കോട്ടയം: സി പി എം ജില്ലാ കമ്മിറ്റി അംഗവും ഡി വെെ എഫ് ഐ കേന്ദ്ര കമ്മിറ്റി അംഗവുമായ ജെയ്ക്ക് സി തോമസിനും ഗീതു തോമസിനും കുഞ്ഞ് പിറന്നു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഗീതു ആൺകുഞ്ഞിന് ജന്മം നൽകിയത്. ഗർഭിണിയായിരുന്ന ഗീതുവിനെ പുതുപ്പള്ളിയിലെ തിരഞ്ഞെടുപ്പ് സമയത്ത് സോഷ്യൽ മീഡിയയിലൂടെ അപമാനിച്ചത് ഏറെ വിവാദമായിരുന്നു. സെെബറാക്രമണത്തിൽ ഗീതു പൊലീസിൽ പരാതി നൽകിയിരുന്നു. ഇക്കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിൽ പുതുപ്പള്ളിലെ എൽ ഡി എഫ് സ്ഥാനാർത്ഥിയായിരുന്നു ജെയ്ക്ക് സി തോമസ്.
2019 ഒക്ടോബർ 19നായിരുന്നു ഇരുവരുടെയും വിവാഹം. ഇരുവരും സി എം എസ് കോളേജിലെ വിദ്യാർത്ഥികളായിരുന്നു. പരേതനായ ചിറയിൽ എം ടി തോമസിന്റെയും അന്നമ്മ തോമസിന്റെയും മകനാണ് ജെയ്ക്ക്. ചെങ്ങളം സ്രാമ്പിക്കൽ എസ് ജെ തോമസിന്റെയും ലീന തോമസിന്റെയും മകളാണ് ഗീതു.