- കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ഹിറ്റ്ലിസ്റ്റില് ജില്ലാ ജഡ്ജിയും നേതാക്കളുമടക്കം 950 പേരെന്ന് എന്‍.ഐ.എ.
- ഇറാനില്‍നിന്ന് 1,748 ബഹ്റൈനികളെ തിരിച്ചെത്തിച്ചു
- മുണ്ടക്കൈ മേഖലയിലും ചൂരൽമഴയിലും കനത്തമഴ; പ്രതിഷേധവുമായി നാട്ടുകാർ, സ്ഥലത്തെത്തിയ വില്ലേജ് ഓഫീസറെ തടഞ്ഞു
- സ്ട്രീറ്റ് ആർട്ട് & ത്രീഡി അനാമോർഫിക് പെയിന്റിംഗ് വർക്ക്ഷോപ്പ് സംഘടിപ്പിച്ചു
- ‘ന്യായീകരണം വേണ്ട, ഖേദം പ്രകടിപ്പിക്കണം’; ക്ഷുഭിതനായി ബിനോയ് വിശ്വം, ശബ്ദരേഖ വിവാദത്തിൽ നേതാക്കൾക്ക് താക്കീത്
- കേരളത്തിന്റെ കെ ഫോണിന് ദേശീയ തലത്തില്‍ ലൈസൻസ്; രാജ്യത്തെവിടെയും ഇന്റര്‍നെറ്റ് സര്‍വീസ് നല്‍കാനാകും
- അത് ബിജെപിയില്‍ ചേരുന്നതിന്റെ സൂചനയല്ല’; മോദിപ്രശംസയില്‍ വിശദീകരണവുമായി ശശി തരൂര്‍
- നീറ്റ് പരിശീലനത്തിന്റെ മോക്ക് ടെസ്റ്റിൽ മാർക്ക് കുറഞ്ഞു; പിതാവിന്റെ മർദനമേറ്റ് പതിനേഴുകാരി മരിച്ചു
Author: Starvision News Desk
ന്യൂഡൽഹി∙ മണിപ്പുർ മുഖ്യമന്ത്രി എൻ. ബിരേൻ സിങ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ മുഖ്യമന്ത്രി ധരിപ്പിച്ചു. ഏതാനും ചില മന്ത്രിമാരും യോഗത്തിൽ പങ്കെടുത്തു. മണിപ്പുരിലെ സാഹചര്യം മെച്ചപ്പെട്ടുവരുന്നുവെന്ന് കൂടിക്കാഴ്ചയ്ക്കുമുൻപ് ബിരേൻ സിങ് മാധ്യമങ്ങളോടു പറഞ്ഞിരുന്നു. മണിപ്പുർ നിയമസഭാ സമ്മേളനം ഓഗസ്റ്റ് 29ന് ആരംഭിക്കും. സംസ്ഥാനത്തെ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ സഭാ സമ്മേളനത്തിൽ പങ്കെടുക്കാനാകില്ലെന്ന് പത്ത് കുകി എംഎൽഎമാർ അറിയിച്ചിട്ടുണ്ട്. ബിജെപിയിൽനിന്നുള്ള എംഎൽഎമാരും ഇതിലുൾപ്പെടും. നാഗാ സമാധാന ചർച്ചകളും കാര്യമായി പുരോഗമിക്കാത്തതിനാൽ സമ്മേളനത്തിൽ പങ്കെടുക്കില്ലെന്ന് നാഗാ എംഎൽഎമാരും അറിയിച്ചു.
കണ്ണൂർ: വന്ദേ ഭാരതിനു നേരെ കല്ലെറിഞ്ഞ പ്രതിയേ റിമാന്റ് ചെയ്തു. കാസർകോട്-തിരുവനന്തപുരം വന്ദേഭാരത് എക്സ്പ്രസിന് കല്ലെറിഞ്ഞ കേസിൽ ന്യൂമാഹി പെരുമുണ്ടേരി മഠത്തിന് സമീപം മയക്കര പുത്തൻപുരയിൽ സൈതീസ് എന്ന 32കാരനെയാണ് റിമാന്റ് ചെയ്തത്.10 വർഷം വരെ തടവ് ല്ഭിക്കുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. മറ്റൊരു കേസിൽ തലശ്ശേരി റെയിൽവേ സ്റ്റേഷനിലെ ഫ്ലാറ്റ് ഫോമിൽ വെച്ച് ഏറനാട് എക്സ്പ്രസിന് കല്ലെറിഞ്ഞ സംഭവത്തിൽകോഴിക്കോട് സ്വദേശി ഫാസിൽ, മാഹി അഴിയൂർ സ്വദേശി മൊയ്തു എന്നിവരെയും റിമാന്റ് ചെയ്തു. 14 ദിവസത്തേക്കാണ് ഇവരെയും റിമാന്റ് ചെയ്തത്. ഇതോടെ ട്രയിനിനു കല്ലെറിഞ്ഞ് തകർക്കുകയും യാത്രക്കാരുടെ ജീവനു തന്നെ അപകടം ഉണ്ടാക്കുകയും ചെയ്യുന്ന ആളുകളേ അടപടലം പൂട്ടുകയാണ്. ലോക്കൽ പോലീസ് അന്വേഷണത്തിൽ സഹായിക്കുന്നുണ്ട് എങ്കിലും റെയിൽ വേ സംരക്ഷണ സേനയായ ആർ പി എഫ് ആണ് അറസ്റ്റ് നടപടികൾ ചെയ്യുന്നത്. ട്രയിനിൽ കല്ലേറുണ്ടായി ചില്ലുകൾ തകർന്നാൽ വെറും ഒരു ചില്ല് തകരുന്ന ലാഘവം അല്ല കേസിനുള്ളത്. കല്ലേറിൽ പരിക്കേറ്റാൽ ചികിൽസ നല്കേണ്ടതും…
കോട്ടയം∙ പുതുപ്പള്ളിയിൽ എൽഡിഎഫ് സർക്കാരിന്റെ നേട്ടങ്ങൾ ഊന്നിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. പുതുപ്പള്ളി ശ്രദ്ധാ കേന്ദ്രമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പലകാര്യങ്ങളിലും വ്യക്തതയുണ്ടാക്കുന്ന തിരഞ്ഞെടുപ്പാണ് ഇത്. ഉപതിരഞ്ഞെടുപ്പിൽ ഇവിടത്തെ പ്രശ്നങ്ങൾ പരിഗണിക്കപ്പെടും. ഇവിടുത്തെ വികസനം മറ്റു പ്രദേശങ്ങളിലെ വികസനവുമായി താരതമ്യം ചെയ്യണം. അതുണ്ടാകരുതെന്നാണ് ചിലർ ആഗ്രഹിക്കുന്നത്. മണ്ഡലത്തിന്റെ സ്ഥിതി എല്ലാവർക്കും അറിയാമെന്നും പുതുപ്പള്ളിയിൽ മുഖ്യമന്ത്രി പറഞ്ഞു. എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി തോമസിന്റെ പ്രചാരണ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ദേശീയ പാത വികസനത്തിന് 2011ലെ യുഡിഎഫ് സർക്കാർ ഒന്നും ചെയ്തിട്ടില്ല. മനംകുളിർപ്പിക്കുന്ന വിധം ഇപ്പോൾ ദേശീയ പാതയുടെ പണി നടക്കുന്നു. എൽഡിഎഫ് സർക്കാരല്ല അധികാരത്തിൽ വന്നിരുന്നതെങ്കിൽ ദേശീയ പാതയുടെ അവസ്ഥ അതുപോലെ തുടരുമായിരുന്നു എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 2016ൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ ഗെയിൽ പദ്ധതി നടപ്പാക്കാൻ സർക്കാർ ശ്രമിച്ചു. എതിർപ്പുമായി വന്നവരോട് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ സർക്കാരിനു കഴിഞ്ഞു. അതിന് എല്ലാവരും സഹകരിച്ചു. എല്‍ഡിഎഫ് അല്ല അധികാരത്തിൽ വന്നതെങ്കിൽ ഗെയിൽ…
ചേർത്തല: ആലപ്പുഴയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഡ്രൈവറുടെ സമയോചിത ഇടപെടൽ മൂലം വൻ ദുരന്തം ഒഴിവായി. കഴിഞ്ഞദിവസം വൈകിട്ട് കണിച്ചുകുളങ്ങരയിലാണ് സംഭവം. കാർ പൂർണ്ണമായും കത്തി നശിച്ചു. കണിച്ചുകുളങ്ങര ചെത്തി റോഡിൽ പടവൂർ ജംഗ്ഷന് സമീപമായിരുന്നു അപകടം. പട്ടണക്കാട് ഹരിശ്രീ ഭവനിൽ ഇന്ദിര വിഘ്നേശ്വരന്റെ ഉടമസ്ഥതയിലുള്ള മാരുതി സുസുക്കി കാറാണ് അപകടത്തിൽപെട്ടത്. ഇന്ദിര പൊക്ലാശ്ശേരിയിലെ തന്‍റെ കുടുംബ വീട്ടിൽ വന്നതിനുശേഷം തിരികെ പോകുന്ന വഴിയാണ് അപകടം. കാറിന്റെ മുൻഭാഗത്ത് പുക കണ്ടുതുടങ്ങിയപ്പോൾതന്നെ ധൈര്യം സംഭരിച്ച് ഡോർ തുറന്ന് പുറത്തിറങ്ങി. സമീപ വാസികളും, റോഡിലുണ്ടായിരുന്ന യാത്രക്കാരും ഓടിയെത്തിയാണ് വെള്ളം പമ്പ് ചെയ്ത് തീ അണച്ചത്. കാർ പൂർണ്ണമായും കത്തി നശിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ പല സ്ഥലങ്ങളിൽ ഉണ്ടായ സമാന സംഭവങ്ങൾ പത്ര ദൃശ്യ മാധ്യമങ്ങളിലൂടെ അറിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് സമയോചിതമായി ഇടപെടാൻ കഴിഞ്ഞതെന്നും ജീവൻ തിരിച്ചുകിട്ടിയതെന്നും ഇന്ദിര പറഞ്ഞു.
കോഴിക്കോട്: തൊട്ടില്‍പ്പാലത്ത് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി ലൈംഗീകമായി പീഡിപ്പിച്ചു. വിവസ്ത്രയാക്കി കെട്ടിയിട്ട നിലയിലാണ് പെണ്‍കുട്ടിയെ കണ്ടത്. പ്രതിയെ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു. ഒരാള്‍ മാത്രമാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നാണ് പൊലീസിന്റെ നിഗമനം. പ്രതിയെ ഉടന്‍ പിടികൂടുമെന്ന് തൊട്ടില്‍പ്പാലം പൊലീസ് പറഞ്ഞു. പ്രതി ലഹരിക്കടിമയാണെന്നും സ്ഥിരമായി എംഡിഎംഎ ഉപയോഗിക്കുന്ന ആളാണെന്നും പൊലീസ് പറയുന്നു. ഇന്ന് രാവിലെയാണ് വിദ്യാര്‍ഥിനിയെ കാണാതായത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ ഒരു വീട്ടിലുണ്ടെന്ന വിവരം പൊലീസിന് ലഭിച്ചു തുടര്‍ന്ന് ആ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് വിവസ്ത്രയാക്കി കെട്ടിയിട്ട നിലയില്‍ പെണ്‍കുട്ടിയെ കണ്ടത്. തുടര്‍ന്ന് പൊലീസ് മോചിപ്പിക്കുകയായിരുന്നു. വീട്ടിനികത്തുനിന്ന് ലഹരി വസ്തുക്കളും കണ്ടെടുത്തു.ഉടന്‍ തന്നെ പെണ്‍കുട്ടിയെ ആശുപത്രിയിലാക്കി വൈദ്യപരിശോധന നടത്തി. അതിലാണ് പീഡനവിവരം പുറത്തുവന്നത്.
മലപ്പുറം: ജനങ്ങളെ ഭീതിയിലാക്കി മമ്പാട് വടപുറം താളിപ്പൊയിലിൽ വീണ്ടും കടുവയുടെ സാന്നിധ്യം. രണ്ടുമാസം മുൻപും പ്രദേശത്ത് കടുവയുടെ കാൽപ്പാടുകൾ കണ്ടിരുന്നു. ചാലിയാർ തീരങ്ങളിലും ജനവാസ മേഖലയോടു ചേർന്ന കൃഷിയിടത്തും ചൊവ്വാഴ്ചയും ബുധനാഴ്ചയും കാൽപ്പാടുകൾ കണ്ടെത്തി. ഇതും കടുവയുടേതാണെന്ന് വനപാലകർ സ്ഥിരീകരിച്ചു. വയനാട് വനം വന്യജീവി വിഭാഗവുമായി കൂടിയാലോചന നടത്തിയാണ് സ്ഥിരീകരിച്ചത്. പുഴയുടെ തീരത്ത് കാൽപ്പാടുകൾ കണ്ടതായ വിവരങ്ങളെത്തുടർന്ന് ചൊവ്വാഴ്ച വൈകീട്ട് വനപാലകർ പരിശോധന നടത്തിയിരുന്നു. ബുധനാഴ്ചയും കാൽപ്പാടുകൾ കണ്ടെന്ന വിവരത്തെത്തുടർന്ന് പരിശോധനകൾ തുടർന്നു. വിശദ പരിശോധനയും സ്ഥലത്ത് നിരീക്ഷണങ്ങളും നടത്തി. വനപ്രദേശങ്ങളിലും തോട്ടം മേഖലയിലും ജനവാസ മേഖലയിലും പരിശോധന നടന്നു. എടക്കോടു വനമേഖലയിൽ നിന്നാണ് കടുവയെത്തിയതെന്ന് വനപാലകർ പറഞ്ഞു. ചാലിയാർ പുഴ മുറിച്ചുകടന്നാണ് കടുവ താളിപ്പൊയിൽ ഭാഗത്തെ ജനവാസ മേഖലയോടു ചേർന്ന കൃഷിയിടത്തെത്തിയത്. രണ്ടുമാസം മുൻപ് പുഴയിലെ തുരുത്തിൽ കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തിയിരുന്നു. പത്തിലധികം കാൽപ്പാടുകളാണ് അന്ന് കണ്ടെത്തിയത്. ഇത്തവണ കൂടുതൽ കാൽപ്പാടുകളുണ്ട്. കാൽപ്പാടുകൾക്ക് നെടുകയും കുറുകെയും 12 മുതൽ 15…
പുതുപ്പള്ളി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മാത്യു കുഴല്‍നാടന്‍ എംഎല്‍എ ഉയര്‍ത്തിയ ആരോപണങ്ങള്‍ ചേര്‍ത്തുവച്ചാണ് സതീശന്‍ പിണറായി വിജയനെ കടന്നാക്രമിച്ചത്. വീണാ വിജയനുമായി ബന്ധപ്പെട്ട പണം ഇടപാടില്‍ പണം കൈമാറിയത് മുഖ്യമന്ത്രിക്കാണ്. കള്ളപ്പണം വെളിപ്പിക്കുന്നതിനാണ് കമ്പനി സർവീസ് എന്ന് കാണിച്ച് പണം കൈപ്പറ്റിയത്. ബിജെപിയും മുഖ്യമന്ത്രിയും തമ്മിലുള്ള ധാരണയാണ് അന്വേഷണങ്ങൾ മുഖ്യമന്ത്രിയിലേക്കെത്താത്തതിന് പിന്നില്‍. മാസപ്പടി വിവാദവുമായി ബന്ധപ്പെട്ടു കോടതിയെ സമീപിക്കുമെന്നും സതീശന്‍ അറിയിച്ചു. സ്കോട്‌ലൻഡ് യാഡിലെ പൊലീസിനെ വെല്ലുന്ന പൊലീസായിരുന്നു കേരളത്തിലേത്. അതിപ്പോൾ പാർട്ടി നേതാക്കൻമാർക്ക് ദാസ്യവേല ചെയ്യുന്ന തരത്തിലേക്ക് മാറിയിരിക്കുന്നു, സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിലും സതീശന്‍ മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിലാക്കി. ജനങ്ങളുടെ ജീവിതം ഇത്രയേറെ ദുരിതപൂർണമാക്കിയതിൽ മുഖ്യമന്ത്രിക്കും സർക്കാരിനും പങ്കില്ലേയെന്ന് സതീശന്‍ ചോദിച്ചു.
കാസര്‍കോട്: കൈക്കൂലി കേസില്‍ വില്ലേജ് ഓഫീസറും വില്ലേജ് അസിസ്റ്റന്റും വിജിലന്‍സിന്റെ പിടിയില്‍. ലീഗല്‍ ഹയര്‍ സര്‍ട്ടിഫിക്കറ്റിനായി കൈക്കൂലി ആവശ്യപ്പെട്ടപ്പോഴായിരുന്നു ഇവര്‍ വിജിലന്‍സിന്റെ പിടിയിലായത്. കാസര്‍കോട് ചിത്താരി വില്ലേജിലാണ് സംഭവം. വീല്ലേജ് ഓഫിസറായ വെള്ളച്ചാല്‍ സ്വദേശി സി അരുണ്‍, വില്ലേജ് അസിസ്റ്റഡ് പിലിക്കോട് സ്വദേശി കെവി സുധാകരന്‍ എന്നിവരാണ് വിജിലന്‍സിന്റെ പിടിയിലായത്. ഇവര്‍ കൈക്കൂലിയായി 3000 രൂപയാണ് വാങ്ങിയത്. ചിത്താരി ചാമുണ്ഡിക്കുന്നിലെ എം അബ്ദുല്‍ ബഷീര്‍ തന്റെ സഹോദരിയുടെ ഭര്‍ത്താവിന്റെ പേരില്‍ കൊട്ടിലങ്ങോട് സ്ഥലത്ത് 17.5 സെന്റ് വാങ്ങുന്നതിന് ആറ് മാസം മുമ്പ് എഗ്രിമെന്റ് തയ്യാറാക്കിയിരുന്നു. ഇത് മരിച്ച് പോയ വ്യക്തിയുടെ പേരിലാണ് ഇത് വില്ലേജ് ഓഫിസര്‍ അളന്ന് തിട്ടപ്പെടുത്തേണ്ടതാണ്. സ്ഥലം വില്‍പ്പനയ്ക്കായി രജിസ്ട്രര്‍ ചെയ്യണമെങ്കില്‍ ലീഗല്‍ ഹയര്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. ഇതിനായി മരിച്ച മൊയ്തീന്‍ എന്നയാളുടെ പേരില്‍ ഭാര്യ ഖദീജ വില്ലേജ് ഓഫിസില്‍ അപേക്ഷ നല്‍കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ 3000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. തുടര്‍ന്ന് പരാതിയുമായി ഇവര്‍ വിജിലന്‍സിനെ സമീപിച്ചു.തുടർന്ന്…
പശ്ചിമ ബംഗാളിൽ വിദ്യാർഥിയെ നഗ്നനാക്കി റാംഗിങ്ങ് ചെയ്ത് സ്വവർഗ രതിക്കിരയാക്കി കൊലപ്പെടുത്തി.ജാദവ്പൂർ സർവ്വകലാശാലയിലെ 17 കാരനായ വിദ്യാർത്ഥിയുടെ മരണം നടുക്കുന്ന വിവരങ്ങൾ പുറത്ത് വന്നു.കാമ്പസിലെ ഹോസ്റ്റലിൽ നഗ്നനാക്കി പീഢിപ്പിച്ചു. വസ്ത്രം എല്ലാം ബലമായി നീക്കം ചെയ്ത് മറ്റുള്ളവർക്ക് മുന്നിൽ പരേഡ് നടത്തി.വിവരങ്ങൾ ദുരന്തത്തെക്കുറിച്ചുള്ള പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഒന്നാം വർഷ ബിരുദ വിദ്യാർത്ഥി സർവ്വകലാശാലയിലെ പ്രധാന ഹോസ്റ്റലിന്റെ രണ്ടാം നിലയിൽ നിന്ന് ആഗസ്റ്റ് 9 ന് താഴേക്ക് വീണ് മരിച്ച് നിലയിൽ ആയിരുന്നു.ഹോസ്റ്റലിൽ റാഗിങ്ങും ലൈംഗിക പീഡനവും അനുഭവിച്ചതായി കുടുംബം ആരോപിച്ച പരാതിയിൽ അന്വേഷണം നടത്തിയപ്പോൾ ആണ് ഞടുക്കുന്ന വിവരങ്ങൾ കണ്ടെത്തിയത്.കേസിൽ ഇതുവരെ 13 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.ഹോസ്റ്റലിലെ ജീവനക്കാരെയും ജീവനക്കാരെയും ചോദ്യം ചെയ്തതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. ഗവർണർ സിവി ആനന്ദ ബോസിനെ കുറ്റപ്പെടുത്തിക്കൊണ്ടാണ് മമത ബാനർജിയുടെ നേതൃത്വത്തിലുള്ള പാർട്ടി പ്രതികരിച്ചത്, സർവ്വകലാശാലയിൽ നടക്കുന്ന സംഭവങ്ങൾക്ക് അദ്ദേഹം നൂറ് ശതമാനം ഉത്തരവാദി ഗവർണ്ണർ ആണ് എന്ന് തൃണമൂൽ കോൺഗ്രസ്…
ന്യൂഡല്‍ഹി: 69-ാമത് ദേശീയ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മുന്‍ ഐ.എസ്.ആര്‍. ഓ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ റോക്കറ്റ്ട്രി; ദ നമ്പി എഫക്ട് ആണ് മികച്ച ഫീച്ചര്‍ സിനിമ. നടന്‍ ആര്‍. മാധവന്‍ സംവിധാനം ചിത്രത്തില്‍ അദ്ദേഹം തന്നെയാണ് പ്രധാനവേഷത്തിലെത്തിയത്. നിഖില്‍ മഹാജനാണ് മികച്ച സംവിധായകന്‍. മറാത്തി ചിത്രം ഗോദാവരിയ്ക്കാണ് പുരസ്‌കാരം. മികച്ച നടിയ്ക്കുള്ള പുരസ്‌കാരം ആലിയ ഭട്ടും (ഗംഗുഭായ് കത്ത്യാവാടി), കൃതി സനോണ്‍ (മിമി) എന്നിവര്‍ പങ്കിട്ടു. പുഷ്പ ചിത്രത്തിലെ അഭിനയത്തിന് അല്ലു അര്‍ജുനാണ് മികച്ച നടന്‍. നോണ്‍ഫീച്ചര്‍ വിഭാഗത്തില്‍ എക് താ ഗാവോന്‍ ആണ് മികച്ച സിനിമ. സ്‌മൈല്‍ പ്ലീസ് എന്ന ചിത്രത്തിന് ബക്വല്‍ മതിയാനിയെ മികച്ച സംവിധായകനായി തിരഞ്ഞെടുത്തു. ഇതേ വിഭാഗത്തിലുള്ള മികച്ച ആനിമേഷന്‍ ചിത്രത്തിനുള്ള പുരസ്‌കാരം മലയാളിയായ അതിഥി കൃഷ്ണദാസ് സംവിധാനം ചെയ്ത ‘കണ്ടിട്ടുണ്ട്’ സ്വന്തമാക്കി. 2021ല്‍ സെന്‍സര്‍ ചെയ്ത സിനിമകളാണ് അവാര്‍ഡിനു പരിഗണിച്ചത്. 31 വിഭാഗങ്ങളിലാണ് ഫീച്ചര്‍ സിനിമ വിഭാഗത്തില്‍…