ട്വന്റി20 ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബാറ്റ്സ്മാനാണ് വിന്‍ഡീസ് ഓപ്പണര്‍ ക്രിസ് ഗെയ്ല്. നാല്‍പ്പതാം വയസ്സിലെ ഗെയിലിന്റെ ആഗ്രഹം കേട്ട് ഞെട്ടിയിരിക്കുകയാണ് ക്രിക്കറ്റ് ലോകം. വിരമിക്കും മുന്‍പ് ട്വന്റി20 ഫോര്‍മാറ്റില്‍ 10 സെഞ്ചുറി കൂടി നേടണം എന്നാണ് ക്രിസ് ഗെയ്ല് പറയുന്നത്.
ട്വന്റി20യില്‍ 22 ശതകങ്ങളുമായി നിലവില്‍ സെഞ്ചുറിവേട്ടയില്‍ മുന്നിലുള്ള താരമാണ് ഗെയ്ല്. 28 അര്‍ധ സെഞ്ച്വറികളും പേരിലുള്ള ഗെയ്ലിന് 13,296 റണ്‍സാണ് ട്വന്റി20ലെ സമ്പാദ്യം. ഐപിഎല്‍ അടക്കമുള്ള വിവിധ ലീഗുകളില്‍ കളിച്ചാണ് ഗെയ്ല് ഈ നേട്ടങ്ങള്‍. അന്താരാഷ്ട്ര ട്വന്റി20കളില്‍ 2 സെഞ്ച്വറിയും 13 അര്‍ധ ശതകവും ഗെയ്ലിനുണ്ട്.ഐപിഎല്ലില്‍ കിംഗ്സ് ഇലവന് പഞ്ചാബിന്റെ താരമാണ് ക്രിസ് ഗെയ്ല്.