- ഐക്യരാഷ്ട്രസഭയുടെ ബഹിരാകാശ ദൗത്യത്തില്‍ ചരിത്രം സൃഷ്ടിച്ച് ബഹ്റൈനി വനിത
- എസ്എഫ്ഐക്ക് പുതിയ നേതൃത്വം; ആദർശ് എം സജി അഖിലേന്ത്യ പ്രസിഡന്റ്, ശ്രീജൻ ഭട്ടാചാര്യ ജനറൽ സെക്രട്ടറി
- ബഹ്റൈൻ എ.കെ.സി. സി. വിദ്യാഭ്യാസരംഗത്തെ പ്രതിഭകളെ ആദരിച്ചു
- തൃശ്ശൂരിൽ നവജാതശിശുക്കളെ കുഴിച്ചിട്ടു: യുവതിയും യുവാവും പൊലീസ് കസ്റ്റഡിയിൽ
- എക്സിബിഷന് വേള്‍ഡ് ബഹ്റൈന്‍ ഇമാജിനേഷന് സ്റ്റേഷന് ആരംഭിച്ചു
- കോംഗോ- റുവാണ്ട സമാധാന കരാറിനെ ബഹ്റൈന്‍ സ്വാഗതം ചെയ്തു
- ബി.ഡി.എഫ്. അന്താരാഷ്ട്ര കായിക മത്സര വിജയങ്ങള്‍ ആഘോഷിച്ചു
- ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം(BMDF) സംഘടിപ്പിക്കുന്ന ബഹ്റൈൻ മലപ്പുറം ക്രിക്കറ്റ് ലീഗ്( BMCL) ജൂലൈ 5 ന്
Author: Starvision News Desk
കോട്ടയം: സി പി എം ജില്ലാ കമ്മിറ്റി അംഗവും ഡി വെെ എഫ് ഐ കേന്ദ്ര കമ്മിറ്റി അംഗവുമായ ജെയ്ക്ക് സി തോമസിനും ഗീതു തോമസിനും കുഞ്ഞ് പിറന്നു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഗീതു ആൺകുഞ്ഞിന് ജന്മം നൽകിയത്. ഗർഭിണിയായിരുന്ന ഗീതുവിനെ പുതുപ്പള്ളിയിലെ തിരഞ്ഞെടുപ്പ് സമയത്ത് സോഷ്യൽ മീഡിയയിലൂടെ അപമാനിച്ചത് ഏറെ വിവാദമായിരുന്നു. സെെബറാക്രമണത്തിൽ ഗീതു പൊലീസിൽ പരാതി നൽകിയിരുന്നു. ഇക്കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിൽ പുതുപ്പള്ളിലെ എൽ ഡി എഫ് സ്ഥാനാർത്ഥിയായിരുന്നു ജെയ്ക്ക് സി തോമസ്. 2019 ഒക്‌ടോബർ 19നായിരുന്നു ഇരുവരുടെയും വിവാഹം. ഇരുവരും സി എം എസ് കോളേജിലെ വിദ്യാർത്ഥികളായിരുന്നു. പരേതനായ ചിറയിൽ എം ടി തോമസിന്റെയും അന്നമ്മ തോമസിന്റെയും മകനാണ് ജെയ്ക്ക്. ചെങ്ങളം സ്രാമ്പിക്കൽ എസ് ജെ തോമസിന്റെയും ലീന തോമസിന്റെയും മകളാണ് ഗീതു.
കാട്ടാക്കടയിൽ പത്താം ക്ലാസുകാരനെ കാറിടിച്ച് കൊന്ന കേസിൽ അപകടം മനഃപൂർവമല്ലെന്ന് പ്രതി പ്രിയരഞ്ജൻ. ആക്‌സിലേറ്ററിൽ കാൽ അമർന്നു പോയതെന്ന് പ്രതി മാധ്യമങ്ങളോട് പറഞ്ഞു. തെറ്റുപറ്റി പോയി എന്നും ആക്സിലേറ്ററില്‍ കാല്‍ അമര്‍ന്ന് വാഹനത്തിന്‍റെ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നുവെന്നും പ്രിയരഞ്ജന്‍ പറഞ്ഞു. തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോഴാണ് പ്രിയരഞ്ജന്‍റെ പ്രതികരണം. സംഭവം നടന്ന സ്ഥലത്ത് മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തി. പ്രതിയുടെ കാറും ആദിശേഖറിന്റെ സൈക്കിളും മോട്ടോർ വാഹന വകുപ്പ് പരിശോധിച്ചു. പ്രതിയെ വൈദ്യപരിശോധനയ്ക്ക് ആശുപത്രിയിലെത്തിച്ചു.
പത്തനംതിട്ട: മകളുടെ വിവാഹത്തിനൊപ്പം ആദിവാസി യുവതിയുടേയും വിവാഹം നടത്തണമെന്ന റാന്നി പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.പ്രകാശന്റെ ആഗ്രഹം സഫലമായപ്പോൾ അത് പ്ലാപ്പള്ളി ഊരിനും വിവാഹം കൂടാനെത്തിയ അതിഥികൾക്കും സന്തോഷ നിമിഷമായി. പ്രകാശന്റെയും ജയശ്രീയുടെയും മകൾ ആതിരയുടെയും അനന്തകൃഷ്ണന്റെയും വിവാഹവേദിയിലാണ് പ്ലാപ്പള്ളി ഊരിലെ സോമിനിയും രാജിമോനും വിവാഹിതരായത്. അടൂർ പറക്കോട് അനിൽമന്ദിരത്തിൽ അനിൽകുമാറിന്റെയും ബിന്ദുവിന്റെയും മകനാണ് ആതിരയുടെ വരൻ അനന്തകൃഷ്ണൻ.ശബരിമല വനമേഖലയിലെ പ്ലാപ്പള്ളിയിൽ താമസിക്കുന്ന സോമിനിയും ളാഹ മഞ്ഞത്തോട് ഊരിലെ രാജിമോനുമാണ് ദമ്പതികൾ. ഗോത്ര ആചാരപ്രകാരമായിരുന്നു ഇവരുടെ വിവാഹ ചടങ്ങുകൾ. ദമ്പതികളെ ഊരിന് പുറത്ത് കൊണ്ടുവന്ന് ജോലി വാങ്ങി നൽകി മിടുക്കരായി മാറ്റാനുള്ള തീരുമാനമാണ് എടുത്തിരിക്കുന്നതെന്ന് റാന്നി പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. പ്രകാശ് പറഞ്ഞു. അച്ഛൻ തന്ന ഏറ്റവും വലിയ വിവാഹ സമ്മാനമാണിതെന്ന് മകൾ ആതിരയും പറഞ്ഞു. ഊരുമൂപ്പൻ രാജുവും തന്ത്രി മധുദേവാനന്ദയും ചടങ്ങുകൾക്ക് നേതൃത്വം നൽകി. മാതാപിതാക്കൾക്കും വിശിഷ്ട വ്യക്തികൾക്കും വധൂവരന്മാർ ദക്ഷിണ നൽകി. ആന്റോ ആന്റണി എം.പി., പ്രമോദ് നാരായൺ എം.എൽ.എ.,…
കോട്ടയം. തിരുവല്ലയിൽ ഭർത്താവിനൊപ്പം സഞ്ചരിച്ച യുവതിയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ട്വിസ്റ്റ്. കാണാതായെന്ന ഭർത്താവിന്റെ പരാതിയിൽ പൊലീസ് അന്വേഷണം നടത്തി ഇരുവരെയും കണ്ടെത്തി. എന്നാൽ തങ്ങളെ ആരും തട്ടിക്കൊണ്ടുപോയതല്ലെന്നും കാമുകനായ പ്രിന്റു പ്രസാദിനൊപ്പം സ്വമേധയാ പൊയതാണെന്നും യുവതി മൊഴി നൽകി. പ്രിന്റോ പ്രസാദിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തിരുവല്ല തിരുമൂലപുരത്ത് ഇന്നലെ രാത്രി 11 നായിരുന്നു സംഭവമെന്നാണ് തിരുമൂലപുരം സ്വദേശിയായ യുവതിയുടെ ഭർത്താവ് പൊലീസിൽ നൽകിയ പരാതി. ബൈക്കിൽ പോകുമ്പോൾ കാർ കുറുകെ നിർത്തിയാണ് ഭാര്യയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോയതെന്നായിരുന്നു പരാതി. ഭർത്താവിന്റെ പരാതിയിൽ ചെങ്ങന്നൂർ സ്വദേശി പ്രിന്റോ പ്രസാദി(32) ന് എതിരെ പൊലീസ് കേസെടുത്തിരുന്നു. പ്രിന്റോ പ്രസാദും യുവതിയും തമ്മിൽ ഏറെക്കാലമായി ബന്ധം പുലർത്തിയിരുന്നതായി പൊലീസ് കണ്ടെത്തി. ഇരുവരും ഒരു സ്വകാര്യ സ്ഥാപനത്തിൽ ഒരുമിച്ച് ജോലി ചെയ്തിരുന്നവരാണ്. കഴിഞ്ഞ ഫെബ്രുവരിയിൽ യുവതി പ്രിന്റോയോടൊപ്പം പോയിരുന്നു. കുറേ ദിവസങ്ങൾക്ക് ശേഷമാണ് മടങ്ങിയെത്തിയത്. ആറുമാസത്തിനിടെ രണ്ടുതവണ യുവതി പ്രിന്റുവിനൊപ്പം പോയിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. തട്ടിക്കൊണ്ടുപോകൽ…
വയനാട്: മാനന്തവാടിയിൽ വിൽപ്പനക്കായി കൊണ്ടുവന്ന മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി മൂന്ന് യുവാക്കൾ പിടിയിൽ. വെള്ളമുണ്ട സ്വദേശികളായ മുഹമ്മദ് ഇജാസ്(26), കെ. സാബിത്ത്(24), ടി.ജി. അമൽജിത്ത്(28) എന്നിവരെയാണ് തൊണ്ടർനാട് പോലീസ് അറസ്റ്റ് ചെയ്തത്. എസ്.ഐ എൻ. അജീഷ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് യുവാക്കളെ പിടികൂടിയത്.സംസ്ഥാനത്ത് നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) നിയമത്തിന് കീഴിൽ രജിസ്റ്റർ ചെയ്യുന്ന കേസുകളിൽ വൻ വർധനവാണ് രേഖപ്പെടുത്തിയിരുക്കുന്നത്. 2022ൽ 26,000-ത്തിലധികം കേസുകൾ രജിസ്റ്റർ ചെയ്തത്. 2016 ൽ 5,924 കേസുകൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. 450 ശതമാനം വർധവാണ് ഉണ്ടായത്. 2023ലെ കണക്ക് പരിശോധിച്ചതിൽ ഇതിലും ഭീകരമായിരിക്കുമെന്ന് എക്‌സൈസ് അധികൃതർ തന്നെ സമ്മതിക്കുന്നു. കഴിഞ്ഞ ഏഴ് വർഷമായി എം. ഡി. എം. എ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കുലും കുറച്ച് കാലം കൊണ്ടാണ് ഉപയോഗം വ്യാപകമായത്.
ഇന്ത്യന്‍ സിനിമയില്‍ ഇത് വിജയകരമായ സീക്വലുകളുടെ കാലമാണ്. ബാഹുബലിയും കെജിഎഫുമൊക്കെ ബോക്സ് ഓഫീസില്‍ ചരിത്ര വിജയം നേടിയതിനെത്തുടര്‍ന്ന് ബിഗ് ബജറ്റ് സൂപ്പര്‍താര ചിത്രങ്ങളില്‍ പലതും രണ്ട് ഭാഗങ്ങളായാണ് സംവിധായകര്‍ ആലോചിക്കുന്നത് തന്നെ. ഭാഷാതീതമായി ഇന്ത്യന്‍ സിനിമാപ്രേമികള്‍ കാത്തിരിക്കുന്ന ഒരു പാന്‍ ഇന്ത്യന്‍ തെലുങ്ക് ചിത്രത്തിന്‍റെ സീക്വല്‍ ഉണ്ട്. പുഷ്പ 2 ആണ് അത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. അടുത്ത വര്‍ഷം സ്വാതന്ത്ര്യദിനത്തില്‍, അതായത് 2024 ഓഗസ്റ്റ് 15 ന് ബഹുഭാഷകളില്‍ ലോകമെമ്പാടുമുള്ള പ്രദര്‍ശനശാലകളില്‍ ചിത്രം റിലീസ് ചെയ്യപ്പെടും. കൌതുകമുണര്‍ത്തുന്ന ഒരു പുതിയ പോസ്റ്ററിനൊപ്പമാണ് റിലീസ് തീയതി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. അല്ലു അര്‍ജുന്‍ അവതരിപ്പിക്കുന്ന ടൈറ്റില്‍ കഥാപാത്രത്തെ ദൃശ്യവത്കരിച്ചിരിക്കുന്ന പോസ്റ്ററില്‍ അദ്ദേഹത്തിന്‍റെ മുഖം ഔട്ട് ഓഫ് ഫോക്കസില്‍ ആണ്. ഫോക്കസില്‍ ഉള്ളത് കഥാപാത്രത്തിന്‍റെ ഇടത്തേ കൈത്തണ്ടയാണ്. ഒരു വിരലില്‍ സ്ത്രീകളെപ്പോലെ നഖം വളര്‍ത്തി ക്യൂട്ടെക്സ് ഇട്ട്, മൂന്ന് വിരലുകളില്‍ വലിയ മോതിരങ്ങളും കൈത്തണ്ടയില്‍ സ്വര്‍ണ്ണ ചെയിനുകളുമൊക്കെ ധരിച്ചാണ് അല്ലുവിന്‍റെ…
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയും സൗദി അറേബ്യ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അൽ സൗദും തമ്മിൽ കൂടിക്കാഴ്ച നടത്തി. വിവിധ മേഖലകളിൽ തന്ത്രപ്രധാന സഹകരണം മെച്ചപ്പെടുത്താൻ ചർച്ചയിൽ ധാരണയായി.2019ൽ മോദി സൗദി സന്ദർശിച്ച വേളയിൽ രൂപം നൽകിയ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൗൺസിലിന്റെ ആദ്യ യോഗമായിരുന്നു ഇന്നലെ രാവിലെ 11ന് ഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ നടന്നത്. കൗൺസിലിന്റെ ഭാഗമായ രാഷ്ട്രീയ, സുരക്ഷ, സാമൂഹിക, സാംസ്കാരിക സഹകരണ സമിതിയും സാമ്പത്തിക, നിക്ഷേപ സഹകരണ സമിതിയും യോഗം ചേർന്നു. സൗദി അറേബ്യയുടെ ഏറ്റവും വലിയ രണ്ടാമത്തെ വ്യാപാര പങ്കാളിയാണ് ഇന്ത്യ. ഗണ്യമായ അളവിൽ എണ്ണ ഇറക്കുമതി ചെയ്യുന്നതിനാൽ ഊർജ മേഖലയിൽ ശക്തമായ പങ്കാളിത്തമുണ്ട്.വ്യാപാരം, ഗ്രിഡ് കണക്റ്റിവിറ്റി, പുനരുപയോഗ ഊർജം, ഭക്ഷ്യസുരക്ഷ, അർദ്ധചാലകങ്ങളുടെ നിർമ്മാണം തുടങ്ങിയ മേഖലകളിൽ ഉഭയകക്ഷി സഹകരണത്തിനുള്ള സാധ്യതകൾ ചർച്ചയായെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്‌ചി അറിയിച്ചു.ഇന്ത്യയ്ക്ക് ഏറ്റവും അടുപ്പമുള്ള മുഖ്യ നയതന്ത്ര പങ്കാളികളിൽ ഒന്നാണ് സൗദി അറേബ്യയെന്ന് കൂടിക്കാഴ്‌ചയ്ക്കുശേഷം പ്രധാനമന്ത്രി മോദി പറഞ്ഞു.…
തിരുവനന്തപുരം: അടിയന്തിര പ്രമേയത്തിന് അവതരാണാനുമതി നിഷേധിച്ചതിന് പിന്നാലെ പൊലീസിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പ്രസംഗം സഭയിൽ ബഹളത്തിൽ കലാശിച്ചു. പുതുപ്പള്ളിയിലെ സതിയമ്മയുടെ ജോലിയുമായി ബന്ധപ്പെട്ട പരാമർശത്തിന് മറുപടി നൽകാൻ മന്ത്രി എഴുന്നേറ്റതാണ് പ്രശ്നത്തിലേക്ക് നയിച്ചത്. കോൺഗ്രസ് അംഗങ്ങൾ വാക്കൗട്ട് പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടി സംസാരിക്കാൻ എഴുന്നേറ്റപ്പോഴാണ് മന്ത്രി ചിഞ്ചുറാണി സതിയമ്മ വിഷയത്തിൽ മറുപടി പറയാൻ ശ്രമിച്ചത്. ഇതോടെ പ്രതിപക്ഷ നിരയിൽ നിന്ന് മന്ത്രിക്കെതിരെ പ്രതിഷേധം ഉയർന്നു. എന്നാൽ ഭരണപക്ഷ അംഗങ്ങളും വിട്ടുകൊടുത്തില്ല. വാക്കൗട്ട് പ്രഖ്യാപിച്ച കോൺഗ്രസ് അംഗങ്ങൾ സഭ വിട്ട് പോകാതെ നടുത്തളത്തിലേക്ക് ഇറങ്ങി. പുതിയ കീഴ്‌വഴക്കം ഉണ്ടാക്കരുതെന്നും ഇറങ്ങിപ്പോകുന്നുവെന്ന് പറഞ്ഞവർ ഇറങ്ങിപ്പോകണമെന്നും പറഞ്ഞ സ്പീക്കർ, അംഗങ്ങളുടെ പെരുമാറ്റത്തിൽ ക്ഷുഭിതനായി. ഹൃദയം നുറുങ്ങുന്ന സംഭവങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് അടിയന്തിര പ്രമേയവുമായി ബന്ധപ്പെട്ട ചർച്ചയ്ക്ക് ശേഷം പ്രതിപക്ഷ നേതാവ് പറഞ്ഞു. കുഞ്ഞുങ്ങൾക്ക് എതിരായി 5315 കുറ്റകൃത്യങ്ങൾ കേരളത്തിലുണ്ടായി. ഇൻവെസ്റ്റിഗേഷനും ലോ ആന്റ് ഓർഡറും എസ്കോർടും എല്ലാം…
ന്യൂഡല്‍ഹി: രാജ്യത്ത് പുതിയ ഡീസല്‍ കാറുകള്‍ വാങ്ങുമ്പോള്‍ 10 ശതമാനം അധിക ജിഎസ്ടി ഈടാക്കണമെന്ന് ശുപാര്‍ശ ചെയ്ത് കേന്ദ്ര ഉപരിതല ഗാതഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി.ഡീസല്‍ വാഹനങ്ങള്‍ മൂലമുണ്ടാകുന്ന മലിനീകരണം വര്‍ധിച്ചതില്‍ ആശങ്ക പ്രകടിപ്പിച്ച ഗഡ്കരി നിരത്തിലിറങ്ങുന്ന ഡീസല്‍ കാറുകളുടെ എണ്ണത്തില്‍ കുറവു വരുത്തേണ്ടതുണ്ടെന്നും വ്യക്തമാക്കി. അതേ സമയം നികുതി വര്‍ധന സംബന്ധിച്ച് നിലവില്‍ സര്‍ക്കാരിന്റെ സജീവ പരിഗണനയിലില്ലെന്നും ഗഡ്കരി പിന്നീട് വ്യക്തമാക്കി. 2014 മുതല്‍ ഡീസല്‍ കാറുകളുടെ ഉത്പാദനത്തില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. മൊത്തം ഉപ്ദാനത്തിന്റെ 52 ശതമാനമായിരുന്നു 2014 ഡീസല്‍ കാറുകളെങ്കില്‍ ഇപ്പോഴത് 18 ശതമാനത്തിലെത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ഇപ്പോള്‍ ഓട്ടോമൊബൈല്‍ വ്യവസായം വളരുന്ന സാഹചര്യത്തില്‍ ഡീസല്‍ വാഹനങ്ങള്‍ കൂടാന്‍ പാടില്ല. അതിനുള്ള നടപടികള്‍ എല്ലാ തലത്തിലും എടുക്കേണ്ടതുണ്ട്. വളരെയധികം മലിനീകരണം സൃഷ്ടിക്കുന്നതിനാല്‍ അതിന് 10% അധിക നികുതി ചുമത്തണമെന്ന് ഞാന്‍ ധനമന്ത്രിയോട് ശുപാര്‍ശ ചെയ്യുന്നു’ ഗഡ്കരി പറഞ്ഞു. ഡീസല്‍ വാഹനങ്ങളുടെ ഉപയോഗം നിരുത്സാഹപ്പെടുത്തുന്നതിന് ഇത്തരം നടപടികള്‍ക്കേ സാധിക്കൂവെന്നും…
റിയാദ്: GMF ഗൾഫ് മലയാളി ഫെഡറേഷൻ2023/24 പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു 9/9/2023 ശനിയാഴ്ച വൈകുന്നേരം എട്ടുമണിക്ക് ബത്തഹാ ലുഹാ ഹൈപ്പർമാർക്കറ്റ് ഓഡിറ്റോറിയത്തിൽ ഗ്ലോബൽ ചെയർമാൻ റാഫി പാങ്ങോട് അധ്യക്ഷൻ വഹിച്ച തെരഞ്ഞെടുപ്പ് യോഗത്തിൽ. പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു.. ഷാജി മഠത്തിൽ പ്രസിഡണ്ടായി. അഷ്റഫ് ചേരാമ്പ്ര. ഡാനി ഞാറക്കൽ വൈസ് പ്രസിഡണ്ടായി. സംഘടനയുടെ കോഡിനേറ്റർ ആയി. PS കോയ. ജനറൽ സെക്രട്ടറി ഷെഫീന. ജോയിൻ സെക്രട്ടറി ഷാഹിദ ഷാനവാസ്. സുബൈർ കുമ്മിൾ. ട്രഷററായി ഷാജഹാൻ കാഞ്ഞിരപ്പള്ളി. ടോം ചാമക്കാല. ഇവന്റെ കോഡിനേറ്റർ ആയി കുഞ്ഞുമുഹമ്മദ്. സുധീർ പാലക്കാട്. റഷീദ് മൂവാറ്റുപുഴ. തുടങ്ങിയവരെ തിരഞ്ഞെടുത്തു. ജീവകാരുണ്യ കൺവീനർമാരായി മാത്യു സുമേസീ. ഉസൈൻ വട്ടിയൂർക്കാവ്.എൻജിനീയർ നൂറുദ്ദീൻ. ഉണ്ണികൃഷ്ണൻ. നസീർ ഖാൻ.. ചെയർമാൻ റാഫി പാങ്ങോട് തുടങ്ങിയ നേതൃത്വത്തിൽ കാരുണ്യ പ്രവർത്തനം നടത്തും. മീഡിയ കോഡിനേറ്റനായി സുലൈമാൻ വിഴിഞ്ഞം. എമർജൻസി ഘട്ടങ്ങളിൽ മറ്റുള്ളവരെ സഹായിക്കുന്നതിന് വേണ്ടി. മെഡിക്കൽ സഹായം എത്തിക്കുന്നതിനും ഹോസ്പിറ്റലുകളിൽ എത്തിക്കുന്നതിനും 10 ടീം അംഗങ്ങളെ…