Author: News Desk

ഐടിടിഎഫ് ചലഞ്ചര്‍ പ്ലസ് ഒമാന്‍ ഓപ്പണില്‍ എയ്‌സ് ഇന്ത്യന്‍ താരം ശരത് കമാല്‍ വിജയിച്ചു. ഇന്ന് നടന്ന ഫൈനലില്‍ പോര്‍ച്യുഗലിന്റെ മാര്‍ക്കോസ് ഫ്രെയിറ്റസിനെ ആണ് ശരത് തോല്‍പ്പിച്ചത്. 37 കാരനായ ഇന്ത്യന്‍ താരം 4-2 എന്ന സ്കോറിനാണ് വിജയിച്ചത്. ആദ്യ സെറ്റ് തോറ്റ ശരത് ശക്തമായ തിരിച്ചുവരുവാണ് നടത്തിയത്. പിന്നീടുള്ള മൂന്ന് സെറ്റും ജയിച്ച ശരത് അഞ്ചാം സെറ്റില്‍ വീണ്ടും പരാജയപ്പെട്ടു. എന്നാല്‍ ആറാം സെറ്റില്‍ ശരത് വീണ്ടും വിജയം നേടുകയായിരുന്നു. നേരത്തെ നടന്ന സെമി ഫൈനലില്‍ നാലാം സീഡ് ശരത് റഷ്യയുടെ കിറില്‍ സ്കാച്ച്‌കോവിനെതിരെ ഏഴ് സെറ്റിന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയാണ് ഫൈനലില്‍ എത്തിയത്. സ്‌കോര്‍: 6-11, 11-8, 12-10, 11-9, 3-11, 17-15

Read More

തലസ്ഥാനത്ത് ഇന്ന് കൊറോണ രോഗം സ്ഥിരീകരിക്കപ്പെട്ട ഡോക്‌ടര്‍ വൈറസ് ബാധയുമായി എത്തിയത് സ്പെയിനില്‍ നിന്ന്. ഗവ. മെഡിക്കല്‍ കോളേജ് സമുച്ചയത്തിലെ ഉന്നത ഗവേഷണ- ചികിത്സാ സ്ഥാപനത്തില്‍ സീനിയര്‍ ഡോക്ടര്‍ ആയ ഇദ്ദേഹം മാര്‍ച്ച്‌ രണ്ടിന് സ്‌പെയിനില്‍ നിന്ന് തിരുവനന്തപുരത്ത് മടങ്ങിയെത്തിയ ശേഷം ഏഴു മുതല്‍ 11 വരെ തീയതികളില്‍ ഡ്യൂട്ടിക്ക് ഉണ്ടായിരുന്നതായും,​ ഈ ദിവസങ്ങളില്‍ നിരവധി രോഗികളെ പരിശോധിച്ചിരുന്നതായും തിരിച്ചറിഞ്ഞതോടെ,​ ഈ കാലയളവില്‍ ഡോക്ടറുടെയടുത്ത് ചികിത്സ തേടിയിരുന്നവരെ കണ്ടെത്താന്‍ രാത്രി തന്നെ ആരോഗ്യ വകുപ്പ് അധികൃത‌ര്‍ നടപടി തുടങ്ങി. കൊറോണ വൈറസ് പരിശോധനാ ഫലം പോസിറ്റീവ് ആണെന്ന് കണ്ടെത്തിയതോടെ അടിയന്തരമായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തി കൊറോണ ഐസൊലേഷനു വിധേയനാകണമെന്ന് നിര്‍ദ്ദേശിക്കുകയായിരുന്നു. രാത്രിയോടെ ഇയാള്‍ വാര്‍‌ഡില്‍ എത്തിയതായാണ് ആരോഗ്യ വകുപ്പ് നല്‍കുന്ന വിവരം. മെഡിക്കല്‍ ക്യാമ്ബില്‍ പങ്കെടുക്കാന്‍ സ്പെയിനിലേക്കു പോയിരുന്ന ഡോക്‌ടര്‍ മടങ്ങിയെത്തിയപ്പോള്‍ നേരിയ പനിയും അനുബന്ധ രോഗലക്ഷണങ്ങളും ഉണ്ടായിരുന്നു. തുട‌ര്‍ന്ന്,​ വിമാനത്താവളത്തില്‍ വച്ചുതന്നെ ഇയാളോട് വീട്ടില്‍ നിന്ന് പുറത്തിറങ്ങാതെ തുടരാന്‍ (ഹൗസ് ക്വാറന്റൈന്‍)​…

Read More

നിര്‍ഭയ കേസിലെ പ്രതികള്‍ക്ക് ദയാവധത്തിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്ത്. ദയാവധത്തിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് നാല് പ്രതികളുടെയും ബന്ധുക്കളാണ് കത്ത് നല്‍കിയിരിക്കുന്നത്. മാര്‍ച്ച് 20 ന് പ്രതികളുടെ വധശിക്ഷ നടക്കാന്‍ ഇരിക്കെയാണ് ദയാവധം ആവശ്യപ്പെട്ട് ബന്ധുക്കള്‍ കത്ത് നല്‍കിയിരിക്കുന്നത്. കത്തില്‍ 13 പേര്‍ ഒപ്പിട്ടിട്ടുണ്ടെന്നാണ് വിവരം. ഇതില്‍ രണ്ട് പേര്‍ മുകേഷിന്റെ ബന്ധുക്കളും, നല് പേര്‍ പവന്‍ കുമാര്‍ ഗുപ്തയുടേയും ബന്ധുക്കളാണ്. വിനയ് കുമാറിന്റെ നാല് ബന്ധുക്കളും, അക്ഷയ് ഠാക്കൂറിന്റെ മൂന്ന് ബന്ധുക്കളും കത്തില്‍ ഒപ്പുവെച്ചിട്ടുണ്ട്. നിയമ പരമായ എല്ലാ സാധുതകളും പ്രതികള്‍ പ്രയോജനപ്പെടുത്തി എങ്കിലും വധശിക്ഷ മാറ്റാന്‍ സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് കുടുംബങ്ങള്‍ ദയാവധത്തിനുള്ള കത്ത് നല്‍കിയിരിക്കുന്നത്. എന്നാല്‍ നിയമപരമായി ഒരുപാട് കടമ്പകള്‍ ഉള്ളതിനാല്‍ ഇതിന് അനുമതി ലഭിക്കില്ലെന്നാണ് സൂചന. അതേസമയം പ്രതികളുടെ വധശിക്ഷ നീട്ടിവെയ്ക്കാനുള്ള ശ്രമമാണ് ഇതെന്നും ആരോപണമുണ്ട്. വധശിക്ഷയില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നാല് പ്രതികളും നല്‍കിയ ദയാഹര്‍ജി രാഷ്ട്രപതി തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ്…

Read More

കൊറോണ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ബ്രിട്ടണില്‍ 70 വയസിന് മുകളിലുള്ളവരെ ഐസൊലേഷനില്‍ പാര്‍പ്പിക്കാനൊരുങ്ങി ബ്രിട്ടണ്‍. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ലെന്നും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍. അത്യാവശ്യക്കാര്‍ മാത്രം യാത്ര ചെയ്താല്‍ മതിയെന്നാണ് സര്‍ക്കാരിന്റെ മുന്നറിയിപ്പ്. കൊറോണ പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ മുഴുവന്‍ നിശ്ചലമായി കൊണ്ടിരിക്കുകയാണ്. യൂറോപ്യന്‍ രാജ്യങ്ങളിലെ മാളുകളും തിയറ്ററുകളും മാര്‍ക്കറ്റുകളുമെല്ലാം അടച്ചിട്ടിരിക്കുകയാണ്. സ്‌പെയിനില്‍ അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുതെന്നാണ് ജനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. സ്‌കൂളുകളും ഷോപ്പുകളുമെല്ലാം സ്‌പെയിനില്‍ അടച്ചിട്ടിരിക്കുകയാണ്. റൊമാനിയ, ആസ്ട്രിയ എന്നിവിടങ്ങളിലും കനത്ത ജാഗ്രത തുടരുകയാണ്. ഇറ്റലിയിലും ജനങ്ങള്‍ വീടിന് പുറത്തിറങ്ങരുതെന്ന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ചൈനയ്ക്ക് പുറമെ കൊറോണ ഏറ്റവും അധികം ബാധിച്ചത് ഇറ്റലിയിലാണ്. 1,441 പേരാണ് ഇറ്റലിയില്‍ കൊറോണ ബാധിച്ച് മരിച്ചത്. 21,157 പേര്‍ക്കാണ് ഇറ്റലിയില്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

Read More

കോവിഡ് വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പരസ്പരം സഹായിക്കാന്‍ സാര്‍ക് രാഷ്ട്രത്തലവന്മാരുടെ യോഗത്തില്‍ ധാരണ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലാണ് സാര്‍ക്ക് രാഷ്ട്രത്തലവന്മാരുടെ വീഡിയോ കോണ്‍ഫറന്‍സ് നടന്നത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അതീവ ജാഗ്രതയാണ് ആവശ്യമെന്നും നരേന്ദ്ര മോദി യോഗത്തില്‍ വ്യക്തമാക്കി. ലോകത്തുടനീളം കോവിഡ് വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സാര്‍ക് രാഷ്ട്രങ്ങള്‍ ഒരുമിച്ച് നില്‍ക്കണമെന്ന പ്രധാനമന്ത്രിയുടെ ആശയം അംഗീകരിച്ചു കൊണ്ടാണ് സാര്‍ക്ക് രാഷ്ട്രത്തലവന്മാരുടെ യോഗം വീഡിയോ കോണ്‍ഫറന്‍സ് വഴി നടന്നത്. ഇന്ത്യ, ഭൂട്ടാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീലങ്ക, മാലിദ്വീപ് എന്നീ രാഷ്ട്രങ്ങളുടെ ഭരണാധികാരികളും പാകിസ്താന്‍ ആരോഗ്യ സഹമന്ത്രിയും യോഗത്തില്‍ പങ്കെടുത്തു. സാര്‍ക്ക് മേഖലയില്‍ 150 ആളുകള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്നും ഇന്ത്യ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു.1400 ആളുകളെ വിദേശത്ത് നിന്ന് തിരിച്ച് ഇന്ത്യയില്‍ എത്തിച്ചിട്ടുണ്ട്. അതില്‍ അയല്‍ രാജ്യങ്ങളിലെ പൗരന്മാരുമുണ്ട്. ആശങ്കയല്ല, അതീവ ജാഗ്രതയാണ് വേണ്ടതെന്നും കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പരസ്പരം സഹായിച്ച് മുന്‍പോട്ട്…

Read More

വലന്‍സിയയുടെ അര്‍ജന്റീന താരം എസെകെല്‍ ഗാരെയ്ക്ക് കൊറോണ സ്ഥിരീകരിച്ചു. ലാലിഗയിലെ ആദ്യ കൊറോണ സ്ഥിരീകരണമാണിത്.വലന്‍സിയയിലെ ശ്രദ്ധേയനായ ഡിഫന്‍ഡര്‍ കൂടിയാണ് താരം. അദ്ദേഹത്തിന്റെ നില ഇപ്പോള്‍ തൃപ്തികരമാണ്. എന്നാല്‍ ഇതോടെ വലസിയ താരങ്ങളെല്ലാം നിരീക്ഷണത്തിലാണ്. അറ്റ്‌ലാന്റയ്ക്ക് എതിരായ ചാമ്ബ്യന്‍സ് ലീഗ് മത്സരത്തില്‍ ഗാരെ ഉണ്ടായിരുന്നില്ല എന്നത് കുറച്ചെങ്കിലും ആശ്വാസം നല്‍കുന്ന കാര്യമാണ്. ലോകമെമ്പാടും കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ലോകത്തിലെ എല്ലാ കായിക മത്സരങ്ങളും നിര്‍ത്തിവെയ്ക്കുകയാണ്. ഇതിനകം തന്നെ പല മത്സരങ്ങള്‍ മാറ്റിവെക്കുകയും, നിര്‍ത്തലാക്കുകയും ചെയ്തു. കൂടാതെ നിരവധി ഫുട്‌ബോള്‍ താരങ്ങള്‍ക്ക് ഇതൊനോടകം തന്നെ കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ക്രിസ്റ്റ്യാനോ അടക്കം നിരവധി താരങ്ങള്‍ നിരീക്ഷണത്തിലുമാണ്.

Read More

രാജ്യത്ത് കോവിഡ് 19 പടരുന്ന സാഹചര്യത്തിൽ ബോളിവുഡ് സിനിമകളുടെ ഷൂട്ടിംഗ് നിർത്തിവെച്ചു. ഇന്ത്യൻ മോഷൻ പിക്ച്ചർ പ്രൊഡ്യൂസർസ് അസോസിയേഷൻ ആണ് (IMPPA) ഇത് സംബന്ധിച്ച് തീരുമാനം പുറത്തു വിട്ടത്. സിനിമ, വെബ് സീരിസ് , ടി വി സീരിയൽസ് എന്നിവയുടെ എല്ലാം ചിത്രീകരണം മാർച്ച് 19 മുതൽ മാർച്ച് 31 വരെ നിർത്തി വെച്ചിരിക്കുകയാണെന്ന് സംഘടന ഉത്തരവിറക്കി. മാർച്ച് 30 ന് അപ്പോഴത്തെ സാഹചര്യം കണക്കിലെടുത്ത് ഷൂട്ടിംഗ് പുനരാരംഭിക്കുന്ന കാര്യം ചർച്ച ചെയ്‌ത്‌ തീരുമാനിക്കും. നാനി നായകനായി എത്തി സൂപ്പർ ഹിറ്റായി മാറിയ തെലുഗ് ചിത്രമാണ് ജേഴ്‌സി. ചിത്രം ഹിന്ദിയിൽ റീമേക് ചെയ്യുകയാണ്. ഷാഹിദ് കപൂർ ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്. സിനിമയുടെ ചിത്രീകരണം കോവിഡ് 19 ഭീതിയിൽ നിർത്തിവെച്ചു. ചണ്ഡിഗഡിൽ നടന്നുകൊണ്ടിരുന്ന ചിത്രീകരണമാണ് നിർത്തിവെച്ചിരിക്കുന്നത്.

Read More

ഭീകര സംഘടനകള്‍ ജമ്മു കശ്മീരിലെ യുവാക്കളെ തീവ്രവാദ പ്രവർത്തനങ്ങൾക്കായി നിരന്തരം ഉപയോഗിക്കുന്നുവെന്ന് വെളിപ്പെടുത്തലുകളുമായി ദേശീയ അന്വേഷണ ഏജന്‍സി. പുല്‍വാമ ഭീകരാക്രമണത്തിനായി ജെയ്‌ഷെ മുഹമ്മദിനും സ്‌ഫോടക വസ്തുക്കള്‍ ലഭിച്ചത് ഇത്തരത്തിലാണെന്നും എന്‍ഐഎ അധികൃതര്‍ വ്യക്തമാക്കി. കാശ്മീരിലെ യുവാക്കളാണ് സ്‌ഫോടക വസ്തുക്കളും, സാധന സാമഗ്രികളും ഭീകരര്‍ക്ക് ഓണ്‍ലൈന്‍ ആയി വാങ്ങിച്ച് നല്‍കുന്നത്. പുല്‍വാമ ഭീകരാക്രമണത്തില്‍ പിടിയിലായ പത്തൊന്‍പത് വയസ്സുകാരന്‍ വാസിറിനെ ചോദ്യം ചെയ്തതില്‍ നിന്നുമാണ് എന്‍ഐയ്ക്ക് ഇത് സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചത്. ഭീകരര്‍ എങ്ങിനെയാണ് കശ്മീരിലെ യുവാക്കളെ ഭീകര പ്രവര്‍ത്തനത്തിലേക്ക് ആകര്‍ഷിക്കുന്നത് എന്നും വാസിര്‍ വ്യക്തമാക്കിയതായി എന്‍ഐഎ ഉദ്യോഗസ്ഥര്‍ പറഞ്ഞു. പുല്‍വാമ ഭീകരാക്രമണത്തിന് ഉപയോഗിച്ച സ്‌ഫോടക വസ്തുക്കളുടെ നിര്‍മ്മാണത്തിനായി അലുമിനിയം പൗഡറും, മൊബൈല്‍ ബാറ്ററി ബാങ്കുകളും മറ്റും ഓണ്‍ലൈനായി വാങ്ങിയത് വാസിറാണ്. ഇയാള്‍ തന്നെയാണ് സ്‌ഫോടക വസ്തുക്കള്‍ ജെയ്‌ഷെ മുഹമ്മദ് ഭീകര്‍ക്ക് നല്‍കിയത്. ഫ്‌ളാഷ് ലൈറ്റിനു വേണ്ടിയാണ് പണ്ട് ഫോട്ടാഗ്രാഫര്‍മാര്‍ അലുമിനിയം പൗഡര്‍ ഉപയോഗിച്ചിരുന്നത്. അത്യുഗ്ര സ്‌ഫോടക ശേഷിയാണ് ഇതിന്റെ പ്രത്യേകത. അതിനാലാണ് സ്‌ഫോടക…

Read More

കൊറോണ വൈറസിനെ (കോവിഡ് -19) നേരിടാനുള്ള ദേശീയ ശ്രമങ്ങളിൽ പങ്കുചേരാൻ ബഹ്‌റൈനികളോടും പ്രവാസികളോടും ഇന്ന് ആരോഗ്യ മന്ത്രാലയം അഭ്യർത്ഥിച്ചു. volunteer.gov.bh എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാനും അധികാരികളെ സഹായിക്കുന്നതിന് അവരുടെ ആവശ്യങ്ങൾ അടിസ്ഥാനമാക്കി ആരോഗ്യ സേവനങ്ങൾ, ലോജിസ്റ്റിക് പിന്തുണ, ഫീൽഡ് വർക്ക് എന്നിങ്ങനെ വിവിധ മേഖലകൾ തിരഞ്ഞെടുക്കാനും അവരോട് ആവശ്യപ്പെട്ടു. കോവിഡ് -19 നെ ചെറുക്കുന്നതിനുള്ള പൊതു ബോധവത്കരണ കാമ്പയിന്റെ ഭാഗമായാണ് ഈ സംരംഭം.

Read More