- ഗംഭീര തിരക്കഥ‘മേൽപ്പാലം’ രചയിതാവ് ഷിവാഗോ തോമസിന്റെ പുതിയ സിനിമ ‘മണവാളൻ ജോസഫ്’ ക്രിസ്റ്റസ് സ്റ്റീഫനും ഷിവാഗോ തോമസും ചേർന്ന് സംവിധാനം ചെയ്യും.
- 52ാമത് ബഹ്റൈന്‍ വാര്‍ഷിക ഫൈന്‍ ആര്‍ട്സ് പ്രദര്‍ശനം ഞായറാഴ്ച തുടങ്ങും
- പാം പേപ്പര്‍ പ്രദര്‍ശനം തുടങ്ങി
- എ കെ സി സി സ്വാഗതസംഘം രൂപീകരിച്ചു.
- ‘സ്കൂള്‍ തുറക്കുന്നതിന് മൂന്ന് മാസം മുമ്പ് പാഠപുസ്തക വിതരണം നടത്തും’; ചരിത്രത്തില്‍ ആദ്യമെന്ന് മന്ത്രി
- ശബരിമല സ്വര്‍ണക്കൊള്ള : തന്ത്രിയുടെ ജാമ്യഹര്‍ജിയില്‍ വിധി 18 ന്; ജാമ്യാപേക്ഷയെ എതിര്‍ത്ത് എസ്ഐടി
- റവ .ഫാ . ജോളി വടക്കന്‍ സ്വീകരണം നൽകി.
- ബിഗ് ടിക്കറ്റ്: 540,000 ദിർഹം പങ്കിട്ട് നാലു പേർ; വിജയികളിൽ രണ്ട് ഇന്ത്യക്കാരും
Author: News Desk
മുംബൈയില്‍ കസ്റ്റംസ് ആന്‍ഡ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് സംയുക്ത ഓപറേഷനിലൂടെ 1,000 കോടി രൂപയുടെ 191 കിലോ ഹെറോയിന്‍ പിടികൂടി. അഫ്ഗാനിസ്ഥാനില്‍ നിന്ന് ഇറാന്‍ വഴി കടത്തിയ മയക്കുമരുന്ന് നവി മുംബൈയിലെ നവഷേവ തുറമുഖത്തുനിന്നാണ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.ഇറക്കുമതിക്ക് നേതൃത്വം നല്‍കിയ രണ്ട് കസ്റ്റംസ് ഏജന്റുമാരെയും കസ്റ്റഡിലെടുത്തതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. മയക്കുമരുന്ന് പ്ലാസ്റ്റിക് പൈപ്പുകളില്‍ ഒളിപ്പിച്ച് മുകളില്‍ മുളയെന്ന് തോന്നും പോലെ പെയിന്റ് ചെയ്തശേഷം ആയുര്‍വേദ മരുന്നാണെന്ന് പറഞ്ഞാണ് കടത്തിയത്.ഡല്‍ഹിയില്‍ നിന്നുള്ള ഒരു ഇറക്കുമതിക്കാരനും ബിസിനസ്സുകാരനും ഉള്‍പ്പെടെ നാല് പേര്‍ക്ക് കൂടി ഇതില്‍ പങ്കുണ്ടെന്നും ഇവരെ ചോദ്യം ചെയ്യാനായി മുംബൈയില്‍ എത്തിക്കുമെന്നും അധികൃതര്‍ അറിയിച്ചു. അറസ്റ്റിലായ പ്രതികളെ 14 ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്. https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE
കരിപ്പൂരിലെ വിമാനദുരന്തത്തില്‍ രക്ഷകപ്രവര്‍ത്തനം നടത്തിയവര്‍ക്ക് പോലീസുകാരന്‍റെ സല്യൂട്ട് ആദരവ് അര്‍പ്പിക്കല്‍ മേധാവികളറിയാതെ. അനുമതിയില്ലാതെ ആദരം നടത്തിയതിനാല്‍ പോലീസുകാരനെതിരെ വകുപ്പുതല നടപടിയുണ്ടായേക്കും. കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ പെട്ടവരെ രക്ഷിക്കാന്‍ മുന്നില്‍ നിന്ന കൊണ്ടോട്ടിക്കാരെ അനുമോദങ്ങള്‍ കൊണ്ട് മൂടുകയാണ് സാമൂഹ്യമാധ്യമങ്ങളിലെങ്ങും. അതിനിടയിലാണ് ക്വാറന്‍റൈനില്‍ കഴിയുന്ന രക്ഷാപ്രവര്‍ത്തകര്‍ക്ക് ഒരു പോലീസുകാരന്‍റെ സല്യൂട്ട് ആദരവ് അര്‍പ്പിക്കല്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറല്‍ ആയത്. ചിത്രം വൈറല്‍ ആയതോടെ വ്യാജമാകാനാണ് സാധ്യതയെന്നായിരുന്നു ജില്ലാ പോലീസ് മേധാവിയുള്‍പ്പെടെയുള്ളവരുടെ ആദ്യ പ്രതികരണം. ഒപ്പം സത്യം കണ്ടെത്താന്‍ അന്വേഷണവും നടത്തി. അന്വേഷണത്തിനൊടുവില്‍ ആളെയും കണ്ടെത്തി. ആദരം നടത്തിയത് ഒറിജിനല്‍ പോലീസ് തന്നെയാണെന്നായിരുന്നു കണ്ടെത്തല്‍. കണ്‍ട്രോള്‍ റൂമില്‍ നിന്നും സ്പെഷ്യല്‍ ഡ്യൂട്ടിക്കെത്തിയ പോലീസുകാരനാണ് ഔദ്യോഗിക തീരുമാനപ്രകാരമല്ലാതെ ഈ വൈറല്‍ ആദരം നടത്തിയത്.സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൊണ്ടോട്ടി സിഐ യോട് ജില്ലാ പോലീസ് മേധാവി ആവശ്യപ്പെട്ടിട്ടുമുണ്ട്. മേലുദ്യോഗസ്ഥരുടെ അനുമതിയില്ലാതെ ആദരം നടത്തി വൈറല്‍ ആയ പോലീസ്കാരനെതിരെ വകുപ്പ് തല നടപടിയുമുണ്ടായേക്കും. https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE
കൊച്ചി: വിവാദമായ യുഎഇ കോണ്‍സുലേറ്റ് ബാഗ് സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതികളായസ്വപ്‌ന സുരേഷിനും സന്ദീപ് നായര്‍ക്കും ജാമ്യമില്ല. കൊച്ചി എന്‍.ഐ.എ കോടയാണ് ജാമ്യാപേക്ഷ തള്ളിയത്.കേസ് ഡയറിയുടേയും തെളിവുകളുടേയും അടിസ്ഥാനത്തിലാണ് ജാമ്യം നിഷേധിച്ചത്. സ്വപ്‌ന സ്വര്‍ണക്കടത്തില്‍ പങ്കാളിയാണെന്നതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി പറഞ്ഞു.കേസില്‍ യു.എ.പി.എ നിലനില്‍ക്കും. കാര്‍ഗോ വിട്ടുകിട്ടാന്‍ സ്വപ്‌ന ഇടപെട്ടതിന് തെളിവുണ്ടെന്നും കോടതി പറഞ്ഞു. സ്റ്റാർ വിഷൻ ന്യൂസ് ബ്യൂറോ, കൊച്ചി …
പെരിയാറും മൂവാറ്റുപുഴയാറും കരകവിഞ്ഞൊഴുകുന്നു – എറണാകുളം ജില്ലയുടെ മലയോരമേഖലകളില്‍ അതിശക്തമായ മഴ
എറണാകുളം: മൂവാറ്റുപുഴ, കോതമംഗലം വാരിയം, പൂയംകുട്ടി തുടങ്ങിയ എറണാകുളം ജില്ലയുടെ മലയോര മേഖലയിലാണ് അതിശക്തമായ മഴ. മണികണ്ഠന്‍ ചാല്‍ ചപ്പാത്ത് വെള്ളം കയറിയതോടെ ആദിവാസി മേഖല 6 ദിവസമായി ഒറ്റപ്പെട്ടു കിടക്കുകയാണ്. നേര്യമംഗലം കുട്ടമ്ബുഴ പ്രദേശങ്ങളില്‍ മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാല്‍ ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. ഇടുക്കിയില്‍ തുറന്ന ഡാമുകളിലെ വെള്ളം ലോവര്‍ പെരിയാര്‍ ഡാമിലൂടെ ആണ് പെരിയാറിലേക്ക് എത്തുന്നത്. നിലവില്‍ പെരിയാറിലെ വെള്ളം താഴ്‍ന്നിട്ടുണ്ടെങ്കിലും മഴ ശക്തമാകുന്നത് പ്രദേശവാസികളെ ആശങ്കയിലാക്കുന്നു. https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE ആലുവയിലെ താഴ്ന്ന പ്രദേശങ്ങളില്‍ അടക്കം വെള്ളക്കെട്ട് രൂക്ഷം ആണ്. ആലുവ കണയന്നൂര്‍ കൊച്ചി പറവൂര്‍ മേഖലകളിലായി 38 ഓളം ദുരിതാശ്വാസ ക്യാമ്ബുകള്‍ ആണ് പ്രവര്‍ത്തിക്കുന്നത്. 1185 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. ചെല്ലാനം വൈപ്പിന്‍ ഉള്‍പ്പെടെയുള്ള തീരദേശ മേഖലകളില്‍ മഴയ്ക്കൊപ്പം കടലാക്രമണവും രൂക്ഷം ആണ്. റിപ്പോർട്ട് :കൃഷ്ണ പ്രസാദ്
മനാമ: ഇന്ത്യ ഗവണ്മെന്റിന്റെ വന്ദേ ഭാരത് മിഷന്റെ ഭാഗമായി ബഹറിനിൽ നിന്നും കേരളത്തിലേക്ക് 6 വിമാനങ്ങൾ കൂടി അനുവദിച്ചു. കൊച്ചിയിലേക്കും കോഴിക്കോട്ടേക്കും 2 വിമാനങ്ങളും മറ്റ് ഇടങ്ങളിലേക്ക് ഓരോ വിമാനങ്ങളുമാണ് ഉള്ളത്. വിമാനങ്ങളുടെ തീയതി ചുവടെ ചേർക്കുന്നു: 1. കൊച്ചി – ഓഗസ്റ്റ് 19 , ഓഗസ്റ്റ് 26 2. തിരുവനന്തപുരം – ഓഗസ്റ്റ് 19 3. കോഴിക്കോട് – ഓഗസ്റ്റ് 16 , ഓഗസ്റ്റ് 23 4. കണ്ണൂർ – ഓഗസ്റ്റ് 28 ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്തവർക്ക് മാത്രമേ യാത്രാ അനുവാദമുള്ളൂ.എംബസി രജിസ്‌ട്രേഷൻ ലിങ്ക് https://forms.gle/vTP94PiUKib7o7527 വിമാനത്തിലേക്കുള്ള ടിക്കറ്റുകൾ ഓൺ ലൈനായും എടുക്കാം. ലിങ്ക് ചുവടെ ചേർക്കുന്നു. https://www.airindiaexpress.in/en?fbclid=IwAR1BOzQLLC6Eca5ZxBuJ92U4ib0Z9ixjL2jCM1Ti7R7xRjL4lcTxKQlQlYU കൂടുതൽ വിവരങ്ങൾക്ക് എയർ ഇന്ത്യയുടെ മാനമയിലുള്ള ബുക്കിംഗ് ഓഫീസുമായി ബന്ധപ്പെടാം. അഡ്രസ് ചുവടെ ചേർക്കുന്നു. Air India C/o M/s. Yusuf Bin Ahmed Kanoo, Kanoo Commercial Bldg, Phase 1 Ground floor, Manama, Bahrain.
പുതിയ അധ്യയന വർഷം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത വ്യാജം
മസ്‌ക്കറ്റ്: ഒമാനിലെ 2020-2021 അധ്യയന വർഷം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും പ്രചരിക്കുന്ന അറിയിപ്പുകൾ വ്യാജമാണെന്നും, ഇത്തരം വിവരങ്ങൾക്കായി ഔദ്യോഗിക സ്രോതസുകളെ ആശ്രയിക്കാനും ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻ സെന്റർ (GC) ജനങ്ങളെ അറിയിച്ചു. അടുത്ത അധ്യയന വർഷം ആരംഭിക്കുന്നത് സംബന്ധിച്ച വിവരങ്ങൾ, ഇതുമായി ബന്ധപ്പെട്ട വകുപ്പുകൾ യഥാസമയം പ്രഖ്യാപിക്കുമെന്ന് ഒമാൻ വ്യക്തമാക്കി. 2020-2021 അധ്യയന വർഷം ആരംഭിക്കുന്നത് സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രാലയം രക്ഷിതാക്കൾ, അദ്ധ്യാപകർ, വിദ്യാലയങ്ങളിലെ ജീവനക്കാർ, പൊതു സമൂഹത്തിലെ മറ്റുള്ളവർ എന്നിവരെ പങ്കെടുപ്പിച്ച് അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്ന നടപടികൾ ആരംഭിച്ചിട്ടുണ്ട്.
സൗദി അറേബ്യ: കൊറോണ വൈറസ് വാക്സിൻ പരീക്ഷണങ്ങളുടെ മൂന്നാം ഘട്ടം ആരംഭിക്കുന്നതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ചൈനീസ് വാക്സിൻ നിർമ്മാണ കമ്പനിയായ കാൻസിനോബയോ നിർമ്മിക്കുന്ന ‘Ad5-nCOV’ എന്ന കോവിഡ് -19 വാക്സിനിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ ട്രയലാണ് സൗദിയിൽ നടത്തുന്നത്. മൂന്നാം ഘട്ട പരീക്ഷണങ്ങളുടെ ഭാഗമായി 5000 സന്നദ്ധസേവകരെയാണ് സൗദിയിൽ വാക്സിൻ നൽകുന്നതിനായി തിരഞ്ഞെടുക്കുന്നത്. 18 വയസിനു മുകളിൽ പ്രായമുള്ള സന്നദ്ധസേവകരെ ഉൾപ്പെടുത്തുന്ന ഈ ക്ലിനിക്കൽ ട്രയലിനാവശ്യമായ നടപടികൾ ആരോഗ്യ മന്ത്രാലയം റിയാദ്, ദമ്മാം, മക്ക എന്നീ നഗരങ്ങളിൽ ആരംഭിച്ചിട്ടുണ്ട്. ഈ വാക്സിനിന്റെ ആദ്യ രണ്ട് ഘട്ടം പരീക്ഷങ്ങൾ ചൈനയിൽ നേരത്തെ പൂർത്തിയാക്കിയിരുന്നു. വാണിജ്യ ഉപയോഗത്തിനായി കോവിഡ് -19 വാക്സിൻ അംഗീകരിച്ചിട്ടില്ല.
മനാമ: ബഹറിനിൽ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി പുതിയ വർക്ക് പെർമിറ്റിനുള്ള അപേക്ഷകൾ ഇന്ന് മുതൽ സ്വീകരിച്ചു തുടങ്ങി. കോവിഡ് വ്യാപനത്തെ തുടർന്ന് വർക്ക് പെർമിറ്റ് നൽകുന്നത് എൽ.എം.ആർ.എ നിർത്തിവച്ചിരിക്കുകയായിരുന്നു. കിരീടാവകാശിയും ഡെപ്യൂട്ടി സുപ്രീം കമാൻഡറും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ അധ്യക്ഷതയിലുള്ള സർക്കാർ എക്സിക്യൂട്ടീവ് കമ്മിറ്റിയുടേതാണ് തീരുമാനം. എന്നാൽ വീട്ടുജോലിക്കാരുടെ വിസ സംബന്ധിച്ച അപേക്ഷകൾ ഇപ്പോൾ പരിഗണിക്കില്ല. രാജ്യത്തിനു പുറത്തുനിന്നു തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് പുതിയ നിയമഭേദഗതികൾ അനുസരിച്ചേ അനുമതി ലഭിക്കുകയുള്ളൂ. പ്രാദേശിക പത്രങ്ങളിൽ ഒഴിവുകൾ സംബന്ധിച്ച പരസ്യം നൽകണം. പരസ്യം പ്രസിദ്ധീകരിച്ചു രണ്ടാഴ്ചക്കാലത്തേക്ക് ആരും അപേക്ഷകൾ നൽകിയില്ല എങ്കിൽ തൊഴിൽ ദാതാവിന് വിദേശത്ത് നിന്നും ആളുകളെ എടുക്കാം. പ്രാദേശിക നിയമനത്തിന് മുൻഗണന നൽകാനും ബഹ്‌റൈനികളെയും നിലവിൽ രാജ്യത്ത് താമസിക്കുന്ന പ്രവാസികളെയും സഹായിക്കുന്നതിനുമാണ് ഈ തീരുമാനം. സ്റ്റാർവിഷൻന്യൂസ് വാട്സ് അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/KTsrRfgm6MxIG71y6rYB8X
പ്രകൃതിക്ഷോഭം മൂലം നിരവധിപേര്‍ മരണമടഞ്ഞ മൂന്നാര്‍ രാജമലയില്‍ മണ്ണിനടിയില്‍ നിന്ന് മൃതദേഹങ്ങള്‍ വീണ്ടെടുക്കാന്‍ സഹായിച്ചത് കേരള പോലീസ് സേനയിലെ പ്രത്യേക പരിശീലനം നേടിയ പോലീസ് നായ ആണ്. ബെല്‍ജിയം മെലിനോയിസ് വിഭാഗത്തില്‍പ്പെട്ട പത്ത് മാസം മാത്രം പ്രായമുളള ലില്ലിയെന്ന പോലീസ് നായയാണ് മണ്ണിനടിയില്‍ നിന്ന് മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. തൃശൂരിലെ കേരള പോലീസ് അക്കാദമിയില്‍ നടക്കുന്ന പരിശീലനം പൂര്‍ത്തിയാകുന്നതിന് മുന്‍പാണ് മായ എന്ന് വിളിക്കുന്ന ലില്ലിയെയും കൂട്ടുകാരി ഡോണയെയും പ്രത്യേക ദൗത്യത്തിനായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ മുന്‍കൈയ്യെടുത്ത് മൂന്നാറിലേയ്ക്ക് അയച്ചത്. രണ്ട് ബാച്ചുകളിലായി പരിശീലനം നേടുന്ന പോലീസ് സേനയിലെ പുതിയ ബാച്ചിലെ 35 നായ്ക്കളില്‍ പെട്ടവരാണിവര്‍. മായ ഉള്‍പ്പെടെ രണ്ട് നായ്ക്കള്‍ക്കാണ് മണ്ണിനടിയിലെ മൃതദേഹങ്ങള്‍ കണ്ടെത്തുന്നതില്‍ വിദഗ്ദ്ധ പരിശീലനം നല്‍കുന്നത്. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പി.ജി.സുരേഷ് ആണ് പരിശീലകന്‍. പി. പ്രഭാത് ആണ് ഹാന്റ്ലർ. മൂന്നാറിലെത്തിയ ഡോണ എന്ന നായ് മണ്ണിനടിയില്‍ മനുഷ്യര്‍ ജീവനോടെയുണ്ടെങ്കില്‍ കണ്ടുപിടിക്കാന്‍…
റിയാദ്: കൊവിഡ് ബാധിച്ച് കൊല്ലം കുണ്ടറ കൊടുവിള സ്വദേശിനി സെന്റ് ജോര്‍ജ് ഭവന്‍ പുത്തന്‍വീട്ടില്‍ സൂസന്‍ ജോര്‍ജ് സൗദി അറേബ്യയില്‍ മരിച്ചു. 12 വര്‍ഷത്തോളമായി ജിദ്ദ നാഷനല്‍ ആശുപത്രിയില്‍ സ്റ്റാഫ് നഴ്സായി ജോലി ചെയ്യുകയായിരുന്നു. 38 വയസായിരുന്നു.ജിദ്ദ കിങ് അബ്ദുല്‍അസീസ് ആശുപത്രിയിലായിരുന്നു. മരണം. ഭര്‍ത്താവ് – ബിനു, മകള്‍: ഷെറിന്‍. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കെ.എം.സി.സി വെല്‍ഫയര്‍ വിഭാഗത്തിൻറെ സഹകരണത്തോടെ മൃതദേഹം ജിദ്ദയില്‍ സംസ്‌കരിക്കും. https://chat.whatsapp.com/KTsrRfgm6MxIG71y6rYB8X
