- ബിഡികെ ബഹ്റൈൻ ചാപ്റ്റർ പുനഃസംഘടിപ്പിച്ചു
- ആഗോള സാഹസികന് ശിങ്കാര വടിവേലിനെ ഭാരതി അസോസിയേഷന് ആദരിച്ചു
- കൊടിയത്തൂരില്‍ യുവാവിന് സൂര്യാതപമേറ്റു; കൈകളിലും കാലിലും പൊള്ളല്‍
- നിതിന്‍ രാജിന്റെ മരണം: എം.കെ. റാമിന് മുന്‍കൂര്‍ ജാമ്യമില്ല
- പാറമേക്കാവിന്റെ വെടിക്കെട്ട് ശാലയിൽ നിരോധിത സ്ഫോടക വസ്തുക്കളില്ല; രാസപരിശോധനാ ഫലം പുറത്ത്
- ജെയിംസ് മാത്യുവിന് എ.കെ.സി.സി. യാത്രയയപ്പ് നല്കി
- ‘പോടാ പുല്ലേ പോലീസേ’ മുദ്രാവാക്യം: ശ്രീലേഖയ്ക്കെതിരെ കേസ്
- ദര്‍ശന നിയന്ത്രണം: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മെയ് 1, 2 തീയതികളില്‍ ശുദ്ധി ചടങ്ങുകള്‍
Author: news editor
സ്തനാര്‍ബുദം, മാനസികാരോഗ്യം: വിനോദം സമന്വയിപ്പിച്ച ബോധവല്കരണ പരിപാടിയുമായി ജി.ഒ.പി.ഐ.ഒ.
മനാമ: സ്തനാര്‍ബുദത്തെക്കുറിച്ചും മാനസികാരോഗ്യത്തെക്കുറിച്ചും ബഹ്റൈന്‍ ജി.ഒ.പി.ഐ.ഒ. (ഗ്ലോബല്‍ ഓര്ഗനൈസേഷന് ഓഫ് പീപ്പിള്‍ ഓഫ്ഇന്ത്യന്‍ ഒറിജിന്‍) വിനോദം സമന്വയിപ്പിച്ചുകൊണ്ട് ബോധവല്കരണ പരിപാടി നടത്തി.അമേരിക്കന്‍ മിഷന് ഹോസ്പിറ്റലുമായി സഹകരിച്ച് ഔറ ആര്‍ട്സ് സെന്ററില്‍ നടത്തിയ പരിപാടി വന്‍ ജനക്കൂട്ടത്തെ ആകര്‍ഷിച്ചു. സ്തനാര്‍ബുദം, മാനസികാരോഗ്യം എന്നിവയെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനൊപ്പം ജീവിതം ആഘോഷിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുക എന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം. ചടങ്ങില്‍ കാന്‍സര്‍ വിരുദ്ധ പോരാളി ഭാരതി രാകേഷ് വിശിഷ്ടാതിഥിയായിരുന്നു.മുതിര്‍ന്ന ഗൈനക്കോളജിസ്റ്റ് ഡോ. ഭാനു വാസുദേവന്‍ സ്തനാര്‍ബുദ അവബോധത്തെക്കുറിച്ചുള്ള സെഷനുകള്‍ക്ക് നേതൃത്വം നല്കി. ജി.ഒ.പി.ഐ.ഒ. ബഹ്റൈന്‍ ഹെല്‍ത്ത് കൗണ്‍സില്‍ മേധാവി ഡോ. അനീന മറിയം വര്‍ഗീസ് ഹോമിയോപ്പതിയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. മാനസികാരോഗ്യ അവബോധ സെഷന് മാനസികാരോഗ്യ കൗണ്‍സിലര്‍ സ്വാതി സ്നാപ്പ് നേതൃത്വം നല്കി. ഔറ ആര്‍ട്സിലെ കൃഷ്ണപ്രിയ നടത്തിയ സുംബ സെഷന് അന്തരീക്ഷത്തിന് ഊര്‍ജം പകര്‍ന്നു. വൈകുന്നേരത്തെ അവബോധ പരിപാടിക്ക് ടോസ്റ്റ്മാസ്റ്റര്‍ ശ്രീമതി ഫരീദ് നേതൃത്വം നല്കി.വിവിധ ജി.ഒ.പി.ഐ.ഒ. കൗണ്‍സിലുകളെ ഏകോപിപ്പിച്ച് ചെറുകിട ബിസിനസുകാര്‍ക്ക് വേദിയൊരുക്കിയ മിനി…
മനാമ: സമുദ്ര സുരക്ഷ ശക്തിപ്പെടുത്താനും നിയമങ്ങള്‍ തടയാനുമുള്ള ദേശീയ ശ്രമങ്ങളുടെ ഭാഗമായി ബഹ്റൈന്‍ കോസ്റ്റ് ഗാര്‍ഡ് സമുദ്ര മേഖലകളില്‍ പരിശോധന നടത്തി.തുറമുഖ വകുപ്പ്, സമുദ്രകാര്യ വകുപ്പ്, ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍.എം.ആര്.എ), വ്യവസായ- വാണിജ്യ മന്ത്രാലയം എന്നിവയുമായി സഹകരിച്ചായിരുന്നു പരിശോധന. പരിശോധനയില്‍ നിരവധി നിയമലംഘനങ്ങള്‍ കണ്ടെത്തിയതായും ഉത്തരവാദികള്‍ക്കെതിരെ നടപടി സ്വീകരിച്ചതായും അധികൃതര്‍ അറിയിച്ചു.പരിശോധനാവേളയില്‍ സമുദ്ര സുരക്ഷാ നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നതിനെക്കുറിച്ച് ഉദ്യോഗസ്ഥര്‍ മത്സ്യത്തൊഴിലാളികളെ ബോധവല്കരിച്ചു.
മനാമ: ബഹ്റൈന്‍ സന്ദര്‍ശനത്തിനെത്തിയ കേരള മുഖ്യമന്ത്രി പിണറായി വിജയന് ബഹ്റൈന്‍ ഉപപ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫയുമായി കൂടിക്കാഴ്ച നടത്തി.കേരളവും ബഹ്റൈനും തമ്മില്‍ സഹകരണം, വ്യാപാരം, നിക്ഷേപം, സാംസ്കാരിക കൈമാറ്റം എന്നിവ വര്‍ധിപ്പിക്കുന്നതിനെക്കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തു. ബഹ്റൈന്റെ വളര്‍ച്ചയ്ക്ക് ഇന്ത്യന്‍ സമൂഹം, പ്രത്യേകിച്ച് കേരളീയര്‍ നല്കുന്ന സംഭാവനകളെ ഉപപ്രധാനമന്ത്രി പ്രശംസിച്ചു. ബഹ്റൈനില്‍ ലഭിച്ച സ്വീകരണത്തിന് പിണറായി വിജയന് നന്ദി പറഞ്ഞു.ബഹ്റൈന്‍- വാണിജ്യ വ്യവസായ മന്ത്രി അബ്ദുല്ല ബിന്‍ ആദില്‍ ഫഖ്രു, ബഹ്റൈനിലെ ഇന്ത്യന്‍ അംബാസഡര്‍ വിനോദ് കെ. ജേക്കബ്, ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ. യൂസഫലി എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
മനാമ: 2025 ഒക്ടോബര്‍ 22 മുതല്‍ 31 വരെ ബഹ്റൈനില്‍ നടക്കുന്ന മൂന്നാമത് ഏഷ്യന്‍ യൂത്ത് ഗെയിംസിന് സമഗ്രമായ മാധ്യമ കവറേജ് സംവിധാനമുണ്ടാക്കുമെന്ന് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം അറിയിച്ചു.മത്സരങ്ങള്‍ ബഹ്റൈന്‍ സ്പോര്‍ട്സ് 1, 2, ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ ചാനലുകള്‍ എന്നിവയില്‍ തത്സമയം സംപ്രേഷണം ചെയ്യും. സ്പോര്‍ട്സ് ജേണലിസ്റ്റുകളായ മറിയം ബുക്കമാല്, ഫവാസ് അല്‍ അബ്ദുല്ല, ഇസ ഷറൈദ, മുഹമ്മദ് അബ്ദുല്‍ഗഫാര്‍ എന്നിവര്‍ അവതരിപ്പിക്കുന്ന ഒരു ദൈനംദിന പരിപാടി രാത്രി 9:30ന് സംപ്രേഷണം ചെയ്യും.ബഹ്റൈനി സ്പോര്‍ട്സ് താരങ്ങളുടെയും വിശകലന വിദഗ്ധരുടെയും പങ്കെടുക്കുന്നവരുടെയും സംഘാടകരുടെയും സന്നദ്ധപ്രവര്‍ത്തകരുടെയും വീക്ഷണകോണില്‍നിന്ന് ഫലങ്ങള്‍ അവലോകനം ചെയ്യും. അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് രൂപകല്‍പ്പന ചെയ്ത പുതുതായി ആരംഭിച്ച സ്പോര്‍ട്സ് സ്റ്റുഡിയോയുടെ പിന്തുണയോടെ തത്സമയ അപ്ഡേറ്റുകള് നല്കന് തത്സമയ ഫീല്‍ഡ് റിപ്പോര്ട്ടുകളുണ്ടാകുമെന്നും മന്ത്രാലയം വ്യക്തമാക്കി.
മനാമ: ബ്രിട്ടനില്‍നിന്ന് ബഹ്റൈനിലേക്ക് മയക്കുമരുന്ന് പാര്‍സലില്‍ ഒളിപ്പിച്ചു കടത്തിയ കേസില്‍ രണ്ടു ബഹ്റൈനികളുടെ വിചാരണ ഹൈ ക്രിമിനല്‍ കോടതിയില്‍ ആരംഭിച്ചു.റാംലി സ്വദേശിയായ 22കാരന്, ഹിദ്ദിലെ ഒരു ജ്വല്ലറി ജീവനക്കാരിയായ 25കാരി എന്നിവരുടെ വിചാരണയാണ് ആരംഭിച്ചത്. വിവിധയിനം മയക്കുമരുന്നുകളാണ് ഇവര്‍ കടത്തിയത്.ബ്രിട്ടനില്‍നിന്ന് വന്ന ഒരു പാര്‍സലില്‍ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥന് വിവരമറിയിച്ചതിനെ തുടര്‍ന്ന് ആന്റി നാര്‍കോട്ടിക്സ് ഡയറക്ടറേറ്റ് അധികൃതര്‍ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ഇത് കൊണ്ടുവന്ന ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ബഹ്റൈനിലെ പ്രവാസി തൊഴിലാളികള്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് രജിസ്ട്രേഷന് പരിശോധിക്കണമെന്ന് നിര്‍ദേശം
മനാമ: ബഹ്റൈനിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്ന എല്ലാ പ്രവാസി തൊഴിലാളികളും തങ്ങളെ സോഷ്യല്‍ ഇന്‍ഷുറന്‍സ് ഓര്‍ഗനൈസേഷനില്‍ (എസ്.ഐ.ഒ) രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്ന് നിര്‍ദേശം.പ്രവാസി തൊഴിലാളികളെക്കുറിച്ച് നടന്ന ഒരു ഓണ്‍ലൈന്‍ ശില്‍പ്പശാലയിലാണ് ഈ നിര്‍ദേശമുയര്‍ന്നത്. ഗ്രാറ്റുവിറ്റി ലഭിക്കണമെങ്കില്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് രജിസ്ട്രേഷന് ഉണ്ടെന്ന് ഉറപ്പാക്കണം.തങ്ങളുടെ സേവനങ്ങള്‍ സംബന്ധിച്ച് പ്രവാസി തൊഴിലാളികളെ ബോധവല്‍ക്കരിക്കാന്‍ എസ്.ഐ.ഒ. പുതുതായി ആരംഭിച്ച പദ്ധതിയുടെ ഭാഗമായാണ് ശില്‍പ്പശാല സംഘടിപ്പിച്ചത്.
മനാമ: ബഹ്റൈനിലെ മുന്‍നിര ടെലികമ്മ്യൂണിക്കേഷന്‍ കമ്പനിയായ സൈന്‍ ബഹ്റൈന്‍, സുപ്രീം കൗണ്‍സില്‍ ഫോര്‍ എന്വയോണ്മെന്റുമായും വിദ്യാഭ്യാസ മന്ത്രാലയവുമായും സഹകരിച്ച് ദേശീയ ഇ- വേസ്റ്റ് മത്സരത്തിന്റെ അഞ്ചാം പതിപ്പ് ആരംഭിച്ചു.ഇലക്ട്രോണിക് മാലിന്യങ്ങള്‍ ശേഖരിക്കുന്നതിലും സുരക്ഷിതമായും ഉത്തരവാദിത്വത്തോടെയും സംസ്കരിക്കുന്നതിലും പങ്കാളികളാകാന്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുക, അതോടൊപ്പം ഫലപ്രദമായ പുനരുപയോഗ മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതില്‍ നൂതനാശയങ്ങള്‍ വളര്‍ത്തുക എന്നിവയാണ് ഈ മത്സരം ലക്ഷ്യമിടുന്നത്.ബഹ്റൈനിലെ സ്കൂള്‍ വിദ്യാര്‍ത്ഥികളില്‍ പരിസ്ഥിതി അവബോധം വളര്‍ത്തുന്ന വേദി എന്ന നിലയില്‍ ഈ മത്സരത്തിന് ഏറെ പ്രാധാന്യമുണ്ടെന്ന് സുപ്രീം കൗണ്‍സില്‍ ഫോര്‍ എന്വിയോണ്മെന്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ആമിന ഹമദ് അല്റുഹൈമി പറഞ്ഞു.
മനാമ: ബഹ്റൈനിലെ റാസ് സുവൈദില്‍ നിയന്ത്രണം വിട്ട വാഹനമിടിച്ച് ഒരാള്‍ മരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.ഒരാള്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. നാഷണല്‍ ആംബുലന്‍സ് സ്ഥലത്തെത്തി പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചു.
ബഹ്റൈനില്‍ പാഠ്യപദ്ധതി ലംഘിക്കുന്ന സ്വകാര്യ സ്കൂളുകള്‍ക്ക് ലക്ഷം ദിനാര്‍ പിഴയും അടച്ചുപൂട്ടലും വരുന്നു
മനാമ: ബഹ്റൈനില്‍ ഇനി പാഠ്യപദ്ധതി ലംഘിക്കുന്ന സ്വകാര്യ സ്കൂളുകള്‍ക്ക് ഒരു ലക്ഷം ദിനാര്‍ പിഴ ചുമത്താനും സ്ഥാപനം അടച്ചുപൂട്ടാനും വ്യവസ്ഥ ചെയ്യുന്ന നിയമം വരുന്നു.ഇതു സംബന്ധിച്ച ബില്‍ പാര്‍ലമെന്റിന്റെ പരിഗണയ്ക്കായി അയച്ചു. നഴ്സറികള്‍, കിന്റര്‍ഗാര്‍ട്ടനുകള്‍, സ്കൂളുകള്‍, മറ്റു പഠനകേന്ദ്രങ്ങള്‍, വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കമ്യൂണിറ്റി സ്കൂളുകള്‍ എന്നിവയെല്ലാം ഈ നിയമത്തിന്റെ പരിധിയില്‍ വരും.നിയമം പ്രാബല്യത്തില്‍ വന്നാല്‍ കോടതിയില്‍ പോകാതെ തന്നെ നടപടി സ്വീകരിക്കാനും പിഴ ഘട്ടംഘട്ടമായി ഈടാക്കാനും വിദ്യാഭ്യാസ മന്ത്രാലയത്തിന് സാധിക്കും.
ക്രൗണ്‍ പ്രിന്‍സ് കപ്പ് ഗ്രൂപ്പ് 3 അന്താരാഷ്ട്ര പദവിയിലേക്ക്; ആര്.ഇ.എച്ച്.സിയുടെ ചരിത്രത്തില്‍ പുതിയ നാഴികക്കല്ല്
മനാമ: ഇറക്കുമതി ചെയ്ത കുതിരകള്‍ക്കായുള്ള ക്രൗണ്‍ പ്രിന്‍സ് കപ്പ് ഗ്രൂപ്പ് 3 അന്താരാഷ്ട്ര പദവിയിലേക്ക് ഉയര്‍ത്തുന്നതായി ഏഷ്യന്‍ റേസിംഗ് ഫെഡറേഷന് പ്രഖ്യാപിച്ചു. ഇത് ബഹ്റൈനിലെ റാഷിദ് ഇക്വസ്ട്രിയന്‍ ആന്റ് ഹോഴ്സ്റേസിംഗ് ക്ലബിന്റെ (ആര്.ഇ.എച്ച്.സി) മുന്നേറ്റ ചരിത്രത്തില്‍ ഒരു പുതിയ നാഴികക്കല്ലായി.ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ ട്രോഫി റേസുകളിലൊന്നായ അല്‍ അദിയാത്ത് കപ്പിനെ അന്താരാഷ്ട്രതലത്തില്‍ തരംതിരിച്ച ‘ലിസ്റ്റഡ് റേസുകളുടെ’ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് ഏഷ്യന്‍ റേസിംഗ് ഫെഡറേഷനും ഏഷ്യന്‍ പാറ്റേണ്‍ കമ്മിറ്റിയും അംഗീകാരം നല്കി.ബഹ്റൈന്‍ കുതിരപ്പന്തയത്തെ ഉയര്‍ന്ന അന്താരാഷ്ട്ര തലങ്ങളിലേക്ക് ഉയര്‍ത്തുന്നതില്‍ ആര്.ഇ.എച്ച്.സി. ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ യൂസഫ് ഉസാമ ബുഹേജി അഭിമാനം പ്രകടിപ്പിച്ചു. ക്രൗണ്‍ പ്രിന്‍സ് കപ്പിനെ ഗ്രൂപ്പ് 3 പദവിയിലേക്ക് ഉയര്‍ത്തിയത് വര്‍ഷങ്ങളായുള്ള ഈ മത്സരത്തിന്റെ വിശിഷ്ടമായ പ്രശസ്തിയും സംഘടനാ വിജയവും എടുത്തുകാണിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
