Author: News Desk

കൊവിഡ് 19 ബാധയുമായി ബന്ധപ്പട്ട് കൊല്ലത്തെ രണ്ട് ബേക്കറി സന്ദര്‍ശിച്ചവര്‍ അടിയന്തരമായി ബന്ധപ്പെടണമെന്ന് കൊല്ലം ഡിഎംഒ. പുനലൂര്‍ ടൗണിലെ കൃഷ്ണന്‍ കോവിലിന് സമീപം പ്രവര്‍ത്തിക്കുന്ന ഇംപീരിയല്‍ കിച്ചണ്‍, ഇംപീരിയില്‍ ബേക്കറി എന്നീ സ്ഥാപനങ്ങളില്‍ മാര്‍ച്ച്‌ രണ്ടിന് വൈകിട്ട് 3.30 നും 4.30 നും ഇടയില്‍ സന്ദര്‍ശനം നടത്തിയവര്‍ അടിയന്തരമായി പുനലൂര്‍ താലൂക്ക് ആശുപത്രി സൂപ്രണ്ടുമായി ബന്ധപ്പെടണം. ബേക്കറിയിലെ രണ്ടുപേര്‍ ഉള്‍പ്പെടെ ആകെ 12 പേര്‍ ഇപ്പോള്‍ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ബന്ധപ്പെടാനുള്ള ഫോണ്‍ നമ്ബര്‍: 9447051097 അതേസമയം, വ്യാജ വാർത്തകൾ പടച്ചു വിടുന്നവരെ ജാമ്യമില്ലാക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുമെന്ന് ഡിജിപി ലോക് നാഥ് ബെഹ്‌റ പറഞ്ഞു. ഡിജിപി ലോക് നാഥ് ബെഹ്‌റ വാര്‍ത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. തെറ്റായ വാര്ത്തകള് പോസ്റ്റ് ചെയ്യുന്നവര്‌ക്കൊപ്പം ഇത് ഷെയര് ചെയ്യുന്നവര്‌ക്കെതിരെയും കേസെടുക്കുമെന്ന് പോലീസും വ്യക്തമാക്കി. അതെസമയം രോഗബാധയുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്ത പ്രചരിച്ച സംഭവത്തില്‍ സംസ്ഥാനത്ത് ഇതുവരെ 8 പേരെ അറസ്റ്റ് ചെയ്തു.…

Read More

യൂറോപ്പില്‍ മറ്റൊരു വനിതാ മന്ത്രിക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. സ്‌പെയിനില്‍ സമത്വ മന്ത്രി ഐറിന മൊണ്ടേരോക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഐറിനയുടെ ഭര്‍ത്താവും ഡെപ്യൂട്ടി പ്രധാനമന്ത്രിയുമായ പാബ്ലോ ഇഗ്ലേസിയാസിനെയും വീട്ടില്‍ ഐസൊലേഷനില്‍ നിരീക്ഷണത്തിലാണെന്ന് സര്‍ക്കാര്‍ പ്രസ്താവനയില്‍ അറിയിച്ചു. ഇവരുടെ ആരോഗ്യ സ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ല. ഫലം ഉടന്‍ തന്നെ പുറത്തുവിടുമെന്നും സര്‍ക്കാര്‍ അറിയിച്ചു. വ്യാഴാഴ്ച എല്ലാ പാര്‍ലമെന്റ് അംഗങ്ങളെയും പരിശോധിച്ചു. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് പ്രധാനമന്ത്രി അംഗങ്ങളോട് ആശയവിനിമയം നടത്തിയത്. സ്‌പെയിനില്‍ ഇതുവരെ 2277 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. 55 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. കൊവിഡ് 19 ബാധയെ തുടര്‍ന്ന് സ്പാനിഷ് ഫുട്‌ബോള്‍ ലീഗ് ലാലിഗ മത്സരങ്ങളുടെ നടത്തിപ്പും പ്രതിസന്ധിയിലായിരിക്കുകയാണ്.

Read More

കോട്ടയം മീനടം മേഖലയില്‍ കൊറോണ ബാധ സ്ഥിരീകരിച്ചെന്ന രീതിയില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജ വാർത്തക്കെതിരെ നടപടി. പാമ്പാടിക്ക് സമീപമാണ് മീനടം. ആരോഗ്യവകുപ്പിന്റെ പരാതിയില്‍ സന്ദേശം പ്രചരിപ്പിച്ചയാള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ പോലിസിന് നിര്‍ദേശം നല്‍കി. ആരോഗ്യവിഭാഗത്തില്‍ ജോലിചെയ്യുന്നയാളാന്നെന്ന് പറഞ്ഞാണ് ഓഡിയോ പ്രചാരണം നടത്തിയിരിക്കുന്നത്. വ്യാജസന്ദേശം പ്രചരിപ്പിച്ച പാമ്ബാടി സ്വദേശിയെ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് വിവരം. താന്‍ ആരോഗ്യവിഭാഹവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആളാണെന്നും മീനടത്ത് കൊറോണ സ്ഥിരീകരിച്ചെന്നും നാളെ ഔദ്യോഗികമായി വിവരം പുറത്തുവിടുമെന്നുമായിരുന്നു വ്യാജസന്ദേശത്തിന്റെ ഉള്ളടക്കം. സന്ദേശം പ്രചരിപ്പിച്ചയാള്‍ക്കെതിരേ കേസെടുക്കുമെന്ന് പാമ്ബാടി സിഐ യു ശ്രീജിത്ത് അറിയിച്ചു. ശബ്ദസന്ദേശത്തിലുള്ള ആളാരാണെന്ന് തിരിച്ചറിയുന്നതിനായി സന്ദേശത്തിന്റെ ഉറവിടം പരിശോധിക്കുന്ന നടപടികള്‍ ജില്ലാ സൈബര്‍ സെല്‍ ആരംഭിച്ചു.

Read More

കേരളത്തിന്റെ ടൂറിസം ചരിത്രത്തില്‍ പുതിയ അദ്ധ്യായം എഴുതിച്ചേര്‍ത്തുകൊണ്ട് കേരളവും മധ്യപ്രദേശും ഉത്തരവാദിത്ത ടൂറിസം മേഖലയില്‍ പുതിയ കരാര്‍ ഒപ്പിട്ടു. ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ നടപ്പാക്കുന്ന വിധത്തില്‍ മധ്യപ്രദേശില്‍ ആരംഭിക്കുന്നതിനുള്ള കരാറാണ് ഒപ്പിട്ടത്. ധാരണാപത്രപ്രകാരം 2022 വരെയാണ് കരാര്‍. കരാര്‍ പ്രകാരം പദ്ധതിയുടെ നിര്‍വഹണ ചുമതല മധ്യപ്രദേശില്‍ മധ്യപ്രദേശ് ടൂറിസം ബോര്‍ഡിനും കേരളത്തിനു വേണ്ടി സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷനുമാണ്. ഉത്തരവാദിത്തടൂറിസം സംസ്ഥാന മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ കെ. രൂപേഷ്കുമാര്‍ കേരളത്തിന്‌ വേണ്ടിയും മധ്യപ്രദേശ് ടൂറിസം ബോര്‍ഡ് ഡയറക്ടര്‍ ഡോ: മനോജ്‌കുമാര്‍ സിംഗ് മധ്യപ്രദേശിനുവേണ്ടിയും യഥാക്രമം നോഡല്‍ ഓഫീസര്‍മാരായി പ്രവര്‍ത്തിക്കും. ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തന മാര്‍ഗരേഖ തയ്യാറാക്കുന്നതു മുതല്‍ നിര്‍വഹണം വരെയുള്ള 16 കാര്യങ്ങളാണ് മധ്യപ്രദേശില്‍ നടപ്പാക്കുന്നതിന് മധ്യപ്രദേശ് ടൂറിസം ബോര്‍ഡിനെ ഉത്തരവാദിത്ത ടൂറിസം മിഷന്‍ സഹായിക്കുക. മധ്യപ്രദേശ്‌ ടൂറിസം ബോര്‍ഡ്‌, മധ്യപ്രദേശ്‌ സംസ്ഥാനത്ത് ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിലെക്കായി വിവിധ സഹായങ്ങള്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടു സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷനെ…

Read More

കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് റോഡ് സേഫ്റ്റി വേള്‍ഡ് സീരിസില്‍ ഇതിഹാസങ്ങളുടെ കളികാണാനുള്ള ആരാധകരുടെ പ്രതീക്ഷകള്‍ക്ക് വന്‍ തിരിച്ചടി. ഇനി ബാക്കിയുള്ള മത്സരങ്ങള്‍ അടച്ചിട്ട സ്റ്റേഡിയത്തിലാണ് നടത്തുക. ഇന്ത്യയില്‍ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിലാണ് ഈ നടപടി. ഇതുപ്രകാരം മാര്‍ച്ച് 13 മുതലുള്ള മത്സരങ്ങളാണ് അടച്ചിട്ട സ്റ്റേഡിയത്തില്‍ നടക്കും. മഹാരാഷ്ട്രയില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം വര്‍ദ്ധിച്ചതോടെയാണ് ഇത്തരത്തിലൊരു തീരുമാനത്തില്‍ എത്തിയത്. കൂടാതെ മാര്‍ച്ച് 14 മുതല്‍ പൂനെയില്‍ നടക്കേണ്ട മത്സരങ്ങള്‍ നിലവില്‍ മത്സരങ്ങള്‍ നടക്കുന്ന ഡി.വൈ പട്ടേല്‍ സ്റ്റേഡിയത്തില്‍ വെച്ച് തന്നെ നടത്താനും തീരുമാനമായിട്ടുണ്ട്. നിലവില്‍ ടൂര്‍ണമെന്റില്‍ 7 മത്സരങ്ങളാണ് ബാക്കിയുള്ളത്. ഇത് പ്രകാരം മാര്‍ച്ച് 22ന് നടക്കുന്ന ഫൈനല്‍ മത്സരമടക്കം അടച്ചിട്ട സ്റ്റേഡിയത്തിലായിരിക്കും നടക്കുക. ദക്ഷിണാഫ്രിക്ക ലെജന്റ്‌സും ശ്രീലങ്ക ലെജന്റ്സും തമ്മിലുള്ള മത്സരമാവും അടച്ചിട്ട സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ മത്സരം.

Read More

കേരളത്തിൽ കോവിഡ് 19 രോഗബാധ കണ്ടെത്തിയ സാഹചര്യത്തില്‍ വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള അങ്കണവാടി കുട്ടികള്‍ക്കുള്ള ഭക്ഷണം ഉള്‍പ്പെടെയുള്ള ഐ.സി.ഡി.എസ്. സേവനങ്ങള്‍ വീട്ടിലെത്തിച്ച് തുടങ്ങി. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് ഇത് നടപ്പിലാക്കിയത്. സംസ്ഥാനത്ത് 33,115 അങ്കണവാടികളിലെ 3.75 ലക്ഷത്തോളം വരുന്ന അങ്കണവാടി കുട്ടികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഇതുകൂടാതെ 3 ലക്ഷത്തോളം ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും 2 ലക്ഷത്തോളം കൗമാര പ്രായക്കാര്‍ക്കും 4.75 ലക്ഷത്തോളം മൂന്നുവയസിന് താഴെയുള്ള കുഞ്ഞുങ്ങള്‍ക്കും നേരത്തെതന്നെ പോഷകാഹാരങ്ങള്‍ വീട്ടിലെത്തിച്ച് വരുന്നുണ്ട്. ഇതോടെ 13.5 ലക്ഷത്തോളം പേര്‍ക്കാണ് ഐ.സി.ഡി.എസ്. സേവനങ്ങള്‍ വീട്ടിലെത്തിക്കുന്നത്. ജില്ലാ വനിത ശിശുവികസന ഓഫീസറുടെ ഏകോപനത്തില്‍ പ്രോഗ്രാം ഓഫീസര്‍മാര്‍, സി.ഡി.പി.ഒ.മാര്‍, സൂപ്പര്‍ വൈസര്‍മാര്‍ എന്നിവരാണ് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം നല്‍കുന്നത്. അങ്കണവാടികള്‍ക്ക് അവധി നല്‍കിയ സാഹചര്യത്തില്‍ അവരുടെ വളര്‍ച്ചയ്ക്കാവശ്യമായ പോഷകാഹാരങ്ങള്‍ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ആവിഷ്‌ക്കരിച്ചത്.

Read More

പൊതുജനാരോഗ്യവുമായി (COVID 19) ബന്ധപ്പെട്ട് ആരോഗ്യവകുപ്പിന്റെ പൊതുപരിപാടികൾ ഒഴിവാക്കണമെന്നുള്ള ജാഗ്രതാ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ നോർക്ക റൂട്ട്‌സിൽ 2020 മാർച്ച് 12 മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ, നോർക്ക പുനരധിവാസ പദ്ധതി (NDPREM), സാന്ത്വന പദ്ധതി എന്നിവയുമായി ബന്ധപ്പെട്ട് എല്ലാ ജില്ലകളിലും നടത്താൻ നിശ്ചയിച്ചിരുന്ന പരിശീലനം/സ്‌ക്രീനിംഗ് എന്നിവ ഉണ്ടായിരിക്കുന്നതല്ല.

Read More

കൊറോണ വൈറസിനെതിരായ പ്രതിരോധ നടപടികളുടെ ഭാഗമായി സ്റ്റോറില്‍ നിന്നും ഹോം മെയ്ഡ് ഹാന്‍ഡ്‌ സാനിറ്റൈസര്‍ ഉപയോഗിച്ച കുട്ടികള്‍ക്ക് പൊള്ളലേറ്റു. 10 വയസുകാരായ മൂന്ന് കുട്ടികള്‍ക്കും 11 വയസുള്ള ഒരു കുട്ടിക്കുമാണ് പൊള്ളലേറ്റത്. സംഭവത്തില്‍, റിവർ‌ വേലിലെ 7-ഇലവൻ‌ സ്റ്റോറിന്റെ ഉടമയായ, ഇന്ത്യക്കാരി മനീഷ ഭരഡെ (47) യെ പോലീസ് അറസ്റ്റ് ചെയ്തു. അപകടകരമായ സാനിറ്റൈസര്‍ ഉണ്ടാക്കി വിറ്റതിനാണ് അറസ്റ്റ്. കുട്ടികളുടെ ആരോഗ്യം അപകടത്തിലാക്കി, വഞ്ചനാപരമായ ബിസിനസ്സ് രീതികൾ പിന്തുടര്‍ന്നു തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. സ്റ്റോറില്‍ ബാക്കിയുള്ള സ്പ്രേ സാനിറ്റൈസറുകള്‍ അധികൃതര്‍ പിടിച്ചെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഹാന്റ് സാനിറ്റൈസറിന്റെ ദൗര്‍ബല്യം ഉണ്ടായതിനെ തുടര്‍ന്നാണ് മനീഷ തന്റെ വീട്ടില്‍ സാനിറ്റൈസര്‍ ഉപയോഗിക്കാന്‍ തുടങ്ങിയത്. പിന്നീട് അവ സ്റ്റോറുകളില്‍ വില്‍പ്പനക്ക് വെക്കുകയായിരുന്നു. ഇത് വാങ്ങിച്ച്‌ ഉപയോഗിച്ച കുട്ടികള്‍ക്കാണ് അപകടം സംഭവിച്ചത്. ഒരു ഡസനോളം ബോട്ടിലുകള്‍ ഉപഭോക്തള്‍ക്ക് വില്പന നടത്തിയതയാണ് വിവരം.

Read More

ഇറാനില്‍ കുടുങ്ങിയവരെ തിരികെ എത്തിക്കാന്‍ ശക്തമായ നടപടികളുമായി കേന്ദ്രസര്‍ക്കാര്‍. കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ ഇറാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ എത്തിക്കാനുള്ള ശ്രമം ഊര്‍ജിതമാക്കിയെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. 6000-ത്തോളം ഇന്ത്യക്കാര്‍ ഇറാനില്‍ കുടുങ്ങി കിടക്കുന്നുണ്ട്. ഇതില്‍ 1100 പേര്‍ തീര്‍ഥാടകരാണെന്നും ജയശങ്കര്‍ ലോക്‌സഭയില്‍ പറഞ്ഞു. വിദേശികളുടെ ഇന്ത്യന്‍ സന്ദര്‍ശനം വിലക്കിയെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയടക്കം സ്ഥിതിഗതികള്‍ വിലയിരുത്തിവരികയാണ്. എല്ലാ മന്ത്രാലയങ്ങളും സംയുക്തമായാണ് വിഷയത്തില്‍ ഇടപെടുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ മറ്റ് രാജ്യങ്ങളേക്കാള്‍ മുന്നിലാണ് ഇന്ത്യയെന്നും വിദേശകാര്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Read More

ആഗോള തലത്തിൽ കോവിഡ് 19 ഭീതി വിതയ്ക്കുമ്പോൾ ഇന്ത്യന്‍ രൂപയ്ക്ക് വന്‍ മൂല്യത്തകര്‍ച്ച. വ്യാപാരത്തിന്‍റെ ഒരു ഘട്ടത്തില്‍ ഡോളറിനെതിരെ 74.34 എന്ന കുറഞ്ഞ നിരക്കിലേക്ക് ഇന്ത്യന്‍ രൂപ കൂപ്പുകുത്തി. 2018 ഒക്ടോബറില്‍ റിപ്പോര്‍ട്ട് ചെയ്ത ഡോളറിനെതിരെ 74.48 എന്ന ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് കറന്‍സി നീങ്ങിയതോടെ വിനിമയ വിപണി കടുത്ത സമ്മര്‍ദ്ദത്തിലായി. കഴിഞ്ഞ വ്യാപാര ദിനത്തിലെ രൂപയുടെ ക്ലേസിംഗ് മൂല്യം 73.64 രൂപയായിരുന്നു. രാവിലെ ഡോളറിനെതിരെ 74.28 എന്ന താഴ്ന്ന നിരക്കിലാണ് രൂപ വ്യാപാരം ആരംഭിച്ചത്. പിന്നീട് 74. 08 നും 74.34 നും മധ്യേ ഏറെ നേരം ഇന്ത്യന്‍ രൂപ തുടര്‍ന്നു. രൂപയുടെ മൂല്യം 75 ന് താഴേക്ക് വീഴുകയാണെങ്കില്‍ വ്യാപാര സെഷനുകളിലെ സമ്മര്‍ദ്ദം നിയന്ത്രണങ്ങള്‍ക്ക് അപ്പുറത്തേക്ക് നീങ്ങിയേക്കും. കൊറോണ വൈറസ് ബാധയെ ആഗോള മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചതാണ് പ്രധാനമായും രൂപയുടെ മൂല്യത്തകര്‍ച്ചയ്ക്ക് കാരണമായത്. ഇതിന് പിന്നാലെ അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുളളവര്‍ക്ക്…

Read More