രാജ്യക്ക് കോവിഡ് ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ പദ്മ പുരസ്കാര വിതരണച്ചടങ്ങ് മാറ്റിവച്ചു. ഏപ്രിൽ മൂന്ന് രാഷ്ട്രപതി ഭവനിൽ വച്ച് നടക്കേണ്ട പുരസ്കാര വിതരണ ചടങ്ങാണ് മാറ്റിവച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.
രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാർ തുടങ്ങിയവർ പങ്കെടുക്കുന്നതിനാൽ കൂടിയാണ് ചടങ്ങ് മാറ്റിവെക്കാൻ തീരുമാനമെടുത്തത്.
നേരത്തെ കോവിഡ്19 ദേശീയ ദുരന്തമായി പ്രഖ്യാപിച്ചിരുന്നു. കേന്ദ്രആഭ്യന്തര മന്ത്രാലയമാണ് കോവിഡിനെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ചത്. വൈറസ് ബാധയെ തുടര്ന്ന് മരിച്ചവരുടെ കുടുംബത്തിന് 4 ലക്ഷം രൂപ ധനസഹായം നല്കാനും കേന്ദ്ര സര്ക്കാര് തീരുമാനിച്ചിട്ടുണ്ട്.