കോട്ടയം ജില്ലയിൽ കൊറോണ വൈറസ് ബാധ സ്ഥിതീകരിച്ച 2 വ്യക്തികൾ 2020 ഫെബ്രുവരി 29 മുതൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച മാർച്ച് 8 വരെ ഉള്ള ദിവസങ്ങളിൽ യാത്ര ചെയ്തിട്ടുള്ള പൊതു സ്ഥലങ്ങൾ അവിടെ അവർ ചിലവഴിച്ച സമയം എന്നിവയാണ് താഴെ കാണിച്ചിരിക്കുന്ന ഫ്ലോ ചാർട്ടിൽ വിവരിക്കുന്നത്. രോഗിയുടെ കോഡ് R1 ക്ലസ്റ്ററിൽ ഉൾപ്പെടുത്തിയിരിക്കുന്ന ജില്ലയിൽ രോഗം സ്ഥിരീകരിച്ച ആദ്യ വ്യക്തി സഞ്ചരിച്ച തീയതിയും സ്ഥലവും ആണ്. R2 ക്ലസ്റ്ററിൽ ഉൾപ്പെടുത്തിയിരിക്കുന്നത്ജില്ലയിൽ രോഗ സ്ഥിരീകരിച്ച രണ്ടാമത്തെ ആൾ സഞ്ചരിച്ച തിയതിയും സ്ഥലവും ആണ്.
ഈ തീയതികളിൽ നിശിചിത സമയങ്ങളിൽ ഈ സ്ഥലങ്ങളിൽ ഉണ്ടായിരുന്ന വ്യക്തികൾ ആരോഗ്യ വിഭാഗത്തിന്റെ സ്ക്രീനിങ്ങിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തുന്നതിന് അവർക്ക് ബന്ധപ്പെടുവാൻ 0481 2583200, 7034668777 എന്നീ നമ്പറുകൾ നൽകുന്നു. ഇതിൽ വലിയ വിഭാഗം ആളുകളെ ആരോഗ്യപ്രവർത്തകർ ബന്ധപ്പെട്ട് ആവശ്യമായ നടപടികൾ സ്വീകരിച്ചു കാണും. ചില ആളുകളെങ്കിലും നിർഭാഗ്യവശാൽ ശ്രദ്ധയിൽ പെടാതെ വന്നിട്ടുണ്ടാകും. അത്തരം ആളുകൾക്കു ആവശ്യമായ സഹായങ്ങൾ ചെയ്യാനാണ് മുകളിൽ പറയുന്ന ഫോൺ നമ്പറുകൾ.