Author: News Desk

എല്ലാ ഇൻഡോർ കായിക പ്രവർത്തനങ്ങളും മിനിസ്ട്രി ഓഫ് യൂത്ത് ആൻഡ് സ്പോർട്സ് അഫയർസ് താൽക്കാലികമായി നിർത്തിവച്ചു. ജിമ്മുകൾ ഉൾപ്പെടെ എല്ലാ ഇൻഡോർ കായിക സൗകര്യങ്ങളും ഈ തീരുമാനത്തിൽ ഉൾക്കൊള്ളുന്നുവെന്ന് മന്ത്രാലയം അറിയിച്ചു. കൂടുതൽ അറിയിപ്പ് ഉണ്ടാകുന്നതുവരെ മത്സരങ്ങൾ, പരിപാടികൾ, യൂത്ത് ആൻഡ് സ്പോർട്സ് പ്രവർത്തനങ്ങൾ എന്നിവയിൽ ആരാധകരുടെ സാന്നിധ്യം താൽക്കാലികമായി നിർത്താനും ക്ലബ്ബുകൾക്കും ഓർഗനൈസേഷനുകൾക്കും നിർദ്ദേശം നൽകി. എന്നിരുന്നാലും, കായിക പരിപാടികൾ തുറന്ന പ്രദേശങ്ങളിൽ തുടരാം, പക്ഷേ കാണികളില്ലാതെ പ്രതിരോധ, മുൻകരുതൽ നടപടികൾ പാലിച്ച് മാത്രമേ നടത്താൻ സാധിക്കൂ. കൊറോണ വൈറസിനെ (കോവിഡ് -19) നേരിടാൻ ആരോഗ്യ മന്ത്രാലയത്തിന്റെയും ദേശീയ ടാസ്‌ക് ഫോഴ്‌സിന്റെയും നിർദേശങ്ങൾ നടപ്പിലാക്കേണ്ടതിന്റെ പ്രാധാന്യം മന്ത്രാലയം ഓർമിപ്പിച്ചു. കൂടാതെ ആവശ്യമായ അണുവിമുക്തമാക്കൽ, വന്ധ്യംകരണം, വൈദ്യപരിശോധന എന്നിവ ബാധകമായ നിയമങ്ങൾക്കും ചട്ടങ്ങൾക്കും അനുസൃതമായി നടക്കുന്നുവെന്ന് ഉറപ്പാക്കുന്നതായിരിക്കും. ബഹ്‌റൈൻ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് ശൈഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫ സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആന്റ് സ്‌പോർട്‌സിന് നിർദേശം…

Read More

സംസ്ഥാനത്ത് പുതിയതായി രണ്ടു കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തു. മൂന്നാറിലുണ്ടായിരുന്ന ബ്രിട്ടീഷ് പൗരനാണ് ഒരാൾ. രണ്ടാമത്തെയാൾ വിദേശത്ത് പഠനത്തിനായി പോയ ഡോക്ടർ ആണ്. ഇതോടെ രോഗ ബാധിതരുടെ എണ്ണം സംസ്ഥാനത്ത് 21 ആയി. രോഗം ഭേദമായ മൂന്നു കേസുകൾ കൂടി ചേർത്താൽ ആകെ റിപ്പോർട്ട് ചെയ്‌ത കേസുകൾ 24 ആണ്. ആരോഗ്യമന്ത്രി കെ കെ ശൈലജ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നാളെ മുതൽ റോഡുകളിലും പരിശോധന ഉണ്ടായിരിക്കുമെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. രോഗം സ്ഥിരീകരിച്ച ബ്രിട്ടീഷ് പൌരനും സംഘവും താമസിച്ചുവന്നിരുന്ന കെടിസിസിടി കൌണ്ടി എന്ന റിസോര്‍ട്ട് ഇതോടെ അടച്ചിട്ടിട്ടുണ്ട്. റിസോര്‍ട്ടിലുണ്ടായിരുന്ന വിദേശികളെ വിട്ടയച്ചത് കെടിഡിസിയിലെ ഉന്നതന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്നാണ് പുറത്തുവരുന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. ഇതുമായി ബന്ധപ്പെട്ട് റിസോര്‍ട്ട് ജീവനക്കാരില്‍ നിന്ന് പോലീസ് വിവരങ്ങള്‍ ശേഖരിച്ച്‌ വരികയാണ്. കേരളത്തിലെത്തുന്ന വിദേശികള്‍ക്ക് രോഗം സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ മൂന്നാര്‍ മേഖലയില്‍ ഊര്‍ജ്ജിതമായി ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കാനാണ് ധാരണയായിട്ടുള്ളത്. ജീപ്പ് സവാരികള്‍ ഒഴിവാക്കാനും സര്‍ക്കാര്‍ നിര്‍ദേശമുണ്ട്.…

Read More

ട്വന്റി20 ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്മാനാണ് വിന്‍ഡീസ് ഓപ്പണര്‍ ക്രിസ് ഗെയ്ല്‍. നാല്‍പ്പതാം വയസ്സിലെ ഗെയിലിന്റെ ആഗ്രഹം കേട്ട് ഞെട്ടിയിരിക്കുകയാണ് ക്രിക്കറ്റ് ലോകം. വിരമിക്കും മുന്‍പ് ട്വന്റി20 ഫോര്‍മാറ്റില്‍ 10 സെഞ്ചുറി കൂടി നേടണം എന്നാണ് ക്രിസ് ഗെയ്ല്‍ പറയുന്നത്. ട്വന്റി20യില്‍ 22 ശതകങ്ങളുമായി നിലവില്‍ സെഞ്ചുറിവേട്ടയില്‍ മുന്നിലുള്ള താരമാണ് ഗെയ്ല്‍. 28 അര്‍ധ സെഞ്ച്വറികളും പേരിലുള്ള ഗെയ്ലിന് 13,296 റണ്‍സാണ് ട്വന്റി20ലെ സമ്പാദ്യം. ഐപിഎല്‍ അടക്കമുള്ള വിവിധ ലീഗുകളില്‍ കളിച്ചാണ് ഗെയ്ല്‍ ഈ നേട്ടങ്ങള്‍. അന്താരാഷ്ട്ര ട്വന്റി20കളില്‍ 2 സെഞ്ച്വറിയും 13 അര്‍ധ ശതകവും ഗെയ്ലിനുണ്ട്.ഐപിഎല്ലില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിന്റെ താരമാണ് ക്രിസ് ഗെയ്ല്‍.

Read More

മുംബൈ നഗരത്തില്‍ വ്യാപകമായി വ്യാജ ഹാന്‍ഡ് സാനിറ്റൈസര്‍ നിര്‍മ്മിക്കുന്നതായി പരാതി. ഇതുമായി ബന്ധപ്പെട്ട് വക്കോള മേഖലയിലെ ഒരു ഫാക്ടറിയില്‍ നടത്തിയ പരിശോധനയില്‍ നിരവധി വ്യാജ സാനിറ്റൈസറുകള്‍ കണ്ടെത്തി. മഹാരാഷ്ട്രയിലെ ഫുഡ് ആന്‍ഡ് ഡ്രഗ് വകുപ്പ് അധികൃതരാണ് ഫാക്ടറിയില്‍ പരിശോധന നടത്തിയത്. സാനിറ്റൈസറുകള്‍ക്ക് ശരിയായ ആന്റി ബാക്ടീരിയല്‍ ഘടകങ്ങളില്ലെന്ന് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. നിര്‍മ്മാണം നടത്തിയവര്‍ക്കെതിരെ അധികൃതര്‍ നടപടിയെടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഫാക്ടറി വെറും 8 ദിവസം മാത്രം മുന്‍പാണ് പ്രവര്‍ത്തനം ആരംഭിച്ചതെന്നും ലൈസന്‍സോ ബാച്ച് നമ്പറോ ഇല്ലെന്നും പരിശോധനയില്‍ വ്യക്തമായി. സാനിറ്റൈസേഴ്‌സ് ഒന്നിന് 105 മുതല്‍ 180 വരെ രൂപയ്ക്കാണ് ഇവിടെ നിന്നും വിറ്റിരിക്കുന്നത്. രാജ്യത്ത് കോവിഡ് വൈറസ് പടരുന്ന സാഹചര്യത്തില്‍ നിരവധിയാളുകളാണ് സാനിറ്റൈസര്‍ വാങ്ങിയത്. അതേസമയം, ചില സാമൂഹിക വിരുദ്ധര്‍ വ്യാജ ഉത്്പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും മഹാരാഷ്ട്ര എഫ്ഡിഎ ജോയിന്റ് കമ്മീഷണര്‍ ഡോ. ഗഹാനെ വ്യക്തമാക്കി.

Read More

കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയുടെ സ്‌പോര്‍ട്ടിംഗ് ഡയറക്ടറായി കരോലിസ് സ്‌കിന്‍കിസ് നിയമിതനായി. ലിത്വാനിയയിലെ ടോപ്പ് ഡിവിഷന്‍ ക്ലബ്ബായ എഫ് കെ സുഡുവയുടെ സ്‌പോര്‍ട്ടിംഗ് ഡയറക്ടറായി അര പതിറ്റാണ്ടിലേറെ സേവനമനുഷ്ഠിച്ചയാളാണ് കരോലിസ് സ്‌കിന്‍കിസ്. അദ്ദേഹത്തിന്റെ അനുഭവ സമ്പത്ത് ബ്ലാസ്റ്റേഴ്‌സിന് മുതല്‍ക്കൂട്ടാകും. സുഡുവയിലെ സേവനകാലത്ത് ടീം തെരഞ്ഞെടുപ്പിലും മറ്റും കരോലിസ് പ്രധാന പങ്ക് വഹിച്ചിരുന്നു. അദ്ദേഹത്തിനു കീഴില്‍ ക്ലബ് 2017, 2018, 2019 എന്നീ വര്‍ഷങ്ങളില്‍ ലിത്വാനിയന്‍ ലീഗില്‍ ഒന്നാമതെത്തിയിരുന്നു. കൂടാതെ ഈ വര്‍ഷങ്ങളില്‍ യുഇഎഫ്എ ചാമ്പ്യന്‍സ് ലീഗിലേക്ക് യോഗ്യതയും നേടിയതോടെ ക്ലബ്ബിന്റെ ചരിത്രത്തില്‍ ആദ്യമായി നിരവധി നേട്ടങ്ങളാണ് അദ്ദേഹം സമ്മാനിച്ചത്. ‘ക്ലബ്ബിന്റെ സ്‌പോര്‍ട്‌സ് ഡയറക്ടറായി എത്തുന്ന കരോലിസിനെ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ഉടമസ്ഥരുടെയും മാനേജ്‌മെന്റിന്റെയും പേരില്‍ സ്വാഗതം ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എല്ലാ കായിക കാര്യങ്ങളുടെയും ചുക്കാന്‍ പിടിക്കുന്ന അദ്ദേഹത്തോടൊപ്പം മഹത്തായ ഈ ക്ലബ് സ്ഥിരമായ വിജയം നേടുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.”കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി സിഇഒ വീരേന്‍ ഡി സില്‍വ പറയുന്നു. കേരളത്തിലേക്ക് വരുന്നത്…

Read More

രാജ്യത്തെ രണ്ടാമത്തെ കൊറോണ വൈറസ് മരണമായി രേഖപ്പെടുത്തിയ പശ്ചിമ ദില്ലി സ്വദേശിയായ 68 കാരിയുടെ മകന്‍ ഡല്‍ഹി സഫ്ദർജംഗ് ആശുപത്രിയിൽ ചികിത്സയിലാണ്. അദ്ദേഹത്തിന്റെ നില സ്ഥിരമാണെന്ന് അധികൃതർ അറിയിച്ചു. രാം മനോഹർ ലോഹിയ ആശുപത്രിയിൽ നിന്ന് സഫ്ദർജംഗ് ആശുപത്രിയിലേക്ക് മാറ്റിയ ജനക്പുരി നിവാസിയായ 46 കാരനെ ആരോഗ്യനില മോശമായതിനെ തുടർന്ന് ശനിയാഴ്ച ഐസിയുവിൽ നിന്ന് ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. മെഡിക്കൽ അധികൃതരുടെ മേൽനോട്ടത്തിൽ നിഗം ​​ബോധ് ഘട്ടിൽ സംസ്‌കരിച്ച അമ്മയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഇയാൾക്ക് കഴിഞ്ഞില്ല. ഫെബ്രുവരി 5 നും 22 നും ഇടയിൽ സ്വിറ്റ്സർലൻഡിലേക്കും ഇറ്റലിയിലേക്കും പോയ അദ്ദേഹം ഫെബ്രുവരി 23 ന് ഇന്ത്യയിലേക്ക് മടങ്ങി. തുടക്കത്തിൽ ലക്ഷണമില്ലാതിരുന്ന അദ്ദേഹത്തിന് പിന്നീട് പനി, ചുമ എന്നിവ അനുഭവപ്പെടുകയും മാർച്ച് 7 ന് രാം മനോഹർ ലോഹിയ ആശുപത്രിയിൽ റിപ്പോർട്ട് ചെയ്യുകയും ചെയ്തു. “പ്രോട്ടോക്കോൾ അനുസരിച്ച്, കുടുംബാംഗങ്ങള്‍ക്ക് പരിശോധന നടത്തി, അദ്ദേഹത്തിനും അമ്മയ്ക്കും പനിയും ചുമയും ഉള്ളതിനാൽ ഇരുവരെയും ആശുപത്രിയിൽ…

Read More

എറണാകുളം പോത്താനിക്കാട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഒളിവില്‍ പോയ പ്രതി ഒരു വര്‍ഷത്തിന് ശേഷം പിടിയിലായി. മട്ടാഞ്ചേരി സ്വദേശി 23കാരനായ ജെ എസ് അരുണ്‍ ആണ് തമിഴ്‌നാട്ടിലെ വേളാങ്കണ്ണിയില്‍ നിന്ന് അറസ്റ്റിലായത്.വിവാഹിതനായിരുന്ന അരുണ്‍ ഒളിവില്‍ കഴിയവേ വേളാങ്കണ്ണി സ്വദേശിയായ യുവതിയെ വിവാഹവും കഴിച്ചിരുന്നു. 2018ലാണ് കേസിന് ആസ്പദമായ സംഭവം. കോതമംഗലം, പോത്താനിക്കാട് ഭാഗങ്ങളില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന ജെ എസ് അരുണ്‍ അവിടെ നിന്നും പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയാണ് പീഡിപ്പിച്ചത്. 2019ല്‍ പെണ്‍കുട്ടി പോത്താനിക്കാട് പൊലീസില്‍ പരാതി നല്‍കിയതോടെ പ്രതി അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് അരുണ്‍ വേളാങ്കണ്ണിയിലുണ്ടെന്ന് പൊലീസിന് രഹസ്യ വിവരം കിട്ടിയത്. ഇതോടെ പോത്താനിക്കാട് സി ഐ നോബിള്‍ മാനുവലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വേളാങ്കണ്ണിയിലെത്തി പ്രതിയെ പിടികൂടുകയായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി മറ്റൊരു പേരില്‍ ഇവിടെ ഒളിവില്‍ കഴിയുകയായിരുന്നു.

Read More

ന്യൂസിലാന്‍ഡ് സ്റ്റാര്‍ പേസര്‍ ലോക്കി ഫെര്‍ഗൂസന്റെ കൊറോണ പരിശോധനാഫലം പുറത്തു വന്നു. നെഗറ്റീവ് ആണ് ഫലം. കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയക്കെതിരെ നടന്ന ഒന്നാംഏകദിനത്തിന് ശേഷം താരത്തിന് കടുത്ത തൊണ്ട വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കൊറോണ രോഗ ബാധയുണ്ടോയെന്ന സംശയമുണ്ടായിരുന്നു. ഇതേതുടര്‍ന്ന് താരത്തെ ഐസൊലേഷനിലേക്ക് മാറ്റി. എന്നാല്‍ താരത്തിന്റെ പരിശോധനാ ഫലങ്ങള്‍ ഇന്നലെ പുറത്ത് വന്നതോടെ അദ്ദേഹത്തിന് കൊറോണ രോഗ ബാധയില്ലെന്ന് സ്ഥിരീകരിക്കുകയായിരുന്നു. അതേ സമയം ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ പേസര്‍ കെയിന്‍ റിച്ചാര്‍ഡ്‌സണും കൊറോണ രോഗ ബാധയുണ്ടോയെന്ന സംശയത്തെത്തുടര്‍ന്ന് ക്വാറന്റൈന് വിധേയമായിരുന്നു. എന്നാല്‍ പരിശോധനഫലം വന്നപ്പോള്‍ അദ്ദേഹത്തിന്റെയും നെഗറ്റീവ് ആയിരുന്നു.

Read More

രാജ്യസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങിയ കോണ്‍ഗ്രസിന് തിരിച്ചടിയായി ഗുജറാത്തില്‍ കൂടുതല്‍ എം.എല്‍.എമാര്‍ രാജിക്ക്. ഇതുവരെ 7 എം.എല്‍.എമാരാണ് രാജിക്ക് ഒരുങ്ങിയിരിക്കുന്നത്. നേരത്തെ നാല് എം.എല്‍.എമാര്‍ രാജിവച്ചതായി വാര്‍ത്തകള്‍ വന്നിരുന്നു. ഇക്കാര്യം ഗുജറാത്ത്‌ നിയമസഭാ സ്പീക്കര്‍ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. മാർച്ച് 26 ന് നടക്കുന്ന നിർണായക രാജ്യസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കുതിരക്കച്ചവടം ഭയന്ന് എം.എല്‍.എമാരെ രാജസ്ഥാനിലെ ജയ്‌പ്പൂരിലേക്ക് മാറ്റിയിരുന്നുവെങ്കിലും എം.എല്‍.എമാരുടെ രാജി ഒഴിവാക്കാനായില്ല. 14 എം‌എൽ‌എമാരുടെ ആദ്യ ബാച്ചിനെ ശനിയാഴ്ച ജയ്പൂരിലേക്ക് കൊണ്ടുപോയപ്പോൾ 4 എം‌.എൽ.‌എമാരെ കാണാതായിരുന്നു. ഇപ്പോൾ അവർ രാജിവച്ചു. എം‌എൽ‌എമാരായ ജെ വി കക്ദിയ, സോമാഭായ് പട്ടേൽ എന്നിര്‍ രാജിവച്ച നാലുപേരിൽ ഉള്‍പ്പെടുന്നു. പിന്നീട് എം‌എൽ‌എ പ്രവീൺ മറൂ രാജിവച്ചതായി സ്ഥിരീകരിച്ചു. ഇതോടെ രാജി വച്ച എം.എല്‍.എമാരുടെ എണ്ണം അഞ്ചായി. രണ്ട് എം.എല്‍.എമാര്‍ നാളെ രാജിവയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാൽ ഗുജറാത്ത് കോൺഗ്രസ് എം‌എൽ‌എ വിർ‌ജിഭായ് തുമ്മർ രാജി റിപ്പോർട്ടുകൾ നിഷേധിച്ചു. രാജ്യസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കുതിരക്കച്ചവടം നടക്കുമെന്ന ആശങ്കയിലാണ് ഗുജറാത്ത് കോൺഗ്രസ്…

Read More

ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രിയായി മൂന്ന് വര്‍ഷം തികക്കാനൊരുങ്ങി യോഗി ആദിത്യനാഥ്. ബിജെപിയില്‍ നിന്നും തുടര്‍ച്ചയായി മൂന്ന് വര്‍ഷം ഉത്തര്‍പ്രദേശ് ഭരിക്കുന്ന ആദ്യ മുഖ്യമന്ത്രിയെന്ന റെക്കോര്‍ഡാണ് ആദിത്യനാഥിനെ കാത്തിരിക്കുന്നത്. 2017 മാര്‍ച്ച് 19നാണ് ആദിത്യനാഥ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ഉത്തര്‍പ്രദേശിന്റെ 21-ാമത് മുഖ്യമന്ത്രിയാണ് 47കാരനായ ആദിത്യനാഥ്. ഉത്തര്‍പ്രദേശിലെ ബിജെപിയുടെ നാലാമത്തെ മുഖ്യമന്ത്രിയാണ് അദ്ദേഹം. കല്യാണ്‍ സിംഗ്, റാം പ്രകാശ് ഗുപ്ത, രാജ്‌നാഥ് സിംഗ് എന്നിവരാണ് ആദിത്യനാഥിന് മുന്‍പ് ബിജെപിയില്‍ നിന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിട്ടുള്ളത്. കല്യാണ്‍ സിംഗ് രണ്ട് തവണ ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്. 1991 ജൂണ്‍ 24 മുതല്‍ 1992 ഡിസംബര്‍ 6 വരെയും 1997 സെപ്റ്റംബര്‍ 21 മുതല്‍ 1999 നവംബര്‍ 12 വരെയുമാണ് അദ്ദേഹം യുപി ഭരിച്ചത്. 1999 നവംബര്‍ 12 മുതല്‍ 2000 ഒക്ടോബര്‍ 28 വരെയായിരുന്നു റാം പ്രകാശ് ഗുപ്തയുടെ ഭരണകാലഘട്ടം. 2000 ഒക്ടോബര്‍ 28 മുതല്‍ 2002 മാര്‍ച്ച് 8 വരെയാണ് രാജ്‌നാഥ് സിംഗ്…

Read More