Author: Starvision News Desk

കണ്ണൂരിൽ മുസ്ലീം വിവാഹങ്ങളിൽ അടുക്കള ഭാഗത്തിരുത്തിയാണ് സ്ത്രീകൾക്ക് ഭക്ഷണം നൽകുന്നതെന്ന നടി നിഖില വിമലിന്റെ വെളിപ്പെടുത്തൽ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. ഇപ്പോഴിതാ നടിയുടെ മറ്റൊരു തുറന്നുപറച്ചിലാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയായിക്കൊണ്ടിരിക്കുന്നത്. പെൺകുട്ടികളെ കോളേജിൽ ചേർക്കുന്നത് ഡിഗ്രിക്ക് പഠിക്കുകയാണെന്ന് പറഞ്ഞ് കല്യാണം കഴിപ്പിക്കാനാണെന്നും സുഹൃത്തുക്കളെ തടയാൻ ശ്രമിച്ചിട്ടുണ്ടെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് നിഖിലയിപ്പോൾ. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി. ‘എന്റെ നാട്ടിലുള്ള ആൾക്കാരുടെ പ്രധാന പ്രശ്നം എന്താണെന്നുവച്ചാൽ കോളേജിലങ്ങട് ചേർക്കും, ഡിഗ്രിക്ക് പഠിക്കുകയാണെന്ന് പറഞ്ഞ് കല്യാണം കഴിപ്പിച്ച് വിടാനാണ്. അതെനിക്ക് ഭയങ്കര എതിർപ്പുള്ള കാര്യമായിരുന്നു. എന്റെ ഫ്രണ്ട്സിനെയൊക്കെ ഞാൻ എങ്ങനെയെങ്കിലും പഠിച്ചിട്ട് പോ എന്നുപറഞ്ഞ് പിടിച്ചുനിർത്തുമായിരുന്നു. ഡിഗ്രിക്ക് പഠിക്കുകയാണെന്ന് പറഞ്ഞാൽ അത്ര മെച്യൂരിറ്റിയോ ലോകപരിചയമോ ഒന്നുമുണ്ടാകില്ല. ഇപ്പോൾ പഠിക്കാനും ജോലി ചെയ്യാനുമൊക്കെയുള്ള അവസരമുണ്ട്. എന്നിട്ടും പതിനെട്ട് വയസായി എന്നൊക്കെ പറഞ്ഞിട്ട് പതിനാറ് വയസിൽ കല്യാണം കഴിപ്പിക്കുന്ന ആളുകൾ ഉണ്ട്. ഒരു ഫാമിലി ഹാൻഡ്ലി ചെയ്യാൻ പറ്റുമെന്ന് നമുക്ക് തോന്നുന്ന സമയത്ത് കല്യാണം കഴിക്കണമെന്നാണ്…

Read More

പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ട് സംസാരിക്കാൻ സാധിച്ച സന്തോഷം പങ്കുവച്ച് നടൻ ഉണ്ണി മുകുന്ദൻ. പ്രധാനമന്ത്രി നൽകിയ 45 മിനിട്ട് തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച 45 മിനിട്ട് ആയിരുന്നെന്ന് മോദിക്കൊപ്പമുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്തുകൊണ്ട് താരം കുറിച്ചു.”മോനേ എങ്ങനെയുണ്ട്” എന്ന് ഗുജറാത്തി ഭാഷയിൽ പ്രധാനമന്ത്രിയുടെ ചോദ്യം കേട്ടപ്പോൾ ഉണ്ണി മുകുന്ദൻ ആദ്യം അമ്പരന്നു. ഇന്നലെ “യുവം” പരിപാടിയിൽ വച്ചാണ് ഉണ്ണി പ്രധാനമന്ത്രിയെ കണ്ടത്. തുടർന്ന് അദ്ദേഹം താൻ താമസിക്കുന്ന താജിലേക്ക് നടനെ ക്ഷണിക്കുകയായിരുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഈ ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്നുള്ള ഏറ്റവും രോമാഞ്ചദായകമായ പോസ്റ്റ് ആണിത്. നന്ദി സർ. പതിനാല് വയസുള്ളപ്പോൾ അങ്ങയെ ദൂരെ നിന്ന് കണ്ട ഞാൻ ഇന്ന് നേരിൽ കണ്ടു. ആ നിമിഷങ്ങൾ ഇതുവരെ മനസിൽ നിന്നുപോയിട്ടില്ല. വേദിയിൽ നിന്നുള്ള അങ്ങയുടെ കെം ഛോ ഭൈലാ (ഗുജറാത്തി ഭാഷയിൽ എങ്ങനെയുണ്ട് മോനേ) ആണ് എന്നെ ആദ്യം വിളിച്ചുണർത്തിയത്. താങ്കളെ നേരിൽ കണ്ട് ഗുജറാത്തിയിൽ സംസാരിക്കുക എന്നത്…

Read More

ആലപ്പുഴ: വ്യാജരേഖ ഉപയോഗിച്ച് അഭിഭാഷകയായി പ്രവർത്തിച്ച സെസി സേവ്യർ ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ കീഴടങ്ങി. മാസങ്ങളായി സെസി ഒളിവിലായിരുന്നു. ഒരു തവണ കോടതി പരിസരത്ത് എത്തിയെങ്കിലും പൊലീസ് സാന്നിധ്യം മനസിലാക്കി കടന്നുകളയുകയായിരുന്നു. യോഗ്യതാ രേഖകൾ ആവശ്യപ്പെട്ടിട്ടും നൽകാതിരുന്ന ഇവർക്കെതിരെ ബാർ അസോസിയേഷൻ സെക്രട്ടറി അഭിലാഷ് സോമന്റെ പരാതിയിൽ നോർത്ത് പൊലീസ് കേസെടുക്കുകയായിരുന്നു. മറ്റൊരാളുടെ രജിസ്റ്റർ നമ്പർ ഉപയോഗിച്ചാണ് സെസി എൻറോൾ ചെയ്തതായി രേഖയുണ്ടാക്കിയത്. ഇവ‌ർ നേരത്തെ കോടതി കമ്മിഷനായും പ്രവർത്തിച്ചിട്ടുണ്ട്. ആൾമാറാട്ടം, വഞ്ചന തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസെടുക്കണം എന്നാവശ്യപ്പെട്ടായിരുന്നു പരാതി. പരീക്ഷ ജയിക്കാതെയും എൻറോൾ ചെയ്യാതെയും കോടതിയെയും അഭിഭാഷകരെയും കബളിപ്പിച്ച് രണ്ടര വർഷമായി സെസി ആലപ്പുഴയിൽ പ്രാക്ടീസ് ചെയ്തിരുന്നതായാണ് പരാതി. ബാർ അസോസിയേഷൻ തിരഞ്ഞെടുപ്പിൽ സെസി വൻ ഭൂരിപക്ഷത്തിൽ ജയിച്ച് ലൈബ്രേറിയനായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2018ലാണ് സെസി ബാർ അസോസിയേഷനിൽ അംഗത്വം നേടിയത്. രണ്ടര വർഷത്തോളമായി ജില്ലാ കോടതിയിൽ ഉൾപ്പെടെ കോടതി നടപടികളിൽ പങ്കെടുക്കുകയും ഒട്ടേറെ കേസുകളിൽ അഭിഭാഷക…

Read More

ലക്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ വധഭീഷണി ഉയർത്തിയ സംഭവത്തിൽ കേസെടുത്ത് പൊലീസ്. അടിയന്തര ആവശ്യങ്ങൾക്കായി യുപി സർക്കാർ ക്രമീകരിച്ച എമർജൻസി നമ്പറായ 112ൽ വിളിച്ചാണ് അജ്ഞാതൻ മുഖ്യമന്ത്രിക്കെതിരെ വധഭീഷണി ഉയർത്തിയത്. ‘യോഗിയെ ഞാൻ ഉടൻ കൊലപ്പെടുത്തും’ എന്നായിരുന്നു ഭീഷണി. വധഭീഷണി ഉയർത്തിയ അജ്ഞാതനായ വ്യക്തിക്കെതിരെ ഐപിസി 506,5-7 വകുപ്പുകൾ പ്രകാരവും ഐടി ആക്ട് 66 പ്രകാരവും സുശാന്ത് ഗോൾഫ് സിറ്റിയിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഉത്തർപ്രദേശ് പൊലീസ് അറിയിച്ചു.നേരത്തേ, കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ ചാവേർ ആക്രമണത്തിൽ വധിക്കുമെന്ന് ഭീഷണിക്കത്ത് എഴുതിയ പ്രതിയെ കേരള പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മുൻവൈരാഗ്യം മൂലം അയൽവാസിയുടെ പേരിൽ വ്യാജക്കത്ത് തയ്യാറാക്കിയ കതൃക്കടവ് അഞ്ചാണിക്കൽ സേവ്യർ(58) ആണ് പിടിയിലായത്. കതൃക്കടവിന് സമീപം കേറ്ററിംഗ് സ്ഥാപനം നടത്തുകയാണ് പ്രതി. ഭീഷണിക്കത്ത് വിവാദമായതോടെ ശനിയാഴ്ച കസ്റ്റഡിയിലെടുത്ത ഇയാളെ കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്. ഭീഷണി സന്ദേശമയച്ചതിനും കലാപമുണ്ടാക്കാൻ ശ്രമിച്ചതിനുമാണ് കേസ്.

Read More

തിരുവനന്തപുരം: പ്രധാനമന്ത്രി പങ്കെടുക്കുന്ന സർക്കാരിൻ്റെ വികസന പരിപാടികളിൽ നിന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ ഒഴിവാക്കിയത് ശരിയായ നടപടിയല്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വന്ദേ ഭാരത് ഫ്‌ളാഗ് ഓഫ് അടക്കമുള്ള പരിപാടിയില്‍ പ്രതിപക്ഷ നേതാവിനെ പങ്കെടുപ്പിക്കാത്തതിന്റെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.ഇക്കാര്യത്തിൽ സർക്കാരിന് വീഴ്ചയുണ്ടായെന്ന് ചെന്നിത്തല പറഞ്ഞു. കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് കൊച്ചി മെട്രോ ഉദ്ഘാടനത്തിന് പ്രതിപക്ഷ നേതാവെന്ന നിലയിൽ തന്നെ വിളിച്ചിരുന്നു. അതാണ് കീഴ്വഴക്കം. മുൻകാലങ്ങളിൽ പ്രധാനമന്ത്രിമാർ പങ്കെടുക്കുന്ന സർക്കാരിന്റെ വികസന പരിപാടികളിൽ പ്രതിപക്ഷ നേതാക്കളെ പങ്കെടുപ്പിക്കാറുണ്ടായിരുന്നുവെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

Read More

കൊച്ചി: കേരളത്തിലെ യുവാക്കളുമായി സംവദിക്കാനാണ് പ്രധാനമന്ത്രി എത്തിയതെന്നും അതിൽ രാഷ്ട്രീയമില്ലെന്നും മുൻ എം.പിയും നടനുമായ സുരേഷ് ഗോപി. യുവം പരിപാടിയിൽ പങ്കെടുക്കാനെത്തിയ അദ്ദേഹം മാദ്ധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു. പരിപാടിയിൽ രാഷ്ട്രീയമില്ലെന്ന് പ്രധാനമന്ത്രി തന്നെ വ്യക്തമാക്കിയിരുന്നു. വോട്ടിനു വേണ്ടിയാണോ മോദി വന്നതെന്ന ചോദ്യത്തിന് , ‘അതങ്ങു മാറ്റിവയ്ക്ക്, നിങ്ങളുടെ മുഖ്യമന്ത്രി നടക്കുന്നതെല്ലാം വോട്ടിനു വേണ്ടിയാണോ” എന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. ഡി.വൈ.എഫ്.ഐയുടെ ചോദ്യങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് ‘അവർ ആരാ? പോകാൻ പറ” എന്നായിരുന്നു മറുപടി. ഇന്നലെ കൊച്ചിയിലായിരുന്നു യുവം പരിപാടി. പ്രധാമന്ത്രി നരേന്ദ്രേമോദിയാണ് ഉദ്ഘാടനം ചെയ്തത്. തേവര എസ്.എച്ച് കോളേജ് മൈതാനത്ത് നടന്ന ചടങ്ങിൽ നൂറുകണക്കിന് വിദ്യാർത്ഥികളും യുവാക്കളും പങ്കെടുത്തു. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. അനിൽ ആന്റണി, കേന്ദ്രമന്ത്രി വി. മുരളീധരൻ, സുരേഷ് ഗോപി, എം.പി.മാരായ പ്രകാശ് ജാവദേക്കർ, രാധാമോഹൻ അഗർവാൾ എന്നിവരും അപർണ ബാലമുരളി, നവ്യ നായർ, വിജയ് യേശുദാസ്, ഉണ്ണി മുകുന്ദൻ തുടങ്ങിയവരും പങ്കെടുത്തു.

Read More

കണ്ണൂർ: മലയാളി യുവതിയെ ദുബായിൽ വച്ച് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച സംഭവത്തിൽ ഉത്തർപ്രദേശ് സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബലേറി സ്വദേശിയായ നദീം ഖാൻ(26) ആണ് പിടിയിലായത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇരിക്കൂർ സ്റ്റേഷനിലെ ഇൻസ്പെക്ടർ കെ വി സത്യനാഥിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ദൂബായിൽ നദീം ഓടിച്ചിരുന്ന ബസിൽ കണ്ടക്ടറായിരുന്നു യുവതി. വിവാഹവാഗ്ദാനം നൽകി പലതവണ പീഡിപ്പിച്ച നദീം, യുവതി ഗർഭിണിയായതോടെ യുപിയിലേയ്ക്ക് കടന്നു.

Read More

തിരുവനന്തപുരം: ഡിജിറ്റൽ സയൻസ് പാർക്കിന് തറക്കല്ലിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊച്ചി ജല മെട്രോയും മോദി സമർപ്പിച്ചു. രാജ്യത്തെ ആദ്യ വാട്ടർ മെട്രോയാണിത്. 3200 കോടി രൂപയുടെ പദ്ധതികൾക്കാണ് സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി തുടക്കം കുറിച്ചത്. തിരുവനന്തപുരം സെൻട്രൽ, വർക്കല ശിവഗിരി, കോഴിക്കോട് റെയിൽവേ സ്റ്റേഷനുകൾ രാജ്യാന്തര നിലവാരത്തിലേക്കുയർത്തുന്ന പദ്ധതിക്കും പ്രധാനമന്ത്രി തുടക്കമിട്ടു. റെയിൽവേ സ്റ്റേഷനുകളുടെ നവീകരണ പ്രവർ‌ത്തനങ്ങളും മോദി ഉദ്ഘാടനം ചെയ്തു. പ്രധാനമന്ത്രി മലയാളത്തിലാണ് പ്രസംഗം ആരംഭിച്ചത്. യാത്രാ സൗകര്യം കൂട്ടാൻ കേന്ദ്ര സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കുന്നുണ്ട്. വന്ദേഭാരത് ട്രെയിൻ മാറുന്ന ഇന്ത്യയുടെ അടയാളമാണ്. രാജ്യ വികസനത്തിന്റെ ഗുണം പ്രവാസികൾക്കും കിട്ടും. എപ്പോൾ വിദേശത്ത് പോയാലും കേരളീയരെ കാണാറുണ്ടെന്നും മോദി പറഞ്ഞു. ‘ഇന്ന് കേരളത്തിന് ആദ്യ വന്ദേഭാരത് ട്രെയിൻ കിട്ടി. കൊച്ചി മെട്രോയും തുടങ്ങി. റെയിൽവേയുമായി ബന്ധപ്പെട്ട നിരവധി വികസന പ്രവർത്തനങ്ങളും ആരംഭിച്ചു. കേരളത്തിലെ ജനങ്ങൾ അറിവുള്ളവരാണ്, വിദ്യാസമ്പന്നരാണ്. ഇന്ന് രാജ്യത്തെയും വിദേശത്തെയും പരിസ്ഥിതിയെക്കുറിച്ച് കേരളത്തിലെ…

Read More

തിരുവനന്തപുരം: വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിന് കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്‌ നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. പൂര്‍ത്തിയാക്കിയ പദ്ധതികള്‍ നാടിന് സമര്‍പ്പിക്കാന്‍, പ്രധാനമന്ത്രി തന്നെ എത്തിയതില്‍ സന്തോഷമുണ്ടെന്ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന പരിപാടിയിലെ അധ്യക്ഷ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. വന്ദേഭാരത് അനുവദിച്ചതിനും അദ്ദേഹം കേരളത്തിന്റെ കൃതജ്ഞത അറിയിച്ചു. സംസ്ഥാനത്തിന് കൂടുതല്‍ വന്ദേഭാരത് സര്‍വീസുകള്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് രാജ്യത്തിന് ആകെ അഭിമാനമാണെന്നും പിണറായി വിജയന്‍ പറഞ്ഞു. ഡിജിറ്റല്‍ സാങ്കേതിക വിദ്യകളില്‍ വേഗതകൈവരിക്കാന്‍ സയന്‍സ് പാര്‍ക്ക് ഉപകരിക്കും. ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹിക ക്ഷേമ മേഖലകളില്‍ രാജ്യത്തിന് മാതൃകയായിട്ടുള്ള കേരളം, നഗര ജലഗതാഗതത്തിലും രാജ്യത്തിന് ആകെ മാതൃകയാകാന്‍ പോവുകയാണ്. വികസന ക്ഷേമപ്രവര്‍ത്തനങ്ങളുടെ ഗുണഫലം അനുഭവിക്കാത്തവരായി ആരുംതന്നെയില്ലെന്ന് ഉറപ്പുവരുത്തിക്കൊണ്ടുകൂടിയാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. അതിന്റെ ഉത്തമ ഉദാഹരണമാണ് അതിദാരിദ്ര നിര്‍മാര്‍ജന പദ്ധതിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം, കഥകളിയുടേയും കളരിപ്പയറ്റിന്റേയും ആയുര്‍വേദത്തിന്റേയും മനോഹരമായ നാട്ടിലേക്ക് പുതിയൊരു ആകര്‍ഷണം കൂടെ ചേര്‍ക്കപ്പെടുകയാണെന്നായിരുന്നു…

Read More

തൃശൂർ: മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് എട്ട് വയസുകാരി മരിച്ച സംഭവത്തിൽ വിദഗ്ധ പരിശോധന നടത്തും. മൂന്ന് വർഷം മുമ്പ് കുട്ടിയുടെ അച്ഛന്റെ സഹോദരൻ പാലക്കാട് നിന്ന് വാങ്ങി നൽകിയ ഫോണാണ് പൊട്ടിത്തെറിച്ചത്. കഴിഞ്ഞ വർഷം ഇതേ കടയിൽ നിന്ന് തന്നെ ബാറ്ററി മാറ്റിയിരുന്നു.ഏറെ നേരം വീഡിയോ കണ്ടതിനാൽ ഫോൺ ചൂടായി പൊട്ടിത്തെറിച്ചതാകാമെന്നാണ് പൊലീസിന്റെ നിഗമനം. ഫോറൻസിക് പരിശോധനയ്ക്ക് ശേഷമേ മറ്റ് വിവരങ്ങൾ വ്യക്തമാകൂ. തിരുവില്വാമലയിൽ ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവമുണ്ടായത്. പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗം പട്ടിപ്പറമ്പ് കുന്നത്ത് വീട്ടിൽ അശോക് കുമാറിന്റെയും സൗമ്യയുടെയും മകൾ ആദിത്യശ്രീ ആണ് മരിച്ചത്. അപകടം നടക്കുന്ന സമയത്ത് കുട്ടിയും മുത്തശിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഭക്ഷണമെടുക്കാനായി മുത്തശി അടുക്കളയിലേയ്ക്ക് പോയപ്പോഴായിരുന്നു അപകടം. കുട്ടിയുടെ വലത് കൈവിരലുകൾ അറ്റുപോകുകയും കൈപ്പത്തി തകരുകയും ചെയ്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

Read More