സമൂഹ മാധ്യമങ്ങള്‍ വഴി സാത്താന് ആരാധനയിലേക്ക് വിദ്യാര്‍ഥികളെ വശീകരിക്കുന്ന ഗൂഢ സംഘങ്ങള്‍ കേരളത്തിലും പിടിമുറുക്കുന്നതായി റിപ്പോർട്ട്. എല്ലാ നഗരങ്ങളിലും വേരുകളുള്ള ഈ സംഘത്തില്‍ അകപ്പെട്ട് പണവും രേഖകളും നഷ്ടപ്പെടുന്നവര്‍ ഭീതിയില്‍ ഒന്നും പുറത്ത് പറയുന്നില്ല. കൊല്ലത്ത് പത്താം ക്ലാസുകാരനെ വശീകരിച്ച് കെണിയിലകപ്പെടുത്തിയ സംഭവമാണ് ഒടുവിലത്തേത്.
ഇന്‍സ്റ്റാഗ്രാമില്‍ വന്നൊരു ലിങ്ക് വഴിയാണ് കുട്ടി ‘ഇലുമിനാലിറ്റി മെമ്ബര്‍ഷിപ്പ് ഫോറം’ ഗ്രൂപ്പിലെത്തിയത്.ബ്ലൂവെയില്‍ പോലുള്ള ഗെയിമുകള്‍ക്ക് സമാനമാണ് ഈ ഗ്രൂപ്പിന്‍െറയും പ്രവര്‍ത്തനം. വിദേശത്ത് തൊഴില്‍, പഠന സാധ്യതകള്‍, ആഡംബര കാര്‍, കോടികളുടെ സമ്പാദ്യം, വീടുകള്‍ എന്നിങ്ങനെയാണ് വാഗ്ദാനം. പലഘട്ടങ്ങളിലായി ടാസ്കുകള് നല്‍കിയാണ് ഇവരുടെ കൂട്ടായ്മയില്‍ അംഗത്വം നല്‍കുന്നത്. റെയില്‍ പാളത്തിലൂടെ അര്‍ധരാത്രി നടത്തിക്കുക, ശരീരം മുറിച്ച് രക്തം കാണിക്കുക, സാത്താനിക് ടെമ്പിള്‍ വീട്ടില്‍ ഒരുക്കുക, ആടിന്റെ രക്തം ബലിനല്കുക എന്നിങ്ങനെ പോകുന്നു ടാസ്കുകള്.
ദേഹത്ത് മുറിവേല്പ്പിക്കുന്നുതുള്പ്പെടെ അപകടകരമായ ടാസ്കുകള് എത്തിയതോടെ കുട്ടി പിന്മാറി. ഇതോട വധഭീഷണിയുള്‍പ്പെടെയെത്തി. തുടര്‍ന്ന് കുട്ടിയും മാതാപിതാക്കളും കലക്ടര്‍ക്ക് പരാതി നല്‍കുകയായിരുന്നു. ശിശുസംരക്ഷണ യൂനിറ്റ് കൗണ്‍സലിങ് ചെയ്തപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ കുട്ടി പറഞ്ഞത്. ഇതോടെ പോലീസ് അന്വേഷണം ആരംഭിച്ചതായാണ് റിപോർട്ടുകൾ.