങളും പുറത്ത് വരുന്നുണ്ട്.

Read More

പത്തനംതിട്ട ജനറലാശുപത്രിയില്‍ കൊറോണ നിരീക്ഷണത്തിലിരിക്കെ ചാടിപ്പോയ ആളെ കണ്ടെത്തി. ഇന്ന് പുലര്‍ച്ചെ വെച്ചുച്ചിറയിലുളള വീട്ടില്‍ നിന്നുമാണ് ഇയാളെ കണ്ടെത്തിയത്. ഇന്നലെ ആരുടെയും ശ്രദ്ധയില്‍പ്പെടാതെ ആശുപത്രിയില്‍ നിന്നും യുവാവ് കടന്നു കളയുകയായിരുന്നു.ഏറെ നേരം കഴിഞ്ഞിട്ടും യുവാവിനെ കാണാതിരുന്നതോടെ ആശുപത്രി അധികൃതര്‍ അന്വേഷണം ആരംഭിക്കുകയായിരുന്നു. ശൗചാലയത്തില്‍ പോയി മടങ്ങിവരാന്‍ ആവശ്യമായ സമയം കഴിഞ്ഞും യുവാവിനെ കാണാതായതോടെയാണ് ആശുപത്രി അധികൃതര്‍ അന്വേഷണം തുടങ്ങിയത്.തിങ്കളാഴ്ച വൈകുന്നേരം ഏഴ് മണിയോടെയാണിത്.തുടര്‍ന്ന് ഇവര്‍ ജില്ലാ അധികൃതരെ വിവരം അറിയിച്ചു. ആരോഗ്യവകുപ്പ് നടത്തിയ അന്വേഷണത്തിലും യുവാവിനെ കണ്ടെത്താന്‍ സാധിച്ചില്ല. തുടര്‍ന്ന് ഇയാളുടെ പേരു വിവരങ്ങള്‍ അധികൃതര്‍ പോലീസിന് കൈമാറുകയായിരുന്നു. യുവാവിന് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ രോഗബാധിതനുമായി യുവാവ് അടുത്ത് ഇടപഴകിയിരുന്നു. തുടര്‍ന്ന് ഏതാനും ദിവസം മുമ്പ് രോഗലക്ഷണങ്ങളുമായാണ് യുവാവിനെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്.

Read More

ഖത്തറില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ തൽക്കാലത്തേക്ക് റദ്ദാക്കിയതായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. കോവിഡ്-19 പടരാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് ഇത്തരത്തിലൊരു തീരുമാനം. ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ നിര്‍ദേശപ്രകാരമാണ് സര്‍വീസുകള്‍ താല്‍ക്കാലികമായി റദ്ദാക്കിയത്. മാർച്ച് 12 മുതൽ 31 വരെ എയർ ഇന്ത്യ എക്സ്പ്രസിൽ ബുക്ക് ചെയ്തിരിക്കുന്ന യാത്രക്കാർക്ക് സൗജന്യമായി ബുക്കിങ് മറ്റൊരു ദിവസത്തേക്കു മാറ്റാൻ സൗകര്യമൊരുക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

Read More

കോവിഡ് 19 ഭീഷണിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് 1116 പേര്‍ നിരീക്ഷണത്തിലെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ. സംസ്ഥാനത്ത് കുട്ടികളടക്കം ആറ് പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. അതേസമയം 967 പേര്‍ വീടുകളിലും 149 പേര്‍ ആശുപത്രികളിലെ ഐസൊലേഷന്‍ വാര്‍ഡുകളിലും നിരീക്ഷണത്തിലാണെന്ന് ആരോഗ്യ മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രോഗം മറച്ചുവയ്ക്കുന്നവര്‍ക്കെതിരെ കേസെടുക്കുമെന്നും ആരോഗ്യ മന്ത്രി അറിയിച്ചു. പത്തനംതിട്ടയില്‍ 270 പേര്‍ രോഗബാധയുള്ളവരുമായി പ്രൈമറി കോണ്‍ടാക്ട് ഉള്ളവരായി തിരിച്ചറിഞ്ഞിട്ടുണ്ട്. 449 പേര്‍ സെക്കന്‍ഡറി കോണ്‍ടാക്റ്റ് ലിസ്റ്റിലുണ്ട്. സംസ്ഥാനത്ത് തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളജുകളില്‍ കൂടി പരിശോധന നടത്താന്‍ അനുമതി നല്‍കിയതായും മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററുകളും തുറന്നിട്ടുണ്ട്. അതേസമയം പത്തനംതിട്ടയില്‍ ഇതുവരെ പുറത്തുവന്ന 21 പരിശോധനാ ഫലങ്ങളും നെഗറ്റീവാണ്. ഇനി 19 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ടെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഇറ്റലിയില്‍ നിന്ന് എത്തിയ രോഗബാധിതര്‍ ഇക്കാര്യം മറച്ചുവച്ചത് ഗുരുതര വീഴ്ചയാണെന്ന് കലക്ടര്‍…

Read More

മനാമ : കോ​വി​ഡ്​ -19 രോ​ഗ​ബാ​ധ​യു​ടെ പ​ശ്​​ചാ​ത്ത​ല​ത്തി​ൽ ബ​ഹ്​​റൈ​ൻ ഉ​ൾ​പ്പെ​ടെ ഒ​മ്പ​ത്​ രാ​ജ്യ​ങ്ങ​ൾക്ക്​ സൗ​ദി യാ​ത്രാ വി​ല​ക്ക്​ ഏ​ർ​പ്പെ​ടു​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന്​ യാ​ത്ര​ക്കാ​ർ ബ​ഹ്​​റൈ​ൻ വി​മാ​ന​ത്താ​വ​ള​ത്തി​ൽ കു​ടു​ങ്ങി. ബ​ഹ്​​റൈ​നി​ൽ ​നി​ന്ന്​ ക​ണ​ക്​​ഷ​ൻ ​ഫ്‌ളൈ​റ്റി​ൽ സൗ​ദി​യി​ലേ​ക്ക്​ യാ​ത്ര ചെ​യ്യ​ണ്ട​വ​രാ​ണ്​ യാ​ത്രാ വി​ല​ക്ക്​ മൂ​ലം പ്ര​തി​സ​ന്ധി​യി​ലാ​യ​ത്. യാ​ത്ര മു​ട​ങ്ങി​യ​തി​നെ​ത്തു​ട​ർ​ന്ന്​ 200 ഓ​ളം പേ​രാ​ണ്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ കു​ടു​ങ്ങി​യ​ത്. കൊ​ച്ചി​യി​ൽ​നി​ന്നു​ള്ള ഗ​ൾ​ഫ്​ എ​യ​ർ വി​മാ​ന​ത്തിലാണ് ഇവർ എത്തിയത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയവരാണിവർ. ഈ യാത്രക്കാരെ മുഴുവൻ അവർ എവിടെനിന്നാണോ കയറിയത് അവിടേക്കു തന്നെ തിരിച്ചയക്കും. ബഹറിനിൽ നിന്ന് റിയാദ് വരെയുള്ള ടിക്കറ്റ് റിട്ടേൺ ടിക്കറ്റ് ആയി പരിഗണിക്കും. ബഹറിനിൽ നിൽക്കുന്ന യാത്രക്കാർക്ക് വേണ്ട ഭക്ഷണം ഗൾഫ് എയർ തന്നെ നൽകുമെന്നാണ് അറിയിച്ചിട്ടുള്ളത്.

Read More

മനാമ: കഴിഞ്ഞ ദിവസങ്ങളിൽ സ്റ്റാഫിന് കൊറോണ വൈറസ് ബാധയെ തുടർന്ന് അൻസാർ ഗാലറി പൂട്ടിയതായി ചില സമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രചാരണം നടത്തുകയുണ്ടായി. എന്നാൽ ഇത്തരത്തിൽ ഒരു സംഭവം ഉണ്ടായിട്ടില്ലായെന്നും സാധാരണ നിലയിൽ അൻസാർ ഗാലറി പ്രവർത്തിക്കുന്നതായും മാനേജ്മെന്റ് അറിയിച്ചു. ഇത്തരത്തിലുള്ള വ്യാജ പ്രചാരണങ്ങൾ പൊതുസമൂഹം തള്ളിക്കളയണമെന്നും ഇവർ അഭ്യർത്‌ഥിച്ചു.

Read More