മനാമ: ബഹറിനിൽ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി പുതിയ വർക്ക് പെർമിറ്റിനുള്ള അപേക്ഷകൾ ഇന്ന് മുതൽ സ്വീകരിച്ചു തുടങ്ങി. കോവിഡ് വ്യാപനത്തെ തുടർന്ന് വർക്ക് പെർമിറ്റ് നൽകുന്നത് എൽ.എം.ആർ.എ നിർത്തിവച്ചിരിക്കുകയായിരുന്നു. കിരീടാവകാശിയും ഡെപ്യൂട്ടി സുപ്രീം കമാൻഡറും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ അധ്യക്ഷതയിലുള്ള സർക്കാർ എക്സിക്യൂട്ടീവ് കമ്മിറ്റിയുടേതാണ് തീരുമാനം. എന്നാൽ വീട്ടുജോലിക്കാരുടെ വിസ സംബന്ധിച്ച അപേക്ഷകൾ ഇപ്പോൾ പരിഗണിക്കില്ല. രാജ്യത്തിനു പുറത്തുനിന്നു തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് പുതിയ നിയമഭേദഗതികൾ അനുസരിച്ചേ അനുമതി ലഭിക്കുകയുള്ളൂ. പ്രാദേശിക പത്രങ്ങളിൽ ഒഴിവുകൾ സംബന്ധിച്ച പരസ്യം നൽകണം. പരസ്യം പ്രസിദ്ധീകരിച്ചു രണ്ടാഴ്ചക്കാലത്തേക്ക് ആരും അപേക്ഷകൾ നൽകിയില്ല എങ്കിൽ തൊഴിൽ ദാതാവിന് വിദേശത്ത് നിന്നും ആളുകളെ എടുക്കാം. പ്രാദേശിക നിയമനത്തിന് മുൻഗണന നൽകാനും ബഹ്റൈനികളെയും നിലവിൽ രാജ്യത്ത് താമസിക്കുന്ന പ്രവാസികളെയും സഹായിക്കുന്നതിനുമാണ് ഈ തീരുമാനം.
സ്റ്റാർവിഷൻന്യൂസ് വാട്സ് അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/KTsrRfgm6MxIG71y6rYB8X