Author: Starvision News Desk

കൊട്ടാരക്കര താലൂക്ക് ആശുപത്രിൽ  ഡ്യൂട്ടിക്കിടെ കുത്തേറ്റ് വനിതാ ഡോക്‌ടര്‍ വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തിൽ സംസ്ഥാന പൊലീസ് മേധാവി നാളെ റിപ്പോർട്ട് നൽകണമെന്ന് ഹൈക്കോടതി. നാളെ രാവിലെ പത്തിന് ഓൺലൈനായി ഹാജരായി റിപ്പോർട്ട് നൽകണെന്നാണ് ജസ്‌റ്റിസുമാരായ ദേവന്‍ രാമചന്ദ്രനും കൗസര്‍ എടപ്പഗത്തും അടങ്ങിയ ബെഞ്ച് ആവശ്യപ്പെട്ടത്. ഡോക്‌ടർ വന്ദനയ്‌ക്കെതിരെ ആക്രമണം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ സംരക്ഷിക്കണം. ഇക്കാര്യം ആശുപത്രി സൂപ്രണ്ട് ഉറപ്പാക്കണം. സ്ഥലം മജിസ്‌ട്രേറ്റ് താലൂക്കാശുപത്രി സന്ദർശിച്ച് സംഭവങ്ങളും സാഹചര്യങ്ങളും സംബന്ധിച്ച് നാളെ രാവിലെ റിപ്പോർട്ട് നൽകണം. പ്രതികളെ ഡോക്‌ടർമാരുടെ മുന്നിൽ ഹാജരാക്കുമ്പോൾ എന്തെല്ലാം സുരക്ഷാക്രമീകരണങ്ങൾ പാലിക്കണമെന്ന് സർക്കാർ നാളെ റിപ്പോർട്ട് നൽകണമെന്നും കോടതി ആവശ്യപ്പെട്ടു. നാളെ രാവിലെ 10ന് കേസ് കോടതി വീണ്ടും പരിഗണിക്കും.

Read More

തിരുവനന്തപുരം: മതിയായ അനുഭവ പരിചയമില്ലാത്തതുകൊണ്ടാണ് ഡോ: വന്ദന കൊല്ലപ്പെട്ടത് എന്ന ആരോഗ്യമന്ത്രിയുടെ പ്രസ്താവന ഡോക്ടർമാരുടെ സമൂഹത്തെ തന്നെ അപമാനിക്കുന്നതാണെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ പ്രസ്താവനയിൽ പറഞ്ഞു.കേരളത്തിൽ ഡോക്ടർമാർ ഏതവസരത്തിലും ആക്രമിക്കപ്പെടും.അതിനെ നേരിടാൻ മുൻ പരിചയം വേണം എന്ന വാദത്തിലൂടെ കേരളത്തിൽ നിലനിൽക്കുന്നത് ജംഗിൾ രാജാണ് എന്ന് മന്ത്രി തന്നെ സമർത്ഥിക്കുകയാണ്. ഡോ: വന്ദനയുടെ മരണത്തിനു പൂർണ ഉത്തരവാദി ആഭ്യന്തവകുപ്പാണ്. അക്രമകാരികളായ പ്രതികളെ പുറത്തിറക്കുന്നത് കൈവിലങ്ങ് ധരിപ്പിച്ചു വേണമെന്ന സുപ്രീം കോടതിയുടെ നിർദ്ദേശം ഇവിടെ കാറ്റിൽ പറത്തിയിരിക്കുകയാണ്. പൊലീസിൻ്റെ കസ്റ്റഡിയിൽ ഇരിക്കുന്ന പ്രതി കൊലപാതകം നടത്തുന്നത് കേട്ടുകേഴ്വി ഇല്ലാത്ത കാര്യമാണ്. പിണറായി വിജയന് ആഭ്യന്തര വകുപ്പ് ഭരിക്കുന്നതിനുള്ള ത്രാണി ഇല്ല എന്ന് സംസ്ഥാനത്ത് നടക്കുന്ന ഓരോ സംഭവവും തെളിയിച്ചു കൊണ്ടിരിക്കുന്നു. കസ്റ്റഡിയിലുള്ള പ്രതി ആരോഗ്യ പ്രവർത്തകരെ ആക്രമിക്കുമ്പോൾ പൊലീസ് ആത്മ രക്ഷാർത്ഥം ഓടി മുറിയിൽ കയറി കതകടച്ചിരിക്കുന്നത് മുഖ്യമന്ത്രിയുടെ ആഭ്യന്തര ഭരണത്തിൻ്റെ ദയനീയത യാണ് തുറന്നു കാട്ടുന്നത്. ആരോഗ്യ…

Read More

മലപ്പുറം തിരൂര്‍ താലൂക്കിലെ താനൂര്‍ തൂവല്‍ തീരം ബീച്ചിലുണ്ടായ ബോട്ട് അപകടത്തെക്കുറിച്ച് ജസ്റ്റിസ് (റിട്ട.) വി.കെ. മോഹനന്‍ ചെയര്‍മാനായ ജുഡീഷ്യല്‍ കമ്മിഷന്‍ അന്വേഷിക്കും. നീലകണ്ഠന്‍ ഉണ്ണി (റിട്ട. ചീഫ് എഞ്ചിനീയര്‍, ഇന്‍ലാന്റ് വാട്ടര്‍വേയ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ), സുരേഷ് കുമാര്‍ (ചീഫ് എഞ്ചിനീയര്‍, കേരള വാട്ടര്‍വേയ്‌സ് ആന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ്) എന്നീ സാങ്കേതിക വിദഗ്ധര്‍ കമ്മീഷന്‍ അംഗങ്ങളായിരിക്കും. ദുരന്തത്തില്‍ മരിച്ച 22 പേരുടെയും കുടുംബത്തിലെ അനന്തരാവകാശികള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് 10 ലക്ഷം രൂപാവീതം ധന സഹായം പ്രഖ്യാപിച്ചിരുന്നു. പരിക്കേറ്റവരുടെ ചികിത്സാചെലവ്, രക്ഷാപ്രവര്‍ത്തനം എന്നിവയ്ക്കായി 25 ലക്ഷം രൂപയും അനുവദിച്ചിരുന്നു. ഇതുകൂടാതെ പരിക്കേറ്റവരുടെ തുടര്‍ ചികിത്സാ ചെലവ് വഹിക്കുവാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

Read More

കൊട്ടാരക്കയിൽ അദ്ധ്യാപകന്റെ കുത്തേറ്റ് കൊല്ലപ്പെട്ട ഡോ. വന്ദന ദാസുമായി ബന്ധപ്പെട്ട ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പ്രസ്താവനയിൽ പ്രതിഷേധം കനക്കുകയാണ്. കൊല്ലപ്പെട്ട വന്ദന ദാസ് ഹൗസ് സർജനാണെന്നും അത്ര എക്‌സ്‌പീരിയൻസ്‌ഡ് അല്ലെന്നും അതുകൊണ്ട് ഇങ്ങനെയൊരു ആക്രമണമുണ്ടായപ്പോൾ ഭയന്നിട്ടുണ്ടെന്നായിരുന്നു മന്ത്രിയുടെ വിവാദ പ്രസ്താവന. ഇതിനെതിരെ കടുത്ത വിമർശനമാണ് സമൂഹത്തിന്റെ വിവിധകോണുകളിൽ നിന്നും ഉയരുന്നത്. എന്നാൽ തന്റെ വാക്കുകൾ മാദ്ധ്യമങ്ങളും പ്രതിപക്ഷവും വളച്ചൊടിക്കുകയാണെന്നുമായിരുന്നു വീണയുടെ പ്രതികരണം. എന്നാൽ സ്വന്തം പ്രസ്താവനയെ ന്യായീകരിക്കാൻ ശ്രമിച്ചതുകൊണ്ടുള്ള അപക്വതയും അസ്വീകാര്യതയും വീണാ ജോ‌ർജിന് ബോധ്യപ്പെടുന്നില്ല എന്നത് മന്ത്രിയുടെ പരാജയമല്ല, ഞങ്ങളുടേതാണ് എന്ന് സമ്മതിക്കുന്നുവെന്ന പരിഹാസ പോസ്‌റ്റുമായി രംഗത്തെത്തിയിരിക്കുകയാണ് ശ്രീജിത്ത് പണിക്കർ. സംസാരിക്കുമ്പോൾ കൊല്ലപ്പെട്ട ഡോക്ടറുടെ എക്സ്പീരിയൻസ് പരാമർശിക്കേണ്ട യാതൊരു സാഹചര്യവും ഉണ്ടായിരുന്നില്ല. കൂടുതൽ എക്സ്പീരിയൻസ് ഉണ്ടായിരുന്ന ഒരു ഡോക്ടർ ആയിരുന്നെങ്കിൽ ആ സാഹചര്യത്തിൽ എന്ത് ചെയ്യുമായിരുന്നു? പത്തുകൊല്ലം എക്സ്പീരിയൻസ് ആകുമ്പോൾ കരാട്ടെയും ഇരുപത് കൊല്ലം എക്സ്പീരിയൻസ് ആകുമ്പോൾ കളരിയും ഒന്നും ഡോക്ടർമാരെ പഠിപ്പിക്കുന്നില്ലല്ലോ! എക്സ്പീരിയൻസ് ഇല്ലാത്തത് കൊണ്ട് ആ ഡോക്ടർ…

Read More

കൊല്ലം: വനിതാ ഡോക്‌ടർ വന്ദനാ ദാസിനെ ആക്രമിച്ച് കൊലപ്പെടുത്തിയ സന്ദീപ് ആശുപത്രിയിലെത്തിച്ചപ്പോൾ ആക്രമാസക്‌തനായിരുന്നില്ലെന്ന് പൊലീസ്. അതിനാൽ ഇയാളെ വിലങ്ങ് അണിയിച്ചിരുന്നില്ല. അടിപിടിക്കേസിൽ പ്രതിയായല്ല, മറിച്ച് പരിക്കേറ്റയാൾ എന്ന നിലയിലാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചതെന്നും പൊലീസ് വൃത്തങ്ങൾ പറയുന്നു.സന്ദീപ് ശാന്തനായി ഡോക്‌ടറുടെ മുന്നിൽ ഇരിക്കുകയായിരുന്നു. ഇതോടെ ഡ്രസിംഗ് മുറിയിൽ നിന്ന് പൊലീസുകാർ പുറത്തിറങ്ങി. ഇതിനിടെ സന്ദീപിന്റെ ബന്ധുവായ ബിനു അടുത്തെത്തിയതോടെ ഇയാൾ അക്രമാസക്‌തനായിരുന്നു. ആദ്യം ബന്ധുവിന് നേരെയാണ് ആക്രമണ ശ്രമം നടത്തിയത്. ബന്ധുവിനെ ചവിട്ടി വീഴ്‌ത്തി. തുടർന്നാണ് ഡോക്‌ടർക്കുനേരെയും പൊലീസുകാർക്ക് നേരെയും ആശുപത്രിയിലെ സർജിക്കൽ ഉപകരണം ഉപയോഗിച്ച് ആക്രമണം നടത്തിയത്.ഇന്ന് പുലർച്ചെ നാലുമണിയോടെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലായിരുന്നു സംഭവം. ഇന്നലെ രാത്രി പ്രതിയും സഹോദരനും തമ്മിൽ വഴക്കുണ്ടായി. തുടർന്ന് അനുജൻ ആക്രമിച്ചെന്ന് പറഞ്ഞ് സന്ദീപ് തന്നെയാണ് പൊലീസിൽ വിവരമറിയിച്ചത്. ഇയാളുടെ കാലിൽ പരിക്കേറ്റിരുന്നു. സ്ഥലത്തെത്തിയ പൊലീസ് സന്ദീപാണ് അതിക്രമം കാണിച്ചതെന്ന് മനസിലായതോടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.പ്രതിയെ വൈദ്യപരിശോധനയ്‌ക്കും മുറിവ് തുന്നിക്കെട്ടാനുമായിട്ടാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ചത്. ഇതിനിടെയാണ്…

Read More

കൊല്ലം: കൊട്ടാരക്കരയിൽ യുവ ഡോക്ടർ വന്ദന ദാസ് ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരിച്ച ആരോഗ്യമന്ത്രി വീണാ ജോർജിന് മറുപടിയുമായി ഗണേഷ് കുമാർ എംഎൽഎ. കൊല്ലപ്പെട്ട ഡോക്ടർക്ക് പരിചയസമ്പത്തുണ്ടായിരുന്നില്ലെന്നാണ് വീണാ ജോർജ് പറഞ്ഞത്.’കൊട്ടാരക്കരയിൽ നടന്നത് നിർഭാഗ്യകരമായ സംഭവമാണ്. വളരെ വേദനിപ്പിക്കുന്ന രീതിയിലാണ് കൊല്ലപ്പെട്ടിരിക്കുന്നത്. പൊലീസ് കൊണ്ടുവന്ന ഒരു പ്രതി കൂടിയാണ്. ആരോഗ്യപ്രവർത്തകരും ‌ഡിഎംഒ ഉൾപ്പെടെയുള്ളവരും സ്ഥലത്തുണ്ടായിരുന്നു. കുട്ടി ഹൗസ് സർജൻ ആണ്. അത്ര എക്സ്പീരിയൻസ്‌ഡ് അല്ല. അതുകൊണ്ട് ആക്രമണം ഉണ്ടായപ്പോൾ കുട്ടി ഭയന്നിട്ടുണ്ടെന്നാണ് ഡോക്ടർ അറിയിച്ചിട്ടുള്ളത്. ഓടാൻ സാധിക്കാതെ കുട്ടി വീണുപോയപ്പോൾ ആക്രമിക്കപ്പെട്ടതാണ്.’- ആരോഗ്യമന്ത്രി പറഞ്ഞു.ലഹരിക്കടിമയായ ഒരാൾ ആക്രമിച്ചാൽ എങ്ങനെ തടയുമെന്നാണ് ഇതിന് മറുപടിയായി ഗണേഷ് കുമാർ ചോദിച്ചത്. പ്രതി ഡോക്ടറെ കീഴ്പ്പെടുത്തിയ ശേഷം പുറത്തുകയറിയിരുന്ന് നിരവധി തവണ കുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കോട്ടയം സ്വദേശി ഡോക്ടർ വന്ദന ദാസാണ് (23) ജോലിയ്ക്കിടെ കൊല്ലപ്പെട്ടത്. നെടുമ്പന യുപി സ്കൂൾ അദ്ധ്യാപകനായ പൂയപ്പള്ളി ചെറുകരക്കോണം സ്വദേശി സന്ദീപാണ് വന്ദനയെ ആക്രമിച്ചത്. ആശുപത്രിയിലെ കത്രിക ഉപയോഗിച്ചാണ് ഇയാൾ…

Read More

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ട ഡോക്ടർക്ക് ഏറ്റത് ആറ് കുത്തുകൾ. മുതുകിൽ ആറ് കുത്തുകളേറ്റുവെന്നാണ് പരിശോധിച്ച ഡോക്ടർമാർ അറിയിച്ചത്. പിന്നാലെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് ഡോ. വന്ദന ദാസ് മരിച്ചത്. ഡോക്ടർമാർ ഉൾപ്പെടെ നാലുപേരെയാണ് പ്രതി ആക്രമിച്ചത്. രണ്ടുപേരെ അടിക്കുകയും ചെയ്തു. ഡോക്ടർ വന്ദന ദാസ്, ആശുപത്രി ഗാർഡായ മണിലാൽ, ഹോം ഗാർഡ് ആയ അലക്സ് കുട്ടി, പ്രതി സന്ദീപിന്റെ ബന്ധുവായ ബിനു എന്നിവർക്കാണ് കുത്തേറ്റത്.ഇന്ന് പുലർച്ചെ നാലരയോടെയാണ് സംഭവം. ശ്രീനിലയം കുടവട്ടൂർ സന്ദീപ്(42) ആണ് ആക്രമണം നടത്തിയത്. സന്ദീപിനെ ആശുപത്രിയിലെത്തിച്ച് മുറിവ് തുന്നിക്കെട്ടുന്നതിനിടെയാണ് ആക്രമണമുണ്ടായത്. വൈദ്യപരിശോധനയ്ക്കായി പൊലീസുകാർ കസ്റ്റഡിയിലെടുത്ത് കൊണ്ടുവന്നയാളാണ് പ്രതി. പരിശോധിക്കുന്നതിനിടെ അവിടെയുണ്ടായിരുന്ന സർജിക്കൽ ഉപകരണം ഉപയോഗിച്ചായിരുന്നു ആക്രമണം. പിന്നിൽ നിന്നുള്ള കുത്ത് മുമ്പിലേയ്ക്ക് എത്തുന്ന തരത്തിലായിരുന്നു ആക്രമണം. പൊലീസിന്റെ മുമ്പിൽ വച്ചാണ് ആക്രമണം ഉണ്ടായത്.നെടുമ്പന യു പി സ്കൂളിലെ അദ്ധ്യാപകനാണ് സന്ദീപ്. ഡീ അഡിക്ഷൻ സെന്ററിൽ നിന്ന് ഇറങ്ങിയ ആളാണ് പ്രതി. സന്ദീപും…

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് അനധികൃതമായും നിയമ വിരുദ്ധവുമായി സര്‍വ്വീസ് നടത്തുന്ന ശിക്കാര ബോട്ടുകള്‍ക്കെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. ടൂറിസ്റ്റ് – ശിക്കാര ബോട്ടുകള്‍ക്ക് അനുമതി നല്‍കുന്നത് ഇന്‍ലാന്റ് വെസല്‍ ആക്റ്റ് പ്രകാരമാണ്. സര്‍വ്വീസിനു പുറമെ നിര്‍മ്മാണം മുതല്‍ രജിസ്‌ട്രേഷന്‍ വരെയുള്ള ഓരോ ഘട്ടവും ഈ നിയമത്തില്‍ കൃത്യമായി പ്രതിപാദിച്ചിട്ടുണ്ട്. കുട്ടികളും സ്ത്രീകളുമടക്കം ഇരുപ്പത്തി രണ്ട് മനുഷ്യ ജീവന്‍ അപഹരിച്ച താനൂര്‍ ബോട്ട് ദുരന്തം സകല മനുഷ്യരുടെയും ഹൃദയം തകര്‍ത്ത സംഭവമാണ്. ഈ ദുരന്തത്തിനെ തുടര്‍ന്ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാര്‍ എല്ലാ വിഭാഗങ്ങളെയും വിശ്വാസത്തിലെടുത്തും ഏകോപിപ്പിച്ചും നടത്തിയ ആശ്വാസ പ്രവര്‍ത്തനങ്ങള്‍ പരിഷ്‌കൃത സമൂഹത്തിന് മാതൃകാപരമാണ്. അപകടത്തിലേക്ക് നയിച്ച കാരണങ്ങളെയും ഉത്തരവാദികളെയും കണ്ടെത്താനും ഭാവിയില്‍ ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ കൈകൊള്ളേണ്ട മുന്‍കരുതലുകളെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാനും ഈ രംഗത്തെ സാങ്കേതിക വിദഗ്ധരെയടക്കം ഉള്‍പ്പെടുത്തി പ്രഖ്യാപിച്ച ജുഡീഷ്യല്‍ അന്വേഷണവും പ്രതീക്ഷാര്‍ഹമാണ്.എന്നാല്‍ ഈ ദുരന്തത്തെ തുറമുഖ…

Read More

യുഎഇയിലെ സാമൂഹിക മേഖലയിൽ ശ്രദ്ധേയസാന്നിധ്യമായിരുന്ന തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി കൊച്ചു കൃഷ്ണന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.യുഎഇയിലേയും വിശേഷിച്ച് ഷാർജയിലേയും പൊതുരംഗത്ത് ദീർഘകാലം പ്രവർത്തിച്ച വ്യക്തിയാണ് കൊച്ചു കൃഷ്ണൻ. നോർക്ക വെൽഫെയർ ബോർഡ് ഡയറക്ടറെന്ന നിലയിലും ശ്രദ്ധേയനായി. പ്രവാസികളെ സംഘടിപ്പിക്കുന്നതിലും പ്രവാസി ക്ഷേമം ഉറപ്പാക്കുന്നതിലും അദ്ദേഹം നേതൃപരമായ പങ്കുവഹിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

Read More

കൊച്ചി: താനൂർ ബോട്ടപകടത്തിൽ ഇടപെടലുമായി ഹൈക്കോടതി. സംഭവത്തില്‍ കേസെടുക്കാൻ രജിസ്ട്രാർക്ക് കോടതി നിർദേശം നൽകി. ചീഫ്സെക്രട്ടറിയും നഗരസഭയും ജില്ലാ പൊലീസ് മേധാവിയും കളക്ടറും പോർട്ട്ഓഫീസറും എതിർകക്ഷികളാകും. ജില്ലാകളക്ടർ പ്രാഥമിക റിപ്പോ‍ർട്ട് ഈ മാസം 12 നകം നൽകണമെന്നും കോടതി നിര്‍ദ്ദേശിച്ചു. നിയമത്തെ ഭയപ്പെടുന്ന സാഹചര്യമുണ്ടാകണമെന്നും കോടതി ചൂണ്ടിക്കാട്ടി. ദുരന്തം കണ്ട് കണ്ണടച്ചിരിക്കാനാകില്ലെന്നും ഇത്തരം സംഭവം കേരളത്തിൽ ആദ്യമല്ലെന്നും കോടതി പറഞ്ഞു. ഉത്തരവാദികളായ ഉദ്യോഗസ്ഥർ ആരൊക്കെയെന്നും കോടതി ചോദിച്ചു. സംഭവം ഏറെ വേദനിപ്പിക്കുന്നുവെന്ന് പറഞ്ഞ കോടതി, ബോട്ട് ഓപ്പറേറ്റർ മാത്രമല്ല സംഭവത്തിൽ ഉത്തരവാദിയെന്നും ഇത്തരത്തിൽ സർവീസ് നടത്താൻ ഇയാൾക്ക് സഹായം കിട്ടിയിട്ടുണ്ടാകുമെന്നും നിരീക്ഷിച്ചു. ഇത്തരം സംഭവം കേരളത്തിൽ ആദ്യമല്ല, നിരവധി അന്വേഷണങ്ങളും കണ്ടെത്തലുകളും പരിഹാര നിർദേശങ്ങളും മുമ്പും ഉണ്ടായിട്ടുണ്ട്. പക്ഷേ, എല്ലാവരും എല്ലാം മറക്കുന്നു. കുറേ വർഷങ്ങൾക്കുശേഷം സമാന സംഭവം ആവർത്തിക്കപ്പെടുന്നെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിമർശിച്ചു.

Read More