സൗദിയിൽ വരും ദിവസങ്ങളിൽ കൊറോണ വൈറസ് കേസുകളുടെ എണ്ണത്തിൽ വർധനയുണ്ടാകുമെന്ന് ആരോഗ്യമന്ത്രി തൗഫിക് അൽ റബിയ പ്രസ്താവിച്ചു. രാജ്യത്തെ എല്ലാ പൗരന്മാരോടും പ്രവാസികളോടും അവരുടെ വീടുകളിൽ താമസിക്കണമെന്നും പുറത്തു പോകരുതെന്നും ആവശ്യപ്പെട്ടതായും അദ്ദേഹം വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കൊറോണ വൈറസ് ബാധിച്ച മൂന്ന് കേസുകൾ കൂടി ചേർത്ത് സുഖം പ്രാപിച്ചവരുടെ എണ്ണം ആറിലേക്ക് എത്തിയെന്നും മന്ത്രി വ്യക്തമാക്കി. ഇതിനിടയിൽ പുതിയ 15 വൈറസ് കേസുകൾ കൂടി സൗദിയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
റിപ്പോർട്ട് ചെയ്യപ്പെട്ട മൊത്തം കേസുകൾ 118 ആണെന്നും എല്ലാവരും തീവ്രപരിചരണത്തിൽ ആണെന്നും ആരോഗ്യമന്ത്രി അറിയിച്ചു.