Author: Starvision News Desk

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സംസ്‌കാരച്ചടങ്ങിൽ ഔദ്യോഗിക ബഹുമതികൾ ഒഴിവാക്കണമെന്നും മതപരമായ ചടങ്ങുകൾ മാത്രം മതിയെന്നും ഉമ്മൻചാണ്ടിയുടെ ഭാര്യ പൊതുഭരണവകുപ്പിനെ രേഖാമൂലം അറിയിച്ചു. ഔദ്യോഗിക ബഹുമതികൾ ആവശ്യമില്ലെന്ന നിലപാട് ഉമ്മൻ ചാണ്ടി നേരത്തെ കുടുംബത്തെ അറിയിച്ചിരുന്നു. ഇതിനെ തുടർന്നാണ് ഭാര്യ മറിയാമ്മ ഉമ്മൻ കത്ത് നൽകിയത്.എന്നാൽ ഉമ്മൻ ചാണ്ടിക്ക് പൂർണ ഔദ്യോഗിക ബഹുമതി നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിസഭായോഗത്തിൽ പറഞ്ഞു. ഇക്കാര്യത്തിൽ കുടുംബത്തിന്റെ അഭിപ്രായം തേടാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ മന്ത്രിസഭായോഗം അഗാധമായ ദുഃഖം രേഖപ്പെടുത്തി. അ​ർ​ബു​ദ​ത്തി​ന് ​ചി​കി​ത്സ​യി​ലി​രി​ക്കെ,​ ​ബം​ഗ​ളു​രു​വി​ലെ​ ​ചി​ന്മ​യ​ ​ആ​ശു​പ​ത്രി​യി​ൽ​ ​ഇ​ന്ന​ലെ​ ​പു​ല​ർ​ച്ചെ​ നാലുമണി​യോടെയായി​രുന്നു ഉ​മ്മ​ൻ​ ​ചാ​ണ്ടി​യു​ടെ​ ​അ​ന്ത്യം.​ ​മ​ക​ൻ​ ​ചാ​ണ്ടി​ ​ഉ​മ്മ​നാ​ണ് ​മ​ര​ണ​വി​വ​രം​ ​4.30 ഒാടെ സ​മൂ​ഹ​മാ​ദ്ധ്യ​മ​ങ്ങ​ളി​ലൂ​ടെ​ ​ അറി​യി​ച്ച​ത്. അ​ന്ത്യ​ ​സ​മ​യ​ത്ത് ​ഭാ​ര്യ​ ​മ​റി​യാ​മ്മ​ ​ഉ​മ്മ​നും​ ​മ​ക്ക​ളാ​യ​ ​മ​റി​യ,​ ​ചാ​ണ്ടി,​ ​അ​ച്ചു​ ​എ​ന്നി​വ​രും​ ​പേ​ര​ക്കു​ട്ടി​ക​ളും​ ​അ​ടു​ത്തു​ണ്ടാ​യി​രു​ന്നു. സം​സ്‌​കാ​രം​ ​നാ​ളെ​ ​ഉ​ച്ച​യ്ക്ക് 2.30​ന് ​കോ​ട്ട​യം​ ​പു​തു​പ്പ​ള്ളി​ ​സെ​ന്റ് ​ജോ​ർ​ജ് ​ഓ​ർ​ത്ത​ഡോ​ക്സ് ​വ​ലി​യ​…

Read More

ഹല്‍ദ്വാനി: ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ യുവവ്യവസായി പാമ്പ് കടിയേറ്റ് മരിച്ച സംഭവം പെണ്‍സുഹൃത്തും കൂട്ടാളികളും ആസൂത്രണം ചെയ്ത കൊലപാതകമെന്ന് പോലീസ്. സംഭവത്തില്‍ പെണ്‍സുഹൃത്ത് അടക്കം അഞ്ചുപേര്‍ക്കെതിരേ കേസെടുത്തു. പ്രതികളിലൊരാളായ പാമ്പാട്ടിയെ പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍സുഹൃത്ത് ഉള്‍പ്പെടെയുള്ള മറ്റുപ്രതികള്‍ ഒളിവിലാണെന്നും ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പോലീസ് പറഞ്ഞു. ഹല്‍ദ്വാനിയിലെ വ്യവസായിയായ അങ്കിത് ചൗഹാനെ ജൂലായ് 15-ാം തീയതിയാണ് കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. പരിശോധനയില്‍ കാലില്‍ പാമ്പ് കടിയേറ്റാണ് മരണം സംഭവിച്ചതെന്ന് വ്യക്തമായി. എന്നാല്‍, മരണത്തില്‍ സംശയമുണ്ടായിരുന്ന കുടുംബം വിശദമായ അന്വേഷണം ആവശ്യപ്പെട്ട് പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് വ്യവസായിയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊന്നതാണെന്ന് കണ്ടെത്തിയത്. ദീര്‍ഘകാലമായി അങ്കിതിന്റെ പെണ്‍സുഹൃത്തായ ഡോളിയാണ് കൃത്യം ആസൂത്രണം ചെയ്തതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. വ്യവസായിയായ അങ്കിതും ഡോളിയും തമ്മില്‍ ഏറെനാളായി അടുപ്പത്തിലായിരുന്നു. ഇതിന്റെ പേരില്‍ യുവതി നിരവധിതവണ അങ്കിതിനെ ഭീഷണിപ്പെടുത്തി പണവും വാങ്ങിയിരുന്നു. അടുത്തിടെ അങ്കിതുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിക്കാന്‍ യുവതി തീരുമാനിച്ചു.…

Read More

ഭോപ്പാൽ: ഭാര്യയെ ക്രൂരമായി മർദിച്ച് മൂത്രം കുടിപ്പിച്ച ഭർത്താവ് അറസ്റ്റിൽ. മദ്ധ്യപ്രദേശിലെ സെഹോർ ജില്ലയിൽ ഞായറാഴ്ചയാണ് സംഭവം. തിങ്കളാഴ്ച പരാതി ലഭിച്ചതിനെ തുടർന്നാണ് 45 കാരനായ മഹേന്ദ്ര മാളവ്യയെന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. നിസാരമായ തർക്കത്തിന്റെ പേരിൽ ഭർത്താവ് തന്നെ ശാരീരികമായി പീഡിപ്പിക്കുകയും നിർബന്ധിച്ച് മൂത്രം കുടിപ്പിക്കുകയും ചെയ്തതായാണ് യുവതിയുടെ പരാതിൽ പറയുന്നത്. യുവതിയെ ഇയാൾ ഉപദ്രവിക്കുന്ന വീഡിയോയും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. നിസാര കാര്യങ്ങളുടെ പേരിൽ ഭർത്താവ് തന്നെ എപ്പോഴും ആക്രമിക്കാറുണ്ടായിരുന്നെന്നും ഒരുതവണ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്താൻ ശ്രമിച്ചെന്നും യുവതി പറയുന്നു. ആത്മാഭിമാനം ഭയന്നാണ് പലപ്പോഴും പൊലീസിൽ പരാതി നൽകാതിരുന്നത്. ഭർത്താവിനെ ‘നീ’ എന്ന് വിളിച്ചതിനെത്തുടർന്നാണ് കഴിഞ്ഞ ദിവസം മർദിച്ചത്. ക്ഷമാപണം നടത്തിയിട്ടും മർദനം തുടർന്നു. പിന്നീട് മൂത്രം കുടിക്കാൻ നിർബന്ധിപ്പിച്ചു. പ്രാണ ഭയത്താൽ മതിൽചാടിക്കടന്നാണ് രക്ഷപ്പെട്ടതെന്നും തന്നെ കൊല്ലാനായി കത്തിയുമായി ഭർത്താവ് പിന്തുടർന്നതായും പരാതിയിലുണ്ട്.

Read More

മനാമ:മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടിയുടെ നിര്യാണത്തിൽ നിറക്കൂട്ട് ചാരുംമൂട് പ്രവാസി കൂട്ടായ്മ ബഹ്‌റൈൻ അനുശോചനം രേഖപെടുത്തി. ജനങ്ങൾക്കിടയിൽ വേർതിരിവുകളില്ലാതെ പ്രവർത്തിക്കാനും സാധാരണക്കാർക്കിടയിൽ ഏറ്റവും ജനകീയനായി മരണം വരെ നിലനിൽക്കാനും അദ്ദേഹത്തിന് സാധിച്ചത് രാഷ്ട്രീയ വേർതിരിവുകളില്ലാതെ ജനനന്മക്കായി പ്രവർത്തിച്ചത് കൊണ്ടാണ്.അര നൂറ്റാണ്ടിലേറെക്കാലം നിയമസഭാ സാമാജികനായും പൊതുപ്രവർത്തകനായും കേരളസമൂഹത്തിൽ നിറഞ്ഞു നിന്ന ഉമ്മൻ‌ചാണ്ടിയുടെ വിയോഗം നികത്താനാവാത്ത നഷ്ടം ആണെന്നു നിറക്കൂട്ട് പ്രവാസി കൂട്ടായ്മ വാർത്താകുറിപ്പിൽ അറിയിച്ചു

Read More

മട്ടന്നൂര്‍∙ ക്ഷേത്ര കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു. മട്ടന്നൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥി ഉത്തിയൂര്‍ കൃഷ്ണ കൃപയിലെ ഭവിനയ് കൃഷ്ണയാണ് (15) മരിച്ചത്. ഞായര്‍ വൈകിട്ട് അഞ്ചോടെയാണ് അപകടമുണ്ടായത്.ക്രിക്കറ്റ് കളി കഴിഞ്ഞ് മട്ടന്നൂര്‍ മഹാദേവ ക്ഷേത്ര കുളത്തിൽ കൂട്ടുകാർക്കൊപ്പം കുളിക്കാൻ എത്തിയതായിരുന്നു.കുളത്തിന്റെ മറുകരയിലേക്ക് നീന്തുന്നതിനിടെയാണ് അപകടം. കൂടെയുണ്ടായിരുന്ന സുഹൃത്ത് കൈപിടിച്ച് ഉയർത്തി എടുക്കാൻ ശ്രമിച്ചെങ്കിലും കൈവിട്ട് മുങ്ങിത്താഴുകയായിരുന്നു. തുടര്‍ന്ന് സമീപത്തുണ്ടായിരുന്നവര്‍ കുളത്തിൽ തിരച്ചിൽ നടത്തി വിദ്യാര്‍ഥിയെ കരയ്ക്കെടുത്ത് ഉടന്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ചൊവ്വ പകല്‍ മൂന്നരയോടെ മരിച്ചു.വേങ്ങാടെ വി.വി.ബാബുവിന്റെയും കെ.കെ.നിഷയുടെയും മകനാണ്. കല്ലൂര്‍ യുപി സ്കൂള്‍ വിദ്യാര്‍ഥി ഭരത് കൃഷ്ണയാണ് ഏക സഹോദരന്‍. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബുധന്‍ ഉച്ചയോടെ മട്ടന്നൂരിൽ എത്തിക്കും. തുടര്‍ന്ന് മട്ടന്നൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലും ശേഷം വീട്ടിലും പൊതുദര്‍ശനത്തിന് വയ്ക്കും.

Read More

മനാമ : സ്ത്രീകൾക്കുള്ള പ്രതിവാര ക്ലാസ്സുകൾക്ക് തുടക്കമായതായി റയ്യാൻ ഖുർആൻ ഹദീസ് ലേണിങ് വിഭാഗം അറിയിച്ചു. എല്ലാ വെള്ളിയാഴ്ചകളിലും മഗ്‌രിബ് നമസ്‌കാരത്തിന് ശേഷം റയ്യാൻ സ്റ്റഡി സെന്ററിൽ വെച്ച് നടക്കുന്ന ക്ലാസ്സിന് ഉസ്താദ് സി.ടി. യഹ്‌യ നേതൃത്വം നൽകും.അദ്ധ്യായം “അൽ അഹ്‌ഖാഫ്” കൊണ്ട് ആരംഭിക്കുന്ന ക്ലാസ്സിലേക്ക് വിദ്യാർത്ഥികൾ കൃത്യം സമയം പാലിക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു. വിശദ വിവരങ്ങൾക്ക് 3387 7234 , 3224 6430 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. https://youtu.be/maQvZ6oF3Rs?t=170

Read More

ചെന്നൈ∙ തമിഴ്നാട് ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.പൊൻമുടിയുടെ വീട്ടിൽനിന്ന് 81.7 ലക്ഷം രൂപ പിടിച്ചെടുത്തെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറിയിച്ചു. മകനും എംപിയുമായ ഗൗതം സിങ്കമണിയുടെ വീട്ടിലും ഇ.ഡി റെയ്ഡ് നടത്തി. 13 ലക്ഷം രൂപയുടെ ബ്രിട്ടിഷ് പൗണ്ടും നിരവധി രേഖകളും പിടിച്ചെടുത്തു. 41.9 കോടി രൂപയുടെ സ്ഥിര നിക്ഷേപം മരവിപ്പിച്ചുവെന്നും ഇഡി അറിയിച്ചു.കെ. പൊന്മുടിയെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. തിങ്കളാഴ്ച രാവിലെ മുതൽ ഇഡി ഉദ്യോഗസ്ഥർ പൊന്മുടിയുടെ വീട്ടിൽ പരിശോധന നടത്തുകയായിരുന്നു. മന്ത്രിയുടെ ചെന്നൈയിലെ വീട്ടിലടക്കം അഞ്ചിടങ്ങളിലായിരുന്നു പരിശോധന.കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടാണ് ഇഡി പരിശോധന നടത്തിയത്. മന്ത്രിയുടെ മകൻ നടപടിക്രമങ്ങൾ പാലിക്കാതെ വിദേശത്തുനിന്നു പണം ഉൾപ്പെടെ സ്വീകരിച്ചെന്നാണ് റിപ്പോർട്ട്. അഴിമതി കേസുമായി ബന്ധപ്പെട്ട് പൊന്മുടിക്കെതിരെയുള്ള നടപടി ക്രമങ്ങൾ സ്റ്റേ ചെയ്യണമെന്ന ആവശ്യം മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു.

Read More

ജനങ്ങള്‍ക്കിടയില്‍ നില്‍ക്കാന്‍ ആഗ്രഹിച്ച ഉമ്മന്‍ചാണ്ടിയെന്ന രാഷ്ട്രീയ നേതാവിനെക്കുറിച്ചും അടുത്ത വ്യക്തിബന്ധം സൂക്ഷിച്ച സുഹൃത്തിനെക്കുറിച്ചും സോഷ്യല്‍ മീഡിയയില്‍ ഹൃദയം തൊടുന്ന കുറിപ്പുമായി നടൻ മമ്മൂട്ടി.പ്രിയ നേതാവിനെക്കുറിച്ച് മമ്മൂട്ടിയുടെ കുറിപ്പ് സാധാരണത്വത്തിന് ഇത്രമേൽ ശക്തിയുണ്ടെന്ന് അസാധാരണമാം വിധം ജീവിച്ച് കാണിച്ചുതന്ന വ്യക്തിത്വം. ആൾക്കൂട്ടത്തിന് നടുവിലല്ലാതെ ഞാൻ ഉമ്മൻ ചാണ്ടിയെ കണ്ടിട്ടില്ല. ഒടുവിലൊരിക്കൽ ചെന്ന് കണ്ടപ്പോഴും അദ്ദേഹത്തിനൊപ്പം ഒരു പറ്റം ആളുകൾ ഉണ്ടായിരുന്നു. ഞാൻ വിദ്യാർത്ഥി ആയിരുന്നപ്പോഴേ അദ്ദേഹം നിയമസഭയിലുണ്ട്. ചെറുപ്പത്തിലേ ഉയരങ്ങളിൽ എത്തിയ ഒരാൾ. എന്നിട്ടും പുതുപ്പള്ളി പള്ളിയിലെ പെരുന്നാളിന് ഒരു കൂട്ടുകാരനെ പോലെ എന്നെയും വിളിച്ചുകൊണ്ടുപോയി തോളിൽ കയ്യിട്ട് ഒപ്പം നടന്നു .ഞാൻ എന്ന വ്യക്തി ചുമക്കാൻ പാടുപെടുന്ന മമ്മൂട്ടി എന്ന നടൻ്റെ താരഭാരം അലിഞ്ഞില്ലാതായി. പള്ളിമുറ്റത്ത് നാട്ടുകാർക്കിടയിൽ കുഞ്ഞുകുഞ്ഞിന്റെ കൂട്ടുകാരൻ എന്നത് മാത്രമായി എന്റെ വിശേഷണം.

Read More

വടക്കാഞ്ചേരി : റബ്ബർ തോട്ടത്തിൽ നിന്ന് ആനയുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതി പട്ടിമറ്റം മുഴുവന്നൂര്‍ വിനയനെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. കുഴിച്ചുമൂടിയ കാട്ടാനയുടെ കൊമ്പ് കടത്തിയത് രണ്ടുദിവസം വൈകിയെന്ന് പ്രതി പോലീസിനോട് പറഞ്ഞു. ആനയുടെ ഒരു കൊമ്പ് ഭാഗികമായി മുറിച്ചെടുത്ത അഖില്‍ മോഹന്‍ അന്ന് വനമേഖലയോട് ചേര്‍ന്ന പൊന്തക്കാട്ടില്‍ ഇത് ഒളിപ്പിച്ചിരുന്നു. അഖിലിനോടൊപ്പം വാഴക്കോട് എത്തി ഒളിപ്പിച്ചിരുന്ന കൊമ്പ് കണ്ടെത്തി വില്‍പ്പനയ്ക്കായി പട്ടിമറ്റത്തേക്ക് കൊണ്ടുപോയതായി പ്രതി അന്വേഷണോദ്യോഗസ്ഥന്മാരോട് പറഞ്ഞു.

Read More

ശാസ്താംകോട്ട: ശരീരത്തില്‍ ഒളിപ്പിച്ചുകൊണ്ടുവന്ന എം.ഡി.എം.എ. യുമായി യുവാവ് അറ​സ്റ്റിൽ. ചാത്തന്നൂര്‍ കാരംകോട് വരിഞ്ഞം കുളത്തുങ്കരവീട്ടില്‍ റിന്‍സണ്‍ ആര്‍.എഡിസനാണ് പിടിയിലായത്.ചില്ലറവില്പനയ്ക്കായി കൊണ്ടുവന്ന11 ഗ്രാം എം.ഡി.എം.എ. യും 80,000 രൂപയും മൊബൈല്‍ ഫോണും പോലീസ് ഇയാളിൽ നിന്ന് പിടിച്ചെടുത്തു. തിങ്കളാഴ്ച ലഹരിവിരുദ്ധ സ്‌ക്വാഡും കിഴക്കേ കല്ലട പോലീസും ചേര്‍ന്നു നടത്തിയ വാഹനപരിശോധനയിലാണ് വൈകീട്ട് അഞ്ചോടെ സ്‌കൂട്ടറില്‍ വന്ന ഇയാള്‍ പിടിയിലായത്.രണ്ടുദിവസംമുമ്പ് കുണ്ടറയില്‍ 82 ഗ്രാം എം.ഡി.എം.എ. യുമായി അഞ്ചുയുവാക്കള്‍ പിടിയിലായിരുന്നു. ആ കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ വിവരശേഖരണത്തിലാണ് റിന്‍സന്റെ കച്ചവടത്തെക്കുറിച്ച് അറിവു ലഭിച്ചത്. എം.ഡി.എം.എ. യുടെ പ്രധാന ചില്ലറവില്‍പ്പനക്കാരനാണ് ഇയാളെന്ന് പോലീസ് പറഞ്ഞു.കിഴക്കേ കല്ലട എസ്.എച്ച്.ഒ. സുധീഷ്‌കുമാര്‍, എസ്.ഐ. പ്രദീപ്കുമാര്‍, ജി.എസ്.ഐ. ബിന്ദുലാല്‍, ഡാന്‍സാഫ് എസ്.ഐ. ജ്യോതിഷ് ചെറുവത്തൂര്‍, എ.എസ്.ഐ. രാധാകൃഷ്ണന്‍, സി.പി.ഒ. മാരായ സാജു, വിപിന്‍ ക്ലീറ്റസ്, ദിലീപ് എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Read More