- കെസിഎല്‍ സീസണ് 2: മൂന്ന് താരങ്ങളെ നിലനിര്‍ത്തി അദാനി ട്രിവാന്‍ഡ്രം റോയല്‍സ്
- രജനി ലോകേഷ് ടീമിന്റെ ‘കൂലിക്ക്’ വന്‍ പണി കൊടുത്ത് ‘വാര് 2’ നിര്‍മ്മാതക്കളായ യാഷ് രാജ് ഫിലിംസ്
- 5 രാജ്യങ്ങൾ, 8 ദിവസം, 10 വർഷത്തിനിടയിലെ മോദിയുടെ ഏറ്റവും ദൈർഘ്യമേറിയ വിദേശ സന്ദർശനം; വലിയ ലക്ഷ്യങ്ങൾ, ‘പഹൽഗാം ഭീകരാക്രമണത്തെ ബ്രിക്സ് അപലപിക്കും’
- ഗുരുവായൂർ അനക്കോട്ടയിലെ കരിവീരൻമാരുടെ സുഖചികിത്സ മുപ്പത്തിയഞ്ച് വര്‍ഷം പിന്നിടുന്നു
- സ്ലാബ് തകർന്ന് 40 വർഷം പഴക്കമുള്ള സെപ്റ്റിക് ടാങ്കിലേക്ക് വീണു, വയോധിക പിടിച്ചുനിന്നത് ഏണിയിൽ; കഴുത്തറ്റം വെള്ളത്തിൽ നിന്ന് രക്ഷിച്ച് ഫയർഫോഴ്സ്
- ഉണ്ണി മുകുന്ദന് ഇല്ലെങ്കിലും ‘മാര്‍ക്കോ’ മുന്നോട്ട്? ചര്‍ച്ചയായി നിര്‍മ്മാതാക്കളുടെ പ്രതികരണം
- സ്കൂട്ടര്‍ യാത്രികനെ ഇടിച്ചിട്ട് 9ാം ക്ലാസുകാരന്റെ ബൈക്ക് യാത്ര; രക്ഷിതാവിനെതിരെ കേസ്
- മനാമയില്‍ ഇമാം ഹുസൈന് ക്ലിനിക് ആരോഗ്യമന്ത്രി ഉദ്ഘാടനം ചെയ്തു
Author: Starvision News Desk
കൊച്ചി: പനമ്പള്ളി നഗറിൽ പട്ടാപ്പകൽ രണ്ട് കാറുകളുടെ മത്സരയോട്ടം. ഓട്ടത്തിനിടെ നിയന്ത്രണം നഷ്‌ടപ്പെട്ട ഒരു കാർ പാലത്തിലിടിച്ച് കത്തി നശിച്ചു. ഇന്ന് ഉച്ചയ്‌ക്ക് രണ്ടരയ്‌ക്കായിരുന്നു സംഭവം. കാറിലുണ്ടായിരുന്ന രണ്ട് യാത്രക്കാർ പുക ഉയരുന്നത് കണ്ട് ഉടൻ പുറത്തിറങ്ങി ഓടിരക്ഷപ്പെട്ടു.പനമ്പിള്ളി നഗറിൽ നിന്ന് ജസ്‌റ്റിസ് വി.ആർ കൃഷ്‌ണയ്യർ റോഡിലേക്ക് കടക്കുമ്പോൾ ഇരു റോഡുകളെയും ബന്ധിപ്പിക്കുന്ന പാലത്തിൽ കാർ നിയന്ത്രണംവിട്ട് ഇടിക്കുകയായിരുന്നു. തൊടുപുഴ സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. തീപിടിച്ച കാർ പൂർണമായും കത്തിനശിച്ചതായാണ് വിവരം. മറ്റൊരു കാറുമായി തകർന്ന കാറിലുള്ളവർ മത്സരയോട്ടം നടത്തുകയായിരുന്നു. ആദ്യത്തെ കാറിനെ ഓവർടേക്ക് ചെയ്യുന്നതിനിടെയാണ് കാർ നിയന്ത്രണംവിട്ട് പാലത്തിലിടിച്ചത്. ഈ മേഖലയിൽ സ്ഥിരമായി മത്സരയോട്ടം നടക്കാറുണ്ടെന്ന് സ്ഥലവാസികൾ അഭിപ്രായപ്പെട്ടു. അഗ്നിരക്ഷാ സേനയെത്തി കാറിലെ തീ കെടുത്തിയത്.
ചങ്ങരംകുളം: സ്വകാര്യബസില്‍ പെണ്‍കുട്ടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ ചാലിശ്ശേരി മണ്ണാറപ്പറമ്പ് തെക്കത്തുവളപ്പില്‍ അലി(43)യെ ചങ്ങരംകുളം പോലീസ് അറസ്റ്റുചെയ്തു. തിങ്കളാഴ്ച വൈകീട്ട് നാലുമണിയോടെ ചങ്ങരംകുളം നരണിപ്പുഴ റോഡിലാണു സംഭവം. പത്താംക്ലാസ് വിദ്യാര്‍ഥിനിക്കുനേരെയാണ് ഇയാള്‍ ലൈംഗികാതിക്രമത്തിനു മുതിര്‍ന്നത്. പെണ്‍കുട്ടിക്കുനേരെ ഇയാള്‍ നഗ്നത കാണിച്ചുവെന്നാണു പരാതി. ചങ്ങരംകുളത്തുനിന്ന് എരമംഗലത്തേക്കുപോയ ബസ് ഇടയ്ക്കുവെച്ച് കാറിലിടിച്ച് അപകടത്തില്‍പ്പെട്ടപ്പോഴായിരുന്നു ഇയാളുടെ അതിക്രമം. അപകടത്തില്‍പ്പെട്ടതോടെ ബസ് നിര്‍ത്തി ജീവനക്കാരെല്ലാം പുറത്തിറങ്ങി. ഈ സമയത്താണ് പ്രതി അതിക്രമം കാട്ടിയത്. പെണ്‍കുട്ടിക്കൊപ്പമുണ്ടായിരുന്ന അമ്മ ബഹളംവെച്ചതോടെ ഇയാള്‍ ബസില്‍നിന്ന് ഇറങ്ങിയോടി. പിറകെ ഓടിയ നാട്ടുകാര്‍ ഇയാളെ പിടികൂടി പോലീസിലേല്‍പ്പിച്ചു. വൈദ്യപരിശോധനയ്ക്കുശേഷം പെണ്‍കുട്ടിയുടെ മൊഴിപ്രകാരം പോക്സോ ചുമത്തി കേസെടുത്തു. പ്രതിയെ റിമാന്‍ഡ്‌ചെയ്തു.
തിരുവനന്തപുരം: മൃഗശാലയിൽ നിന്ന് ചാടിയ ഹനുമാൻ കുരങ്ങിനെ കണ്ടെത്തി. മൃഗശാലയ്ക്കുള്ളിലെ കാട്ടുപോത്തിന്റെ കൂടിന്റെ പരിസരത്ത് ആനിമൽ കീപ്പർമാരാണ് കുരങ്ങിനെ കണ്ടത്. മയക്കുവെടിവച്ച് പിടികൂടാൻ ശ്രമം തുടരുന്നു. ഇന്നലെ വൈകിട്ടാണ് കുരങ്ങ് മൃഗശാലയിൽ നിന്ന് ചാടിയത്. രണ്ടാഴ്ച മുൻപ് തിരുപ്പതി വെങ്കിടേശ്വര മൃഗശാലയിൽ നിന്ന് കൊണ്ടുവന്ന കുരങ്ങാണ് ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ മൃഗശാല ജീവനക്കാരെ വെട്ടിച്ച് പുറത്തുചാടിയത്. സന്ദർശക സമയം കഴിഞ്ഞശേഷം കുരങ്ങിനെ ക്വാറന്റൈനിൽ പാർപ്പിച്ചിരുന്ന മൃഗശാലയിലെ പഴയ കൂട്ടിൽ നിന്ന് പരീക്ഷണാർത്ഥം തുറന്ന കൂട്ടിലേക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് ഹനുമാൻ കുരങ്ങ് പുറത്തു ചാടിയത്. ജീവനക്കാരെ വെട്ടിച്ച് ഓടി ഒരു മരത്തിൽ കയറിയശേഷം ചില്ലകളിലൂടെ ചാടി നടക്കുകയും ഒടുവിൽ മതിലിന് പുറത്തേക്ക് വളർന്നു നിൽക്കുന്ന മരചില്ല വഴി പുറത്തിറങ്ങുകയുമായിരുന്നു. മൃഗശാലയ്ക്ക് പുറത്തെ മ്യൂസിയം ബെയിൻസ് കോമ്പൗണ്ടിലെ ഒരു തെങ്ങിന് മുകളിൽ രാത്രി കുരങ്ങിനെ കണ്ടിരുന്നു. എന്നാൽ പിടിക്കാൻ കഴിഞ്ഞില്ല. മുൻപും മൃഗശാലയിൽ രണ്ടുവട്ടം ഹനുമാൻ കുരങ്ങ് ചാടിയിട്ടുണ്ട്. എന്നാൽ ഇവയ്ക്ക് മൃഗശാല…
തൃശൂർ: തെരുവ് നായകളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കവേ സൈക്കിളിൽ നിന്ന് വീണ് വിദ്യാർത്ഥിക്ക് പരിക്ക്. തൃശൂർ ചിയ്യാരത്ത് ജെറി യാസിന്റെ മകൻ എൻ ഫിനോവിനാണ് (16) പരിക്കേറ്റത്. വീഴ്‌ചയിൽ ഫിനോവിന്റെ മൂന്ന് പല്ലുകൾ കൊഴിഞ്ഞു. മുഖത്ത് പരിക്കുണ്ട്.ട്യൂഷൻ കഴിഞ്ഞ് സുഹൃത്തിനൊപ്പം സൈക്കിളിൽ വരുന്നവഴിയാണ് തെരുവ് നായ്‌ക്കളുടെ ആക്രമണമുണ്ടായത്. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ സൈക്കിൾ പോസ്റ്റിലിടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ ഫിനോവിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ശസ്‌ത്രക്രിയക്ക് വിധേയനാക്കി. ചികിത്സ തുടരുകയാണ്. കഴിഞ്ഞ ദിവസം കണ്ണൂർ മുഴപ്പിലങ്ങാടിൽ 11 വയസുള്ള ഭിന്നശേഷിക്കാരൻ നിഹാൽ നൗഷാദ് തെരുവുനായയുടെ ആക്രമണത്തിൽ മരിച്ചിരുന്നു. തൃശൂർ പുന്നയൂർക്കുളം മുക്കണ്ടത്ത് തറയിൽ സുരേഷിന്റെ ഭാര്യ ബിന്ദു (44), മകൾ ശ്രീക്കുട്ടി (21) എന്നിവരും കഴിഞ്ഞദിവസം തെരുവുനായയുടെ ആക്രമണത്തിന് ഇരയായി.
വൈപ്പിൻ: മുനമ്പത്ത് പതിനേഴുകാരിയുടെ സിനിമയെ വെല്ലുന്ന ഇൻസ്റ്റഗ്രാം കെട്ടുകഥ പൊലീസിനെയും നാട്ടുകാരെയും വട്ടം ചുറ്റിച്ചു. ഇല്ലാത്ത കാമുകന്റെ പേരിൽ സ്വയം ഉണ്ടാക്കിയ ഇൻസ്റ്റഗ്രാം ഐ.ഡി ഉപയോഗിച്ചായിരുന്നു പെൺകുട്ടിയുടെ ആക്രമണ തിരക്കഥ.നാലംഗ സംഘം തട്ടിക്കൊണ്ടു പോയി ആക്രമിച്ചെന്നും ഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തിയെന്ന കേസാണ് പൊലീസിന്റെ മുന്നിലെത്തിയ ഇൻസ്റ്റഗ്രാം സുഹൃത്തിന്റെ നേതൃത്വത്തിൽ നാലംഗ സംഘം തന്നെ വായ് മൂടിക്കെട്ടി നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലേക്ക് തട്ടിക്കൊണ്ടുപോയെന്നും കരണത്തടിച്ചെന്നും ബലമായി തന്നെക്കൊണ്ട് ഇഷ്ടമാണെന്ന് പറയിച്ച് മൊബൈലിൽ ഷൂട്ട് ചെയ്ത് പെൺകുട്ടിയുടെ കാമുകന് അയപ്പിച്ചുവെന്നുമായിരുന്നു വെളിപ്പെടുത്തൽ. പിന്നീട് ഇൻസ്റ്റാ സുഹൃത്ത് മുഖം മൂടി ധരിച്ച് വീട്ടിൽ വന്ന് കത്തികൊണ്ട് ആക്രമിച്ചു. താൻ ഒച്ചയിട്ടപ്പോൾ മതിൽ ചാടി രക്ഷപ്പെട്ടു. തുടർന്ന് പെൺകുട്ടി ആശുപത്രിയിലുമായി. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ നേരിട്ടെത്തി അന്വേഷണം നടത്തി. ഒരാൾക്ക് എളുപ്പത്തിൽ ചാടിക്കടക്കാൻ കഴിയുന്ന മതിലല്ലെന്ന് പ്രാഥമികമായി തന്നെ പൊലീസ് വിലയിരുത്തി. ഇതിനിടയിൽ പ്രതികളെ പിടികൂടുന്നില്ലെന്നാരോപിച്ച് പൊലീസിനെതിരെ പ്രാദേശിക പ്രക്ഷോഭവുമുണ്ടായി. പൊലീസിന്റെ ശാസ്ത്രീയ അന്വേഷണം എത്തിയത് പെൺകുട്ടിയിലേക്ക് തന്നെയായിരുന്നു. അവർ…
കൊച്ചി: വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കിയ കേസിലെ പ്രതിയായ വിദ്യ അഭിമുഖത്തിനായി അട്ടപ്പാടി കോളേജിലെത്തിയ കാറിനായി അന്വേഷണം. വിദ്യ എത്തിയത് മണ്ണാർകാട് രജിസ്റ്റർ ചെയ്ത കാറിലാണെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. എന്നാൽ കാറിലുണ്ടായിരുന്നത് ആരാണെന്നത് ദൃശ്യങ്ങളിൽ വ്യക്തമല്ല. അഭിമുഖത്തിനായി വിദ്യ എത്തിയത് വെള്ള സ്വിഫ്റ്റ് കാറിലായിരുന്നെന്ന് അട്ടപ്പാടി കോളേജിലെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് വ്യക്തമായിരുന്നു. കാറിൽ മറ്റൊരാളും ഉണ്ടായിരുന്നെങ്കിലും കറുത്ത ഫിലിം ഒട്ടിച്ചിരുന്നതിനാൽ മുഖം വ്യക്തമായി തെളിഞ്ഞിട്ടില്ല. വിദ്യയെ കോളേജിൽ ഇറക്കിവിട്ടതിനുശേഷം കാർ പുറത്തുപോകുന്നതും പിന്നീട് 12 മണിക്ക് ശേഷം കോളേജിലെത്തുന്നതും സി സി ടി വി ദൃശ്യങ്ങളിലുണ്ട്. പൊലീസ് സംഘം ഈ ദൃശ്യങ്ങൾ പരിശോധിക്കുകയാണ്. ജൂൺ രണ്ടിനാണ് വിദ്യ അട്ടപ്പാടി കോളേജിലെത്തിയത്. കഴിഞ്ഞ വെള്ളിയാഴ്‌ച പൊലീസ് കോളേജിലെത്തിയപ്പോൾ ദൃശ്യങ്ങളില്ലെന്നാണ് ജീവനക്കാരൻ പറഞ്ഞത്. പിന്നീട് ദൃശ്യങ്ങളുണ്ടെന്ന് പറഞ്ഞ് കോളേജിലെ പ്രിൻസിപ്പൽ രംഗത്തുവരികയായിരുന്നു. അതേസമയം, വിദ്യയുടെ ബയോഡേറ്റയിലും കൃത്രിമത്വം നടത്തിയിട്ടുണ്ട്. മഹാരാജാസ് കോളേജിൽ 20 മാസത്തെ…
കണ്ണൂര്‍: കൊട്ടിയൂര്‍ തീര്‍ഥാടനം കഴിഞ്ഞ് മടങ്ങിയവര്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് അപകടത്തില്‍പ്പെട്ട് 15-ഓളം പേര്‍ക്ക് പരിക്ക്. ചൊവ്വാഴ്ച രാവിലെ 9.45-ഓടെ കൂത്തുപറമ്പ് മാനന്തേരിക്കടുത്ത് പാകിസ്താന്‍പീടികയിലാണ് അപകടമുണ്ടായത്. പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം. നിയന്ത്രണംവിട്ട ടൂറിസ്റ്റ് ബസ് റോഡരികിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. കൊട്ടിയൂരില്‍നിന്ന് മടങ്ങുകയായിരുന്ന മലപ്പുറത്തുനിന്നുള്ള സംഘമാണ് ബസിലുണ്ടായിരുന്നത്. നാട്ടുകാരും പോലീസും അഗ്നിരക്ഷാസേനയും ചേര്‍ന്നാണ് ബസില്‍നിന്ന് യാത്രക്കാരെ പുറത്തെടുത്തത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ ബസിന്റെ മുന്‍ഭാഗം പാടെ തകര്‍ന്നു.
കണ്ണൂര്‍: തെരുവുനായകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട നിഹാൽ നൗഷാദിന്റെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. കുട്ടിയുടെ കഴുത്തിലെ ഞെരമ്പ് മുറിഞ്ഞതാണ് മരണകാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഞായറാഴ്ച രാത്രിയാണ് 11 വയസ്സുകാരനായ മുഴപ്പിലങ്ങാട് കെട്ടിനകത്ത് ‘ദാറുൽ റഹ്‌മ’യിലെ നിഹാൽ തെരുവുനായകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കഴുത്തില്‍ ആഴത്തിലുള്ള മുറിവുണ്ടെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ നിന്ന് വ്യക്തമാകുന്നത്. നിഹാലിന്റെ ശരീരം മുഴുവൻ തെരുവുനായകൾ കടിച്ചുപറിച്ചിരുന്നു. നിഹാലിനെ ഒന്നിലധികം നായകള്‍ വലിച്ചിഴച്ച് കൊണ്ടുപോയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒന്നരമണിക്കൂറെടുത്താണ് പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയത്. ഓട്ടിസം ബാധിച്ച നിഹാലിന് സംസാരശേഷി കുറവായിരുന്നു. വൈകുന്നേരം മുതൽ കാണാതായ നിഹാലിനെ സമീപത്തെ ആൾപ്പാർപ്പില്ലാത്ത വീടിന്റെ പിൻഭാഗത്താണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച വീട്ടമ്മമാരുടെ നേതൃത്വത്തില്‍ മുഴപ്പിലങ്ങാട് പഞ്ചായത്തിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തും. ഒറ്റയ്ക്ക് പുറത്തിറങ്ങാന്‍ പേടിയാണെന്ന് ഇവര്‍ പറയുന്നു. കുട്ടികളെ വിദ്യാലയങ്ങളില്‍ കൊണ്ടുപോകുന്നത് രക്ഷിതാക്കളാണ്. ഇക്കാര്യങ്ങളില്‍ പ്രശ്നപരിഹാരം ആവശ്യമാണെന്നും വീട്ടമ്മമാർ ചൂണ്ടിക്കാട്ടുന്നു. സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. മുഴപ്പിലങ്ങാട് പഞ്ചായത്ത് സെക്രട്ടറി…
ഗാന്ധിനഗർ: അതിശക്തമായ ചുഴലിക്കാറ്റായി മാറിയ ബിപോർജോയ് നാളെ ഗുജറാത്ത് തീരത്ത് എത്തുമെന്ന മുന്നറിയിപ്പ് തുടരുന്നതിനിടെ സംസ്ഥാനത്ത് മൂന്ന് മരണം റിപ്പോർട്ട് ചെയ്തു. ഗുജറാത്തിലെ ബുജിൽ മതിലിടിഞ്ഞ് വീണ് സഹോദരങ്ങളായ രണ്ട് കുട്ടികൾ മരിച്ചു. രാജ്‌കോട്ടിൽ ഭർത്താവിനൊപ്പം ബൈക്കിൽ യാത്ര ചെയ്ത് യുവതി മരം വീണ് മരിച്ചുവെന്ന് വാർത്തകളും പുറത്തുവരുന്നുണ്ട്. ശക്തമായ കാറ്റും മഴയും ഉള്ളതിനാൽ ഗുജറാത്തിലെ കച്ചിൽ നിന്നും ദ്വാരകയിൽ നിന്നും ആളുകളെ ഒഴിപ്പിക്കുകയാണ്. തീരമേഖലകളിൽ നിന്നും 12,000 ആളുകളെ ഒഴിപ്പിക്കാനുള്ള നടപടികൾ സർക്കാർ തുടരുന്നു. സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി കേന്ദ്രമന്ത്രി മൻസുഖ് മാണ്ഡവ്യയുടെ നേതൃത്വത്തിൽ യോഗം ചേർന്നു. ഗുജറാത്തിലെ തീരമേഖലകളായ സൗരാഷ്‌ട്രയിലും കച്ചിയും കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്നുമുതൽ ജൂൺ 15വരെ കടൽതീരങ്ങളും മ്യൂസിയവും ക്ഷേത്രങ്ങളും ഉൾപ്പെടെയുള്ള ഗുജറാത്തിലെ പൊതുസ്ഥലങ്ങൾ അടച്ചു. കടൽതീരങ്ങളിൽ ആളുകൾ കൂട്ടം കൂടുന്നത് തടയാൻ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. ഗർഭിണികളെ കണ്ടെത്തി ആശുപത്രികളിലേയ്ക്ക് മാറ്റി. ജാംനഗറിൽ ആറ് സുരക്ഷാ ബോട്ടുകൾ ക്രമീകരിച്ചു. ആളുകളെ താമസിപ്പിക്കുന്നതിനായി…
തിരുവനന്തപുരം: സര്‍ക്കാര്‍-എസ്.എഫ്.ഐ. വിരുദ്ധ ക്യാമ്പയിന്‍ നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന കഴിഞ്ഞദിവസത്തെ പ്രസ്താവനയില്‍ മലക്കംമറിഞ്ഞ് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. താന്‍ പറഞ്ഞ കാര്യങ്ങള്‍ വളച്ചൊടിച്ചതാണെന്ന് എം.വി. ഗോവിന്ദൻ ആരോപിച്ചു. ആടിനെ പട്ടിയാക്കുന്ന സമീപനമാണ് മാധ്യമങ്ങള്‍ സ്വീകരിച്ചതെന്നും അദ്ദേഹം ആരോപിച്ചു. ‘സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ പാടില്ല എന്ന് ഞാന്‍ പറഞ്ഞു എന്നുപറഞ്ഞാല്‍ ലോകത്ത് ആരെങ്കിലും അംഗീകരിക്കുമോ? മാധ്യമങ്ങള്‍ക്കായാലും വ്യക്തികള്‍ക്കായാലും സര്‍ക്കാരിനേയും പാര്‍ട്ടിയേയും വിവിധ തലങ്ങളിലുള്ള രാഷ്ട്രീയ പ്രക്രിയകളേയും വിമര്‍ശിക്കാനുള്ള അവകാശമുണ്ട്. ആ അവകാശം എല്ലാവര്‍ക്കും ബാധകമാണ്. സര്‍ക്കാരിനെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ കേസെടുക്കുമെന്ന് താന്‍ പറഞ്ഞാല്‍ അത് ശുദ്ധമായ അസംബന്ധമാണ്’, എം.വി ഗോവിന്ദൻ പറഞ്ഞു. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോയുമായി ബന്ധപ്പെട്ട മാർക്ക് ലിസ്റ്റ് വിവാദത്തിൽ പ്രതികരിക്കുമ്പോഴായിരുന്നു എം.വി ഗോവിന്ദൻ മാധ്യമങ്ങള്‍ക്കെതിരേ രൂക്ഷവിമർശനം ഉന്നയിച്ചത്. മാധ്യമങ്ങളുടെ പേരുപറഞ്ഞ് സര്‍ക്കാര്‍ വിരുദ്ധ, എസ്.എഫ്.ഐ. വിരുദ്ധ ക്യാമ്പയിന്‍ നടത്തിയാല്‍ മുമ്പും കേസെടുത്തിട്ടുണ്ട്. ഇനിയും കേസെടുക്കുമെന്നും അക്കാര്യത്തില്‍ സംശയം വേണ്ടെന്നുമായിരുന്നു കഴിഞ്ഞ ദിവസം എം.വി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞത്.…