Author: Starvision News Desk

വാ​ഷിം​ഗ്ട​ൺ​ ​:​ ​വീ​ഡി​യോ​ ​ഷെ​യ​റിം​ഗ് ​ആ​പ്പാ​യ​ ​ടി​ക്‌​ ​ടോ​ക്കി​ന് ​നി​രോ​ധ​ന​മേ​ർ​പ്പെ​ടു​ത്താ​നുള്ള നീക്കത്തിന് ശക്തി പകരുന്ന ​ ​ ​ ​ബി​ല്ല് ​ യു.എസ് സെനറ്റ് പാ​സാ​ക്കി​ . ​പ്ര​സി​ഡ​ന്റ് ​ജോ​ ​ബൈ​ഡ​ൻ​ ​ഒ​പ്പി​ടു​ന്ന​തോ​ടെ​ ​ബി​ല്ല് ​നി​യ​മ​മാ​കും.​ ​ബി​ല്ല് ​ഉ​ട​ൻ​ ​അം​ഗീ​ക​രി​ക്കു​മെ​ന്ന് ​ബൈ​ഡ​ൻ​ ​വ്യ​ക്ത​മാ​ക്കി.​ ​ടി​ക്‌​ ​ടോ​ക്കി​ലൂ​ടെ​ ​ചൈ​നീ​സ് ​സ​ർ​ക്കാ​ർ​ ​വി​വ​ര​ങ്ങ​ൾ​ ​ചോ​ർ​ത്തു​ന്നെ​ന്ന​ ​ആ​രോ​പ​ണം​ ​നേ​ര​ത്തെ​ ​ഉ​യ​ർ​ന്നി​രു​ന്നു.​ ​ടി​ക്ടോ​ക്കി​ന് ​യു.​എ​സി​ൽ​ 15​ ​കോ​ടി​യി​ലേ​റെ​ ​ഉ​പ​ഭോ​ക്താ​ക്ക​ളു​ണ്ട്.​ ​സു​ര​ക്ഷാ​ ​ഭീ​ഷ​ണി​ ​ക​ണ​ക്കി​ലെ​ടു​ത്ത് ​യു.​എ​സ് ​അ​ട​ക്കം​ ​നി​ര​വ​ധി​ ​രാ​ജ്യ​ങ്ങ​ളും​ ​യൂ​റോ​പ്യ​ൻ​ ​യൂ​ണി​യ​നും​ ​സ​ർ​ക്കാ​രു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​ഉ​പ​ക​ര​ണ​ങ്ങ​ളി​ൽ​ ​ടി​ക്‌​ ​ടോ​ക്കി​നെ​ ​വി​ല​ക്കി​യി​രു​ന്നു.ബൈ​ഡ​ൻ​ ​ഒ​പ്പി​ട്ട് 270​ ​ദി​വ​സ​ത്തി​നു​ള്ളി​ൽ​ ​ടി​ക്‌​ ​ടോ​ക്കി​നെ​ ​ചൈ​നീ​സ് ​മാ​തൃ​ക​മ്പ​നി​യാ​യ​ ​ബൈ​റ്റ്‌​ഡാ​ൻ​സ് ​യു.​എ​സി​ലെ​ ​ക​മ്പ​നി​ക്കോ​ ​വ്യ​ക്തി​ക്കോ​ ​വി​ല്ക്ക​ണ .പ​രാ​ജ​യ​പ്പെ​ട്ടാ​ൽ​ ​യു.​എ​സി​ലെ​ ​ഗൂ​ഗി​ൾ​ ​പ്ലേ​സ്റ്റോ​ർ,​ ​ആ​പ്പി​ൾ​ ​ആ​പ്പ് ​സ്റ്റോ​ർ​ ​തു​ട​ങ്ങി​യ​വ​യി​ൽ​ ​നി​ന്ന് ​ടി​ക്‌​ ​ടോ​ക്കി​നെ​ ​നീ​ക്കും.​ ​നി​ർ​ദ്ദേ​ശം​ ​ന​ട​പ്പാ​യാ​ൽ​ ​യു.​എ​സി​ൽ​ ​തു​ട​രാം. ​മൈ​ക്രോ​സോ​ഫ്റ്റ്,​ ​ഓ​റ​ക്കി​ൾ​ ​തു​ട​ങ്ങി​യ​ ​ക​മ്പ​നി​ക​ൾ​ ​ടി​ക്‌​ ​ടോ​ക്ക് ​വാ​ങ്ങാ​ൻ​ ​മു​ന്നോ​ട്ടു​വ​ന്നേ​ക്കും. വി​ല്പ​ന​ ​പൂ​ർ​ത്തി​യാ​ക്കാ​ൻ​ ​ബൈ​റ്റ്‌​ഡാ​ൻ​സി​ന് ​ചൈ​നീ​സ്…

Read More

മനാമ: പ്രപഞ്ചനാഥന്റെ മാർഗ്ഗത്തിൽ ധനവും ആരോഗ്യവും ഒഴിവു സമയവും ചിലവഴിക്കുന്നവർ നഷ്ടം വരാത്ത കച്ചവടത്തിൽ ഏർപ്പെട്ടവരാണെന്ന് മുനവ്വർ സ്വലാഹി ഉൽബോധിപ്പിച്ചു. ഈദുൽ ഫിത്വറിന്റെ ഭാഗമായി അൽ മന്നാഇ സെന്റർ മലയാള വിഭാഗം മനാമ കെ-സിറ്റി ഹാളിൽ സംഘടിപ്പിച്ച വിജ്ഞാന സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂണിറ്റ് പ്രസിഡണ്ട് ഒ.വി. ഷംസീർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ അബ്ദു ലത്വീഫ് സ്വാഗതം പറഞ്ഞു. കുട്ടികൾ അവതരിപ്പിച്ച പരിപാടികളും അവയുടെ സമ്മാനദാനവും ലത്വീഫ് അലിയമ്പത്ത്, സിദ്ദീഖ് മനാമ എന്നിവർ നിയന്ത്രിച്ചു. അബ്ദുൽ അസീസ് ടി.പി., യഹ്‌യ സി.ടി. എന്നിവർ സംബന്ധിച്ചു. ബിനു ഇസ്മാഈൽ നന്ദി പറഞ്ഞു.

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത. ഇടിമിന്നൽ ​ജാ​ഗ്രത നിർദേശവും കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചു. വരും ദിവസങ്ങളിൽ വിവിധ​ ജില്ലകളിൽ മഴ ലഭിക്കുമെന്നാണ് പ്രവചനം. 12 വര്‍ഷത്തിന് ശേഷം മകളെ കണ്ടു, നിമിഷ പ്രിയയുടെ അമ്മ യെമനിലെ ജയിലിലെത്തി അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 25ന് തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിലും 26, 27 തീയതികളിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും ഇടിമിന്നലോടെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Read More

തിരുവനന്തപുരം: പരാജയ ഭീതിയിൽ ആയതിനാലാണ് വോട്ടെടുപ്പിന് മുൻപേ സി.പി.എം അക്രമം തുടങ്ങിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പരസ്യ പ്രചാരണം അവസാനിച്ചതിന് പിന്നാലെ പലയിടത്തും സി.പി.എം ക്രിമിനലുകൾ ബോധപൂർവ്വം അക്രമം നടത്തുകയായിരുന്നു എന്നും അദ്ദേഹം വാർത്താക്കുറിപ്പിൽ ആരോപിച്ചു. കരുനാഗപ്പള്ളി എം.എൽ.എ സി.ആർ മഹേഷിൻ്റെ തലയ്ക്കും നെഞ്ചിലും സി.പി.എം അക്രമികൾ നടത്തിയ കല്ലേറിൽ പരിക്കേറ്റു. നിരവധി കോൺഗ്രസ്-യു.ഡി.എഫ് പ്രവർത്തകർക്കും പരിക്കേറ്റിട്ടുണ്ട്. എം.എൽ.എയ്ക്കും പ്രവർത്തകർക്കും എതിരായ ആക്രമണത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷന്‍ കർശന നടപടി സ്വീകരിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു. വോട്ടെടുപ്പ് കഴിയുന്നതുവരെ അക്രമം തുടരാനാണ് സാധ്യത. സംസ്ഥാന വ്യാപകമായി പോലീസ് ജാഗ്രത പലിക്കണമെന്നും സി.പി.എമ്മിൻ്റെ അക്രമ രാഷ്ട്രീയത്തിന് കേരള ജനത തിരഞ്ഞെടുപ്പിൽ മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ, തിരഞ്ഞെടുപ്പ് ഉൾപ്പെടെയുള്ള ഡ്യൂട്ടികൾക്ക് നിയോഗിക്കപ്പെട്ട ഹോം ഗാർഡുകൾക്ക് വോട്ടുചെയ്യാൻ അവസരം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് പ്രതിപക്ഷ നേതാവ് കത്ത് നൽകി.

Read More

വയനാട്: മണ്ഡലത്തിൽ വിജയിക്കേണ്ടത് കെ സുരേന്ദ്രനാണെന്ന് തമിഴ്‌നാട് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ അണ്ണാമലൈ. ജില്ലയെ അറിയുന്ന വ്യക്തിയാണ് കെ സുരേന്ദ്രൻ. വയനാട്ടിലെ പ്രശ്‌നങ്ങൾ പാർലമെന്റിൽ അവതരിപ്പിക്കാൻ പോലും രാഹുൽ തയ്യാറായില്ലെന്നും അണ്ണാമലൈ പറഞ്ഞു. മതം നോക്കിയല്ല എൻഡിഎ സർക്കാർ വികസനപ്രവർത്തനങ്ങൾ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വലുപ്പ ചെറുപ്പ വ്യത്യാസമില്ലാതെ ഏതൊരാൾക്കും എപ്പോഴും വിളിപ്പുറത്തുണ്ടാകുന്നയാളാണ് കെ. സുരേന്ദ്രൻ. വയനാടിന്റെ സമഗ്ര വികസനത്തിന് സുരേന്ദ്രൻ തെരഞ്ഞെടുക്കപ്പെട്ടാൽ പ്രയോജനമുണ്ടാകും. വയനാട്ടിൽ നിന്ന് 5 ലക്ഷത്തോളം ഭൂരിപക്ഷത്തിന് രാഹുൽ ഗാന്ധി തെരഞ്ഞെടുക്കപ്പെട്ടിട്ടും ഒരു പ്രയോജനവും ഉണ്ടായില്ല. മണ്ഡലത്തിലേക്ക് വരാൻ തന്നെ അദ്ദേഹത്തിന് സമയമില്ല. അതുകൊണ്ട് തന്നെ ഇനി ഒരിക്കൽ കൂടി രാഹുൽ തെരഞ്ഞെടുക്കപ്പെട്ടാലും വയനാടിന്റെ അവസ്ഥക്ക് മാറ്റമുണ്ടാകില്ല. വയനാട്ടിലെ ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തി ഏവരെയും സേവിക്കാൻ സന്നദ്ധനായി കെ. സുരേന്ദ്രൻ മണ്ഡലത്തിൽ ഉണ്ടാകുമെന്നും അണ്ണാമലൈ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി എല്ലാവരുടെയും വികസനം ലക്ഷ്യമിട്ടാണ് പ്രവർത്തിക്കുന്നത്. പ്രധാനമന്ത്രി ആവാസ് യോജനയുടെ 36 ശതമാനം പ്രയോജനം ലഭിച്ചത്…

Read More

ന്യൂഡല്‍ഹി: പ്രധാനമന്ത്രിക്കെതിരായ ഗൂഡാലോചന രാജ്യദ്രോഹ കുറ്റത്തിന് തുല്യമെന്ന് ഡല്‍ഹി ഹൈക്കോടതി. വളരെ ഗുരുതരമായ കുറ്റകൃത്യമാണ് അതെന്നും കോടതി വാക്കാല്‍ നിരീക്ഷിച്ചു. കൃത്യമായ തെളിവുകളും കാരണവും ഇല്ലാതെ പ്രധാനമന്ത്രിക്കെതിരെ ഗൂഢാലോചന നടന്നുവെന്ന് ഉന്നയിക്കാന്‍ പോലും കഴിയില്ലെന്നും ജസ്റ്റിസ് ജസ്മീത് സിംഗ് നിരീക്ഷിച്ചു.പ്രധാനമന്ത്രിയെ ലക്ഷ്യം വച്ചുള്ള ഗൂഢാലോചന ഐപിസി പ്രകാരം കുറ്റകരമാണെന്നും രാജ്യദ്രോഹമാണെന്നും കോടതി അഭിപ്രായപ്പെട്ടു.പ്രധാനമന്ത്രിയെ ലക്ഷ്യമിട്ടുള്ള ഗൂഢാലോചനയില്‍ ബിജു ജനതാദള്‍ എംപിയും മുതിര്‍ന്ന അഭിഭാഷകനുമായ പിനാകി മിശ്രയ്ക്ക് പങ്കുണ്ടെന്ന അഭിഭാഷകന്‍ ജയ് അനന്ത് ദേഹാദ്രായിയുടെ ആരോപണത്തെ തുടര്‍ന്ന് നല്‍കിയ മാനനഷ്ടക്കേസ് പരിഗണിക്കുകയായിരുന്നു കോടതി.പിനാകി മിശ്രയും മഹുവ മൊയ്ത്രയും തമ്മിലുള്ള അടുത്ത ബന്ധമാണ് ആരോപണങ്ങള്‍ക്ക് അടിസ്ഥാനമെന്ന് ദെഹാദ്രായിയുടെ അഭിഭാഷകന്‍ ചൂണ്ടിക്കാണിച്ചു. പ്രധാനമന്ത്രിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന ആരോപണം തെളിയിക്കാന്‍ ദെഹാദ്രായിയുടെ അഭിഭാഷകനോട് കോടതി ആവശ്യപ്പെട്ടെങ്കിലും തെളിവുകളൊന്നും നല്‍കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല.ഗൂഢാലോചന നടക്കുന്നത് താന്‍ വ്യക്തിപരമായി കണ്ടിരുന്നു എന്ന് ദെഹാദ്രായിക്ക് വേണ്ടി വാദിച്ച അഭിഭാഷകന്‍ പറഞ്ഞപ്പോള്‍ കോടതി ഇടപെടുകയും ചെയ്തു. നിങ്ങള്‍ പറയുന്ന കാര്യങ്ങള്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍…

Read More

സന: വധശിക്ഷയ്ക്കുവിധിക്കപ്പെട്ട് യെമനിലെ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയെ അമ്മ പ്രേമകുമാരി സന്ദര്‍ശിച്ചു. സനയിലെ ജയിലില്‍ പ്രത്യേക മുറിയില്‍വെച്ചായിരുന്നു നിമിഷപ്രിയയുടേയും അമ്മയുടേയും കൂടിക്കാഴ്ച. വൈകാരികമായ നിമിഷങ്ങളായിരുന്നു ഇരുവരുടേയും കൂടിക്കാഴ്ചയില്‍ ഉണ്ടായിരുന്നത്. യെമന്‍ സമയം ഉച്ചയോടുകൂടിയാണ് സനയിലെ ജയിലിലെത്തി നിമിഷപ്രിയയെ പ്രേമകുമാരി കണ്ടത്. മണിക്കൂറുകല്‍ നീണ്ട കൂടിക്കാഴ്ചയ്ക്ക് ജയിലധികൃതര്‍ അവസരമൊരുക്കി. നിമിഷപ്രിയയ്‌ക്കൊപ്പം ഭക്ഷണം കഴിക്കാന്‍ അമ്മയെ അനുവദിച്ചു. വൈകീട്ടുവരെ കൂടിക്കാഴ്ച നീണ്ടു. സനയില്‍ തുടരുന്ന പ്രേമകുമാരി, കൊല്ലപ്പെട്ട യെമന്‍ പൗരന്റെ ഗോത്രവിഭാഗത്തിന്റെ തലവന്മാരുമായി കൂടിക്കാഴ്ച നടത്താനുള്ള ശ്രമം നടത്തുന്നുണ്ട്. കൊല്ലപ്പെട്ട തലാലിന്റെ കുടുംബം മാപ്പ് നല്‍കിയാല്‍ മാത്രമേ നിമിഷപ്രിയയുടെ മോചനം സാധ്യമാവുകയുള്ളൂ. ശനിയാഴ്ചയാണ് പ്രേമകുമാരിയും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹിയും യെമെനിലെ ബിസിനസുകാരനുമായ സാമുവേല്‍ ജെറോമും കൊച്ചിയില്‍നിന്ന് യെമെന്‍ തലസ്ഥാനമായ എയ്ഡനിലേക്ക് വിമാനം കയറിയത്. ഹൂതികള്‍ക്ക് മുന്‍തൂക്കമുള്ള മേഖലയായ സനയിലാണ് നിമിഷപ്രിയ ജയിലില്‍ കഴിയുന്നത്. അവിടേക്കുള്ള അനുമതി കിട്ടിയ ശേഷമാണ് പുറപ്പെട്ടത്. എയ്ഡനില്‍നിന്ന് റോഡുമാര്‍ഗം 12 മണിക്കൂര്‍ യാത്ര ചെയ്ത് ചൊവ്വാഴ്ച രാവിലെ ഒമ്പതുമണിയോടെ ഇരുവരും…

Read More

മുംബൈ: മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് റാലിക്കിടെ കേന്ദ്രമന്ത്രി നിതിൻ ​ഗഡ്കരി കുഴഞ്ഞുവീണു. യവത്മാളിലെ എൻഡിഎ സ്ഥാനാർഥി രാജശ്രീ പാട്ടീലിന്റെ പ്രചാരണത്തിനിടെയാണ് സംഭവം. വേദിയിൽ ജനങ്ങളെ അഭിസംബോധനചെയ്തു സംസാരിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീഴുകയായിരുന്നു. ബോധരഹിതനായി വീണ ഗഡ്കരിയെ അം​ഗരക്ഷരും വേദിയിലുണ്ടായിരുന്ന പ്രവർത്തകരുംചേർന്നാണ് താങ്ങിയെടുത്തത്. തുടർന്ന് അടിയന്തര ചികിത്സ നൽകാനായി അദ്ദേഹത്തെ വേദിയിൽനിന്നും കൊണ്ടുപോയി. റാലിക്കിടെ ചൂടുകാരണം അസ്വസ്ഥതയുണ്ടായെന്നും ഇപ്പോൾ താൻ ആരോ​ഗ്യവാനാണെന്നും അദ്ദേഹം പിന്നീട് എക്സിലൂടെ അറിയിച്ചു. ‘ഞാൻ പൂർണ ആരോ​ഗ്യവാനാണ്. അടുത്ത യോ​ഗത്തിൽ പങ്കെടുക്കാനായി വരുഡിലേക്ക് പോകുന്നു. നിങ്ങളുടെ സുഖാന്വേഷണത്തിന് നന്ദി’- അദ്ദേഹം കുറിച്ചു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ നയിക്കുന്ന ശിവസേനയിലെ അം​ഗമാണ് എൻഡിഎ സ്ഥാനാർഥിയായ രാജശ്രീ പാട്ടീൽ.

Read More