Author: Starvision News Desk

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ജാമ്യഹര്‍ജി ഹൈക്കോടതി വീണ്ടും തളളി. ഇത് ആറാം പള്‍സര്‍ സുനിയുടെ ജാമ്യഹര്‍ജി കോടതി തളളുന്നത്. 2017 ഫെബ്രുവരിയില്‍ അറസ്റ്റിലായത് മുതല്‍ വിചാരണ തടവുകാരനായി തുടരുകയാണ് പള്‍സര്‍ സുനി. ഇതിനിടെ കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ നിരവധി തവണയാണ് പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ വിവിധ കോടതികള്‍ തള്ളിയത്. അതിനിടെ പിതാവിന്റെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പള്‍സര്‍ സുനിക്ക് കോടതി താല്‍ക്കാലിക ജാമ്യം അനുവദിച്ചിരുന്നു. ഇക്കഴിഞ്ഞ ഏപ്രിലില്‍ ആയിരുന്നു ഇത്. ഇതൊഴിച്ച് നിര്‍ത്തിയാല്‍ വര്‍ഷങ്ങളായി ജയിലില്‍ തുടരുകയാണ് പള്‍സര്‍ സുനി. നടന്‍ ദിലീപിന്റെ നിര്‍ദ്ദേശപ്രകാരം നടിയെ തട്ടിക്കൊണ്ടുപോയി കാറില്‍ കയറ്റി ആക്രമിക്കുകയും അപകീര്‍ത്തിപ്പെടുത്താനുള്ള ഉദ്ദേശ്യത്തോടെ ഫോട്ടോയെടുക്കുകയും ചെയ്തുവെന്നതാണ് സുനിക്കെതിരായ കേസ്.

Read More

ന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തകന്‍ കേസില്‍ നരഹത്യാക്കുറ്റം നിലനില്‍ക്കുമെന്ന ഹൈക്കോടതി വിധിക്കെതിരെ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ നല്‍കിയ അപ്പീല്‍ സുപ്രീം കോടതി തള്ളി. വിചാരണ നടക്കേണ്ട കേസാണ് ഇതെന്നും തെളിവുകള്‍ നിലനില്‍ക്കുമോയെന്ന് വിചാരണയില്‍ തീരുമാനിക്കട്ടെയെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു. നരഹത്യാക്കുറ്റം നിലനില്‍ക്കുമെന്ന ഹൈക്കോടതി വിധിക്കെതിരെയാണ് പ്രതി ശ്രീറാം സുപ്രീം കോടതിയെ സമീപിച്ചത്.നരഹത്യാക്കുറ്റം ചുമത്താന്‍ തെളിവില്ലെന്നാണ് ശ്രീറാം വാദിച്ചത്. അന്വേഷണ സംഘം സമര്‍പ്പിച്ച കുറ്റപത്രത്തിലെ ശാസ്ത്രീയ പരിശോധന റിപ്പോര്‍ട്ടില്‍ തന്റെ ശരീരത്തില്‍ മദ്യത്തിന്റെ അംശമില്ല. സാധാരണ മോട്ടര്‍ വാഹന വകുപ്പ് പ്രകാരമുള്ള കേസ് മാത്രമാണ് ഇതെന്നുമാണ് ശ്രീറാം ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്.നരഹത്യാക്കുറ്റം നിലനില്‍ക്കില്ലെന്ന സെഷന്‍സ് കോടതി ഉത്തരവ് റദ്ദാക്കിയാണ് ഹൈക്കോടതി ശ്രീറാമിനെതിരെ നരഹത്യാക്കുറ്റം നിലനില്‍ക്കുമെന്ന് വിധിച്ചത്. 2019 ഓഗസ്റ്റ് 3ന് പുലര്‍ച്ചെയാണ് ശ്രീറാമും സുഹൃത്ത് വഫയും സഞ്ചരിച്ച കാര്‍ ഇടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീര്‍ കൊല്ലപ്പെട്ടത്.

Read More

കണ്ണൂര്‍: ജാതിവിവേചനം ആരോപിച്ച് വര്‍ഷങ്ങളായി സിപിഎമ്മുമായി തര്‍ക്കം തുടരുന്ന ചിത്രലേഖയുടെ ഓട്ടോ വീണ്ടും തീവച്ച് നശിപ്പിച്ചു. കണ്ണൂര്‍ കാട്ടാമ്പള്ളിയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോയാണ് കത്തി നശിച്ചത്. പുലര്‍ച്ചെ രണ്ടോടെയാണ് സംഭവം. ഓട്ടോ കത്തുന്നത് ചിത്രലേഖയുടെയും ഭര്‍ത്താവിന്റെയും ശ്രദ്ധയില്‍പ്പെടുകയായിരുന്നു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ വളപട്ടണം പൊലീസാണ് തീ കെടുത്തിയത്. പുതുതായി നിര്‍മിച്ച വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയാണ് കത്തിച്ചത്. ജാതിവിവേചനം സംബന്ധിച്ച പരാതിയുമായി രംഗത്തുവന്ന ചിത്രലേഖ വര്‍ഷങ്ങളായി സിപിഎമ്മുമായി തര്‍ക്കത്തില്‍ തുടരുകയാണ്. നേരത്തെ പയ്യന്നൂരിലായിരുന്നു ചിത്രലേഖ താമസിച്ചിരുന്നത്. പയ്യന്നൂര്‍ എടാട്ട് ഓട്ടോ ഓടിക്കുന്നതിനിടെയാണ് ചിത്രലേഖയുടെ വിഷയം ചര്‍ച്ചയാവുന്നത്. ചിത്രലേഖയുടെ ഓട്ടോ കത്തിച്ചതുള്‍പ്പെടെ വിവാദങ്ങള്‍ ദേശീയ തലത്തില്‍ ചര്‍ച്ചയായിരുന്നു. ഏതാനും വര്‍ഷം മുന്‍പാണ് എടാട്ടുനിന്ന് കാട്ടാമ്പള്ളിയിലേക്ക് താമസം മാറിയത്.

Read More

പാലക്കാട്: പന്ത്രണ്ടുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മദ്രസ അധ്യാപകന്‍ അറസ്റ്റില്‍. തൂത സ്വദേശി നാസറിനെയാണ് അറസ്റ്റ് ചെയ്തത്. സ്‌കൂള്‍ അധികൃതര്‍ നടത്തിയ കൗണ്‍സിലിംഗിനിടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്. മദ്രസ അധ്യാപകനില്‍ നിന്നും മോശം അനുഭവം ഉണ്ടായതായി കുട്ടി സ്‌കൂളില്‍ സഹപാഠികളോട് പറഞ്ഞു. വിവരം അറിഞ്ഞ സ്‌കൂള്‍ അധികൃതര്‍ കൗണ്‍സിലിംഗിന് വിധേയയാക്കി. തുടര്‍ന്ന് പീഡന വിവരം പൊലീസിനെ അറിയിച്ചു. ഇതേത്തുടര്‍ന്ന് പൊലീസ് നാസറിനെ പിടികൂടി. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. നാസറിനെതിരെ പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.

Read More

തിരുവനന്തപുരം : ഫീസ് അടയ്ക്കാൻ വൈകിയതിന് ഏഴാം ക്ലാസുകാരനെ തറയിലിരുത്തിയ സംഭവത്തിൽ നടപടി. പ്രിൻസിപ്പലിനെ സസ്പെന്റ് ചെയ്തതായി വിദ്യാധിരാജ മാനേജ്മെന്റ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം നടത്തുമെന്നും മാനേജ്മെന്റ് വ്യക്തമാക്കി. സ്കൂൾ ഫീസ് അടയ്ക്കാൻ വൈകിയതിനാണ് തിരുവനന്തപുരത്ത് ഏഴാംക്ലാസുകാരനെ തറയിലിരുത്തി പരീക്ഷ എഴുതിച്ചത്. തിരുവനന്തപുരം ആൽത്തറ ജംഗഷനിലെ ശ്രീ വിദ്യാധിരാജ ഹൈസ്കൂളിലാണ് പ്രിൻസിപ്പലിന്റെ ക്രൂര വിവേചനമുണ്ടായത്. പരാതിപ്പെട്ടതോടെ പ്രിൻസിപ്പലിന് തെറ്റുപറ്റിപ്പോയെന്നാണ് മാനേജ്മെന്റ് ആദ്യം വിശദീകരിച്ചത്. ജനറൽ സയൻസ് പരീക്ഷ എഴുതുന്നതിനിടെ, എക്സാം ഹോളിലേക്ക് കടന്നുവന്ന പ്രിൻപ്പൽ ജയരാജ് ആർ സ്കൂൾ മാസ ഫീസ് അടയ്ക്കാത്ത കുട്ടികളോട് എഴുന്നേറ്റ് നിൽക്കാൻ പറഞ്ഞു. ഫീസ് അച്ഛനോടല്ലേ ചോദിക്കേണ്ടത് എന്ന കുട്ടിയുടെ നിഷ്കളങ്ക ചോദ്യമൊന്നും പ്രിൻസിപ്പലിന്റെ മനസിൽ തട്ടിയില്ല. കുട്ടിയുടെ പിതാവ് കാര്യം അന്വേഷിക്കാൻ ഫോൺ വിളിച്ചപ്പോൾ നല്ല ഭംഗിയുള്ള തറയിലാണ് ഇരുത്തിയതെന്നായിരുന്നു പ്രിൻസിപ്പലിന്റെ പരിഹാസ മറുപടി. കുടുംബം ഈ വിഷയം പുറത്ത് പറഞ്ഞതോടെ പ്രിൻസിപ്പലിനെ തള്ളി മാനേജ്മെന്റ് രംഗത്തെത്തിയത്. കുട്ടിയുടെ അച്ഛനെ വിളിച്ച് വിദ്യാധിരാജ ഹയർസെക്കന്ററി…

Read More

കൊച്ചി: തര്‍ക്കത്തിന് ഒടുവില്‍ കാമുകിയെ പേടിപ്പിക്കാന്‍ ട്രാന്‍സ്ഫോര്‍മറിന് മുകളില്‍ കയറിയ കാമുകന്‍ പൊള്ളലേറ്റ് ആശുപത്രിയില്‍. ബ്രഹ്മപുരം സ്വദേശിയെയാണ് പരിക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞദിവസം പുലര്‍ച്ചെ 2.30ന് കിഴക്കമ്പലം ബസ് സ്റ്റാന്‍ഡിന് സമീപമാണ് സംഭവം. തര്‍ക്കത്തിന് ഒടുവില്‍ കാമുകിയെ പേടിപ്പിക്കാനാണ് യുവാവ് ട്രാന്‍സ്ഫോര്‍മറില്‍ കയറിയത്. മുകളില്‍ കയറി ലൈനില്‍ പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ ഷോക്കേറ്റ് തെറിച്ചുവീഴുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. വലിയ ശബ്ദത്തോടെ ലൈനില്‍നിന്ന് പൊട്ടിത്തെറി ഉണ്ടാകുകയും ലൈന്‍ ഓഫാകുകയും ചെയ്തു. പൊട്ടിത്തെറി ശബ്ദം കേട്ട് തൊട്ടടുത്തുള്ള കെഎസ്ഇബി ഓഫീസില്‍ രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരനായ വിജയബാബു ഉടന്‍തന്നെ യുവാവിന് പ്രഥമശുശ്രൂഷ നല്‍കി. പെട്ടെന്നുതന്നെ ലൈന്‍ ഓഫായതിനാലാണ് ജീവന്‍ തിരിച്ചുകിട്ടിയതെന്ന് കെഎസ്ഇബി ജീവനക്കാര്‍ പറഞ്ഞു. കെഎസ്ഇബിയുടെ ജീപ്പില്‍തന്നെ പഴങ്ങനാട് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കൈകള്‍ക്കും കഴുത്തിനുതാഴെയും അരയ്ക്കുമുകളിലും പൊള്ളലേറ്റിട്ടുണ്ട്.

Read More

മലപ്പുറം∙ തുവ്വൂർ കൃഷിഭവനിൽ താൽക്കാലിക ജീവനക്കാരി സുചിത്രയെ കൊലപ്പെടുത്തിയ കേസിൽ പ്രതികളെ തെളിവെടുപ്പിന് എത്തിച്ചപ്പോൾ കനത്ത പ്രതിഷേധം. യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവ് മാതോത്ത് വിഷ്ണു, സഹോദരങ്ങളായ വൈശാഖ്, വിവേക്, ഇവരുടെ പിതാവ് മുത്തു എന്നിവരെയാണ് തെളിവെടുപ്പിന് എത്തിച്ചത്. കൊലപാതകം നടന്ന വിഷ്ണുവിന്റെ വീട്ടിലാണ് ആദ്യം തെളിവെടുപ്പിന് എത്തിച്ചത്. പ്രതികളെ വാഹനത്തിൽനിന്നു പുറത്തിറക്കിയതു മുതൽ നാട്ടുകാർ ചുറ്റും കൂടി. പ്രതികളെ തെളിവെടുപ്പിനു കൊണ്ടുവരുന്നതറിഞ്ഞ് വിഷ്ണുവിന്റെ വീടിനു ചുറ്റും നാട്ടുകാർ തടിച്ചുകൂടിയിരുന്നു. ഇവരെ വാഹനത്തിൽനിന്ന് പുറത്തിറക്കാൻ പൊലീസ് ഏറെ ബുദ്ധിമുട്ടി. ‘‘മറ്റുള്ള കേസുപോലെ ഇത് ഒതുക്കി വിടാൻ സമ്മതിക്കില്ല. അനിൽകുമാർ എംഎൽഎയ്ക്കും ഇതിൽ പങ്കുണ്ട്, ഉന്നതർക്ക് ഇതിൽ പങ്കുണ്ട്. ആരൊക്കെ ഇതിൽ ഇടപെട്ടിട്ടുണ്ടെന്ന് ഞങ്ങൾക്ക് അറിയണം. ഇതങ്ങനെ ഒതുക്കാൻ ഞങ്ങൾ സമ്മതിക്കില്ല. ഇതിൽ ഞാൻ മാത്രമല്ല ഉന്നതർക്കും പങ്കുണ്ടെന്ന് പ്രതി പറഞ്ഞതാണ്’’ എന്ന് നാട്ടുകാർ പറയുന്നുണ്ടായിരുന്നു. പ്രതികൾക്കു നേരെ കയ്യേറ്റ ശ്രമവുമുണ്ടായി. പൊലീസ് ഇടപെട്ട് നാട്ടുകാരെ തള്ളിമാറ്റി പ്രതികളെ തിരികെ ജീപ്പിൽ കയറ്റി…

Read More

തിരുവനന്തപുരം: നിയമസഭാ ജീവനക്കാര്‍ക്കായി ഒരുക്കിയ ഓണസദ്യയില്‍ കല്ലുകടി. കരാര്‍ കൊടുത്ത് 1,300 പേര്‍ക്കായി ഒരുക്കിയ ഓണസദ്യ പാതിയോളം ആളുകള്‍ക്ക് മാത്രം വിളമ്പി അവസാനിപ്പിച്ചു. സ്പീക്കര്‍ എ.എന്‍. ഷംസീറിന് 20 മിനിറ്റോളം കാത്തിരുന്നിട്ടും സദ്യ കിട്ടാത്തതിനാല്‍ പായസവും പഴവും കഴിച്ച് തൃപ്തി അടയേണ്ടി വന്നു. മുന്‍പ് ജീവനക്കാരെല്ലാവരും പിരിവെടുത്ത് സദ്യ ഉള്‍പ്പെടെയുള്ള ഓണാഘോഷം സംഘടിപ്പിക്കുകയായിരുന്നു ചെയ്തിരുന്നത്. ഇത്തവണ ഓണാഘോഷത്തിന് സദ്യയുടെ ചുമതല കരാര്‍ നല്‍കി സര്‍ക്കാര്‍ ചെലവില്‍ നടത്താനുള്ള പദ്ധതിയാണ് പൊളിഞ്ഞത്. 1,300 പേര്‍ക്ക് വേണ്ടി ടെന്‍ഡര്‍ വിളിച്ച് കുറഞ്ഞ തുക ക്വോട്ട് ചെയ്ത കാട്ടാക്കട മുതിയാവിളയിലെ കേറ്ററിങ് ഏജന്‍സിയാണ് സദ്യയുടെ ചുമതല ഏറ്റെടുത്തത്. എന്നാല്‍ 800 പേര്‍ കഴിച്ചുകഴിഞ്ഞപ്പോഴേക്കും സദ്യ തീര്‍ന്നു. ഇതിനിടയ്ക്കാണ് സ്പീക്കറും സംഘവും കാത്തിരുന്ന് മുഷിഞ്ഞ് ഒടുവില്‍ പായസത്തിലും പഴത്തിലും സദ്യയൊതുക്കിയത്. നിയമസഭാ ജീവനക്കാര്‍ക്കും വാച്ച് ആന്‍ഡ് വാര്‍ഡിനും കരാര്‍ ജീവനക്കാര്‍ക്കുമായാണ് ഓണാഘോഷം സംഘടിപ്പിച്ചത്. സദ്യ കിട്ടാതെ വന്നതോടെ പലരും മറ്റ് കടകളെ ആശ്രയിക്കേണ്ടി വന്നു. സദ്യ അലങ്കോലമാക്കിയതില്‍…

Read More

തൃശ്ശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ മുന്‍ മന്ത്രിയും എം.എല്‍.എ.യുമായ എ.സി. മൊയ്തീന് ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ഇ.ഡി. നോട്ടീസയച്ചു. ഈ മാസം 31-ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നോട്ടീസില്‍ വ്യക്തമാക്കുന്നു. ബാങ്ക് മുന്‍ മാനേജര്‍ ബിജു കരീമിനും ഇ.ഡി. സമന്‍സ് നല്‍കി. വീട്ടില്‍ റെയ്ഡ് നടത്തുകയും ബാങ്ക് നിക്ഷേപങ്ങള്‍ മരവിപ്പിക്കുകയും ചെയ്തതിനു പിന്നാലെയാണ് ചോദ്യംചെയ്യലിന് ഹാജരാകാന്‍ അറിയിച്ചുള്ള നോട്ടീസ് അയച്ചിരിക്കുന്നത്. കൂടാതെ മൊയ്തീന്റെ ബിനാമികളുടേതെന്ന് ഇ.ഡി ആരോപിക്കുന്ന 15 കോടി രൂപ വിലമതിക്കുന്ന 36 വസ്തുവകകളും ഇ.ഡി. പിടിച്ചെടുത്തിരുന്നു. നിരവധി ബിനാമി വായ്പകള്‍ എ.സി. മൊയ്തീന്റെ നിര്‍ദേശപ്രകാരമാണ് നല്‍കിയതെന്ന്‌ ഇ.ഡി. കണ്ടെത്തി. സി.പി.എമ്മിന്റെ ജില്ലാ സെക്രട്ടറിയായിരുന്ന കാലത്തുതന്നെ ബാങ്കുമായി ബന്ധപ്പെട്ട് എ.സി. മൊയ്തീനെതിരേ പരാതികള്‍ ഉയര്‍ന്നിരുന്നു. അന്ന് അതില്‍ നടപടിയെടുത്തില്ലെന്നും ഇ.ഡി. മനസ്സിലാക്കി. ബിജു കരീമുമായി സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് എ.സി. മൊയ്തീന്‍ ഫോണ്‍ സംഭാഷണങ്ങള്‍ നടത്തിയതായും ഇ.ഡി. കണ്ടെത്തി. മന്ത്രിയായിരുന്ന കാലത്തെ ബാങ്കുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന കാര്യങ്ങളും ഇ.ഡി.…

Read More

ആലപ്പുഴ∙ തുറവൂരിൽ വീടിനുള്ളിൽ പൊലീസുകാരൻ തൂങ്ങിമരിച്ച നിലയിൽ. കൊച്ചിൻ ഹാർബറിൽ പൊലീസുകാരനായ തുറവൂർ കന്യാട്ട് വീട്ടിൽ സുജിത്തി(36)നെയാണ് ഇന്നു പുലർച്ചെ മരിച്ച നിലയിൽ വീട്ടുകാർ കണ്ടെത്തിയത്. കുത്തിയതോട് പൊലീസ് എത്തി ഇൻക്വസ്റ്റ് തയാറാക്കുന്നു.

Read More