കൊല്ലം: കൊല്ലം തീരം കേന്ദ്രമാക്കി പൊതുമേഖലാ സ്ഥാപനമായ ഓയിൽ ഇന്ത്യയുടെ നേതൃത്വത്തിൽ ആറ് മാസത്തിനകം ഇന്ധന പര്യവേക്ഷണം ആരംഭിക്കും. പര്യവേക്ഷണത്തിനായി കടലിൽ കൂറ്റൻ കിണർ നിർമ്മിക്കുന്നതിനുള്ള ടെണ്ടർ കാലാവധി കഴിഞ്ഞു.കിണർ നിർമ്മാണത്തെയും തുടർന്നുള്ള പര്യവേക്ഷണത്തെയും പിന്തുണയ്ക്കാൻ കൊല്ലം പോർട്ട് കേന്ദ്രമാക്കി വിവിധ സേവനങ്ങൾക്കുള്ള ടെണ്ടർ നടപടി പുരോഗമിക്കുകയാണ്.80 മീറ്റർ ആഴത്തിൽ കടലിന്റെ അടിത്തട്ടുള്ള ഭാഗത്ത് നിന്ന് ഏകദേശം 6000 മീറ്റർ വരെ ആഴത്തിലാണ് പര്യവേക്ഷണ കിണർ നിർമ്മിക്കുന്നത്. കിണർ നിർമ്മിക്കുന്നത് കരാർ കമ്പനിയായിരിക്കുമെങ്കിലും ഓയിൽ ഇന്ത്യയുടെ നേരിട്ടുള്ള മേൽനോട്ടത്തിലായിരിക്കും പര്യവേക്ഷണം.ഇടവേളകളില്ലാതെ 24 മണിക്കൂറും പ്രവർത്തിച്ച് എട്ട് മാസത്തിനുള്ളിൽ പര്യവേക്ഷണം പൂർത്തിയാക്കാനാകുമെന്നാണ് കണക്കുകൂട്ടൽ. അല്ലെങ്കിൽ പരമാവധി നാലുമാസം കൂടി നീളാനും സാദ്ധ്യതയുണ്ട്.
Trending
- ലോക കേരള സഭയ്ക്ക് തുടക്കമായി; പ്രവാസി ലോകത്തിന്റെ വിഭവശേഷി സംസ്ഥാനം പ്രയോജനപ്പെടുത്തണം: മുഖ്യമന്ത്രി
- ഒരു ഇന്ത്യക്കാരൻ കൂടി മരിച്ചു; കുവൈറ്റ് ദുരന്തത്തിൽ മരണം 50
- ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ആനുകൂല്യം: മൂന്നാം ഘട്ട പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍
- ചെങ്ങന്നൂരിൽ സ്കൂൾ ബസിന് തീപിടിച്ചു; ബസ് പൂർണമായും കത്തി നശിച്ചു; ഒഴിവായത് വൻ ദുരന്തം
- കുവൈറ്റ് ദുരന്തം: വിമാനത്താവളത്തിൽ പൊതുദർശനം; അന്തിമോപചാരം അർപ്പിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും
- പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്: വീട്ടുകാര്‍ക്കൊപ്പം പോകാന്‍ വിസമ്മതിച്ച യുവതിയെ വിട്ടയച്ചു
- ബഹ്റൈന്‍-ബ്രസീല്‍ നയതന്ത്ര ബന്ധത്തിന്റെ 50ാം വാര്‍ഷികം ആഘോഷിച്ചു
- സ്വപ്നങ്ങള്‍ ബാക്കിയാക്കി അവരെത്തി; മൃതദേഹങ്ങളുമായി കുവൈത്തില്‍ നിന്നും വിമാനം കൊച്ചിയിലെത്തി; വിതുമ്പലോടെ കേരളം