Author: Starvision News Desk

തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ പേര് ഭരണഘടനയിലും മറ്റ് ഔദ്യോഗിക രേഖകളിലും ‘കേരള’ എന്നുള്ളത് കേരളം എന്നാക്കി മാറ്റുന്നതിന് കേന്ദ്ര സർക്കാരോട് ആവശ്യപ്പെടുന്ന പ്രമേയം നിയമസഭ ഐക്യകണ്ഠേന പാസാക്കി. മുഖ്യമന്ത്രി പിണറായി വിജയനാണ് നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചത്. ഭരണഘടന അനുസരിച്ച് ഇതിനുള്ള നടപടികൾ കേന്ദ്ര സർക്കാർ വേഗത്തിലാക്കണമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. പ്രമേയം പാസാക്കിയതോടെ ‘കേരള’ എന്നുള്ളത് ‘കേരളം’ എന്നാക്കി മാറ്റണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെടും. സംസ്ഥാനത്തിന്‍റെ ആവശ്യം അംഗീകരിച്ചാല്‍ ഇംഗ്ലീഷിലും മലയാളത്തിലും സംസ്ഥാനത്തിന്റെ പേര് കേരളം എന്നായിരിക്കും രേഖപ്പെടുത്തുക. അതേസമയം, പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി. നടപ്പ് സമ്മേളനം നാളെ പിരിയും. പിന്നീട് സെപ്റ്റംബർ 11 മുതൽ 14 വരെ വീണ്ടും സഭ ചേരും. രാവിലെ ചേർന്ന കാര്യോപദേശക സമിതിയാണ് സഭാ സമ്മേളനം വെട്ടിചുരുക്കാൻ തീരുമാനിച്ചത്. ഈ മാസം 24 വരെ സഭാ ചേരാനായിരുന്നു മുൻ തീരുമാനം.

Read More

തിരുവനന്തപുരം: കോയമ്പത്തൂർ കാർ ബോംബ് സ്ഫോടനക്കേസിലെ പ്രതിക്ക് കേരളത്തിൽ നിന്ന് ആയുധ പരിശീലനം ലഭിച്ചതായി എൻഐഎ. കേസിൽ അറസ്റ്റിലായ കോയമ്പത്തൂർ സ്വദേശി മുഹമ്മദ് ഇദ്രിസിനാണ് കേരളത്തിൽ നിന്ന് ആയുധപരിശീലനം ലഭിച്ചതായി ദേശീയ അന്വേഷണ ഏജൻസി കണ്ടെത്തിയത്. ഓഗസ്റ്റ് രണ്ടിനാണ് മുഹമ്മദ് ഇദ്രിസിനെ ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തത്. സ്ഫോടനത്തിന്റെ മുഖ്യസൂത്രധാരനായ ജമേഷ മുബിന്റെ അടുത്ത സുഹൃത്തായ മുഹമ്മദ് ഇദ്രിസ് ബോംബ് നിർമാണത്തിൽ വിദഗ്ധനായിരുന്നുവെന്നും എൻഐഎ കണ്ടെത്തി. മുഹമ്മദ് ഇദ്രസിന്റെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് നിർണായക വിവരങ്ങൾ ലഭിച്ചത്. കുറഞ്ഞസമയം കൊണ്ട് എങ്ങനെ ബോംബ് നിർമിക്കാമെന്നത് സംബന്ധിച്ച വിവരങ്ങളാണ് ഫോണിൽ നിന്ന് ലഭിച്ചത്. മുഖ്യസൂത്രധാരനായ ജമേഷ മുബിനൊപ്പം ഗൂഢാലോചനയിൽ മുഴുവൻ സമയവും മുഹമ്മദ് ഇദ്രിസ് പങ്കെടുത്തിരുന്നതായും അന്വേഷണ സംഘം കണ്ടെത്തി.സ്ഫോടനം നടത്തുന്നതിനായി നിരവധി ആളുകളാണ് പ്രതികൾക്ക് സാമ്പത്തിക സഹായം നൽകിയത്. അറസ്റ്റിന് തൊട്ടുമുമ്പായി മുഹമ്മദ് ഇദ്രിസ് തന്റെ ചില സുഹൃത്തുക്കളെ കണ്ടിരുന്നതിന്റെ തെളിവുകളും അന്വേഷണ ഏജൻസിക്ക് ലഭിച്ചു. 2022…

Read More

ഡൽഹി; കേരള നിയമ സഭാ സ്പീക്കർ നടത്തിയ ഗണപതി നിന്ദക്ക് ഡൽഹിയിൽ നിന്നും തിരിച്ചടി. സ്പീക്കറുടെ വിവാദ പരാമർശത്തിൽ ഇടപെട്ട് ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുർമു. കേരള നിയമസഭാ സ്പീക്കർ എ.എൻ.ഷംസീറിൻ്റെ ഗണപതി നിന്ദ പരാമർശത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമു കേരള സർക്കാരിനോടു വിശദീകരണം തേടി. ഒരു നിയമ സമാജികനും സ്പീക്കറും കൂടിയായ ഒരു വ്യക്തി ഹിന്ദുമത നിന്ദ നടത്തുന്ന രീതിയിൽ ഉള്ള പരാമർശം മതേതര സങ്കല്പ്പത്തിനു ഭീഷണിയും മത സ്പർദ്ധ വളർത്തും എന്നും ചൂണ്ടിക്കാട്ടി രാഷ്ട്രപതിക്ക് പരാതി നല്കിയിരുന്നു. രാജ്യത്തിന്റെ ഭരണഘടനാ തലപ്പത്ത് ഉള്ള പരമോന്നത വ്യക്തി എന്ന നിലയിൽ ഈ വിഷയത്തിൽ രാഷ്ട്രപതിക്ക് നടപടി സ്വീകരിക്കാനും കഴിയും. സുപ്രീം കോടതി അഭിഭാഷകൻ കോശി ജേക്കബ് സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് രാഷ്ട്രപതിയുടെ ഇടപെടൽ.വിവാദത്തെ കുറിച്ച് അന്വേഷിച്ചു നടപടി റിപ്പോർട്ട് സമർപ്പിക്കാൻ രാഷ്ട്രപതിയുടെ ഓഫിസിൽ നിന്നു കേരള ചീഫ് സെക്രട്ടറി ഡോ.വേണുവിനോട് നിർദേശിച്ചു. സ്പീക്കർ എ എൻ ഷംസീർ മതങ്ങളേ തമ്മിലടിപ്പിച്ച്…

Read More

പന്തളം: എംകോം വിദ്യാർഥിനിയെ വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കാണപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവ്തതിൽ ദുരൂഹത. പെരുമ്പുളിക്കൽ പത്മാലയത്തിൽ രാധാകൃഷ്ണൻ നായരുടെ മകൾ ലക്ഷ്മി ആർ.നായരെയാണ് (22) ഇന്നലെ രാവിലെ 6.30ന് തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു. ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. ചതി പറ്റി, എന്റെ മരണത്തിന് ഞാൻ മാത്രമാണ് ഉത്തരവാദി എന്ന് കുറിപ്പിൽ പറയുന്നു. അച്ഛനെയും അമ്മയെയും നന്നായി നോക്കണമെന്ന് അനിയനോടും പറഞ്ഞിട്ടുണ്ട്. വിദേശത്ത് ജോലി നോക്കുന്ന ഒരു യുവാവുമായി ലക്ഷ്മിക്ക് അടുപ്പമുണ്ടായിരുന്നുവെന്ന് പൊലീസിന് സൂചന ലഭിച്ചു. ഇയാൾ അടുത്തു തന്നെ വിവാഹിതനാകുന്നുവെന്ന് ലക്ഷ്മി അറിഞ്ഞിരുന്നു.ഈ മനോവിഷമം കാരണമാണോ ലക്ഷ്മി ജീവനൊടുക്കിയത് എന്ന് അന്വേഷിക്കണമെന്നാണ് ആവശ്യം. ഇക്കാര്യമുന്നയിച്ച് സഹപാഠികൾ രംഗത്തു വന്നിട്ടുണ്ട്. അടൂരിൽ സ്വകാര്യ കോളജിൽ എംകോം വിദ്യാർഥിനിയായിരുന്നു. മാതാവ് ജയകുമാരി. സഹോദരൻ രജു ആർ.നായർ.

Read More

മണ്ണാറശാല അമ്മ ഉമാദേവി അന്തർജനം (93) ഭഗവത് പാദം പൂകി. കോട്ടയം മാങ്ങാനം ചെമ്പകനല്ലൂർ ഇല്ലത്ത് സുബ്രഹ്‌മണ്യൻ നമ്പൂതിരിയുടെയും രുക്‌മിണിദേവ‍ി അന്തർജനത്തിന്റെയും മകളായ ഉമാദേവി അന്തർജനം കൊല്ലവർഷം 1105 കുംഭത്തിലെ മൂലം നാളിലാണു ജനിച്ചത്. 1949 ൽ മണ്ണാറശാല ഇല്ലത്തെ എം.ജി.നാരായണൻ നമ്പൂതിരിയുടെ വേളിയായാണ് മണ്ണാറശാല ഉമാദേവി അന്തർജനം മണ്ണാറശാല കുടുംബാംഗമായത്. തൊട്ടുമുൻപുള്ള വലിയമ്മ സാവിത്രി അന്തർജനം 1993 ഒക്‌ടോബർ 24നു സമാധിയായപ്പോഴാണ് ഉമാദേവി അന്തർജനം അമ്മയായി ചുമതലയേറ്റത്. 1995 മാർച്ച് 22ന് ആണ് ക്ഷേത്രത്തിൽ അമ്മ പൂജ തുടങ്ങിയത്

Read More

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന് ലഭിച്ച മാസപ്പടിയുമായി ബന്ധപ്പെട്ടുള്ള വിവാദത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. വിഷയം മുമ്പ് നിയമസഭയിൽ കൊണ്ട് വന്നപ്പോൾ മുഖ്യമന്ത്രിയുടെ മറുപടി ആക്രോശമായിരുന്നു. വീണ പണം വാങ്ങിയത് ക്രമ വിരുദ്ധമായിട്ടാണെന്നും മാത്യു കുഴൽനാടൻ ആരോപിച്ചു. എക്സലോജിക് എന്ന കമ്പനിക്ക് അപ്പുറം മുഖ്യമന്ത്രിയുടെ മകളായ വീണ വിജയന്‍ വ്യക്തിപരമായി പണം വാങ്ങിയിട്ടുണ്ട്. കരിമണൽ ഖനനം നടത്തുന്ന കമ്പനിയിൽ നിന്നാണ് പണം വാങ്ങിയിരിക്കുന്നത്. ഈ ഇടപാട് ജനങ്ങളെ ബോധിപ്പിക്കാന്‍ മുഖ്യമന്ത്രി ബാധ്യസ്ഥനാണെന്നും മാത്യു കുഴൽനാടൻ കൂട്ടിച്ചേര്‍ത്തു. വിഷയത്തില്‍ സഭയിൽ അടക്കം പ്രതിഷേധം ഉണ്ടാകുമെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. ക്രമ വിരുദ്ധമായി പണം വാങ്ങിയെന്ന് നിയമപരമായി കണ്ടെത്തിയ സാഹചര്യത്തിൽ വിഷയം വലിയ ഗൗരവമുള്ളതാണ്. എക്സാലോജിക് സോലൂഷൻ പണം വാങ്ങിയത് കരാർ ഉള്ളത് കൊണ്ടാവാം. എന്നാല്‍, വീണ വിജയൻ വ്യക്തിപരമായി പണം വാങ്ങിയത് എന്തിനാണെന്ന് മാത്യു കുഴൽനാടൻ എംഎൽഎ ചോദിക്കുന്നു. മുഖ്യമന്ത്രിയുടെ മകൾ മാസം തോറും പണം വാങ്ങിയത്തിനെ…

Read More

തിരുവനന്തപുരം:  പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർത്ഥിയെ പെട്ടെന്ന് തീരുമാനിക്കുമെന്ന് സിപിഎം നേതാവ് എ കെ ബാലൻ. കണ്ണുനീർ വിറ്റ് വോട്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കഴിഞ്ഞ തവണ ഉമ്മൻ ചാണ്ടി കഷ്ടിച്ചാണ് രക്ഷപ്പെട്ടതെന്നും എകെ ബാലൻ പറഞ്ഞു. വീണ വിജയനെതിരായ ആദായ നികുതി തർക്ക പരിഹാര ബോർഡ് കണ്ടെത്തലിനെ കുറിച്ച് അറിയില്ല. വിഷയം പഠിച്ച ശേഷം പ്രതികരിക്കാമെന്നും വീണ വിജയനെതിരായ വാർത്ത മാത്രമാണ് ശ്രദ്ധയിൽപെട്ടത്. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് അജണ്ട സെറ്റ് ചെയ്യുകയാണോ. പിണറായി വിജയനേയും കുടുംബത്തെയും തകർക്കുക എന്നത് മാധ്യമങ്ങളുടെ ഉന്നമാണ്. നിയമ സഭയിൽ അടിയന്തിര പ്രമേയത്തിന്റെ ദാരിദ്യം കുറക്കാൻ മാധ്യമങ്ങൾ ഓരോ വിഷയം ഇട്ടു കൊടുക്കുെന്നും ബാലൻ പറഞ്ഞു. ആദായ നികുതി തർക്ക പരിഹാര ബോർഡിൽ താൻ ഇരുന്നിട്ടില്ലെന്നും കാര്യങ്ങൾക്ക് വ്യക്തത വന്ന ശേഷം പരിഹരിക്കാമെന്നും ബാലൻ കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന് ലഭിച്ച മാസപ്പടിയുമായി ബന്ധപ്പെട്ടുള്ള വിവാദമാണ് നിയമസഭയിൽ ഉൾപ്പെടെ പ്രതിപക്ഷം ചർച്ചയാക്കിയിരിക്കുന്നത്. വീണ വിജയന് 3…

Read More

കോതമംഗലം: വാരപ്പെട്ടിയിൽ വൈദ്യുതി ലൈനിന് താഴെ കൃഷി ചെയ്തിരുന്ന വാഴകൾ വെട്ടി നശിപ്പിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കെ എസ് ഇ ബി ചെയർമാൻ 15 ദിവസത്തിനകം വിശദീകരണം സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം അംഗം വി കെ ബീനാകുമാരി ആവശ്യപ്പെട്ടു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. കഴിഞ്ഞ ദിവസമാണ് കോതമംഗലം പുതുപ്പാടി ഇളങ്ങടത്ത് കെഎസ്ഇബി അധികൃതര്‍ വാഴ കൃഷി വെട്ടി നശിപ്പിച്ചത്. യുവ കർഷകൻ അനീഷിന്റെ തോട്ടത്തിലെ വാഴകളാണ് വെട്ടി നശിപ്പിച്ചത്. ഹൈ ടെൻഷൻ ലൈൻ കടന്ന് പോകുന്നതിനാലാണ് വാഴ കൃഷി നശിപ്പിച്ചതെന്നാണ് കെഎസ്ഇബിയുടെ വാദം. ഓണത്തിന് വിളവെടുക്കാൻ പാകത്തിന് കുലച്ചുനിന്ന വാഴയാണ് വാരപ്പെട്ടി ഇളങ്ങവം കണ്ടമ്പുഴ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിക്ക് സമീപം കെഎസ്ഇബി വെട്ടി വീഴ്ത്തിയത്. മൂലമറ്റത്ത് നിന്നെത്തിയ ലൈൻ മെയിന്റ്നൻസ് സബ് ഡിവിഷൻ ഓഫീസിലെ ഉദ്യോഗസ്ഥരാണ് കൊടും ക്രൂരത കാട്ടിയത്. ഏകദേശം നാല് ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് കര്‍ഷകന്‍ പറയുന്നത്.…

Read More

തിരുവനന്തപുരം: മിത്ത് വിവാദം പുതുപ്പള്ളിയിൽ കോൺഗ്രസ് ചർച്ചയാക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ആരെ പിന്തുണയ്ക്കണം എന്ന് തീരുമാനിക്കാനുള്ള അവകാശം എൻഎസ്എസിനുണ്ട്. സോളാറിൽ വേട്ടയാടിയ സിപിഎമ്മിന് പുതുപ്പള്ളി മറുപടി നൽകും. മരണപ്പെട്ട ഉമ്മൻ ചാണ്ടിയേയും അവർ വെറുതെ വിടുന്നില്ല. ജനമനസിൽ പുണ്യാളൻ തന്നെയാണ് ഉമ്മൻ ചാണ്ടിയെന്നും വി ഡി സതീശൻ പറഞ്ഞു. മക്കള്‍ രാഷ്ട്രീയം എന്ന വിമര്‍ശനത്തെ പൂര്‍ണ്ണമായി തള്ളുകയാണ് പ്രതിപക്ഷ നേതാവ്. ചാണ്ടി ഉമ്മൻ സ്വര്‍ണ നൂലില്‍ കെട്ടിയിറക്കിയ രാജകുമാരനല്ല ചാണ്ടി ഉമ്മനെന്നും പാര്‍ട്ടി ഒറ്റക്കെട്ടായി തീരുമാനമെടുത്ത് കുടുംബത്തെ അറിയിക്കുകയായിരുന്നുവെന്ന് വി ഡി സതീശൻ പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ മകന്‍ അല്ലായിരുന്നെങ്കില്‍ ചിലപ്പോള്‍ ചാണ്ടി ഉമ്മന് നേരത്തെ തന്നെ സീറ്റ് കിട്ടുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഭരണത്തിന്‍റെ വിലയിരുത്തലാകുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Read More

കൊച്ചി: മലയാളിയുടെ നിത്യജീവിത സാന്നിദ്ധ്യമാണ് ഇന്നും സിദ്ദിഖ് ലാൽ സിനിമകൾ. എണ്ണം പറഞ്ഞ സിനിമകൾ മാത്രമേ ഇരുവരും കൂടി ചെയ്തിട്ടുള്ളുവെങ്കിലും അതെല്ലാം മലയാള മനസ്സിൽ ഇന്നും നിലനിൽക്കുന്നുണ്ട്. കാബൂളിവാലയ്ക്കു ശേഷം ഒരുമിച്ച് സംവിധാനം ചെയ്യുന്നതിൽ നിന്ന് ഇരുവരും പിരിഞ്ഞെങ്കിലും പിന്നീടും ചില സിനിമകളിൽ ഒരുമിച്ച് രണ്ടുപേരും സാന്നിദ്ധ്യം അറിയിച്ചിരുന്നു. അതിലൊരു ചിത്രമായിരുന്നു ഹിറ്റലർ. 1996 ൽ റിലീസ് ചെയ്ത ചിത്രം മലയാള ചിത്രങ്ങളെ സംബന്ധിച്ച് സർവ്വകാല പണം വാരി ചിത്രങ്ങളിൽ ഒന്നുകൂടിയാണ്. മോഹൻലാൽ- പ്രിയദർശൻ ടീമിൻ്റെ കാലാപാനിക്കൊപ്പമായിരുന്നു റിലീസ് എങ്കിലും ഹിറ്റ്ലറെ പരാജയപ്പെടുത്താൻ കാലാപാനിക്ക് കഴിഞ്ഞില്ല എന്നുള്ളതാണ് ചരിത്രം. സിദ്ദിഖ് ചിത്രത്തിൻ്റെ സംവിധാനം നിർവ്വഹിച്ചപ്പോൾ ലാൽ നിർമ്മാതാക്കളിൽ ഒരാളായി എത്തി. ചിത്രത്തിൻ്റെ വിതരണം ലാലിൻ്റെ തന്നെ `ലാൽ റിലീസ്´ ആയിരുന്നു. ‘സ്വന്തം സിദ്ദിഖിന് ആദരാഞ്ജലി’; ദുഃഖം രേഖപ്പെടുത്തി നടൻ മമ്മൂട്ടി റാംജിറാവു സ്പീക്കിംഗ്, ഇൻ ഹരിഹർ നഗർ, ഗോഡ് ഫാദർ, വിയറ്റ്നാം കോളനി, കാബൂളിവാല എന്ന ചിത്രങ്ങളാണ് സിദ്ധിക്കും…

Read More