Author: Starvision News Desk

മനാമ: എത്ര ഉയർന്ന വിദ്യാഭ്യാസവും സ്ഥാനമാനങ്ങളും ലഭിച്ചാലും ധാർമികത ജീവിതത്തിൽ നിലനിർത്തിപ്പോരുന്നില്ലെങ്കിൽ അവരുടെ ജീവിതം പരാജയപ്പെട്ടതായി കാണാമെന്നും, ദൈവഭയം വളർത്തുന്ന വിദ്യാഭ്യാസം വളരെ ചെറുപ്പം മുതലേ കുട്ടികൾക്ക് നൽകിയാൽ ജീവിതത്തിന്റെ നിഖില മേഖലകളിലും അവർക്ക് വിജയിക്കാനാവുമെന്നും തർബിയ ഇസ്‌ലാമിയായുടെ ഖുർആൻ പഠന കേന്ദ്രങ്ങളുടെ മേധാവി ഷെയ്ഖ് ഹസ്സൻ ത്വയ്യിബ് അഭിപ്രായപ്പെട്ടു. റയ്യാൻ സെന്റർ പുതിയ അധ്യയന വർഷാരംഭത്തോടെ സംഘടിപ്പിച്ച ‘ഫ്യുച്ചർ ലൈറ്റ്‌സ്’ എന്ന പരിപാടി ഉത്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികൾ നേടുന്ന ബഹുമതികളും സമ്മാനങ്ങളും രക്ഷിതാക്കൾക്ക് എത്രത്തോളം സന്തോഷം നല്കുന്നുവോ അതിനേക്കാളുപരി അവർ സമൂഹത്തിൽ നല്ലവരായിരിക്കുന്നു എന്നുകേൾക്കുമ്പോഴാണുണ്ടാവുക എന്നും, സമൂഹത്തിൽ നല്ലവരായിരിക്കാൻ ധാർമിക ബോധം വളർത്തുന്ന വിദ്യാഭ്യാസം അനിവാര്യമാണെന്നും തര്ബിയ ഇസ്‌ലാമിയയുടെ സയന്റിഫിക് തലവനും അൽ മന്നായി സെന്റർ കോർഡിനേറ്ററുമായ ഡോ. സഅദുല്ലാ അൽ മുഹമ്മദി അഭിപ്രായപ്പെട്ടു. ‘ഫ്യുച്ചർ ലൈറ്റ്‌സ്’ പരിപാടിയോടനുബന്ധിച്ച് കഴിഞ്ഞ വാർഷിക പരീക്ഷയിൽ ഉയർന്ന മാർക്ക് ലഭിച്ച കുട്ടികൾക്കും, സമ്മർ ക്ലാസിൽ പങ്കെടുത്തവർക്കും സമ്മാനങ്ങളും മെമന്റോകളും വിശിഷടാഥിതികൾ…

Read More

ഇടുക്കി: നെടുങ്കണ്ടത്ത് ലഹരിക്ക് അടിമയായ യുവാവിന്റെ ആക്രമണം. യുവതിയെ വീട്ടില്‍ കയറി വെട്ടി പരിക്കേല്‍പ്പിച്ചു. പാമ്പാടുംപാറ സ്വദേശി വിജിത്ത് ആണ് അക്രമം നടത്തിയത്. പരുക്കേറ്റ മുണ്ടിയെരുമ സ്വദേശി ഗീതുവിനെ തേനി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. യുവതി മാത്രമുള്ള വീടിന്റെ വാതില്‍ ചവിട്ടി തുറന്നാണ് വിജിത്ത് അക്രമം നടത്തിയത്. യുവതിയെ വിജിത്ത് കടന്നുപിടിക്കാന്‍ ശ്രമിച്ചു. ഇത് എതിര്‍ത്തതോടെ കയ്യില്‍ കരുതിയ ആയുധം ഉപയോഗിച്ച് വെട്ടി. കഴുത്തിന് നേരെയാണ് കത്തി വീശിയത്. ഇത് തടയാന്‍ ശ്രമിച്ചപ്പോള്‍ ഗീതുവിന്റെ കൈവിരലുകള്‍ക്ക് വെട്ടേറ്റു. അക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ വീടിനു പുറത്തേക്ക് യുവതി ഇറങ്ങിയോടി. വിജിത്തും പിന്തുടര്‍ന്നു. ശബ്ദം കേട്ട് നാട്ടുകാര്‍ ഓടിയെത്തി പ്രതിയെ കീഴടക്കുകയായിരുന്നു. തുടര്‍ന്ന് നെടുങ്കണ്ടം പൊലീസിന് പ്രതിയെ കൈമാറി. പരുക്കേറ്റ ഗീതുവിനെ ആദ്യം ഇടുക്കി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി തേനി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ലഹരിക്കടിമയാണ് പ്രതിയെന്നാണ് പോലീസിന്റെ നിഗമനം. സമാനമായ രീതിയില്‍ മുമ്പും അക്രമണം…

Read More

രാഷ്ട്രപതി ദ്രൗപതി മുര്‍മു നടത്തിയ ജി20 അത്താഴ വിരുന്നില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പങ്കെടുത്തതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി. വിരുന്നില്‍ പങ്കെടുത്തത് നരേന്ദ്ര മോദി സര്‍ക്കാരിനെതിരായ മമതയുടെ നിലപാടിനെ ദുര്‍ബലപ്പെടുത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം. ‘ അവര്‍ അത്താഴ വിരുന്നില്‍ പങ്കെടുത്തില്ലായിരുന്നുവെങ്കില്‍ ഒന്നും സംഭവിക്കില്ലായിരുന്നു. ആകാശം ഇടിഞ്ഞുവീഴില്ല, മഹാഭാരതം അശുദ്ധമാകില്ലായിരുന്നു, ഖുറാന്‍ അശുദ്ധമാകില്ലായിരുന്നു,’ അധീര്‍ ചൗധരി പറഞ്ഞു. മമത പരിപാടിയില്‍ പങ്കെടുക്കാന്‍ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്നും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ കൂടിയായ അധീര്‍ ചൗധരി ചോദിച്ചു. തീന്‍ മേശയില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും ഒപ്പം മമത ഉണ്ടായിരുന്നു! പല ബിജെപി ഇതര മുഖ്യമന്ത്രിമാരും അത്താഴ പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിട്ടുനിന്നു. പാര്‍ലമെന്റിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ അത്താഴവിരുന്നിന് ക്ഷണിച്ചിട്ടില്ല. എന്നാല്‍ മമത ബാനര്‍ജി തിടുക്കത്തില്‍ ഡല്‍ഹിയിലെത്തിയെന്നും ചൗധരി കുറ്റപ്പെടുത്തി. ഇതിന് പിന്നാലെ അധീര്‍ രഞ്ജന്‍ ചൗധരിയുടെ…

Read More

തിരുവനന്തപുരം: മാസപ്പടി വിവാദത്തില്‍ ആദ്യമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മാസപ്പടിയല്ല എക്സാലോജിക്ക് കമ്പനി കൈപ്പറ്റിയതെന്നും ചെയ്ത ജോലിയുടെ പ്രതിഫലമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനെ മാസപ്പടിയാണ് എന്നുപറയുന്നത് പ്രത്യേക മനോനിലയുടെ പ്രതിഫലനമാണെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു. സി.എം.ആര്‍.എല്‍ ആദായനികുതി വകുപ്പുമായി നിയമയുദ്ധത്തിനില്ലായെന്നും തങ്ങളുടെ ആദായനികുതി സെറ്റില്‍ ചെയ്യാന്‍ തയ്യാറാണെന്നും അപേക്ഷ സമര്‍പ്പിച്ചപ്പോള്‍ ആദായനികുതി വകുപ്പിന്റെ അഭിപ്രായം തേടിയശേഷം പാസ്സാക്കിയ ഉത്തരവാണ് വിവാദവിഷയമാക്കുന്നത്. ഈ സെറ്റില്‍മെന്റില്‍ എക്സാലോജിക്ക് കമ്പനിയോ അതിന്റെ ഡയറക്ടറോ കക്ഷിയല്ല. അവരുടെ ഒരു വിഷയവും സെറ്റില്‍മെന്റിന് വിധേയമായിട്ടുമില്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ‘മാസപ്പടി’ എന്ന പേരിട്ടാണ് ചില മാധ്യമങ്ങള്‍ പ്രചരണം നടത്തുന്നത്. ഒരു സംരംഭക നടത്തുന്ന കമ്പനി മറ്റൊരു കമ്പനിയുമായി കരാറില്‍ ഏര്‍പ്പെട്ട്, നികുതി അടച്ച്, നികുതി റിട്ടേണില്‍ വെളിപ്പെടുത്തി പ്രതിഫലം കൈപ്പറ്റുന്നത് മാസപ്പടിയാണ് എന്നുപറയുന്നത് ഒരു പ്രത്യേക മനോനിലയുടെ പ്രതിഫലനമാണ്. സേവനം ലഭ്യമാക്കിയില്ല എന്ന് സി എം ആര്‍ എല്‍ കമ്പനിക്ക് പരാതിയില്ല. പരിശോധനയുടെ ഭാഗമായി ഇതിനെപ്പറ്റി അറിയില്ലായെന്നു പറഞ്ഞ…

Read More

പാലക്കാട്: പുലി ചത്ത കേസില്‍ വനം വകുപ്പ് ചോദ്യം ചെയ്ത ടാപ്പിങ് തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് മംഗലം ഡാമിന് സമീപം ഓടംതോട് സ്വദേശി സജീവിനെയാണ് വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്. 54 വയസായിരുന്നു.വനം വകുപ്പിന്റെ മാനസിക പീഡനവും ഭീഷണിയും മൂലം സജീവ് ജീവനൊടുക്കുകയായിരുന്നു എന്ന് ആരോപിച്ച് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഇവര്‍ മൃതദേഹവുമായി മംഗലം ഡാം ഫോറസ്റ്റ് ഓഫീസ് ഉപരോധിച്ചു. കഴിഞ്ഞമാസം ഓടംതോടിലെ സ്വകാര്യ ഭൂമിയില്‍ പുലിയെ ചത്തനിലയില്‍ കണ്ടെത്തിയിരുന്നു. ഈ കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ വനം വകുപ്പ് സജീവിനെ തുടര്‍ച്ചയായി ചോദ്യം ചെയ്തിരുന്നു. ഇതാണ് മരണത്തിന് കാരണമെന്നാണ് ബന്ധുക്കളുടെ പരാതി.

Read More

കൊച്ചി: പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്തതിന്റെ വൈരാഗ്യത്തില്‍ വീടിന് തീയിട്ട കേസിലെ പ്രതി പിടിയില്‍. പൈങ്ങോട്ടൂര്‍ ആയങ്കര പറക്കാട്ട് വീട്ടില്‍ ബേസില്‍ ബെന്നി (22) യെയാണ് പോത്താനിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. തൃക്കേപ്പടി ഭാഗത്തുള്ള പോഞ്ചാലി ശിവന്റെ വീടിനാണ് ബെന്നി കഴിഞ്ഞദിവസം തീയിട്ടത്. വീടിന്റെ പൂട്ട് പൊളിച്ച് അകത്തു കയറി തീവയ്ക്കുകയായിരുന്നു. പെണ്‍കുട്ടിയെ ശല്യം ചെയ്തത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി. പോത്താനിക്കാട് ഇന്‍സ്‌പെക്ടര്‍ കെ എ ഷിബിന്‍, എസ്‌ഐമാരായ റോജി ജോര്‍ജ്, ലിബു തോമസ്, കെടി സാബു, എഎസ് ഐമാരായ എം എസ് മനോജ്, വിസി സജി, സിപിഒ മാരായ കെഎ നിയാസുദ്ദീന്‍, വികെ സനൂപ്, ഷാനവാസ് തുടങ്ങിയവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

Read More

പാരീസ്: ബിജെപിക്കും ആര്‍എസ്എസിനും ഹിന്ദുത്വവുമായി ഒരു ബന്ധവുമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. താന്‍ ഗീതയും ഉപനിഷത്തുകളും വായിച്ചിട്ടുണ്ട്. എന്നാല്‍, അതൊന്നും ബിജെപി പറയുന്ന തരത്തിലുള്ളതല്ലെന്ന് അദ്ദേഹം പാരീസില്‍ പറഞ്ഞു. പാരീസിലെ സയന്‍സസ് പിഒ യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. ‘ നിങ്ങളെക്കാള്‍ ദുര്‍ബലരായ മനുഷ്യരെ നിങ്ങള്‍ ഉപദ്രവിക്കണമെന്ന് ഞാന്‍ ഒരു ഹിന്ദു പുസ്തകത്തിലും വായിച്ചിട്ടില്ല. ഏതെങ്കിലും ഹിന്ദു പണ്ഡിതന്‍ ഇങ്ങനെ പറഞ്ഞിട്ടുമില്ല. ഹിന്ദു ദേശീയവാദി എന്ന ആശയം, ആ വാക്ക് തെറ്റാണ്. അവര്‍ (ബിജെപിയും ആര്‍എസ്എസും) ഹിന്ദു ദേശീയവാദികളല്ല. അവര്‍ക്ക് ഹിന്ദു മതവുമായി ഒരു ബന്ധവുമില്ല. എന്തുവിലകൊടുത്തും അധികാരം നേടാനാണ് അവര്‍ ശ്രമിക്കുന്നത്’- അദ്ദേഹം പറഞ്ഞു.

Read More

കര്‍ണാടക സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് ബസ് ലോറിയില്‍ ഇടിച്ച് അഞ്ച് മരണം. എട്ട് പേർക്ക് പരിക്കേറ്റു. കർണാടകയിലെ ചിത്രദുർഗ ജില്ലയില്‍ ഹിരിയൂർ താലൂക്കിൽ ഗൊല്ലഹള്ളിക്ക് സമീപമാണ് സംഭവം. അഞ്ച് വയസ്സുള്ള കുട്ടി ഉൾപ്പെടെ പേരാണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. റായ്ച്ചൂർ ജില്ലയിലെ മാസ്കി സ്വദേശി രവി (23), മാൻവി സ്വദേശി നർസന്ന (5), ബെംഗളൂരു സ്വദേശികളായ മബാമ്മ (35), പാർവതമ്മ (53) എന്നിവരാണ് മരിച്ചത്. ഇതില്‍ ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. യാത്രക്കാരിൽ രണ്ട് പേർ സംഭവസ്ഥലത്ത് വച്ച്‌ തന്നെ മരിച്ചു. പോലീസ് പരിക്കേറ്റ എട്ട് യാത്രക്കാരെ ചിത്രദുർഗ ജനറൽ ആശുപത്രിയിലേക്കും ചള്ളക്കെരെ ടൗണിലെ താലൂക്ക് ജനറൽ ആശുപത്രിയിലേക്കും മാറ്റിയതായി അറിയിച്ചു. ഡ്രൈവർ അശ്രദ്ധയോടെ അമിത വേഗതയിലാണ് ബസ് ഓടിച്ചിരുന്നതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞതായി ചിത്രദുര്‍ഗ പൊലീസ് സൂപ്രണ്ട് ധർമ്മേന്ദർ കുമാർ മീണ അറിയിച്ചു.

Read More

പാലക്കാട്: സോളാർ കേസിലെ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം പ്രതിപക്ഷം വടി കൊടുത്ത് അടി വാങ്ങിയതാണെന്ന് സിപിഎം നേതാവ് എകെ ബാലൻ. പ്രതിപക്ഷം മുഖ്യമന്ത്രിയുടെ മറുപടിയിൽ തൃപ്തരായി. അല്ലെങ്കിൽ അവർ വാക്ക് ഔട്ട് നടത്തിയേനെയെന്നും എകെ ബാലൻ പറഞ്ഞു. മുഖ്യമന്ത്രിയെ ഇനിയും പ്രകോപിപ്പിച്ചിരുന്നെങ്കിൽ ഒരുപക്ഷേ കിട്ടുന്ന വെളിപ്പെടുത്തൽ പുറത്തു വരുമായിരുന്നു. അത് പ്രതിപക്ഷത്തിന് മാസപ്പടി വിവാദത്തിൽ പറയേണ്ടതെല്ലാം മുഖ്യമന്ത്രി പറഞ്ഞുവെന്നും ബാലൻ പറഞ്ഞു.

Read More

തിരുവനന്തപുരം: വിഴിഞ്ഞത്ത്‌ ആദ്യ കപ്പൽ ഒക്ടോബർ 4ന് എത്തുമെന്ന് സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. അന്നേ ദിവസം വൈകിട്ട് നാലിന് കേന്ദ്ര തുറമുഖമന്ത്രിയുടെയും മുഖ്യമന്ത്രിയുടേയും നേതൃത്വത്തിൽ സ്വീകരണമൊരുക്കുമെന്ന് തുറമുഖ മന്ത്രി പറഞ്ഞു. തുറമുഖത്തിന് ആവശ്യമുള്ള വലിയ ക്രെയിനുകളുമായി ചൈനയിൽ നിന്നുള്ള കപ്പലാണ് ആദ്യമെത്തുന്നത്. ഷാങ്ഹായി തുറമുഖത്ത് നിന്ന് വിഴിഞ്ഞം തുറമുഖത്തേക്കാണ് ആദ്യ കപ്പലിന്റെ യാത്ര. തുറമുഖത്തിനായി ആകെ നിർമ്മിക്കേണ്ട പുലിമുട്ടിന്റെ മുക്കാൽഭാഗവും പൂർത്തിയായിട്ടുണ്ട്. ബർത്ത് നിർമാണവും അവസാന ഘട്ടത്തിലാണെന്നും മന്ത്രി പറഞ്ഞു.

Read More