- ബിഡികെ ബഹ്റൈൻ ചാപ്റ്റർ പുനഃസംഘടിപ്പിച്ചു
- ആഗോള സാഹസികന് ശിങ്കാര വടിവേലിനെ ഭാരതി അസോസിയേഷന് ആദരിച്ചു
- കൊടിയത്തൂരില്‍ യുവാവിന് സൂര്യാതപമേറ്റു; കൈകളിലും കാലിലും പൊള്ളല്‍
- നിതിന്‍ രാജിന്റെ മരണം: എം.കെ. റാമിന് മുന്‍കൂര്‍ ജാമ്യമില്ല
- പാറമേക്കാവിന്റെ വെടിക്കെട്ട് ശാലയിൽ നിരോധിത സ്ഫോടക വസ്തുക്കളില്ല; രാസപരിശോധനാ ഫലം പുറത്ത്
- ജെയിംസ് മാത്യുവിന് എ.കെ.സി.സി. യാത്രയയപ്പ് നല്കി
- ‘പോടാ പുല്ലേ പോലീസേ’ മുദ്രാവാക്യം: ശ്രീലേഖയ്ക്കെതിരെ കേസ്
- ദര്‍ശന നിയന്ത്രണം: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മെയ് 1, 2 തീയതികളില്‍ ശുദ്ധി ചടങ്ങുകള്‍
Author: news editor
മനാമ: ബഹ്റൈന്‍ നാഷണല്‍ ഗാര്‍ഡിന്റെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്റ് കമ്മ്യൂണിക്കേഷന്‍സ് വിഭാഗം ഒക്ടോബര്‍ 14, 15 തിയതികളില്‍ സൈബര്‍ സുരക്ഷാ പരിശീലനം സംഘടിപ്പിച്ചു.നാഷണല്‍ ഗാര്‍ഡ് കമാന്‍ഡര്‍ ജനറല്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ നിര്‍ദേശപ്രകാരമായിരുന്നു പരിശീലനം. രാജ്യത്തിന്റെ സൈബര്‍ സുരക്ഷാ പ്രതിരോധശേഷി ശക്തിപ്പെടുത്താനും സൈബര്‍ ഭീഷണികളുടെ വര്‍ധിച്ചുവരുന്ന അപകടസാധ്യതകളില്‍നിന്ന് പ്രധാന മേഖലകളെ സംരക്ഷിക്കാനുമുള്ള പരിശീലനമാണ് നല്‍കിയത്.സിമുലേറ്റഡ് സൈബര്‍ സംഭവങ്ങളോട് പ്രതികരിക്കുന്നതിലെ സന്നദ്ധതയും ഏകോപനവും പരീക്ഷിക്കുക, ഭീഷണികള്‍ കണ്ടെത്താനും നിയന്ത്രിക്കാനുമുള്ള പങ്കാളികളുടെ കഴിവ് വിലയിരുത്തുക, ടീമുകള്‍ക്കിടയില്‍ സഹകരണവും അറിവ് പങ്കിടലും വര്‍ധിപ്പിക്കുക എന്നിവയാണ് പരിശീലനത്തിന്റെ ലക്ഷ്യമെന്ന് നാഷണല്‍ ഗാര്‍ഡ് സ്റ്റാഫ് ഡയറക്ടര്‍ ജനറല്‍ ഷെയ്ഖ് അബ്ദുല്‍ അസീസ് ബിന്‍ സൗദ് പറഞ്ഞു.
മനാമ: ബഹ്റൈനില്‍ മെക്കാനിക്ക് ചമഞ്ഞ് അറ്റകുറ്റപ്പണിക്കായി വാങ്ങിയ കാറിന്റെ ഉടമസ്ഥത തന്റെ പേരിലേക്ക് മാറ്റിയ കേസില്‍ യുവാവിന്റെ വിചാരണ ഹൈ ക്രിമിനല്‍ കോടതിയില്‍ ആരംഭിച്ചു.ബുദയ്യ സ്വദേശിയായ 32കാരനാണ് പ്രതി. ഇയാള്‍ റോഡിലൂടെ നടന്നുപോകുമ്പോഴാണ് ഒരു വീട്ടുമുറ്റത്ത് തകരാറ് സംഭവിച്ച ഹ്യുണ്ടായി ആക്സന്റ് കാര്‍ കണ്ടത്. താന്‍ മെക്കാനിക്കാണെന്നും കാര്‍ റിപ്പയര്‍ ചെയ്തുതരാമെന്നും ഇയാള്‍ ഉടമസ്ഥനോട് പറഞ്ഞു. ഇതിനായി ഉടമസ്ഥന് ഒപ്പിട്ട കരാര്‍ രേഖയും ഉടമസ്ഥന്റെ സി.പി.ആര് കോപ്പിയും വാങ്ങിയിരുന്നു.പിന്നീട് ഉടമസ്ഥന്റെ വ്യാജ ഒപ്പിട്ട് കാര്‍ തനിക്ക് വിറ്റതായി വ്യാജരേഖയുണ്ടാക്കുകയായിരുന്നു. ഉടമസ്ഥന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.
മനാമ: പിഴ അടയ്ക്കണമെന്നാവശ്യപ്പെട്ട് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിന്റെ പേരില്‍ വരുന്ന വ്യാജ സന്ദേശങ്ങളെ കരുതിയിരിക്കണമെന്ന് ബഹ്റൈനിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ആന്റി കറപ്ഷന്‍ ആന്റ് ഇക്കണോമിക് ആന്റ് ഇലക്ട്രോണിക് സെക്യൂരിറ്റിയുടെ മുന്നറിയിപ്പ്.ഇത്തരം സന്ദേശങ്ങള്‍ ലഭിച്ചാല്‍ അതില്‍ കാണിക്കുന്ന ലിങ്കുകളില്‍ ഉടന്‍ ക്ലിക്ക് ചെയ്യരുത്. ബന്ധപ്പെട്ട ഔദ്യോഗിക വെബ്സൈറ്റില്‍ കയറി പിഴയുണ്ടോ എന്ന് ഉറപ്പുവരുത്തിയ ശേഷമായിരിക്കണം അതിനോട് പ്രതികരിക്കേണ്ടത്.ഇത്തരം കെണികളില്പ്പെട്ടവര് 992 ഹോട്ട്ലൈന്‍ നമ്പറില്‍ ഡയറക്ടറേറ്റില്‍ വിവരമറിയിക്കണം.
ക്ലാസില്‍ കുട്ടികള്‍ ഹാജരില്ലെങ്കില്‍ രക്ഷിതാക്കളെ വിവരമറിയിക്കാന്‍ വ്യവസ്ഥ വേണമെന്ന് എം.പിമാര്‍
മനാമ: കിന്റര്‍ഗാര്‍ട്ടനുകളിലോ സ്കൂളുകളിലോ ക്ലാസില്‍ ഏതെങ്കിലും കുട്ടികള്‍ ഹാജരില്ലെങ്കില്‍ അദ്ധ്യാപകര്‍ ഉടന്‍ രക്ഷിതാക്കളെ വിവരമറിയിക്കാന്‍ വ്യവസ്ഥയുണ്ടാക്കണമെന്ന് ബഹ്റൈന്‍ പാര്‍ലമെന്റില്‍ എം.പിമാര്‍ ആവശ്യപ്പെട്ടു.ദമിസ്ഥാനിലെ കിന്റര്ഗാര്ലിലേക്ക് കൊണ്ടുപോകുന്നതിനിടയില്‍ മണിക്കൂറോളം വാഹനത്തില്‍ പൂട്ടിയിടപ്പെട്ട നാലര വയസുകാരന് മരിക്കാനിടയായ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ആവശ്യം. ഇങ്ങനെ വ്യവസ്ഥയുണ്ടാക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന് നിര്‍ദേശം നല്‍കണമെന്നും എം.പിമാരായ അബ്ദുല്‍ ഹക്കീം അല്ഷിനോ, ജമീല്‍ മുല്ല ഹസ്സന്, ഹിഷാം അല്‍ അവാദി, ഇമാന് ശുവൈത്തര്‍, ഡോ. മറിയം അല്ദേന് എന്നിവര്‍ ആവശ്യപ്പെട്ടു.
മനാമ: ബഹ്റൈനില്‍ ഇടപാടുകാരുടെ പണം ദുരുപയോഗം ചെയ്ത കേസില്‍ ബാങ്ക് ജീവനക്കാരന് ഫസ്റ്റ് ഹൈ ക്രിമിനല്‍ കോടതി അഞ്ചു വര്‍ഷം തടവും 10,000 ദിനാര്‍ പിഴയും വിധിച്ചു.കൂടാതെ ഇയാള്‍ തട്ടിയെടുത്ത 1,36,575.422 ദിനാര്‍ തിരിച്ചടയ്ക്കാനും കോടതി ഉത്തരവിട്ടു. മൂന്നു പേരുടെ അക്കൗണ്ടുകള്‍ ഇയാള്‍ ദുരുപയോഗം ചെയ്തതായി പോലീസില്‍ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് അന്വേഷണമാരംഭിച്ചത്. അന്വേഷണത്തില്‍ കുറ്റം ചെയ്തതിന് തെളിവ് ലഭിച്ചതിനെ തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
മനാമ: ബഹ്റൈനിലെ കാപ്പിറ്റല്‍ ഗവര്‍ണറേറ്റിലെ വിവിധ കടകളില്‍നിന്ന് 10,000 ദിനാറിലധികം വിലവരുന്ന സാധനങ്ങള്‍ മോഷ്ടിച്ച 38കാരന് അറസ്റ്റിലായി.അറസ്റ്റിലായ യുവാവ് ഏഷ്യക്കാരനാണെന്ന് ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് ഫോറന്‍സിക് സയന്‍സ് അധികൃതര്‍ അറിയിച്ചു. മോഷണം നടന്നതായി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് ഉടനടി ആരംഭിച്ച അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. മോഷ്ടിച്ച നിരവധി സാധനങ്ങള്‍ ഇയാളില്‍നിന്ന് കണ്ടെടുത്തു.ആവശ്യമായ നടപടികള്‍ പൂര്‍ത്തിയാക്കി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി അധികൃതര്‍ അറിയിച്ചു.
മനാമ: ബഹ്റൈനിലെ റഫ ഗവര്‍ണറേറ്റിന്റെ ആകാശത്ത് ഹെലിക്സ് നെബുല ഗ്രഹം ദൃശ്യമായി.നൂതന ജ്യോതിശാസ്ത്ര സാങ്കേതിക വിദ്യകളുപയോഗിച്ച് ഉയര്‍ന്ന റെസല്യൂഷനില്‍ ഗ്രഹത്തെ നിരീക്ഷിക്കുകയും പകര്‍ത്തുകയും ചെയ്തു.എന്‍.ജി.സി. 7293 എന്നറിയപ്പെടുന്ന ഹെലിക്സ് നെബുല ഭൂമിയോട് ഏറ്റവും അടുത്തതും തിളക്കമുള്ളതുമായ ഗ്രഹ നെബുലകളിലൊന്നാണെന്ന് സൗദി അഫാഖ് സൊസൈറ്റി ഫോര്‍ അസ്ട്രോണമിയിലെ ബെര്‍ജിസ് അല്‍ ഫുലൈഹ് വിശദീകരിച്ചതായി എസ്.പി.എ. റിപ്പോര്‍ട്ട് ചെയ്തു.
പലസ്തീനികളുടെ അവകാശങ്ങള്‍ക്ക് പിന്തുണ; സമാധാന ഉച്ചകോടിയില്‍ പങ്കെടുത്ത് ഹമദ് രാജാവ് ഈജിപ്ത് വിട്ടു
മനാമ: ഷറം അല്‍ ഷെയ്ഖ് സമാധാന ഉച്ചകോടിയില്‍ ബഹ്റൈന്‍ പ്രതിനിധി സംഘത്തെ നയിച്ച് പങ്കെടുത്ത് പലസ്തീനികളുടെ അവകാശങ്ങള്‍ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച ശേഷം ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ ഈജിപ്ത് വിട്ടു.ഷറം അല്‍ ഷെയ്ഖ് വിമാനത്താവളത്തില്‍ ഈജിപ്ത് സാംസ്കാരിക മന്ത്രി ഡോ. അഹമ്മദ് ഫൗദ് ഹന്നോയും ഈജിപ്തിലെ ബഹ്റൈന്‍ അംബാസഡര്‍ ഫൗസിയ ബിന്ത് അബ്ദുല്ല സൈനലും ചേര്‍ന്ന് രാജാവിന് യാത്രയയപ്പ് നല്കി.ഉദാരമായ ആതിഥ്യമര്യാദയ്ക്കും മികച്ച സംഘാടനത്തിനും ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസിക്ക് നന്ദി അറിയിച്ചുകൊണ്ട് രാജാവ് കേബിള്‍ സന്ദേശമയച്ചു.
മനാമ: രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ രക്ഷാകര്‍തൃത്വത്തില്‍ സുപ്രീം കൗണ്‍സില്‍ ഫോര്‍ ഇസ്ലാമിക് അഫയേഴ്സ് (എസ്.സി.ഐ.എ) നീതി- ഇസ്ലാമിക് അഫയേഴ്സ്- വഖഫ് മന്ത്രാലയവുമായി സഹകരിച്ച് ഒക്ടോബര്‍ 14 മുതല്‍ 30 വരെ നടത്തുന്ന ബഹ്റൈന്‍ ഗ്രാന്‍ഡ് ഹോളി ഖുര്‍ആന്‍ അവാര്‍ഡിന്റെ 30ാമത് പതിപ്പിനുള്ള മത്സരത്തിന് രജിസ്ട്രേഷന് ആരംഭിച്ചു.മനഃപാഠമാക്കല്‍, പാരായണം, പ്രകടനം എന്നിവയുള്‍പ്പെടെ ഏഴ് പ്രധാന വിഭാഗങ്ങളിലാണ് അവാര്‍ഡ് നല്‍കുന്നത്. വിദ്യാര്‍ത്ഥികള്‍, ഭിന്നശേഷിക്കാര്‍, തടവുകാര്‍, അറബി സംസാരിക്കാത്തവര്‍ എന്നിവരുള്‍പ്പെടെ എല്ലാ പ്രായത്തിലുമുള്ള പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും പങ്കെടുക്കാം.രജിസ്ട്രേഷന് www.islam.gov.bh സന്ദര്‍ശിക്കുക.
പുതിയ ഡെലിവറി ബൈക്കുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തണമെന്ന് എം.പിമാര്‍
മനാമ: ബഹ്റൈനില്‍ വര്‍ധിച്ചുവരുന്ന ഗതാഗതക്കുരുക്കും റോഡ് അപകടമരണങ്ങളും പരിഹരിക്കാനുള്ള സമഗ്രമായ നിയമനിര്മാണമുണ്ടാകുന്നതുവരെ പുതുതായി ഡെലിവറി മോട്ടോര്‍ ബൈക്കുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നത് നിര്‍ത്തിവെക്കണമെന്ന് എം.പിമാര്‍ പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു.മുഹമ്മദ് ജനാഹിയുടെ നേതൃത്വത്തില്‍ മുഹമ്മദ് അല്‍ മാരിഫി, അബ്ദുല്‍ നബി സല്മാന്, ഇമാന് ശുവൈത്തര്‍, ഹിഷാം അല്‍ അശിരി എന്നിവരും ചേര്‍ന്നാണ് ഈ ആവശ്യം ഉന്നയിച്ചത്. ഡെലിവറി ബൈക്കുകളുടെ പെരുപ്പം വലിയതോതില്‍ ഗതാഗതക്കുരുക്കിന് ഇടയാക്കുന്നുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടി.വേണ്ടത്ര പരിശീലനമില്ലാത്തവര്‍ ഡെലിവറി ബൈക്കുകള്‍ ഓടിക്കുന്നുണ്ടെന്നും അവര്‍ക്ക് പല സ്ഥാപനങ്ങളും മോശമായ സുരക്ഷാ കിറ്റുകളാണ് നല്‍കുന്നതെന്നും എം.പിമാര്‍ ചൂണ്ടിക്കാട്ടി.
