മസ്ക്കറ്റ്: ഒമാനിലെ 2020-2021 അധ്യയന വർഷം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും പ്രചരിക്കുന്ന അറിയിപ്പുകൾ വ്യാജമാണെന്നും, ഇത്തരം വിവരങ്ങൾക്കായി ഔദ്യോഗിക സ്രോതസുകളെ ആശ്രയിക്കാനും ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻ സെന്റർ (GC) ജനങ്ങളെ അറിയിച്ചു. അടുത്ത അധ്യയന വർഷം ആരംഭിക്കുന്നത് സംബന്ധിച്ച വിവരങ്ങൾ, ഇതുമായി ബന്ധപ്പെട്ട വകുപ്പുകൾ യഥാസമയം പ്രഖ്യാപിക്കുമെന്ന് ഒമാൻ വ്യക്തമാക്കി.
2020-2021 അധ്യയന വർഷം ആരംഭിക്കുന്നത് സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രാലയം രക്ഷിതാക്കൾ, അദ്ധ്യാപകർ, വിദ്യാലയങ്ങളിലെ ജീവനക്കാർ, പൊതു സമൂഹത്തിലെ മറ്റുള്ളവർ എന്നിവരെ പങ്കെടുപ്പിച്ച് അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്ന നടപടികൾ ആരംഭിച്ചിട്ടുണ്ട്.