Author: Starvision News Desk

തൃശൂർ: സമൂഹത്തിൽ നിരന്തരം അവഗണിക്കപ്പെടുന്ന വിഭാഗമായ ട്രാൻസ്ജെൻഡേഴ്സിനൊപ്പം സിനിമാതാരവും മുൻ രാജ്യസഭ എം പി യുമായ സുരേഷ് ഗോപി ഓണം ആഘോഷിച്ചു. മുംബെ ആസ്ഥാനമായ പ്രതീക്ഷ ഫൗണ്ടേഷന്റേയും, നിലാ ചാരിറ്റബിൾ സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ തൃശൂർ കൗസ്തുഭം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഓണം ട്രാൻസ്ജെൻഡേഴ്സിനൊപ്പം എന്ന പരിപാടിയിൽ സുരേഷ് ഗോപി മുഖ്യാഥിതിയായി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. അതോടൊപ്പം അഭിരാമിയെന്ന സഹോദരിയ്ക്ക് ഐ എ എസ് പഠനത്തിനാവശ്യമായ മുഴുവൻ സഹായവും സുരേഷ് ഗോപി പ്രഖ്യാപിച്ചു.കൂടാതെ ട്രാജെൻഡർ സമൂഹത്തിന് എല്ലാവിധ സഹായവും അദ്ദേഹം നൽകുമെന്നും പ്രഖ്യാപിച്ചു. ഓണാഘോഷ പരിപാടിയിൽ പങ്കെടുത്ത മുഴുവൻ ട്രാൻസ്ജെൻഡർ സഹോദരങ്ങൾക്കും സുരേഷ് ഗോപി ഓണക്കോടി നൽകി. ശേഷം അദ്ദേഹം ഓണസദ്യ വിളമ്പിക്കൊടുത്തും ഈ ഓണം ആഘോഷമാക്കി. പരിപാടിയിൽ പ്രതീക്ഷ ഫൗണ്ടേഷൻ ചെയർമാൻ ഉത്തംകുമാർ ജി. നിലാചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറി ദേവൂട്ടി ഷാജി ,ബിജെപി തൃശ്ശൂർ ജില്ലാ പ്രസിഡണ്ട് അഡ്വ. കെകെ അനീഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.

Read More

മനാമ: ബഹ്‌റൈനിലെ ആലപ്പുഴ ജില്ലക്കാരുടെ കൂട്ടായ്‌മയായ വോയ്‌സ് ഓഫ് ആലപ്പി – റിഫാ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. റിഫാ അൽഹിലാൽ മൾട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റലിൽ വച്ച് നടന്ന ക്യാമ്പ് ഇരുന്നൂറിലധികം പേർ പ്രയോജനപ്പെടുത്തി. വോയ്‌സ് ഓഫ് ആലപ്പി പ്രസിഡൻറ് സിബിൻ സലിം ക്യാമ്പ് ഉൽഘാടനം ചെയ്‌തു. ലോകകേരള സഭാംഗവും ബഹ്‌റൈനിലെ മുതിർന്ന സാമൂഹികപ്രവർത്തകനുമായ സുബൈർ കണ്ണൂർ മുഖ്യാതിഥിയായി. റിഫാ ഏരിയ പ്രസിഡന്റ് പ്രസന്നകുമാറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വോയ്‌സ് ഓഫ് ആലപ്പി ജനറൽ സെക്രെട്ടറി ധനേഷ് മുരളി, ഓഫീസ് സെക്രെട്ടറി ബാലമുരളി, എന്റർടൈൻമെന്റ് സെക്രെട്ടറിയും ക്യാമ്പ് കോർഡിനേറ്ററുമായ ദീപക് തണൽ, ഏരിയ ഗ്രൂപ്പ് കോർഡിനേറ്റർ അനൂപ് മുരളീധരൻ, അൽഹിലാൽ ഹോസ്പിറ്റൽ റിഫാ ബ്രാഞ്ച് മാനേജർ ടോണി മാത്യു, മാർക്കറ്റിംഗ് ഹെഡ് ഉണ്ണികൃഷ്ണൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സ്പോർസ് വിങ് കൺവീനർ ബോണി മുളപ്പാമ്പള്ളിൽ, ലേഡീസ് വിങ് സെക്രെട്ടറി രശ്‌മി അനൂപ്,…

Read More

കോഴിക്കോട്: ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ, യുവാവിന് ഹെല്‍മെറ്റില്‍ ഒളിച്ചിരുന്ന പാമ്പിന്റെ കടിയേറ്റു. ഓഫീസിലേക്ക് അടിയന്തരമായി പോകുന്നതിനിടെയാണ് കോഴിക്കോട് കൊയിലാണ്ടി സ്വദേശി രാഹുലിന് പാമ്പിന്റെ കടിയേറ്റത്. അഞ്ച് കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചപ്പോള്‍ തലയുടെ വലതുഭാഗത്തുനിന്ന് അസഹ്യമായ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഹെല്‍മെറ്റ് ഊരി മാറ്റിയപ്പോഴാണ് അതിനകത്ത് വലിയ പാമ്പിനെ കണ്ടതെന്ന് രാഹുല്‍ പറയുന്നു. ഹെല്‍മെറ്റ് ഊരിയ ഉടനെ പാമ്പ് നിലത്ത് വീണതായും അത് അതിന്റെ ഇടം തേടി പോയതായും രാഹുല്‍ പറയുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ തന്നെ കൊയിലാണ്ടി ആശുപത്രിയിലെത്തിച്ചത് മാത്രമാണ് ഓര്‍മയുള്ളു. ബോധം ഉണ്ടായിരുന്നെങ്കിലും ഡോക്ടര്‍മാര്‍ ഉള്‍പ്പടെ ആരോടും സംസാരിക്കാനും കഴിഞ്ഞിരുന്നില്ലെന്നും രാഹുല്‍ പറഞ്ഞു. വിദഗ്ധ ചികിത്സ ആവശ്യമായതിനാല്‍ കൊയിലാണ്ട് താലുക്ക് ആശുപത്രയില്‍ നിന്നും രാഹുലിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. 24 മണിക്കൂറിന് ശേഷമാണ് രാഹുലിന്റെ ആരോഗ്യനില മെച്ചപ്പെട്ടത്. കഴിഞ്ഞ എട്ടുമാസത്തിനിടെ പന്ത്രണ്ടുപേരാണ് സമാനമായ സംഭവത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയത്. പാമ്പുകള്‍ പലപ്പോഴും അവരുടെ ഇടങ്ങളില്‍നിന്ന് ചുടുള്ളതും…

Read More

ന്യൂഡൽഹി: ഇന്ത്യയുടെ ചന്ദ്രയാൻ 3 ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്തുന്നത് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ലോകം. ലാൻഡറും (വിക്രം) റോവറും (പ്രഗ്യാൻ) ഉൾപ്പെടുന്ന ലാൻഡിങ് മൊഡ്യുൾ ഇന്ന് വൈകിട്ട് 6:04 ന് ചന്ദ്രന്റെ ദക്ഷിണ ധ്രുവപ്രദേശത്തിന് സമീപം സ്പർശിക്കാനായി തയ്യാറെടുക്കുകയാണ്. ലാൻ‍ഡർ ഇറങ്ങി ഏതാനും നിമിഷങ്ങൾക്കുള്ളിൽ ചന്ദ്രോപരിതലത്തിന്റെ ചിത്രങ്ങൾ ഓർബിറ്റർ വഴി ഭൂമിയിലെ കൺട്രോൾ സെന്ററിലെത്തുമെന്നാണ് ഐഎസ്ആർഒ അറിയിച്ചത്. ഇന്ന് വൈകിട്ട് 5.45ന് ചന്ദ്രോപരിതലത്തിൽ നിന്ന് ലാൻഡർ താഴ്ത്താനാരംഭിക്കും. ദൗത്യം വിജയിച്ചാൽ ഭൂമിയുടെ ഏക പ്രകൃതിദത്ത ഉപഗ്രഹത്തിന്റെ അജ്ഞാത പ്രദേശമായ ദക്ഷിണധ്രുവത്തിൽ എത്തുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറും. ലാൻഡിങ്ങിനുള്ള സ്ഥലം അനുയോജ്യമല്ലെന്ന് ലാൻഡറിന് തോന്നിയാൽ ദൗത്യം ഓഗസ്റ്റ് 27ലേക്ക് നീട്ടുമെന്നാണ് സൂചന. ചന്ദ്രനിൽ സ്പർശിക്കാനും റോബോട്ടിക് ചാന്ദ്ര റോവർ ഇറക്കാനും കഴിഞ്ഞാൽ ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിങ് സാങ്കേതികവിദ്യ നേടുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും.

Read More

തൃശൂര്‍: കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പുകേസില്‍ സിപിഎം നേതാവും മുന്‍മന്ത്രിയുമായ എസി മൊയ്തീനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകാനായി ഉടന്‍ നോട്ടീസ് അയക്കും. മൊയ്തീന്റെ രണ്ട് ബാങ്ക് അക്കൗണ്ടുകള്‍ മരവിച്ചു. സ്ഥിരനിക്ഷേപമായി 31 ലക്ഷം രൂപയുള്ള അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. ബിനാമികളെന്ന് സംശയിക്കുന്നവരുമായി മൊയ്തീന് നിരന്തരബന്ധമുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. ക്രമക്കേടുകള്‍ നടത്താനായി കരുവന്നൂര്‍ സഹകരണബാങ്കില്‍ രണ്ടു രജിസ്റ്ററുകള്‍ ഉണ്ടായിരുന്നതായും കണ്ടെത്തി. മുന്‍മന്ത്രിയുടെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ എഫ്ഡിയായി കിടക്കുന്ന 31 ലക്ഷം രൂപ കണക്കില്‍പ്പെടാത്തതാണെന്നാണ് ഇഡി പറയുന്നത്. അതിനാലാണ് മരവിപ്പിക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്. മുന്‍ ബ്രാഞ്ച് മാനേജര്‍ ബിജു കരീമും മൊയ്തീനുമായി പണമിടപാടുമായി ബന്ധപ്പെട്ട് ഫോണ്‍സംഭാഷങ്ങള്‍ നടന്നതായും മൊയ്തീന്‍ നിര്‍ദേശിക്കുന്നവര്‍ക്ക് കോടിക്കണക്കിന് രൂപ വായ്പ അനുവദിച്ചതായും ഇഡി പറയുന്നു. മൊയ്തീനെ കൂടാതെ അനില്‍ സുഭാഷ്, സതീഷ്, ഷിജു, റഹീം എന്നിവരുടെ വീട്ടിലാണ് റെയ്ഡ് നടന്നത്. ഇവര്‍ മൊയ്തീന്റെ ബിനാമികളായിരുന്നുവെന്നാണ് ഇഡി സംശയിക്കുന്നത്. ഇവരില്‍ നിന്നായി നിര്‍ണായകമായ പലരേഖകളും സാമ്പത്തിക നിക്ഷേപങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇതില്‍…

Read More

പാലക്കാട്∙ പാലക്കാട് തിരുവാഴിയോട് കല്ലട ബസ് മറിഞ്ഞ് അപകടം. ചെന്നൈയിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന കല്ലട ട്രാവല്‍സിന്റെ ബസാണ് അപകടത്തിൽപെട്ടത്. ഇന്നു രാവിലെ 7.45നായിരുന്നു അപകടം. അപകടത്തിൽ രണ്ടുപേർ മരിച്ചതായി ഒറ്റപ്പാലം എംഎൽഎ കെ.പ്രേം കുമാർ അറിയിച്ചു. അപകടത്തിൽ നിരവധി പേര്‍ക്കു പരുക്കേറ്റു. ബസിലെ യാത്രക്കാരായ രണ്ടു പേരുടെ നില ഗുരുതരമെന്നാണ് സൂചന. അപകടസമയം 38 പേരാണ് ബസില്‍ ഉണ്ടായിരുന്നത്. ഒരു പുരുഷനും ഒരു സ്ത്രീയുമാണ് മരിച്ചത്. മരിച്ച പുരുഷൻ ഡ്രൈവറാണെന്നാണ് സൂചന. കാര്‍ഷിക വികസന ബാങ്കിന്റെ മുൻ‌പിലാണ് അപകടമുണ്ടായത്. ഇറക്കത്തില്‍ നിയന്ത്രണം വിട്ട് ബസ് മറിയുകയായിരുന്നുവെന്നാണ് വിവരം. ക്രെയ്നിന്റെ സഹായത്തോടെ ബസ് ഉയർത്തി.പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More

തിരുവനന്തപുരം : സംസ്ഥാനത്തെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്കൂളായി പോത്തൻകോട് ശാന്തിഗിരി വിദ്യാഭവന്‍. ലോകത്തെ ഏറ്റവും നൂതനമായ വിദ്യാഭ്യാസ പ്ലാറ്റ്ഫോം ആയ യുഎസിലെ ഐ ലേണിങ്ങ് എൻജിൻസും വേദിക് ഇ- സ്കൂളുമായി സഹകരിച്ച് നടപ്പിലാക്കുന്ന പദ്ധതിയുടെ പ്രഖ്യാപനം മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് നിര്‍വഹിച്ചു. നവപൂജിതം ആഘോഷപരിപാടികളുടെ ഉദ്ഘാടനചടങ്ങില്‍ വെച്ച് പ്രഖ്യാപന പത്രം വേദിക് സ്കൂള്‍സ് ചാന്‍സലര്‍ ഡോ.ബാബു സെബാസ്റ്റ്യന്‍, ഐ.എല്‍.ഇ എന്‍ജിന്‍സ് വൈസ് പ്രസിഡന്റ് റാം പരമേശ്വര്‍, ഡയറക്ടര്‍ ചെറിയാന്‍ ഫിലിപ്പ്, വേദിക് എ.ഐ.സ്കൂള്‍ ഡയറക്ടര്‍ ജോര്‍ജ്ജ് സെബാസ്റ്റ്യന്‍, ഡി.ജി.എം താരു ജേക്കബ്, ശാന്തിഗിരി വിഭ്യാഭവന്‍ പ്രിന്‍സിപ്പാള്‍ ജനനി കൃപ ജ്ഞാന തപസ്വിനി, വൈസ് പ്രിന്‍സിപ്പാള്‍ സ്മിജേഷ്.എസ്.എം, അക്കാദമിക് കോര്‍ഡിനേറ്റര്‍ ദീപ.എസ്.എസ്, ശ്രീജിത്ത് .എസ്.വി, സജീവന്‍ എടക്കാടന്‍, ദിലീപ് .എസ്.ആര്‍, ജിജിമോള്‍. പി.എം, രാജീവ്.വി എന്നിവര്‍ മുന്‍രാഷ്ട്രപതിയില്‍ നിന്നും ഏറ്റുവാങ്ങി. 100 വിദ്യാര്‍ത്ഥികള്‍ക്ക് സൌജന്യ ഐ.എ.എസ് പരിശീലനം നല്‍കുന്ന ‘നവജ്യോതിശ്രീകരുണാകരഗുരു എന്‍ഡോവ്മെന്റ് ‘ പദ്ധതിയുടെ പ്രഖ്യാപനവും ചടങ്ങില്‍ നടന്നു. ആർട്ടിഫിഷ്യൽ…

Read More

കാട്ടാക്കട എക്സൈസ് ഇൻസ്പെക്ടർ വി.എൻ മഹേഷിൻ്റെ നേതൃത്തിൽ കള്ളിക്കാട്, മൂഴിഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ മൈലക്കര നിന്നും KL 20 N5433 എന്ന നമ്പരോടു കൂടിയ സ്കൂട്ടറിൽ നിന്നും കച്ചവടത്തിനായി കൊണ്ടുവന്ന ഒരു ലിറ്റർ ചാരായവുമായി കള്ളിക്കാട് കല്ലം പൊറ്റ സ്വദേശി ‘ഷൂ രാജു ‘ എന്ന രാജുവിനെ അറസ്റ്റ് ചെയ്യുകയും ഇയാളെ വിശദമായി ചോദ്യം ചെയ്തതിൽ കല്ലം പൊറ്റ ഒരു റബർ പുരയിടത്തിലെ ഷെഡിൽ സൂക്ഷിച്ചിരുന്ന 25 ലിറ്റർ ചാരായം ,500 ലിറ്റർ കോട, വാറ്റു ഉപകരണങ്ങൾ എന്നിവ കണ്ടെടുത്തു.   ജയകുമാർ, പ്രശാന്ത്, CEO മാരായ സതീഷ് കുമാർ, ഹർഷകുമാർ, ശ്രീജിത്, വിനോദ് ,WCEO ആശഎന്നിവർ പങ്കെടുത്തു. പ്രതിയെ ബഹു: കോടതി റിമാൻ്റ് ചെയ്തു.

Read More

പെരിന്തല്‍മണ്ണ: അങ്ങാടിപ്പുറം-ചീരട്ടാമല റോഡില്‍ പരിയാപുരത്തു ഡീസലുമായിപോയ ടാങ്കര്‍ ലോറിമറിഞ്ഞ സ്ഥലത്ത് കിണറ്റില്‍ തീപിടിത്തം. പരിയാപുരം കൊല്ലറേശ്ശുമറ്റത്തില്‍ ബിജുവിന്റെ വീട്ടിലെ കിണറ്റിലാണ് തീപിടിത്തമുണ്ടായത്. ഫയര്‍ഫോഴ്‌സും പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. ബിജുവിന്റെ കിണറ്റിലെ ഡീസല്‍ കലര്‍ന്ന വെള്ളം ടാങ്കര്‍ ലോറിയിലേക്ക് മാറ്റുകയാണ്. സമീപത്തെ സേക്രട് ഹാര്‍ട്ട് കോണ്‍വെന്റിലെ കിണറ്റിലും സമാനമായ രീതിയില്‍ തീപിടിത്തമുണ്ടായി. മോട്ടര്‍ പ്രവര്‍ത്തിക്കാന്‍ സ്വിച്ചിട്ടപ്പോള്‍ കിണറിന്റെ ഉള്ളില്‍ തീപിടത്തമുണ്ടാവുകയായിരുന്നു. മുകളിലെ തീ അണയ്ക്കാനായെങ്കിലും അടിഭാഗത്തു തീകത്തുന്നുണ്ട്. അപകടം നടക്കുന്ന സമയത്ത് ഇരുപതിനായിരം ലീറ്റര്‍ ഡീസലാണ് ടാങ്കര്‍ ലോറിയിലുണ്ടായിരുന്നത്. ഇതിലെ ഭൂരിഭാഗം ഡീസലും അന്ന് ഒഴുകിയിരുന്നു.

Read More

തിരുവനന്തപുരം: കരിമണല്‍ കമ്പനിയില്‍ നിന്നും മുഖ്യമന്ത്രിയുടെ മകള്‍ വീണയും എക്‌സാലോജിക് കമ്പനിയും നിലവില്‍ പുറത്തു വന്നതിനേക്കാള്‍ കോടിക്കണക്കിന് രൂപ കൈപ്പറ്റിയിട്ടുണ്ടെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. വീണയ്ക്ക് 1.72 കോടി രൂപ മാത്രമല്ല കിട്ടിയിട്ടുള്ളത്. പുറത്തു വന്നത് ചെറിയ കണക്കുകള്‍ മാത്രമാണെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു. ഒരു കമ്പനിയുടെ കണക്ക് മാത്രമാണ് പുറത്തു വന്നത്. വേറെയും കമ്പനികളില്‍ നിന്ന് പണം വാങ്ങിയിട്ടുണ്ട്. വീണയുടെ അക്കൗണ്ട് വിവരങ്ങള്‍ പുറത്തു വിടാത്തത് ധാര്‍മ്മികമല്ലാത്തതു കൊണ്ടാണ്. വീണയ്ക്ക് കിട്ടിയ പണത്തിന്റെ യഥാര്‍ത്ഥ തുക അറിഞ്ഞാല്‍ കേരളം ഞെട്ടും. ഒരു കോടി 72 ലക്ഷത്തിന് അപ്പുറം ഒരു പണവും വീണ കൈപ്പറ്റിയിട്ടില്ലെന്ന്, മുഖ്യമന്ത്രിയുടെ മകളുടെ സംരക്ഷണ ചുമതല ഏറ്റെടുത്തിട്ടുള്ള സിപിഎമ്മിന് പറയാനാകുമോ എന്ന് മാത്യു കുഴല്‍ നാടന്‍ ചോദിച്ചു. വീണയുടേയും കമ്പനിയുടേയും അക്കൗണ്ട് വിവരങ്ങള്‍ എല്ലാം പുറത്തു വിടാന്‍ സിപിഎം തയ്യാറാകണം. കടലാസ് കമ്പനികള്‍ സൃഷ്ടിച്ച് കള്ളപ്പണം വെളുപ്പിക്കുകയാണ് ചെയ്തത്. 73 ലക്ഷം രൂപ നഷ്ടത്തില്‍ അവസാനിച്ച കമ്പനിക്ക്…

Read More