- ബഹ്റൈനിലേക്ക് കൂടുതൽ ബജറ്റ് വിമാന സർവീസുകൾ വരുന്നു
- പിണറായിക്കൊപ്പം ജോലി ചെയ്ത ഉദ്യോഗസ്ഥനെ വേണ്ടെന്ന് ഷിബു ബേബി ജോൺ, ഉദ്യോഗസ്ഥന് അസാധാരണ സ്ഥലം മാറ്റം
- കാഫിർ സ്ക്രീൻ ഷോട്ട് കേസ് അന്വേഷണം; 5 വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്മാരെ ചോദ്യം ചെയ്ത് എസ്ഐടി
- ദുബൈ വാഹനാപകടം: പരിക്കേറ്റവരില്‍ 2 മലയാളികള്‍; കുടുംബങ്ങള്‍ക്ക് രണ്ടര കോടിയുടെ സഹായവുമായി ഡോ. ഷംഷീര്‍ വയലില്‍
- സ്ത്രീകൾക്ക് ജൂൺ 15 മുതൽ KSRTC ഓർഡിനറി ബസുകളിൽ സൗജന്യയാത്ര; വർഷം 800 കോടി രൂപ സാമ്പത്തിക ബാധ്യത
- പ്രശസ്ത സംവിധായകൻ ഭാരതിരാജ അന്തരിച്ചു; ഇന്ത്യൻ സിനിമയ്ക്ക് തീരാനഷ്ടം
- വീണ്ടും ഇറാന് ആക്രമണം; വിജയകരമായി പ്രതിരോധിച്ച് ബഹ്റൈനും കുവൈത്തും
- ഐസിആർഎഫ് ബഹ്റൈൻ അസ്കറിൽ 200 ഓളം തൊഴിലാളികൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
Author: News Desk
വിദ്യാരംഭ വേദിയായി ക്ലിഫ് ഹൗസ്; ദേവനയ്ക്ക് ആദ്യക്ഷരം കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: വിജയദശമി ദിനത്തിൽ വിദ്യാരംഭ വേദിയായി മുഖ്യമന്ത്രിയുടെ ഔദ്യഗിക വസതിയായ ക്ലിഫ് ഹൗസും. മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു ആചാര്യന്റെ സ്ഥാനത്ത്. ക്ലിഫ് ഹൗസിലെ ഡ്രൈവർ വസന്തകുമാറിന്റെ കൊച്ചുമകൾ ദേവനയെ ആണ് മുഖ്യമന്ത്രി പിണറായി വിജയൻ എഴുത്തിനിരുത്തിയത്. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക വിജയദശമി ദിനത്തിൽ പേരക്കുട്ടിയെ മുഖ്യമന്ത്രി തന്നെ എഴുത്തിനിരുത്തണമെന്ന് ഒരാഴ്ച മുൻപാണ് വസന്തകുമാർ അഭ്യർഥിച്ചത്. ഇതേത്തുടർന്ന് മുഖ്യമന്ത്രിയുടെ ഭാര്യ കമലയാണ് എഴുത്തിനിരുത്ത് ചടങ്ങിനുള്ള ഒരുക്കങ്ങൾ നടത്തിയത്. തിങ്കളാഴ്ച രാവിലെ 9 മണിക്ക് നടന്ന വിദ്യാരംഭ ചടങ്ങിൽ മുഖ്യമന്ത്രിയുടെ ഭാര്യ കമല, മകള്‍ വീണ, പേരക്കുട്ടി തുടങ്ങിയവരും പങ്കെടുത്തു.
തിരുവനന്തപുരം: നവംബർ രണ്ട് മുതൽ പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അറിയിച്ചു. ഓൺലൈനിലൂടെയാണ് ക്ലാസുകൾ ആരംഭിക്കുക. ഫസ്റ്റ്‌ബെല്ലിലാണ് സംപ്രേഷണം ചെയ്യുക.രാവിലെ 9.30 മുതല്‍ 10.30 വരെയാണ് ക്ലാസ്. തുടക്കത്തിൽ രണ്ട് ക്ലാസുകളാണ് സംപ്രേഷണം ചെയ്യുന്നത്. ഇതോടെ ഒന്നു മുതൽ പന്ത്രണ്ടുവരെ ക്ലാസുകളിലായി 45 ലക്ഷം കുട്ടികളാണ് ഓൺലൈൻ ക്ലാസുകൾ പ്രയോജനപ്പെടുത്തുന്നത്. ക്ലാസുകൾ എല്ലാ ദിവസവും കൈറ്റ് വിക്ടേഴ്‌സിൽ സംപ്രേഷണം ചെയ്യും. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക പ്രീ പ്രൈമറി വിഭാഗത്തിലുള്ള കുട്ടികൾക്കുള്ള ക്ലാസുകൾ ആദ്യത്തെ ശനി, ഞായർ ദിവസങ്ങളിലായിരിക്കും നടക്കുക. പിന്നീട് ഇത് പുനർ ക്രമീകരിക്കും. സമയ ലഭ്യതയുടെ പ്രശ്‌നം അഭിമുഖികരിക്കുന്നതിനാൽ ഹയർസെക്കന്ററി വിഭാഗത്തിലെ ചില വിഷയങ്ങളും പ്രൈമറി, അപ്പർ പ്രൈമറി വിഭാഗത്തിലെ ഭാഷാ വിഷയങ്ങളും കഴിയുന്നതും അവധി ദിവസങ്ങൾ കൂടി പ്രയോജനപ്പെടുത്തിക്കൊണ്ടായിരിക്കും സംപ്രേഷണം ചെയ്യുകയെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് വ്യക്തമാക്കി.
മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പ്; പൊതുയോഗങ്ങളും റാലികളും നിരോധിച്ചു കൊണ്ടുള്ള ഉത്തരവിന് സുപ്രിംകോടതി സ്റ്റേ
ഭോപ്പാൽ: മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പില്‍ പൊതുയോഗങ്ങളും റാലികളും നിരോധിച്ചു കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതി സ്റ്റേ ചെയ്തു. കൊവിഡ് പശ്ചാത്തലത്തിലായിരുന്നു ഹൈക്കോടതി പൊതുയോഗങ്ങളും റാലികളും വിലക്കിയത്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത സുപ്രിംകോടതി നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുക്കണമെന്നും നിര്‍ദേശിച്ചു. തെരഞ്ഞെടുപ്പ് പ്രക്രിയയിലും അധികാര പരിധിയിലും കോടതി കൈ കടത്തുന്നുവെന്ന് ആരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനാണ് സുപ്രിംകോടതിയെ സമീപിച്ചത്.
കുവൈറ്റ് സിറ്റി: ഒക്ടോബർ മാസം ബ്രസ്‌റ്റ് ക്യാൻസർ ബോധവൽക്കരണമാസമായി ലോകമെമ്പാടും ആചരിക്കുന്നതിന്റെ ഭാഗമായി ‘Early Detection Can Help Save Lives’ എന്ന ലക്ഷ്യവുമായി ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്‌സ് അസോസിയേഷൻ (ഫോക്ക്) വനിതാവേദി സ്ത്രീജന്യ ക്യാൻസർ രോഗങ്ങൾ എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിക്കുന്നു. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക ഒക്ടോബർ 30 ന് വെള്ളിയാഴ്ച്ച കുവൈത്ത് സമയം ഉച്ചയ്ക്ക് 12.30 (3.00 pm IST) നു സൂം ആപ്ലിക്കേഷൻ വഴി നടത്തുന്ന വെബിനാറിന് മലബാർ ക്യാൻസർ സെന്റർ കമ്മ്യൂണിറ്റി ഓങ്കോളജി വിഭാഗം ഡോ. നീതു എ.പി നേതൃത്വം നൽകുന്നു. സ്ത്രീകൾക്ക് മാത്രമായി നടത്തുന്ന വെബിനാറിൽ പങ്കെടുക്കുവാൻ താത്പര്യമുള്ളവർ forms.gle/V9gAq8LfZBNCXMLs6 എന്ന ലിങ്ക് ഉപയോഗിച്ച് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. പ്രവേശനം ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 സ്ത്രീകൾക്ക് മാത്രമായിരിക്കും.
മനാമ: ബഹ്‌റൈനിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് (ഒക്ടോബർ 26) തിങ്കളാഴ്ച രാവിലെയും വൈകുന്നേരവും കോവിഡ് പരിശോധന നടത്തും. കുവൈറ്റ് ആരോഗ്യ കേന്ദ്രം, അറാദ് ഹെൽത്ത് സെന്റർ എന്നിവിടങ്ങളിൽ രാവിലെ 8 മുതൽ ഉച്ചക്ക് 1 വരെയാണ് പരിശോധന നടത്തുന്നത്. ഈസ ടൗൺ ക്ലബ്, ബുദയ്യ ക്ലബ്, സിറ്റി സെന്റർ മാൾ, വാദി അൽ സെയിൽ മാൾ എന്നിവിടങ്ങളിൽ വൈകുന്നേരം 4 മണി മുതൽ രാത്രി 8 മണി വരെ പരിശോധന നടത്തും. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക ആരോഗ്യ കേന്ദ്രങ്ങൾ, സ്പോർട്സ് ക്ലബ്ബുകൾ, പ്രാദേശിക വിപണികൾ എന്നിവയുൾപ്പെടെ ഏഴോ എട്ടോ സൈറ്റുകളിലേക്ക് ആരോഗ്യ മന്ത്രാലയം ദിവസേന റാൻഡം ടെസ്റ്റുകൾ സംഘടിപ്പിക്കുന്നു. ഓരോ സൈറ്റിലെയും പരിശോധനകളുടെ എണ്ണം 300 നും 400 നും ഇടയിലാണ്. മൊത്തത്തിൽ, 2000 ത്തിനും 2300 നും ഇടയിൽ ദിവസേനയുള്ള റാൻഡം പരീക്ഷകൾ നടത്തുന്നു.
കൊല്ലം: അമ്മ കുഞ്ഞുമായി കായലിൽ ചാടി.പെരിനാട് സ്വദേശി രാഖിയാണ് അഷ്ടമുടി കായലിൽ ചാടിയത്. മൂന്നു വയസുള്ള മകന്‍ ആദിയെയും കൊണ്ടാണ് കായലിലേക്ക് ചാടിയത്. രാഖിയുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. വെള്ളിമൺ ചെറുമൂട് കൈതാകോടിയിലാണു സംഭവമുണ്ടായത്. കുട്ടിയെ കണ്ടെത്താൻ തിരച്ചിൽ തുടരുകയാണ്. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക സംഭവത്തെ തുടർന്ന് പോലീസ് അന്വേഷണം അരംഭിച്ചിട്ടുണ്ട്. വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് രാഖി കായലിൽ ചാടിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ന്യൂഡല്‍ഹി: ഇന്ത്യയിലേക്കുള്ള സന്ദര്‍ശനത്തിനായി മൈക്ക് പോംപിയോയും മാര്‍ക്ക് എസ്‌പെറും പുറപ്പെട്ടു. ഇന്ത്യ, ശ്രീലങ്ക, മാല്‍ദീവ്‌സ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിലെ പ്രതിരോധ-വിദേശകാര്യ മന്ത്രിതല ചര്‍ച്ചകള്‍ക്കാണ് അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറിയും പ്രതിരോധ സെക്രട്ടറിയും യാത്രചെയ്യുന്നത്. ഇന്ത്യയിലേക്ക് മൈക്ക് പോംപിയോയുടെ നാലാമത്തെ സന്ദര്‍ശനമാണ് നടക്കുന്നത്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക ‘ഇന്ത്യ, ശ്രീലങ്ക, മാല്‍ദീവ്‌സ്, ഇന്തോനേഷ്യ എന്നീ സുപ്രധാന രാജ്യങ്ങളിലേക്ക് യാത്ര തിരിക്കുകയാണ്. സുഹൃദ് രാജ്യങ്ങളിലേക്ക് യാത്രചെയ്യാനും ഏവരുടേയും മുന്നേറ്റത്തില്‍ പങ്കാളിത്തം വഹിക്കാന്‍ സാധിക്കുന്നതും മഹത്തായ ഒരു കാര്യമായി കരുതുന്നു. ഇന്തോപെസഫിക് മേഖലയിലെ സ്വതന്ത്രവും സുതാര്യവും ശക്തവുമായ പുരോഗതിക്കായി പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നതും ഒരു മികച്ച അവസരമായി കണക്കാക്കുന്നു’ പോംപിയോ ട്വിറ്ററില്‍ കുറിച്ചു. 2 പ്ലസ് 2 എന്ന് വിശേഷിപ്പിക്കുന്ന പ്രതിരോധ- വിദേശകാര്യ സംയുക്ത സമ്മേളനമാണ് ഇന്ത്യയും അമേരിക്കയും നടത്തുന്നത്. ഇന്ത്യയുമായി മൂന്നാമത്തെ സംയുക്ത സമ്മേളനമാണ് നടക്കാന്‍ പോകുന്നത്. ഇന്ത്യയ്ക്കായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും വിദേശകാര്യ മന്ത്രി എസ്.ജയശങ്കറും മൈക്ക് പോംപിയോ- എസ്പര്‍ സംഘവുമായി…
മുംബൈ: ബോളീവുഡിലെ ലഹരിമരുന്ന് കേസിൽ സീരിയൽ നടി പ്രീതിക ചൗഹാനെ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തു. സാവ്ധാന്‍ ഇന്ത്യ, ദേവോ കേ ദേവ് മഹാദേവ് എന്നീ സീരിയലുകളിലൂടെ പ്രശസ്തയായ നടിയാണ് പ്രീതിക. നടി ഉൾപ്പെടെ അഞ്ച് പേരെയാണ് അറസ്റ്റ് ചെയ്തത്. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക വെര്‍സോവയിലും മുംബൈയിലുമായി എന്‍സിബി ഉദ്യോഗസ്ഥര്‍ നടത്തിയ ഓപ്പറേഷനിലാണ് നടിയുള്‍പ്പെടെ അഞ്ചുപേര്‍ പിടിയിലായത്. സിനിമ സീരിയൽ താരങ്ങൾക്ക് ലഹരിമരുന്ന് ബന്ധത്തെപ്പറ്റിയുളള അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് ഇപ്പോൾ കേസിലെ ഒരു കണ്ണികൂടി പിടിയിലാകുന്നത്. ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടയിലാണ് ബോളിവുഡ് മേഖലയിലെ ലഹരിബന്ധത്തിന്റെ ചുരുളുകളഴിഞ്ഞത്. കേസിലെ പ്രതികളുടെ എല്ലാ തരത്തിലുളള ബന്ധങ്ങളും നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അന്വേഷിക്കുന്നുണ്ട്.
മാഡ്രിഡ്: കൊറോണ വ്യാപനത്തെ തുടർന്ന് സ്പെയ്നിൽ കർഫ്യൂ പ്രഖ്യാപിച്ചു. സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് ആണ് രാജ്യത്ത് കർഫ്യൂ പ്രഖ്യാപിച്ചത്. നിലവിൽ കർഫ്യൂ ആറുമാസത്തേക്കാണ് പ്രഖ്യാപിച്ചിരിക്കുന്നത്. രാത്രികാല യാത്രകൾ നിരോധിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആകെ 52,010 കൊറോണ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ശനിയാഴ്ച ഇത് 45,000 ആയിരുന്നു. കൊറോണ കേസുകളുടെ ക്രമാതീതമായ വർധന രാജ്യത്തെ ആരോഗ്യ, സാമ്പത്തിക മേഖലകൾക്ക് വലിയ ആഘാതം ഉണ്ടായിട്ടുണ്ട്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക കൊറോണയുടെ ആരംഭത്തിൽ രാജ്യത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരുന്നു. ഇതുമൂലം കേസുകളുടെ എണ്ണത്തിൽ കുറവ് ഉണ്ടായിട്ടുണ്ട്. എന്നാൽ ഇപ്പോൾ യൂറോപ്യൻ പ്രദേശങ്ങളിലും കൊറോണ കേസുകൾ വർധിക്കുന്നു. അതുകൊണ്ടാണ് കർഫ്യൂ പ്രഖ്യാപിക്കുന്നതെന്നും സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് വ്യക്തമാക്കി.
മനാമ: ബഹ്‌റൈനിൽ ഒക്ടോബർ 25 ന് നടത്തിയ 9,607 കോവിഡ് പരിശോധനകളിൽ 280 പുതിയ കേസുകൾ സ്‌ഥിരീകരിച്ചു. ഇവരിൽ 67 പേർ പ്രവാസി തൊഴിലാളികളാണ്. 198 പുതിയ കേസുകൾ സമ്പർക്കം മൂലമാണ് ഉണ്ടായിട്ടുള്ളത്. 15 പേർ യാത്രയുമായി ബന്ധപ്പെട്ടാണ് രോഗം ബാധിച്ചത്. പുതുതായി 302 പേരാണ് കോവിഡിൽ നിന്ന് മുക്തരായത്. ഇതോടെ മൊത്തം രോഗമുക്തർ 76,776 ആയി വർദ്ധിച്ചു. നിലവിൽ 29 കോവിഡ് കേസുകൾ ഗുരുതരാവസ്ഥയിലാണ്. മൊത്തം 3,167 പേരാണ് രാജ്യത്ത് കോവിഡ് ബാധിതരായി കഴിയുന്നത്. ഇതിൽ 3,138 പേരുടെ നില തൃപ്തികരമാണ്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക രാജ്യത്തെ ആകെ മരണം 314 ആണ്. രാജ്യത്ത് മൊത്തം രോഗബാധിതർ എൺപതിനായിരം കടന്നു.ആകെ കോവിഡ് ബാധിതർ 80,255 ആണ്. ഇതുവരെ 16,88,454 കോവിഡ് പരിശോധനകളാണ് നടത്തിയിട്ടുള്ളത്.
