Author: News Desk

കൊല്ലം മടത്തറയിൽ വയോധികയെയും മകളെയും കാട്ടുപന്നി ആക്രമിച്ചു. മടത്തറ കാരറ കല്ലട കരിക്കകം കൃഷ്ണവിലാസത്തിൽ തൊണൂറുവയസുള്ള പരമേശ്വരി അമ്മയെയും  മകളായ നാൽപ്പതു വയസുകാരി സിന്ദുവിനെയും ആണ് കാട്ടുപന്നി ആക്രമിച്ചത്. ഇന്ന് രാവിലെ എട്ട് മണിയോടുകൂടി വീടിൻറെ പിൻവശത്ത് വെള്ളമെടുത്ത് കൊണ്ട് നിന്ന സിന്ധു കാട്ടുപന്നിയെ വരുന്നതു കണ്ട് ഓടി വീട്ടിൽ കയറി പിന്നെ എത്തിയ കാട്ടുപന്നി സിന്ധുവിനെ കുത്തി മറിച്ചിട്ട് അകത്ത് കയറിയ  ഇവരെ ആക്രമിക്കുകയായിരുന്നു. തെട്ടടുത്ത റൂമിലുണ്ടായിരുന്ന പരമേശ്വരി അമ്മയെ പന്നി കുത്തി നിലത്തിട്ട് ആക്രമിച്ചു. ആക്രമണത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പരമേശ്വരി അമ്മയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. മകളായ സിന്ധു കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ് . ജില്ലയുടെ കിഴക്കൻ മലയോര മേഖലയിൽ കാട്ടുപന്നിയുടെ ഉപദ്രവം കൂടുതലാണ് ഇവിടെ ജനവാസ മേഖലകളിൽ കാട്ടുപന്നി ഇറങ്ങി കൃഷി നശിപ്പിക്കുകയും ജനങ്ങളെ ഉപദ്രവിക്കുകയും ചെയ്യുന്നത് നിത്യസംഭവമാണ്. ഈ പ്രദേശങ്ങളിൽ കാട്ടുപന്നിയുടെ ശല്യം ജനജീവിതം ദുസ്സഹമാക്കി ആയിട്ടുണ്ട്.

Read More

കോവിഡ് 19 മുന്‍ കരുതലിന്റെ ഭാഗമായി ബി.ജെ.പി നേതാവ് വി.വി.രാജേഷും ക്വാറന്റൈനില്‍ പ്രവേശിച്ചു. കേന്ദ്ര മന്ത്രി വി.മുരളീധരന്‍ സ്വയം ക്വാറന്റൈനില്‍ പ്രവേശിച്ചതിന് പിന്നാലെയാണ് രാജേഷും ക്വാറന്റൈന്‍ സ്വീകരിച്ചത്. പാര്‍ട്ടിയുടെ തിരുവനന്തപുരം ജില്ലാ സെക്രട്ടറി കൂടിയായ വി.വി.രാജേഷ് വി.മുരളീധരനൊപ്പം ശ്രീചിത്രയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. തിരുവനന്തപുരം: കൊറോണ മുന്‍കരുതലിന്റെ ഭാഗമായി കേന്ദ്ര മന്ത്രി വി.മുരളീധരന്‍ സ്വയം ക്വാറന്റൈനില്‍ പ്രവേശിച്ചതിന് പിന്നാലെ ബിജെപി നേതാവ് വി.വി.രാജേഷും ക്വാറന്റൈനില്‍ പ്രവേശിച്ചു. ബിജെപി തിരുവനന്തപുരം ജില്ലാ സെക്രട്ടറി കൂടിയായ വി.വി.രാജേഷ് വി.മുരളീധരനൊപ്പം ശ്രീചിത്രയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് അദ്ദേഹം സ്വയം ക്വാറന്റൈനില്‍ പ്രവേശിച്ചത്. കൊറോണ രോഗം സ്ഥിരീകരിച്ച ഡോക്ടര്‍ ജോലി ചെയ്ത ശ്രീചിത്ര ആശുപത്രിയില്‍ സന്ദര്‍ശനം നടത്തിയ സാഹചര്യത്തിലാണ് മന്ത്രി വി.മുരളീധരന്‍ സ്വയം ക്വാറന്റൈനില്‍ പ്രവേശിച്ചത്. ശനിയാഴ്ച ശ്രീചിത്രയില്‍ നടന്ന അവലോകന യോഗത്തിലാണ് വി.മുരളീധരന്‍ പങ്കെടുത്തത്. രോഗം ബാധിച്ച ഡോക്ടറുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട മറ്റു ഡോക്ടര്‍മാര്‍ മുരളീധരന്റെ യോഗത്തില്‍ പങ്കെടുത്തതായി സംശയമുണ്ടായിരുന്നു. ഡല്‍ഹിയിലെ ഔദ്യോഗിക വസതിയിലാണ് മുരളീധരന്‍ ക്വാറന്റൈനില്‍…

Read More

ടെലിവിഷന്‍ ഷോയില്‍ നിന്ന് പുറത്താക്കപ്പെട്ട മത്സരാര്‍ത്ഥി രജിത് കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കോവിഡ് 19 നിയന്ത്രണങ്ങള്‍ ലംഘിച്ചു കൊച്ചി വിമാനത്താവളത്തില്‍ സ്വീകരണ പരിപാടി സംഘടിപ്പിച്ച സംഭവത്തിലാണ് നടപടി. കേസില്‍ ഒന്നാം പ്രതിയാണ് രജിത് കുമാര്‍. ആറ്റിങ്ങലിലെ വീട്ടില്‍ നിന്നാണ് രജിത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. കേസെടുത്തതിനെത്തുടര്‍ന്ന് രജിത് ഒളിവില്‍ പോയതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. കഴിഞ്ഞദിവസം ആറ്റിങ്ങലിലെ വീട്ടില്‍ പോലീസ് എത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. രജിത്തിന്റെ സ്വീകരണ പരിപാടിക്കെതിരെ കടുത്ത പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. സംഭവവുമായി ബന്ധപ്പെട്ട് പതിമൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒളിവില്‍ പോയിരുന്ന രജിത് കുമാറിനെ കണ്ടെത്താന്‍ ആലുവ സെന്‍ട്രല്‍ ബാങ്കിന് സമീപത്തെ വാടകവീട്ടില്‍ പൊലീസ് എത്തിയിരുന്നെങ്കിലും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. മുന്നറിയിപ്പ് ലംഘിച്ച്‌ കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ സംഘം ചേരുകയും ആര്‍പ്പുവിളിക്കുകയും ചെയ്ത 75 ഓളം പേര്‍ക്കെതിരെ നെടുമ്ബാശേരി പൊലീസ് കഴിഞ്ഞദിവസം കേസെടുത്തിരുന്നു. അധ്യാപകന്‍ കൂടിയായ രജിത് കുമാര്‍ ഏതാനും വിദ്യാര്‍ഥികളെ മൊബൈല്‍ ഫോണില്‍ വിളിച്ച്‌ തന്നെ സ്വീകരിക്കാനെത്തണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഈ…

Read More

കൊറൊണ വൈറസ് ബാധയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന ജുവന്റസ് താരം റുഗാനിയുടെ കാമുകിക്കും കൊറൊണ സ്ഥിരീകരിച്ചു. റുഗനിയുടെ പങ്കാളിയായ മിഷേല പെര്‍സികോയ്ക്കാണ് പരിശോധനയില്‍ കൊറൊണ പോസിറ്റീവ് ആണെന്ന് തെളിഞ്ഞത്. പെര്‍സികോയുടെ ആരോഗ്യ നില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം റുഗാനി ഉടനെ രോഗ വിമുക്തമാകും എന്നും ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. താരത്തിന് കൊറോണ സ്ഥിരീകരിച്ചതോടെ ക്രിസ്റ്റിയാനൊ അടക്കമുള്ള താരങ്ങള്‍ ക്വാറന്റൈനിലാണ്.

Read More

കൊറോണ വൈറസുമായി ബന്ധപ്പെട്ട് ലോകമെമ്പാടുമുള്ള മരണങ്ങളുടെ എണ്ണം 7,000 ആയി ഉയര്‍ന്നു. ആഗോളതലത്തില്‍ 175,536 അണുബാധകള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ 7,007 പേര്‍ മരിച്ചു. ചൈനയിലാണ് ഏറ്റവും കൂടുതല്‍ മരണമടഞ്ഞത് 3,213 പേര്‍. ഇറ്റലിയില്‍ 2,158 മരണങ്ങളും 28,000 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൊറോണ വൈറസ് എന്ന മഹാമാരിയില്‍ നിന്ന് 349 പുതിയ മരണങ്ങള്‍ ഇറ്റലി റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ മാസം മുതലുള്ള കണക്കനുസരിച്ച് ഇത് 2,158 ആയി ഉയര്‍ന്നു. ഇറ്റലിയില്‍ വ്യാഴാഴ്ച മുതലുള്ള ഔദ്യോഗിക കണക്കനുസരിച്ച് കൊവിഡ്-19 മരണങ്ങളുടെ എണ്ണം ഇരട്ടിയായി. ഇപ്പോൾ 27,980 പേര്‍ക്കാണ് അണുബാധയുള്ളത്. നാല് ദിവസം മുമ്പ് ഇത് 15,113 ആയിരുന്നു. രണ്ട് ദിവസത്തിനുള്ളില്‍ 700 ലധികം മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. മരണങ്ങളില്‍ ഭൂരിഭാഗവും നടന്നത് വടക്കന്‍ പ്രദേശങ്ങളിലായിരുന്നു. മിലാൻ പോലുള്ള നഗരങ്ങളിലാണ് ആദ്യം വൈറസ് പടര്‍ന്നു പിടിക്കാന്‍ തുടങ്ങിയത്. ഇറ്റാലിയന്‍ സാമ്പത്തിക തലസ്ഥാനമായ ലോംബാര്‍ഡി മേഖലയില്‍ 1,420 മരണങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇറ്റാലിയന്‍ വാഹന വ്യവസായത്തിന്റെ ആസ്ഥാനമായ…

Read More

കൊറോണവൈറസ് പടരുന്ന പശ്ചാത്തലത്തിൽ അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ രണ്ട് താൽക്കാലികമായി അടച്ചു. നിരവധി രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ ഇതിനോടകം റദ്ദാക്കിയതിന് പിന്നാലെയാണിത്. ടെർമിനൽ രണ്ടിൽ സർവീസ് നടത്തിയിരുന്ന വിമാനങ്ങൾ ഒന്നിലേക്ക് തിരിച്ച് വിടാനും തീരുമാനമായി. ദുബായിൽ എല്ലാ ബാറുകളും പബുകളും ഇന്നു മുതൽ മാർച്ച് അവസാനം വരെ അടച്ചതായി അധികൃതർ അറിയിച്ചു. റസ്റ്ററന്റുകൾക്ക് പ്രവർത്തിക്കാമെങ്കിലും  മദ്യം വിൽക്കാൻ പാടുള്ളതല്ലന്ന് വിനോദസഞ്ചാര വ്യാപാര വിപണന വിഭാഗം വ്യക്തമാക്കി.ദുബായ് മാളിലെ വിവിധ വിനോദകേന്ദ്രങ്ങൾ, ബുർജ് ഖലീഫയിലെ അറ്റ് ദ് ടോപ് എന്നിവ താത്കാലികമായി അടച്ചു.ദുബായ് മാളിലെ അക്വേറിയം ആൻഡ് അണ്ടർവാട്ടർ സൂ എന്നിവയും പ്രവർത്തനം നിർത്തിയവയിൽ ഉൾപ്പെടും.കൂടാതെ, ദുബായ് ഓ പറ, ദുബായ്  ഐസ് റിങ്ക്, വിആർ പാർക് ദുബായ് തുടങ്ങിയവയും ഈ  മാസം അവസാനം വരെ അടച്ചതായി ഇവയ്ക്ക് മേൽനോട്ടം വഹിക്കുന്ന ഇമാർ അധികൃതർ വ്യക്തമാക്കി.

Read More

കൊറോണ വൈറസ് ബാധയെത്തുടർന്നുണ്ടായ പ്രതിസന്ധി മറികടക്കുന്നതിന്റെ ഭാഗമായി അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധ സേന ഉപ സർവ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ  ആശ്വാസ പദ്ധതി പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി അബുദാബിയിൽ സാലിക്ക് 2020 അവസാനം വരെ ഒഴിവാക്കി. ഇതിനോടൊപ്പം നിരവധി സർക്കാർ  സേവനങ്ങളുടെ ഫീസിനത്തിലും ഇളവേർപ്പെടുത്തിയിട്ടുണ്ട്. വാണിജ്യ വ്യവസായങ്ങൾക്കും പൊതുജനങ്ങൾക്കും ജല വൈദ്യുത നിരക്കിൽ സബ്‌സിഡി നൽകുന്നതിനായി അഞ്ച് ബില്യൺ ദിർഹം അനുവദിച്ചു. എല്ലാ സർക്കാർ അനുബന്ധ ഇടപാടുകളും ബില്ലുകളും 15 പ്രവർത്തി ദിവസത്തിനകം തീർപ്പാക്കും.റെസ്റ്റോറന്റുകൾക്കും വിനോദ സഞ്ചാരമേഖലക്കും വാടകയിനത്തിൽ 20 ശതമാനം ഇളവ് ലഭിക്കും     നിലവിലുള്ള വാണിജ്യ വ്യവസായ പിഴകൾ ഒഴിവാക്കും, ഒരു വർഷത്തേക്ക് റിയൽ എസ്റ്റേറ്റ് രജിസ്‌ട്രേഷൻ ഫീസിലുള്ള ഇളവ്, വർഷാവസാനം വരെ വ്യാവസായികാടിസ്ഥാനത്തിലുള്ള വാഹനങ്ങളുടെ വാർഷിക രജിസ്‌ട്രേഷൻ ഫീസ് ഒഴിവാക്കും തുടങ്ങിയവയാണ്   പദ്ധതിയിലെ പ്രധാനപ്പെട്ട പ്രഖ്യാപനങ്ങൾ

Read More

സൗദിയിൽ വരും ദിവസങ്ങളിൽ കൊറോണ വൈറസ് കേസുകളുടെ എണ്ണത്തിൽ വർധനയുണ്ടാകുമെന്ന് ആരോഗ്യമന്ത്രി തൗഫിക് അൽ റബിയ പ്രസ്‌താവിച്ചു. രാജ്യത്തെ എല്ലാ പൗരന്മാരോടും പ്രവാസികളോടും അവരുടെ വീടുകളിൽ താമസിക്കണമെന്നും പുറത്തു പോകരുതെന്നും ആവശ്യപ്പെട്ടതായും അദ്ദേഹം വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കൊറോണ വൈറസ് ബാധിച്ച മൂന്ന് കേസുകൾ കൂടി ചേർത്ത് സുഖം പ്രാപിച്ചവരുടെ എണ്ണം ആറിലേക്ക് എത്തിയെന്നും മന്ത്രി വ്യക്തമാക്കി. ഇതിനിടയിൽ പുതിയ 15 വൈറസ് കേസുകൾ കൂടി സൗദിയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. റിപ്പോർട്ട് ചെയ്യപ്പെട്ട മൊത്തം കേസുകൾ 118 ആണെന്നും എല്ലാവരും തീവ്രപരിചരണത്തിൽ ആണെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

Read More

കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ മഹാത്മാ ഗാന്ധി സര്‍വ്വകലാശാല പരീക്ഷകള്‍ക്ക് മാറ്റമില്ല. മുന്‍ നിശ്ചയിച്ച പ്രകാരം പരീക്ഷകള്‍ നടക്കുമെന്ന് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പൊഫ സാബു തോമസ് അറിയിച്ചു. നാലാം സെമസ്റ്റര്‍ പരീക്ഷകള്‍ ബുധനാഴ്ച മുതല്‍ ആരംഭിക്കും. സര്‍വ്വകലാശാല പരീക്ഷകള്‍ മാറ്റിവെച്ചതായും വിദ്യാര്‍ത്ഥികള്‍ കോളേജുകളില്‍ എത്തേണ്ടതില്ലെന്നും വൈസ് ചാന്‍സലറുടെ പേരില്‍ സാമൂഹ്യമാദ്ധ്യമങ്ങളില്‍ വ്യാജ പ്രചാരണം നടക്കുന്നുണ്ട്. ഇതിന്റെ ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. കോവിഡ് 19 രോഗ ബാധയെ തുടര്‍ന്ന് പരീക്ഷകള്‍ മാറ്റിവെക്കേണ്ടതില്ലെന്ന നിലപാടിലാണ് സര്‍വ്വകലാശാലകള്‍. നേരത്തെ പരീക്ഷകള്‍ നിശ്ചയിച്ച തിയതികളില്‍ തന്നെ നടത്തുമെന്ന് കണ്ണൂര്‍ സര്‍വ്വകലാശാല അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിശ്ചയിച്ച തിയതികളില്‍ പരീക്ഷകള്‍ നടത്തുമെന്ന് എംജി സര്‍വ്വകലാശാലയും അറിയിച്ചത്. വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ പരീക്ഷകള്‍ മാറ്റിവെക്കണമെന്നാണ് വിദ്യാര്‍ത്ഥി സംഘടനകളുടെ ആവശ്യം. എന്നാല്‍ പരീക്ഷകള്‍ മാറ്റിവെക്കേണ്ട സാഹചര്യമില്ലെന്നും, വിദ്യാര്‍ത്ഥികള്‍ സുരക്ഷാ സംവിധാനങ്ങള്‍ കയ്യില്‍ കരുതിയാല്‍ മതിയെന്നുമാണ് സര്‍വ്വകലാശാല അധികൃതര്‍ പറയുന്നത്.

Read More

ലോകം മുഴുവന്‍ ഇന്ന് കൊറോണ ഭീതിയിലാണ്. ഓരോ വര്‍ഷവും ലോകത്ത് പുതിയ തരം വൈറസുകളും രോഗങ്ങളും ഉടലെടുത്തു കൊണ്ടിരിക്കുകയാണ്. അത്തരത്തില്‍ ലോകത്തെ മുഴുവന്‍ ഭീതിയിലാഴ്ത്തിയ വൈറസ് ബാധയാണ് കൊറോണ. രോഗ പ്രതിരോധ ശേഷി ദുര്‍ബലമായതിനാലാണ് ഇത്തരത്തിലുള്ള വൈറസുകള്‍ ജനങ്ങളെ ബാധിക്കുന്നത്. രോഗമുണ്ടാക്കുന്ന ബാക്ടീരിയകള്‍ക്കും വൈറസിനുമെതിരെ നമ്മുടെ ശരീരം നടത്തുന്ന സ്വാഭാവിക പ്രതിരോധമാണ് രോഗപ്രതിരോധം. രോഗപ്രതിരോധ ശേഷി കൂടുതല്‍ ഉള്ളവരില്‍ രോഗം വരാനുള്ള സാധ്യതയും കുറവായിരിക്കും. രോഗപ്രതിരോധ ശേഷി കുറവായവരെ വൈറസ് വേഗം കീഴടക്കും. രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനുള്ള ഏറ്റവും മികച്ച ഒന്നാണ് മഞ്ഞള്‍. മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കുര്‍ക്കുമിന്‍ എന്ന ഘടകത്തില്‍ ആന്റി ബാക്ടീരിയല്‍, ആന്റി സെപ്റ്റിക് എന്നീ ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. പെട്ടെന്നുള്ള കാലാവസ്ഥാ വ്യതിയാനം മൂലം രോഗം വരാനുള്ള സാധ്യത കൂടുതലാണ്. താപനില തണുപ്പില്‍ നിന്നും പെട്ടെന്ന് ചൂടിലേക്ക് മാറുമ്പോള്‍ പനിയും ജലദോഷവുമൊക്കെ വരാറുണ്ട്. എന്നാല്‍ മഞ്ഞള്‍ ഉപയോഗം അണുബാധയെ ചെറുക്കുകയും പനിയും ജലദോഷവും അകറ്റുകയും ചെയ്യും. മഞ്ഞളിലെ ആന്റി വൈറല്‍…

Read More