- ബഹ്റൈനിലേക്ക് കൂടുതൽ ബജറ്റ് വിമാന സർവീസുകൾ വരുന്നു
- പിണറായിക്കൊപ്പം ജോലി ചെയ്ത ഉദ്യോഗസ്ഥനെ വേണ്ടെന്ന് ഷിബു ബേബി ജോൺ, ഉദ്യോഗസ്ഥന് അസാധാരണ സ്ഥലം മാറ്റം
- കാഫിർ സ്ക്രീൻ ഷോട്ട് കേസ് അന്വേഷണം; 5 വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്മാരെ ചോദ്യം ചെയ്ത് എസ്ഐടി
- ദുബൈ വാഹനാപകടം: പരിക്കേറ്റവരില്‍ 2 മലയാളികള്‍; കുടുംബങ്ങള്‍ക്ക് രണ്ടര കോടിയുടെ സഹായവുമായി ഡോ. ഷംഷീര്‍ വയലില്‍
- സ്ത്രീകൾക്ക് ജൂൺ 15 മുതൽ KSRTC ഓർഡിനറി ബസുകളിൽ സൗജന്യയാത്ര; വർഷം 800 കോടി രൂപ സാമ്പത്തിക ബാധ്യത
- പ്രശസ്ത സംവിധായകൻ ഭാരതിരാജ അന്തരിച്ചു; ഇന്ത്യൻ സിനിമയ്ക്ക് തീരാനഷ്ടം
- വീണ്ടും ഇറാന് ആക്രമണം; വിജയകരമായി പ്രതിരോധിച്ച് ബഹ്റൈനും കുവൈത്തും
- ഐസിആർഎഫ് ബഹ്‌റൈൻ അസ്കറിൽ 200 ഓളം തൊഴിലാളികൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
Author: News Desk
മനാമ: രാജ്യത്തെ സ്ത്രീ സമൂഹത്തെ സംബന്ധിച്ചിടത്തോളം ഗുരുതരമായ അവസ്ഥയിലൂടെയാണ് കടന്നു പൊയ്ക്കൊണ്ടിരിക്കുന്നതെന്നും ശക്തമായ നിയമ വ്യവസ്ഥ രാജ്യത്ത് നിലനിൽക്കുന്നുണ്ടെങ്കിലും ഭരണകൂടങ്ങളുടെ ഇച്ഛക്കൊത്താണ് അവ നടപ്പിലാക്കുന്നതെന്നും സാമൂഹിക പ്രവർത്തകയും പ്രഭാഷകയുമായ ഇ സി ആയിഷ അഭിപ്രായപ്പെട്ടു . ഹഥ്റാസ് സംഭവത്തിലൂടെ ഭരണ കൂടങ്ങൾ വേട്ടക്കാർക്കൊപ്പം നിലകൊള്ളുന്നുവെന്നതാണ് കാണുന്നതെന്നും മൗനം കുറ്റ കൃത്യത്തേക്കാൾ അപകടകാരമാണെന്നും ഇത്തരം വിഷയത്തിൽ സ്ത്രീകൾ ശക്തമായി പ്രതിഷേധിക്കുകയും പ്രതികരിക്കുകയും ചെയ്യേണ്ടതുണ്ടെന്നും അത് മാറ്റങ്ങൾ കൊണ്ടു വരുമെന്നും അവർ കൂട്ടിച്ചേർത്തു. ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ വനിതാ വിഭാഗം പെൺസുരക്ഷക്കായി പെൺ പ്രതിഷേധം എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച വെബിനാർ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക സാമൂഹ്യ പ്രവർത്തകയും എഴുത്തുകാരിയുമായ ഷെമിലി പി. ജോൺ, കേരളീയ സമാജം സാഹിത്യവിഭാഗം കൺവീനറും എഴുത്തുകാരിയുമായ ഷബിനി വാസുദേവ്, കെ. എം.സി.സി വൈസ് പ്രസിഡന്റ് സുനിത ശംസുദ്ധീൻ, കേരളീയ സമാജം മുൻ പ്രസിഡന്റ് മോഹിനി തോമസ്, എഴുത്തുകാരി ഉമ്മുഅമ്മാർ…
മനാമ: ലാൽ കെയെർസ് ബഹ്‌റൈൻ നടത്തുന്ന പ്രതിമാസജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഒക്ടോബര്‍ മാസത്തെ സഹായം ഇരു വൃക്കകളും തകരാറിലായ പൊവ്വൽ സ്വദേശിയായും ബഹ്‌റൈൻ പ്രവാസിയുമായിരൂന്ന സിനാന്റെ ചികിത്സക്കായി കൈമാറി. സിനാനു വേണ്ടി ചികിത്സാസഹായം സ്വരൂപിക്കുന്ന കെ.എം.സി.സി കാസര്‍കോഡ് ജില്ലാ പ്രസിഡണ്ട് അഷ്റഫ് മഞ്ചേശ്വരം, പി.കെ.അഷ്റഫ്, കുഞ്ഞാമു എന്നിവര്‍ക്ക് ലാൽ കെയേഴ്സ് ചാരിറ്റി കണ്‍വീനര്‍ തോമസ് ഫിലിപ്പ് സഹായധനം കൈമാറി. ബഹ്‌റൈൻ ലാൽ കെയെർസ് പ്രസിഡന്റ് എഫ്. എം ഫൈസൽ, സെക്രട്ടറി ഷൈജു കമ്പ്രത്ത് എന്നിവർ സന്നിഹിതരായിരുന്നു. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക
ചെന്നൈ: തമിഴ് ചലച്ചിത്ര താരം ധനുഷിന്റെ വസതിയിൽ ബോംബ് ഭീഷണി. തേനംപേട്ടിലെ ധനുഷിന്റെ വസതിയിൽ ബോംബ് വെച്ചതായി ചെന്നൈ പൊലീസ് കൺട്രോൾ റൂമിലേക്ക് അജ്ഞാത ഫോൺ സന്ദേശം ലഭിച്ചു. സംഭവത്തിൽ അന്വേഷണം നടത്തിയെന്നും വ്യാജ ഭീഷണിയാണ് ലഭിച്ചതെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി. ഇക്കഴിഞ്ഞ സെപ്തംബർ മാസം നടൻ സൂര്യയുടെ ഓഫീസിന് നേരെയും ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ആൽവാർ പേട്ടിലുള്ള ഓഫീസിന് നേരെയാണ് ബോംബ് ഭീഷണി ഉണ്ടായത്. സന്ദേശം ലഭിച്ച ഉടൻ തന്നെ ബോംബ് സ്‌ക്വാഡ് ഉൾപ്പെടെയുള്ളവർ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും അസ്വാഭാവികമായി ഒന്നും ഇവിടെ നിന്നും കണ്ടെത്താനായില്ല. താരങ്ങളായ വിജയ്, അജിത്ത്, രജനീകാന്ത് എന്നിവരുടെയെല്ലാം വസതിയ്ക്ക് നേരെ കഴിഞ്ഞ മാസങ്ങളിൽ ഇത്തരത്തിൽ ബോംബ് ഭീഷണി വ്യാജ സന്ദേശം ലഭിച്ചിരുന്നു.
പോർച്ചുഗൽ: പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് കൊറോണ സ്ഥിരീകരിച്ചു. രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് താരം ക്വാറന്റെയ്‌നിൽ പ്രവേശിച്ചതായി പോർച്ചുഗൽ ഫുട്‌ബോൾ ഫെഡറേഷൻ അറിയിച്ചു. കൊറോണ പോസിറ്റീവായതോടെ റൊണാൾഡോ പോർച്ചുഗൽ ടീമിൽ നിന്നും വിട്ടു നിന്നു. അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്നാണ് വിവരം.
തിരുവനന്തപുരം: കോണ്‍സുലേറ്റ് ജനറലിന്റെ സെക്രട്ടറി എന്ന നിലയിൽ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് നിരവധി തവണ തന്നെ സന്ദര്‍ശിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സാധാരണ മര്യാദ അനുസരിച്ചാണ് കോൺസുൽ ജനറലുമായി മുഖ്യമന്ത്രി എന്ന നിലയിൽ ഇടപെട്ടിരുന്നത്. കോണ്‍സുലേറ്റ് ജനറല്‍ തന്നെ സന്ദര്‍ശിക്കാന്‍ എത്തിയപ്പോഴോക്കെ അവരും ഒപ്പമുണ്ടായിരുന്നു. സര്‍ക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് ശിവശങ്കറെ ബന്ധപ്പെടാന്‍ താന്‍ പറഞ്ഞിരിക്കാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരം: വിവാദ യൂട്യൂബർ വിജയ് പി. നായർക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു. അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ എല്ലാ ആഴ്‌ചയും ഹാജരാകണമെന്ന് കോടതി നിർദ്ദേശിച്ചിട്ടുണ്ട്. നേരത്തെ, ഭാഗ്യലക്ഷ്‌മി നൽകിയ പരാതിയിൽ ഇയാൾക്കെതിരെ തമ്പാനൂർ പൊലീസ് കേസെടുത്തിരുന്നു. അതിൽ ജാമ്യം ലഭിച്ചെങ്കിലും ഐടി ആക്‌ട് പ്രകാരമുള്ള കേസ് നിലനിന്നതിനാൽ ജയിൽ മോചിതനാകാൻ സാധിച്ചിരുന്നില്ല. ഈ കേസിലാണ് ഇപ്പോൾ ജാമ്യം ലഭിച്ചിരിക്കുന്നന്നത്.
കൊച്ചി: ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. അശ്ലീല യുട്യൂബര്‍ വിജയ്.പി.നായരെ മര്‍ദ്ദിച്ച കേസിലാണ് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും മുന്‍കൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്. ഭാഗ്യലക്ഷ്മിക്കൊപ്പം ശ്രീലക്ഷ്മി അറയ്ക്കല്‍, ദിയ സന എന്നിവരാണ് ഹര്‍ജി നല്‍കിയത്. തിരുവനന്തപുരം സെഷന്‍സ് കോടതിയില്‍ മൂന്നുപേരും നല്‍കിയ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടര്‍ന്നാണ് മൂന്നുപേരും ഹൈക്കോടതിയെ സമീപിച്ചത്. മോഷണം, അതിക്രമിച്ചു കടക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നതിനെ സെഷന്‍സ് കോടതിയില്‍ സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. ജാമ്യം നല്‍കുന്നത് നിയമം കയ്യിലെടുക്കുന്നതിന് പ്രചോദനമാകുമെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. എന്നാല്‍, മുറിയില്‍ നിന്നും പിടിച്ചെടുത്ത സാമഗ്രികള്‍ പൊലീസിനെ ഏല്‍പ്പിച്ചതിനാല്‍ കേസിലെ വകുപ്പുകള്‍ നിലനില്‍ക്കില്ലെന്നാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 8764 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം 1139, എറണാകുളം 1122, കോഴിക്കോട് 1113, തൃശൂര്‍ 1010, കൊല്ലം 907, തിരുവനന്തപുരം 777, പാലക്കാട് 606, ആലപ്പുഴ 488, കോട്ടയം 476, കണ്ണൂര്‍ 370, കാസര്‍ഗോഡ് 323, പത്തനംതിട്ട 244, വയനാട് 110, ഇടുക്കി 79 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 21 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആലപ്പുഴ ഒറ്റമശേരി സ്വദേശി ഫ്രാന്‍സിസ് (68), നീര്‍ക്കുന്നം സ്വദേശി ഗോപി (76), വള്ളിക്കുന്ന് സ്വദേശി അജയകുമാര്‍ (51), കോമന സ്വദേശി പുരുഷന്‍ (81), എറണാകുളം മുളവുകാട് സ്വദേശിനി മേരി ബാബു (69), പുതുവൈപ്പ് സ്വദേശിനി സി.എസ്. പുഷ്പരാജി (38), തോറ്റകാട്ടുകര ടി.എ. മുഹമ്മദ് അഷ്റഫ് (68), ഉദയംപേരൂര്‍ സ്വദേശി എന്‍.എന്‍. വിശ്വംഭരന്‍ (65), മലപ്പുറം മഞ്ചേരി സ്വദേശി കൃഷ്ണദാസ് (67), കൊടൂര്‍ സ്വദേശിനി തായുമ്മ (70), വല്ലിലാപുഴ സ്വദേശി മുഹമ്മദ്…
കൊച്ചി: സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ് രജിസറ്റർ ചെയ്ത കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ സ്വപ്ന സുരേഷിന് ജാമ്യം അനുവദിച്ചു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് നടപടി. നേരത്തെ കസ്റ്റംസ് കേസിലും സ്വപ്നയ്ക്കു ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ എൻഐഎ കേസിൽ ജാമ്യം ലഭിച്ചിട്ടില്ലാത്തതിനാൽ റിമാൻഡിൽ തുടരേണ്ടി വരും. ഇതുകൂടാതെ കോഫെപോസ നിയമപ്രകാരം ഒരുവർഷം കരുതൽ തടങ്കലിൽ വയ്ക്കാനുള്ള അനുമതിയും കസ്റ്റംസ് നേടിയിട്ടുമുണ്ട്. ഈ സാഹചര്യത്തിൽ എൻ.ഐയഎ കേസിൽ ജാമ്യം ലഭിച്ചാലും സ്വപ്നയ്ക്ക് പുറത്തിറങ്ങാനാകില്ല. സ്വർണ്ണക്കടത്ത് കേസിൽ സ്വപ്ന ഉൾപ്പെടെയുള്ള പ്രതികൾക്കെതിരെ കള്ളപ്പണം വെളുപ്പിച്ചതിനാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. ഈ കേസിൽ 60 ദിവസം പൂർത്തിയായ ദിവസം അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചിരുന്നു. എന്നാൽ സ്വാഭാവിക ജാമ്യം ലഭിക്കുന്നത് ഒഴിവാക്കാനാണ് കുറ്റപത്രം സമർപ്പിച്ചതെന്ന് സ്വപ്നയുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.ഈ വാദം അംഗീകരിച്ചാണ് കോടതി സ്വപ്നയ്ക്ക് ജാമ്യം അനുവദിച്ചത്.
മനാമ: ബഹ്‌റൈനിൽ പുതുതായി 334 കോവിഡ് കേസുകൾ സ്‌ഥിരീകരിച്ചു. ഇതിൽ 101 പേർ പ്രവാസി തൊഴിലാളികളാണ്. 223 പുതിയ കേസുകൾ സമ്പർക്കം മൂലമാണ് രോഗബാധിതരായത്. 10 പേർ യാത്രയുമായി ബന്ധപ്പെട്ടും രോഗബാധിതരായി. രാജ്യത്തെ മൊത്തം കോവിഡ് ബാധിതർ 75,948 പേരാണ്. കോവിഡിൽ നിന്ന് പുതുതായി രോഗമുക്തി നേടിയവർ 438 ആണ്. ഇതോടെ മൊത്തം രോഗമുക്തി നേടിയവർ 71,687 ആയി വർദ്ധിച്ചു. രോഗമുക്തി നിരക്ക് 94.39 ശതമാനമാണ്. നിലവിൽ രാജ്യത്തിന്റെ വിവിധയിടങ്ങളിലായി ചികിത്സയിലുള്ളത് 3,979 പേരാണ്. ഇവരിൽ 51 പേരുടെ നില ഗുരുതരമായും 3,928 പേരുടെ നില തൃപ്തികരമായും തുടരുന്നു. ബഹ്‌റൈനിൽ രോഗബാധിതരിൽ 5.24 ശതമാനം പേർ ഇപ്പോൾ ചികിത്സയിലുണ്ട്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 282 ആയി ഉയർന്നു. മരണനിരക്ക് 0.37 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 9,627 പേർക്കാണ് രാജ്യത്ത് പരിശോധന നടത്തിയത്. ഇതുവരെ 15,57,638 പേരെയാണ് കോവിഡ് പരിശോധനയ്ക്കു വിധേയമാക്കിയിട്ടുള്ളത്.
