Author: News Desk

കൊച്ചി: പാലാരിവട്ടം പാലം അഴിമതി അട്ടിമറിക്കാന്‍ ശ്രമിച്ച മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈഎസ്പി അശോക് കുമാറിനെ സസ്‌പെന്‍ഡ് ചെയ്തു. പ്രതികളുമായി അന്വേഷണ ഉദ്യോഗസ്ഥന്‍ പണമിടപാട് നടത്തിയതായുള്ള വിജിലന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. പണമിടപാട് നടത്തുന്നതില്‍ ഇടനിലക്കാരനായിരുന്ന ഫോര്‍ട്ട് സിഐ ഷെറിക്കിനേയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ഇരുവര്‍ക്കുമെതിരെ വിജിലന്‍സ് അന്വേഷണത്തിനും സര്‍ക്കാര്‍ ഉത്തരവിട്ടു.കേസ് അട്ടിമറിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ പ്രതികളുമായി പണമിടപാട് നടത്തിയിരുന്നതായി നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. പിന്നാലെ അന്വേഷണത്തില്‍ ഗുരുതര വീഴ്ച കണ്ടെത്തിയതിനെ തുടര്‍ന്ന് ഡിവൈഎസ്പി അശോക് കുമാറിനെ വിജിലന്‍സ് ഡയറക്ടര്‍ നീക്കുകയായിരുന്നു.

Read More

കൊച്ചി: നടൻ തിലകൻറെ മകൻ ഷാജിതിലകൻ മരണപ്പെട്ടു. കരൾ സംബന്ധമായ ചികിത്സയിൽ കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 55 വയസ്സായിരുന്നു. കൊച്ചിയിലെ അപ്പോളാ ടയേഴ്‌സ് ജീവനക്കാരനായിരുന്നു. നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

Read More

ജ്യോതിരാദിത്യ സിന്ധ്യ ആഭ്യന്തരമന്ത്രി അമിത് ഷായുമായി ഇന്നും കൂടിക്കാഴ്ച നടത്തി. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിനെയും ജോതിരാദിത്യ സിന്ധ്യ അദ്ദേഹത്തിന്റെ വസതിയില്‍ എത്തി സന്ദര്‍ശിച്ചു. മധ്യപ്രദേശിലെ ജനങ്ങളെ സേവിക്കാനുള്ള ബിജെപിയുടെ ദൃഢ നിശ്ചയത്തെ സിന്ധ്യയുടെ വരവ് കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന്  തനിക്ക്  ഉറപ്പുണ്ടെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം അമിത് ഷാ വ്യക്തമാക്കി . 18 വര്‍ഷമായി കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഉണ്ടായിരുന്ന സിന്ധ്യ ഇക്കഴിഞ്ഞ ദിവസമാണ് ബിജെപിയില്‍ ചേര്‍ന്നത്. ബിജെപിയില്‍ ചേര്‍ന്ന് മണിക്കൂറുകള്‍ക്ക് ശേഷം മധ്യപ്രദേശില്‍ നിന്നുള്ള രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി അദ്ദേഹത്തെ തിരഞ്ഞെടുത്തു. രാജ്യ സഭാ സീറ്റിലേക്ക് മത്സരിക്കുന്ന സിന്ധ്യയ്ക്ക് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ട്വിറ്ററിലൂടെ അഭിനന്ദനം അറിയിച്ചു. ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് ഭോപ്പാലിലെത്തുന്ന സിന്ധ്യയ്ക്ക്  ബിജെപി പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കും. വിമാനത്താവളത്തില്‍ നിന്ന് സംസ്ഥാന ബിജെപി ആസ്ഥാനത്തേക്ക് റോഡ്‌ഷോ നടത്തി അദ്ദേഹത്തെ സ്വീകരിക്കും . ജീവിതത്തില്‍ എന്നെ മാറ്റി മറച്ച രണ്ട് സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ” 2001 സെപ്റ്റംബര്‍ 30-…

Read More

കോട്ടയം ജില്ലയിൽ കൊറോണ വൈറസ് ബാധ സ്ഥിതീകരിച്ച 2 വ്യക്‌തികൾ 2020 ഫെബ്രുവരി 29 മുതൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച മാർച്ച് 8 വരെ ഉള്ള ദിവസങ്ങളിൽ യാത്ര ചെയ്‌തിട്ടുള്ള പൊതു സ്ഥലങ്ങൾ അവിടെ അവർ ചിലവഴിച്ച സമയം എന്നിവയാണ് താഴെ കാണിച്ചിരിക്കുന്ന ഫ്ലോ ചാർട്ടിൽ വിവരിക്കുന്നത്. രോഗിയുടെ കോഡ് R1 ക്ലസ്റ്ററിൽ ഉൾപ്പെടുത്തിയിരിക്കുന്ന ജില്ലയിൽ രോഗം സ്ഥിരീകരിച്ച ആദ്യ വ്യക്തി സഞ്ചരിച്ച തീയതിയും സ്ഥലവും ആണ്. R2 ക്ലസ്റ്ററിൽ ഉൾപ്പെടുത്തിയിരിക്കുന്നത്ജില്ലയിൽ രോഗ സ്ഥിരീകരിച്ച രണ്ടാമത്തെ ആൾ സഞ്ചരിച്ച തിയതിയും സ്ഥലവും ആണ്. ഈ തീയതികളിൽ നിശിചിത സമയങ്ങളിൽ ഈ സ്ഥലങ്ങളിൽ ഉണ്ടായിരുന്ന വ്യക്തികൾ ആരോഗ്യ വിഭാഗത്തിന്റെ സ്‌ക്രീനിങ്ങിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തുന്നതിന് അവർക്ക് ബന്ധപ്പെടുവാൻ 0481 2583200, 7034668777 എന്നീ നമ്പറുകൾ നൽകുന്നു. ഇതിൽ വലിയ വിഭാഗം ആളുകളെ ആരോഗ്യപ്രവർത്തകർ ബന്ധപ്പെട്ട് ആവശ്യമായ നടപടികൾ സ്വീകരിച്ചു കാണും. ചില ആളുകളെങ്കിലും നിർഭാഗ്യവശാൽ ശ്രദ്ധയിൽ പെടാതെ വന്നിട്ടുണ്ടാകും. അത്തരം ആളുകൾക്കു ആവശ്യമായ സഹായങ്ങൾ…

Read More

സംസ്ഥാനത്ത് നിലവില്‍ 14 പേര്‍ക്ക് കോവിഡ് 19 രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ വലിയ ജാഗ്രത പുലര്‍ത്തി വരുന്നു. 110 ലോക രാജ്യങ്ങളില്‍ കോവിഡ് 19 രോഗം പടര്‍ന്നുപിടിച്ച സാചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3313 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 3020 പേര്‍ വീടുകളിലും 293 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. സംശയാസ്പദമായവരുടെ 1179 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 889 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്. 213 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. നിലവില്‍ സംസ്ഥാനത്ത് കോവിഡ് 19 രോഗം ബാധിച്ച 14 പേരാണുള്ളത്. ഇന്ന് പുതിയ പോസിറ്റീവ് കേസുകള്‍ വന്നിട്ടില്ല.

Read More

കൊറോണ ഭീതിയെ തുടർന്ന് അൻസാർ ഗാലറി അവരുടെ മാർച്ച് 12 ന് നടക്കേണ്ട റാഫിൾ ഡ്രോ മാറ്റിവച്ചു. പുതിയ ഷെഡ്യൂൾ ഉചിതമായ സമയത്ത് അൻസാർ ഗാലറി മാനേജുമെന്റ് പ്രഖ്യാപിക്കുന്നതാണ്.

Read More

കൊറോണ രോഗത്തിനെതിരെ ശക്തമായ പ്രതിരോധ നടപടികളുമായി അതീവ ജാഗ്രത പാലിക്കുന്ന കേരളത്തില്‍ ഇന്നലെ പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യാത്തതും ലഭിച്ച പരിശോധനാ ഫലങ്ങളെല്ലാം നെഗറ്റീവ് ആയതും ആശ്വാസം പകര്‍ന്നു. അതേസമയം, കൊറോണ വൈറസ് ബാധിച്ച്‌ ഇറ്റലിയില്‍ നിന്ന് പത്തനംതിട്ടയില്‍ എത്തിയ മൂന്നംഗ കുടുംബവുമായി സമ്ബര്‍ക്കം പുലര്‍ത്തിയ മൂന്ന് ജില്ലകളിലെ 1160 പേരെ നിരീക്ഷണത്തിലാക്കിയെന്ന് മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. പത്തനംതിട്ടയില്‍ ഇവരുമായി സമ്ബര്‍ക്കം പുലര്‍ത്തിയ 969 പേരെയാണ് കണ്ടെത്തിയത്. ഇതില്‍ 129 പേര്‍ ഹൈറിസ്‌ക് വിഭാഗത്തിലാണ്. ഇവരില്‍ 13ശതമാനം 60വയസില്‍ കൂടുതലുള്ളവരാണ്. കോട്ടയത്ത് ഇവരുമായി ബന്ധപ്പെട്ട 60പേരെയാണ് തിരിച്ചറിഞ്ഞത്. എറണാകുളത്ത് ഇവരില്‍ നിന്ന് വൈറസ് ബാധിച്ച മൂന്ന് വയസുള്ള കുഞ്ഞുമായും മാതാപിതാക്കളുമായും സമ്ബര്‍ക്കം പുലര്‍ത്തിയ 131പേരെയും കണ്ടെത്തി. ഇതില്‍ 33പേര്‍ ഹൈ റിസ്‌ക് ഉള്ളവരാണ്. പത്തനംതിട്ടയില്‍ എത്തിയ മൂന്നു പേര്‍ പോയ സ്ഥലം, സമയം, തീയതി എന്നിവ അടങ്ങുന്ന റൂട്ട് മാപ്പ് പുറത്തിറക്കിയതിന് പിന്നാലെ നിരവധി പേര്‍ കാള്‍ സെന്ററുമായി ബന്ധപ്പെട്ടു ഇതോടെയാണ് മണിക്കൂറുകള്‍ക്കുള്ളില്‍…

Read More

ലോകമെമ്പാടും ജനങ്ങളെ മരണഭീതിയിലാഴ്‌ത്തിയ കോറോണ രോഗത്തെ ( കോവിഡ് 19 ) ആഗോള മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചു. നൂറിലേറെ രാജ്യങ്ങളില്‍ രോഗം പടന്നു പിടിച്ച സാഹചര്യത്തിലാണ് പ്രഖ്യാപനം. രോഗം പടരുന്നതിന്റെ വ്യാപ്തിയും അതിന്റെ തീവ്രതയും കണക്കിലെടുത്ത് കോവിഡ് 19 രോഗത്തെ ആഗോള മഹാമാരിയായി പ്രഖ്യാപിക്കുകയാണെന്ന് ലോകാരോഗ്യസംഘടനയുടെ അദ്ധ്യക്ഷന്‍ തെദ്രോസ് അധാനം ഗബ്രിയോസസ് ജനീവയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.രോഗത്തോടുള്ള നിഷ്ക്രിയത്വം ആശങ്കാജനകമാണ്. വൈറസിനെ തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ പല രാജ്യങ്ങളും കാര്യക്ഷമമായി നടപ്പാക്കാത്തതും പ്രഖ്യാപനത്തിനു പിന്നിലുണ്ട്. ലോകരാജ്യങ്ങള്‍ക്ക് ഇനി വേണമെങ്കിലും രോഗത്തിന്റെ ഗതിമാറ്റാം. ജനങ്ങളില്‍ രോഗം കണ്ടെത്തുകയും അവരെ ഐസൊലേഷന്‍ സൗകര്യങ്ങളില്‍ ചികിത്സിക്കുകയും ബോധവല്‍ക്കരിക്കുകയും വേണം – അദ്ദേഹം പറഞ്ഞു. ജനുവരി 30ന് കൊറോണയെ ആഗോള അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചതിനു ശേഷമുള്ള ഡബ്ല്യു.എച്ച്‌.ഒയുടെ നിര്‍ണായക തീരുമാനമാണിത്. മഹാമാരിയായി പ്രഖ്യാപിച്ചെങ്കിലും കൊറോണയെ ലോകാരോഗ്യ സംഘടന കൈകാര്യം ചെയ്യുന്ന രീതിക്കു കാര്യമായ മാറ്റം വരില്ല. ഇറാനിലെ സ്ഥിതി അതീവ ഗുരുതരമാണ്. അവിടെ കൂടുതല്‍ പേരിലേക്ക് രോഗം പടരാതെ സൂക്ഷിക്കണം. രോഗബാധിതര്‍ക്ക്…

Read More

ഇറ്റലിയില്‍ കുടുങ്ങിയ മലയാളികള്‍ അടക്കമുള്ള ഇന്ത്യന്‍ സംഘത്തെ നാട്ടിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തര നടപടി കൈക്കൊള്ളുമെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംഘത്തിലാര്‍ക്കും കൊറോണ രോഗബാധയില്ലെന്ന് ഉറപ്പുവരുത്താന്‍ മെഡിക്കല്‍ സംഘത്തെ അങ്ങോട്ട് അയയ്‌ക്കും. യുദ്ധസമാനമായ സാഹചര്യം നേരിടാന്‍ കേന്ദ്രസര്‍ക്കാര്‍ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ട് . ഇറാനിലും ഇറ്റലിയിലും കുടുങ്ങിയ മലയാളികളെ തിരികെ കൊണ്ടുവരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം വിദേശകാര്യമന്ത്രി എസ്. ജയശങ്കറിനെ അറിയിച്ചു. കോറോണ രോഗം പടര്‍ന്നു പിടിച്ച ചൈനയിലും ഇറ്റലിയിലും നിന്നുള്ളവര്‍ക്ക് യാത്രാനിയന്ത്രണമുണ്ട്. അസുഖം ബാധിച്ചവരെ വിമാനത്തില്‍ കൊണ്ടുവന്നാല്‍ രോഗമില്ലാത്തവര്‍ക്കും പടരാനിടയുണ്ട്. അതുകൊണ്ടാണ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത്. ഇറ്റലിയില്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ബുദ്ധിമുട്ടുള്ള സാഹചര്യത്തിലാണ് മെഡിക്കല്‍ സംഘത്തെ അയക്കാന്‍ തീരുമാനിച്ചത്. രോഗമില്ലെന്ന് ഉറപ്പു വരുത്തിയ ശേഷം ഇന്ത്യയിലേക്ക് കൊണ്ടുവരും. രോഗബാധയുള്ളവര്‍ക്ക് ഇറ്റലിയില്‍ ആവശ്യമായ എല്ലാ ചികിത്സയും ലഭ്യമാക്കും. ഇറാനില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷിക്കാന്‍ എല്ലാ നടപടിയും സ്വീകരിച്ചു. വിദേശരാജ്യങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മാദ്ധ്യമങ്ങളുമായി…

Read More

അവള്‍ വളരെ സുന്ദരിയായിരുന്നു. അതിനാലാണ് അവളെ കൊലപ്പെടുത്തിയത്. തന്റെ വളര്‍ത്തു പൂച്ചയെ കുത്തികൊലപ്പെടുത്താനുണ്ടായ കാരണമായി യുവതി പൊലീസിനോട് പറഞ്ഞത് ഇങ്ങനെയാണ്. യുവതിയുടെ വെളിപ്പെടുത്തലില്‍ ഞെട്ടിയിരിക്കുകയാണ് അധികൃതര്‍. കേസില്‍ യുവതിക്ക് രണ്ട് വര്‍ഷമാണ് കോടതി തടവ് വിധിച്ചിരിക്കുന്നത്. ഓസ്ട്രേലിയയിലെ ഡീവൈയിലെസെലിന്‍ ഇരുപതുകാരിയായ ഷെഡിനെയാണ് കോടതി രണ്ടുവര്‍ഷം തടവിന് ശിക്ഷിച്ചത്. 2019 ഒക്ടോബര്‍ 23നായിരുന്നു കേസിനാസ്പദമായ സംഭവം. 11 വയസ്സ് പ്രായമുള്ള ജിഞ്ചര്‍ എന്ന് വിളിച്ചിരുന്ന വളര്‍ത്തുപൂച്ചയെയാണ് സെലിന്‍ അതിക്രൂരമായി കൊലപ്പെടുത്തിയത്. ഇതിനുശേഷം പൂച്ചയെ അപ്പാര്‍ട്ട്മെന്റിന് പുറത്തേക്ക് വലിച്ചെറിയുകയും ചെയ്തു. അതേസമയം, യുവതിക്ക് ചില മാനസികപ്രശ്നങ്ങളുണ്ടെന്ന് കുടുംബം പൊലീസിനോട് പറഞ്ഞിരുന്നു. മാനസികപ്രശ്നങ്ങള്‍ ലഘൂകരിക്കാനാണ് പൂച്ചയെ വാങ്ങിനല്‍കിയതെന്നും ഇവര്‍ മൊഴിനല്‍കി. തനിക്ക് വളര്‍ത്തുപൂച്ചയില്ലെന്നായിരുന്നു യുവതിയുടെ ആദ്യമൊഴി. പൊലീസിന്റെ ചോദ്യംചെയ്യലില്‍ അവര്‍ എല്ലാവാദങ്ങളും നിഷേധിക്കുകയും ചെയ്തു. പിന്നീട് യുവതിയുടെ ഫ്ളാറ്റില്‍നിന്ന് കത്തിയും രക്തക്കറയും കണ്ടെത്തിയതോടെയാണ് കുറ്റംസമ്മതിച്ചത്. എന്നാല്‍, യുവതി ചെയ്തത് ഒരിക്കലും ന്യായീകരിക്കാനാവില്ലെന്നും ഒരു മൃഗത്തോട് ചെയ്ത അരും ക്രൂരതയാണെന്നും പൊലീസ് വാദിച്ചു. കോടതിയും ഈ വാദം…

Read More