Author: News Desk

മൊബൈല്‍ ഫോണുകളുടെ വില വർധിക്കും. ഡല്‍ഹിയില്‍ ചേര്‍ന്ന ജിഎസ്ടി യോഗത്തില്‍ മൊബൈല്‍ ഫോണുകളുടെ ജിഎസ്ടി നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനമായി, ജിഎസ്ടി നിരക്ക് 12 ല്‍ നിന്ന് 18 ശതമാനം ആയാണ് ഉയര്‍ത്തിയത്‌. അതേസമയം, പാദരക്ഷകള്‍, രാസവളം, വസ്ത്രങ്ങള്‍ എന്നിവയുടെ നികുതി എകീകരണത്തില്‍ ഇന്നത്തെ യോഗത്തില്‍ തീരുമാനം ആയില്ല. മൊബൈല്‍ അസംസ്കൃത വസ്തുക്കളുടെ നികുതി നിരക്കുമായി ഫോണിന്‍റെ നിരക്കും ഏകീകരിച്ചെന്നാണ് ധനകാര്യമന്ത്രാലയം കാര്യങ്ങൾ വിശദീകരിക്കുന്നത്. കൊറോണ വൈറസ്‌ (കൊവിഡ്-19) സാമ്ബത്തിക രംഗത്ത് വന്‍ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ നിലപാട് എടുത്തതോടെയാണ് നിരക്ക് എകീകരണത്തില്‍ തീരുമാനം മാറ്റിവെച്ചത്. കൊറോണയുടെ പശ്ചാത്തലത്തില്‍ കേരളത്തിന് സാങ്കേതിക ഉപദേശം മാത്രമാണ് കേന്ദ്രം നല്‍കുന്നത് .ധനസഹായം നല്‍കണമെന്നും ധനമന്ത്രി തോമസ്‌ ഐസക്ക് യോഗത്തില്‍ ആവശ്യപെടുകയും ചെയ്തു.

Read More

ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ​യു​ടെ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി ഇ​ന്ത്യ​ന്‍ മെ​ഡി​ക്ക​ല്‍ അ​സോ​സി​യേ​ഷ​ന്‍ (ഐ​എം​എ). ഐ​എം​എ കേ​ര​ളാ ഘ​ട​കമാണ് വിമർശനം ഉന്നയിച്ചത്. മു​ന്‍​പ​ന്തി​യി​ല്‍​നി​ന്ന് ഈ ​യു​ദ്ധ​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി​യ ബ​ഹു​മാ​ന​പ്പെ​ട്ട ആ​രോ​ഗ്യ​മ​ന്ത്രി​യി​ല്‍ നി​ന്നും ഇ​ത്ത​ര​മൊ​രു പ്ര​സ്താ​വ​ന പ്ര​തീ​ക്ഷി​ച്ചി​ല്ല. ഐ​എം​എ പറഞ്ഞു. ആ​യു​ര്‍​വേ​ദ ഹോ​മി​യോ മ​രു​ന്നു​ക​ള്‍ ക​ഴി​ച്ച്‌ പ്ര​തി​രോ​ധ ശ​ക്തി വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്ന ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ ആ​ഹ്വാ​നം ആ​ധു​നി​ക വൈ​ദ്യ​ശാ​സ്ത്ര​ത്തി​ന്‍റെ കൊ​റോ​ണ പ്ര​തി​രോ​ധ യ​ത്ന​ത്തി​ന്‍റെ ന​ട്ടെ​ല്ല് ഒ​ടി​ക്കു​മെ​ന്ന് ഐ​എം​എ കു​റ്റ​പ്പെ​ടു​ത്തി. സ​ര്‍​ക്കാ​ര്‍ അം​ഗീ​കൃ​ത ഏ​ജ​ന്‍​സി​ക​ളു​ടെ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍​ക്ക് വി​ധേ​യ​മാ​യി വി​ക​സി​പ്പി​ച്ചെ​ടു​ക്കു​ന്ന മ​രു​ന്നു​ക​ള്‍ മാ​ത്ര​മേ പ്ര​തി​രോ​ധ​ത്തി​നാ​യാ​ലും ചി​കി​ത്സ​ക്കാ​യാ​ലും ഉ​പ​യോ​ഗി​ക്കാ​വൂ എ​ന്നാ​ണ് നി​യ​മം അ​നു​ശാ​സി​ക്കു​ന്ന​തെ​ന്നും ഐ​എം​എ ചൂ​ണ്ടി​ക്കാ​ട്ടി. ക​മ്മ്യൂ​ണി​റ്റി സ്പ്രെ​ഡ് എ​ന്ന മാ​ര​ക​മാ​യ മൂ​ന്നാം ഘ​ട്ടം ത​ര​ണം ചെ​യ്യാ​നു​ള്ള തീ​വ്ര​യ​ത്ന​ത്തി​ല്‍ വ്യാ​പൃ​ത​രാ​യ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രു​ടെ മ​നോ​വീ​ര്യം കെ​ടു​ത്തു​ന്ന​താ​ണ് മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന​യെ​ന്നും ഐ​എം​എ വാ​ര്‍​ത്താ​ക്കു​റി​പ്പി​ല്‍ പ​റ​യു​ന്നു.

Read More

സഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ സിറ്റി പോലീസ് മേധാവിയുടെ ഓഫീസിലെ എക്കൗണ്ട്‌സ് ഓഫീസറുടെ പേരില്‍ കേസെടുക്കാന്‍ നിര്‍ദേശം. സഹപ്രവര്‍ത്തകയായ യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയിലാണ് നടപടി. കസബ സി.ഐ. ഹരിപ്രസാദിനാണ് സിറ്റി പോലീസ് മേധാവി എ.വി. ജോര്‍ജ് നിര്‍ദേശം നല്‍കിയത് . തുടർന്ന് സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്ക് നല്‍കിയ പരാതി സിറ്റി പോലിസ് മേധാവിക്ക് കൈമാറി . പരാതിയില്‍ ഏഴ് ദിവസത്തിനുള്ളില്‍ ആവശ്യമായ നടപടി കൈക്കൊള്ളാനാണ് ഡിജിപി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

Read More

സമൂഹ മാധ്യമങ്ങള്‍ വഴി സാത്താന്‍ ആരാധനയിലേക്ക് വിദ്യാര്‍ഥികളെ വശീകരിക്കുന്ന ഗൂഢ സംഘങ്ങള്‍ കേരളത്തിലും പിടിമുറുക്കുന്നതായി റിപ്പോർട്ട്. എല്ലാ നഗരങ്ങളിലും വേരുകളുള്ള ഈ സംഘത്തില്‍ അകപ്പെട്ട് പണവും രേഖകളും നഷ്ടപ്പെടുന്നവര്‍ ഭീതിയില്‍ ഒന്നും പുറത്ത് പറയുന്നില്ല. കൊല്ലത്ത് പത്താം ക്ലാസുകാരനെ വശീകരിച്ച്‌ കെണിയിലകപ്പെടുത്തിയ സംഭവമാണ് ഒടുവിലത്തേത്. ഇന്‍സ്​റ്റാഗ്രാമില്‍ വന്നൊരു ലിങ്ക് വഴിയാണ് കുട്ടി ‘ഇലുമിനാലിറ്റി മെമ്ബര്‍ഷിപ്പ് ഫോറം’ ഗ്രൂപ്പിലെത്തിയത്.ബ്ലൂവെയില്‍ പോലുള്ള ഗെയിമുകള്‍ക്ക് സമാനമാണ് ഈ ഗ്രൂപ്പിന്‍െറയും പ്രവര്‍ത്തനം. വിദേശത്ത് തൊഴില്‍, പഠന സാധ്യതകള്‍, ആഡംബര കാര്‍, കോടികളുടെ സമ്പാദ്യം, വീടുകള്‍ എന്നിങ്ങനെയാണ് വാഗ്​ദാനം. പലഘട്ടങ്ങളിലായി ടാസ്​കുകള്‍ നല്‍കിയാണ് ഇവരുടെ കൂട്ടായ്​മയില്‍ അംഗത്വം നല്‍കുന്നത്. റെയില്‍ പാളത്തിലൂടെ അര്‍ധരാത്രി നടത്തിക്കുക, ശരീരം മുറിച്ച്‌ രക്തം കാണിക്കുക, സാത്താനിക് ടെമ്പിള്‍ വീട്ടില്‍ ഒരുക്കുക, ആടിന്റെ രക്തം ബലിനല്‍കുക എന്നിങ്ങനെ പോകുന്നു ടാസ്​കുകള്‍. ദേഹത്ത് മുറിവേല്‍പ്പിക്കുന്നുതുള്‍പ്പെടെ അപകടകരമായ ടാസ്കുകള്‍ എത്തിയതോടെ കുട്ടി പിന്മാറി. ഇതോട വധഭീഷണിയുള്‍പ്പെടെയെത്തി. തുടര്‍ന്ന്​ കുട്ടിയും മാതാപിതാക്കളും കലക്​ടര്‍ക്ക് പരാതി നല്‍കുകയായിരുന്നു. ശിശുസംരക്ഷണ യൂനിറ്റ്…

Read More

കോറോണ ബാധിച്ച് ഐസലേഷനിലായിരുന്ന യുവതിയുടെ രോഗം ഭേദമായി. ഇറ്റലിയിൽ നിന്നു റാന്നിയിലെത്തിയ ദമ്പതികളുടെ മകളുടെ രോഗമാണ് ഭേദമായത്. ഇവരുടെ ഭർത്താവിനും കോവിഡ് ബാധിച്ചിരുന്നു. അതേസമയം തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിരീക്ഷണത്തിൽ കഴിയുന്നതിനിടെ മുങ്ങിയയാളെ കണ്ടെത്തി. തമ്പാനൂരിലെ ഹോട്ടലിൽ നിന്നാണ് കണ്ടെത്തിയത്. ഇയാളെ മെഡിക്കൽ കോളജിലേക്കു മാറ്റി. വിദേശത്തു നിന്നെത്തിയ ഇതര സംസ്ഥാനക്കാരനാണ് ഇദ്ദേഹം.

Read More

കൊവിഡ് നിരീക്ഷണത്തിലിരിക്കെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് ചാടിപോയ ഹരിയാന സ്വദേശിയെ കണ്ടെത്തി. തമ്പാനൂരിലെ ഒരു ഹോട്ടലില്‍ നിന്നാണ് ഇയാളെ കണ്ടെത്തിയത്. ജര്‍മ്മനിയില്‍ നിന്നും വന്ന ഇയാളെ ഇന്ന് ഉച്ചക്കാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇയാള്‍ തിരുവനന്തപുരത്ത് എത്തിയത് കന്യാകുമാരിക്ക് പോകുന്നതിന് വേണ്ടിയാണെന്നാണ് വിവരം. ഇയാളുടെ കൂടെ ഇയാളുടെ സഹോദരനും ഉണ്ടായിരുന്നു. രോഗ സംശയം ഉണ്ടായതോടെ ഇരുവരെയും ഉച്ചയോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍, അവിടെ നിന്നും അധികൃതരുടെ കണ്ണ് വെട്ടിച്ച് ഇയാള്‍ ചാടിപോവുകയായിരുന്നു. ഇയാള്‍ ഉപയോഗിച്ചിരുന്ന ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് സൈബര്‍ സെല്‍ സഹായത്തോടെയാണ് ഇയാള്‍ ഉള്ള ഹോട്ടല്‍ കണ്ടെത്തിയത്.

Read More

കൊച്ചിയിൽ കൊറോണ വൈറസ് ബാധ സംശയിച്ചിരുന്ന 30 പേരുടെയും പരിശോധന ഫലം പുറത്തു വന്നു. 30 പേരുടെയും പരിശോധന ഫലം നെഗറ്റീവ് ആണ്. ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് 30 പേരുടെയും സാമ്ബിളുകള്‍ പരിശോധനയ്ക്കായി അയച്ചത്. ജില്ലയില്‍ നിലവില്‍ മൂന്ന് പേര്‍ മാത്രമാണ് കൊറോണ സ്ഥിരീകരിച്ച്‌ ചികിത്സയില്‍ കഴിയുന്നത്. കൊറോണയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ കര്‍ശന നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തി. നെടുമ്ബാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തി. അതിനിടെ ഇറ്റലിയില്‍ നിന്നും മടങ്ങിയെത്തിയ 21 വിദ്യാര്‍ത്ഥികള്‍ക്ക് രോഗ ലക്ഷണങ്ങള്‍ ഇല്ലെന്നും പരിശോധനയില്‍ കണ്ടെത്തി. എന്നാല്‍ മുന്‍കരുതലിന്റെ ഭാഗമായി ഇവര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ തുടരും. തിരുവനന്തപുരത്ത് 3 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ നിയന്ത്രങ്ങള്‍ കടുപ്പിച്ചു. ബീച്ചുകള്‍, ഷോപ്പിംഗ് മാളുകള്‍, പാര്‍ക്കുകള്‍, ജിംനേഷ്യങ്ങള്‍, ബ്യൂട്ടി പാര്‍ലറുകള്‍ തുടങ്ങിയവ താത്കാലികമായി അടച്ചിടാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കും. തലസ്ഥാനത്ത് കനത്ത ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടു. ആളുകള്‍ അനാവശ്യമായി പുറത്തിറങ്ങരുതെന്നും നിര്‍ദേശമുണ്ട്. അതേസമയം നാളെ മുതല്‍ കേരള…

Read More

കൊറോണ വൈറസുമായി ബന്ധപ്പെട്ട കൂടുതൽ നിരോധനങ്ങൾ ചെക്ക് (Czech) സർക്കാർ ശനിയാഴ്ച രാവിലെ ഇഷ്യൂചെയ്തു. ചെക്ക് (Czech) സർക്കാർ ഇന്ന് മുതൽ 10 ദിവസത്തേക്ക് പബ്ബുകളും റെസ്റ്റോറന്റുകളും അടച്ചു. പബ്ബുകൾ തുറക്കുന്ന സമയം സർക്കാർ മുമ്പ് നിയന്ത്രിച്ചിരുന്നുവെങ്കിലും വൈറസ് പടരാതിരിക്കാൻ കർശന നടപടികൾ ആവശ്യമാണെന്ന് ശനിയാഴ്ച പറഞ്ഞു. ഫുഡ് സൂപ്പർമാർക്കറ്റുകൾ, ഫാർമസികൾ, ഗ്യാസ് സ്റ്റേഷൻ, സുപ്രധാന വസ്തുക്കൾ വിൽക്കുന്ന മറ്റ് സ്റ്റോറുകൾ എന്നിവ ഒഴികെയുള്ള മിക്ക കടകളും അടയ്ക്കാൻ ഉത്തരവിട്ടിട്ടുണ്ട്.

Read More

രാജ്യക്ക് കോവിഡ് ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ പദ്മ പുരസ്കാര വിതരണച്ചടങ്ങ് മാറ്റിവച്ചു. ഏപ്രിൽ മൂന്ന് രാഷ്ട്രപതി ഭവനിൽ വച്ച് നടക്കേണ്ട പുരസ്കാര വിതരണ ചടങ്ങാണ് മാറ്റിവച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാർ തുടങ്ങിയവർ പങ്കെടുക്കുന്നതിനാൽ കൂടിയാണ് ചടങ്ങ് മാറ്റിവെക്കാൻ തീരുമാനമെടുത്തത്. നേരത്തെ കോവിഡ്19 ദേശീയ ദുരന്തമായി പ്രഖ്യാപിച്ചിരുന്നു. കേന്ദ്രആഭ്യന്തര മന്ത്രാലയമാണ് കോവിഡിനെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ചത്. വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചവരുടെ കുടുംബത്തിന് 4 ലക്ഷം രൂപ ധനസഹായം നല്‍കാനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

Read More

ഇറ്റാലിയൻ പൗരന് കോവിഡ് സ്ഥിരീകരിച്ചതോടെ അതീവ ജാഗ്രതയിൽ വര്‍ക്കല. ഇറ്റലിക്കാരന്‍ ആരുമായിട്ടൊക്കെ സമ്പര്‍ക്കം പുലര്‍ത്തിയെന്ന് കണ്ടെത്താനാകത്തത് വര്‍ക്കലയില്‍ ആശങ്ക പരത്തിയിരിക്കെയാണ്. ഭക്ഷണശാലകള്‍ പലതും അടിച്ചു. ഹോട്ടലുകളില്‍ താമസിക്കുന്ന വിദേശികള്‍ പരിശോധനക്ക് പോലും നില്‍ക്കാതെ താമസം റദ്ദാക്കി മടങ്ങുന്നുണ്ട്. ജാഗ്രത തുടരുമ്പോഴും വിദേശികളായ വിനോദ സഞ്ചാരികള്‍ മാസ്ക്ക് പോലും ധരിക്കാതെ വര്‍ക്കലയില്‍ സഞ്ചരിക്കുന്നത് ആശങ്ക ഇരട്ടിയാക്കുന്നു. അതേസമയം, വർക്കലയിൽ കഴിഞ്ഞിരുന്ന ഇറ്റാലിയൻ പൗരൻ കൊല്ലത്തേക്കും സഞ്ചരിച്ചിരുന്നതായി റിപ്പോർട്ട്. ക്ഷേത്രത്തിലെ ഉൽസവത്തിൽ ഇയാൾ പങ്കെടുത്തതായാണ് വിവരം. ഇയാൾ രണ്ടാഴ്ചയോളം താമസിച്ചിരുന്ന വർക്കലയിലെ റിസോർട്ട് അധികൃതർ നേരത്തെ അടപ്പിച്ചിരുന്നു. ഇറ്റാലിയൻ പൗരന് നാട്ടുകാരുമായും ബീച്ചിലെ കടക്കാരുമായും സൗഹൃദമുണ്ട്. സഞ്ചാരപാത എത്രയും വേഗത്തിൽ പുറത്തിറക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും താമസിക്കുന്ന വിദേശികളുടെ കണക്ക് ആരോഗ്യവകുപ്പ് ശേഖരിച്ചു. രോഗ ലക്ഷണങ്ങള്‍ ഉള്ളവരെയും ഇല്ലാത്തവരെയും ഒരേ പോലെ പരിശോധനക്കായി പാരിപ്പള്ളി ആശുപത്രയിലേക്ക് മാറ്റുന്നു. ആഭ്യന്തര വിനോദ സഞ്ചാരികളും , സമീപ ജില്ലകളില്‍ നിന്നുള്ളവരും ധാരളം എത്തുന്ന…

Read More