സൗദി അറേബ്യ: കൊറോണ വൈറസ് വാക്സിൻ പരീക്ഷണങ്ങളുടെ മൂന്നാം ഘട്ടം ആരംഭിക്കുന്നതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ചൈനീസ് വാക്സിൻ നിർമ്മാണ കമ്പനിയായ കാൻസിനോബയോ നിർമ്മിക്കുന്ന ‘Ad5-nCOV’ എന്ന കോവിഡ് -19 വാക്സിനിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ ട്രയലാണ് സൗദിയിൽ നടത്തുന്നത്.
മൂന്നാം ഘട്ട പരീക്ഷണങ്ങളുടെ ഭാഗമായി 5000 സന്നദ്ധസേവകരെയാണ് സൗദിയിൽ വാക്സിൻ നൽകുന്നതിനായി തിരഞ്ഞെടുക്കുന്നത്. 18 വയസിനു മുകളിൽ പ്രായമുള്ള സന്നദ്ധസേവകരെ ഉൾപ്പെടുത്തുന്ന ഈ ക്ലിനിക്കൽ ട്രയലിനാവശ്യമായ നടപടികൾ ആരോഗ്യ മന്ത്രാലയം റിയാദ്, ദമ്മാം, മക്ക എന്നീ നഗരങ്ങളിൽ ആരംഭിച്ചിട്ടുണ്ട്. ഈ വാക്സിനിന്റെ ആദ്യ രണ്ട് ഘട്ടം പരീക്ഷങ്ങൾ ചൈനയിൽ നേരത്തെ പൂർത്തിയാക്കിയിരുന്നു. വാണിജ്യ ഉപയോഗത്തിനായി കോവിഡ് -19 വാക്സിൻ അംഗീകരിച്ചിട്ടില്ല.