Author: news editor

ടുണീസ്: ജൂണ്‍ 16 മുതല്‍ 18 വരെ നടന്ന ഇന്റര്‍നാഷണല്‍ പാരാ അത്ലറ്റിക്‌സ് ഗ്രാന്‍ഡ് പ്രീ ടുണീസ് 2025ല്‍ ബഹ്റൈന്റെ പാരാ അത്ലറ്റിക്‌സ് ടീം ഏഴ് മെഡലുകള്‍ നേടി. മീറ്റില്‍ 61 രാജ്യങ്ങളെ പ്രതിനിധീകരിച്ച് 500ലധികം അത്ലറ്റുകള്‍ പങ്കെടുത്തു.ഒരു സ്വര്‍ണ്ണം, മൂന്ന് വെള്ളി, മൂന്ന് വെങ്കലം മെഡലുകള്‍ ബഹ്‌റൈന്‍ ടീം നേടി. ഷെയ്ഖ് അഹമ്മദ് ബിന്‍ ഖലീഫ അല്‍ ഖലീഫ നയിച്ച സംഘത്തില്‍ നൂറ അല്‍ അന്‍സി (അഡ്മിനിസ്‌ട്രേറ്റര്‍), പരിശീലകരായ അലി അല്‍ ഗസല്‍, ഇമാദ് മുറാദ്, അഹമ്മദ് മുഷൈമ എന്നിവരും ഉള്‍പ്പെടുന്നു.ഷോട്ട്പുട്ടില്‍ (എഫ് 55/എഫ് 56) 7.30 മീറ്റര്‍ എറിഞ്ഞ് സ്വര്‍ണ്ണം നേടിയ റൂബ അല്‍ ഒമാരി മികച്ച പ്രകടനം കാഴ്ചവെച്ചു. ഡിസ്‌കസില്‍ (എഫ് 55) 24.31 മീറ്റര്‍ എന്ന വ്യക്തിഗത, ഏഷ്യന്‍ റെക്കോര്‍ഡോടെ വെള്ളിയും ജാവലിനില്‍ (എഫ് 55) വെങ്കലവും അവര്‍ നേടി. 17.46 മീറ്റര്‍ എന്ന ജാവലിന്‍ റെക്കോര്‍ഡോടെ അവര്‍ വെള്ളിയും നേടി.ക്ലബ് ത്രോയില്‍ (എഫ് 32)…

Read More

മനാമ: ലോക ഹൈഡ്രോഗ്രാഫി ദിനത്തോടനുബന്ധിച്ച് ബഹ്‌റൈനില്‍ ആധുനിക ഡിജിറ്റല്‍ സാങ്കേതികവിദ്യകളിലൂടെ സമുദ്ര സര്‍വേ മെച്ചപ്പെടുത്താന്‍ ശ്രമം നടക്കുന്നതായി സര്‍വേ ആന്റ് ലാന്‍ഡ് രജിസ്‌ട്രേഷന്‍ ബ്യൂറോ (എസ്.എല്‍.ആര്‍.ബി) പ്രസിഡന്റ് ബാസിം ബിന്‍ യാക്കൂബ് അല്‍ ഹാമര്‍ വ്യക്തമാക്കി.സമുദ്ര സുരക്ഷ, തീരദേശ വികസനം, സുസ്ഥിര സമുദ്രവിഭവ ഉപയോഗം എന്നിവയ്ക്ക് ഹൈഡ്രോഗ്രാഫിക് സര്‍വേ സഹായകരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സമുദ്ര മണല്‍ വിഭവങ്ങളെക്കുറിച്ചുള്ള കൃത്യമായ ഡാറ്റയ്ക്കായി നൂതന സെന്‍സറുകളും ത്രിമാന കടല്‍ത്തീര മാപ്പിംഗും സര്‍വേ നടത്തുന്ന കപ്പലില്‍ സജ്ജീകരിച്ചട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Read More

മനാമ: സംഘര്‍ഷം നിലനില്‍ക്കുന്ന ഇറാനിലുണ്ടായിരുന്ന 667 ബഹ്റൈന്‍ പൗരരെ നാട്ടിലെത്തിച്ചു. രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെയും ഉത്തരവുകളനുസരിച്ചാണ് ഈ നടപടി.ഗള്‍ഫ് എയര്‍ വിമാനം തുര്‍ക്കുമാനിസ്ഥാനില്‍നിന്നെത്തി ഇറാനിലുണ്ടായിരുന്ന 163 പൗരരെ കൊണ്ടുവന്നു. കൂടാതെ വിദേശകാര്യ മന്ത്രാലയം ഒരുക്കിയ ഗതാഗത ക്രമീകരണങ്ങളനുസരിച്ച് ഇറാനിലെ മഷ്ഹദ് നഗരത്തില്‍നിന്ന് 504 പൗരരെ കരമാര്‍ഗവും നാട്ടിലെത്തിച്ചു.സംഘര്‍ഷം ബാധിച്ച രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ശേഷിക്കുന്ന എല്ലാ ബഹ്റൈന്‍ പൗരരുടെയും തിരിച്ചുവരവ് ഉറപ്പാക്കാന്‍ വിദേശരാജ്യങ്ങളിലെ ബഹ്റൈന്റെ നയതന്ത്ര കാര്യാലയങ്ങളും ആ രാജ്യങ്ങളിലെ ബന്ധപ്പെട്ട അധികാരികളും ഏകോപനത്തോടെ പ്രവര്‍ത്തിക്കുന്നുണ്ട്.സംഘര്‍ഷബാധിത രാജ്യങ്ങളിലേക്കുള്ള യാത്ര മാറ്റിവെക്കാനും സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിക്കാനും മന്ത്രാലയം ബഹ്റൈന്‍ പൗരരോട് അഭ്യര്‍ത്ഥിച്ചു. സഹായവും അന്വേഷണങ്ങള്‍ക്ക് മറുപടിയും നല്‍കാന്‍ മന്ത്രാലയത്തിന്റെ അടിയന്തര ഹോട്ട്ലൈന്‍ (+973 17227555) 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്.

Read More

മനാമ: ദേശീയ പദ്ധതി പ്രകാരം സ്‌കൂളുകള്‍, സ്വകാര്യ കിന്റര്‍ഗാര്‍ട്ടനുകള്‍, സര്‍വകലാശാലകള്‍ എന്നിവയുള്‍പ്പെടെ ബഹ്‌റൈനിലെ എല്ലാ വിദ്യാലയങ്ങളിലും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ സജീവമാക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയം നിര്‍ദേശം നല്‍കി.വിദ്യാര്‍ത്ഥികളുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കിക്കൊണ്ട് വിദ്യാഭ്യാസ തുടര്‍ച്ച ഉറപ്പാക്കാനുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണിതെന്ന് മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. ഡിജിറ്റല്‍ പ്രവര്‍ത്തനങ്ങള്‍കൈകാര്യം ചെയ്യാന്‍ സഹായം ആവശ്യമുള്ള സ്ഥാപനങ്ങള്‍ ഔദ്യോഗിക ആശയവിനിമയ മാര്‍ഗങ്ങള്‍ വഴി മന്ത്രാലയവുമായോ ഉന്നത വിദ്യാഭ്യാസ കൗണ്‍സിലുമായോ ബന്ധപ്പെടണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

Read More

കോഴിക്കോട്: അറബിക്കടലില്‍ തീപിടിച്ച വാന്‍ ഹയി 503 കപ്പിലുമായി ബന്ധപ്പെട്ട രക്ഷാപ്രവര്‍ത്തനത്തില്‍ നിര്‍ണായക പുരോഗതി. തീ ഏതാണ്ട് അണഞ്ഞതിനെ തുടര്‍ന്ന് ഏഴു രക്ഷാപ്രവര്‍ത്തകര്‍ കപ്പലില്‍ പ്രവേശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.കപ്പലിനെ ഓഫ്‌ഷോര്‍ വാരിയര്‍ ടഗുമായി രണ്ടാമതൊരു വടം കൂടി ബന്ധിപ്പിക്കാനും സാധിച്ചു. നിലവില്‍ കൊച്ചി തീരത്തുനിന്ന് 72 നോട്ടിക്കല്‍ മൈല്‍ ദൂരത്തിലാണ് കപ്പലുള്ളത്. കാലാവസ്ഥ മെച്ചപ്പെട്ടുവരുന്ന സാഹചര്യത്തില്‍ വരുംദിവസങ്ങളില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കാമെന്നാണ് കരുതുന്നതെന്ന് ഷിപ്പിംഗ് ഡയറക്ടര്‍ ജനറല്‍ അറിയിച്ചു.രക്ഷാപ്രവര്‍ത്തനത്തിന് കപ്പല്‍ കമ്പനി നിയോഗിച്ച ടി ആന്റ് ടി സാല്‍വേജ് കമ്പനിയുടെ 5 ജീവനക്കാരും രണ്ട് അഗ്നിരക്ഷാ സേനാംഗങ്ങളുമാണ് ഇന്നലെ ഉച്ചകഴിഞ്ഞ് കപ്പലില്‍ പ്രവേശിച്ചത്. തീപിടിത്തമുണ്ടാക്കിയ നാശനഷ്ടങ്ങള്‍ കണക്കാക്കുക, വോയേജ് ഡാറ്റാ റെക്കോര്‍ഡര്‍ വീണ്ടെടുക്കുക തുടങ്ങിയ കാര്യങ്ങളാണ് സംഘം ലക്ഷ്യംവെക്കുന്നത്. കപ്പലിന്റെ ഉള്ളിലേക്കു പ്രവേശിച്ച് പരിശോധന നടത്താനുള്ള ഒരുക്കങ്ങളും നടക്കുന്നു.കപ്പലില്‍ മറ്റൊരു സിന്തറ്റിക് വടം കൂടി ഘടിപ്പിക്കാന്‍ സാധിച്ചത് വലിയ നേട്ടമായാണ് ഡി.ജി. ഷിപ്പിംഗ്് വിലയിരുത്തുന്നത്. ഭാവിയില്‍ കപ്പലിനെ നീണ്ടനേരം കെട്ടിവലിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് ഇത്…

Read More

കണ്ണൂര്‍: കണ്ണൂര്‍ കായലോട്ട് ആള്‍ക്കൂട്ട ആക്രമണത്തിനിരയായെന്ന റസീനയുടെ ആത്മഹത്യാ കുറിപ്പ് ശരിവെച്ച് ആണ്‍സുഹൃത്തിന്റെ മൊഴി. സംസാരിച്ചിരിക്കെ കാറില്‍നിന്ന് പിടിച്ചിറക്കി മര്‍ദിച്ചെന്നും ഫോണ്‍ കൈക്കലാക്കിയെന്നും ഫോട്ടോ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവാവ് പരാതി നല്‍കി.എസ്.ഡി.പി.ഐ. പ്രവര്‍ത്തകരുള്‍പ്പെടെ സംഘത്തിലുണ്ടായിരുന്ന അഞ്ചു പേര്‍ക്കെതിരെ പിണറായി പോലീസ് കേസെടുത്തു. ജീവനൊടുക്കാന്‍ കാരണം ആള്‍ക്കൂട്ട അതിക്രമവും തുടര്‍ന്നുളള അവഹേളനവുമെന്ന് റസീനയുടെ ആത്മഹത്യാ കുറിപ്പില്‍ പറയുന്നുണ്ട്. അതേ കാര്യങ്ങളാണ് ആണ്‍സുഹൃത്ത് പോലീസിനോട് പറഞ്ഞത്. മൂന്നു ദിവസമായി കാണാമറയത്തായിരുന്ന മയ്യില്‍ സ്വദേശി റഹീസ് ഇന്ന് രാവിലെ പിണറായി സ്റ്റേഷനിലെത്തി. തലശ്ശേരി എ.എസ്.പി. വിശദമായി മൊഴിയെടുത്തു.കായലോട് അച്ചങ്കര പളളിക്ക് സമീപം ഞായറാഴ്ച വൈകീട്ട് നാലു മണിയോടെ ആള്‍ക്കൂട്ട വിചാരണ നേരിട്ടെന്നാണ് മൊഴി. മൂന്നു വര്‍ഷമായി സുഹൃത്തായ റസീനയോടൊപ്പം കാറില്‍ സംസാരിച്ചിരിക്കെ അഞ്ചംഗ സംഘമെത്തി. കാറില്‍നിന്ന് ബലംപ്രയോഗിച്ച് പിടിച്ചിറക്കി. കയ്യിലുണ്ടായിരുന്ന മൂന്ന് മൊബൈല്‍ ഫോണുകള്‍ തട്ടിയെടുത്തു. ഫോണിലെ ചിത്രങ്ങള്‍ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി.ഇതിനുശേഷം സ്‌കൂട്ടറില്‍ തട്ടിക്കൊണ്ടുപോയി. സമീപത്തെ ആളൊഴിഞ്ഞ പറമ്പിലെത്തിച്ച് മര്‍ദിച്ചു. എല്ലാം യുവതിയോട് സംസാരിച്ചതിലുളള വിരോധംകൊണ്ടാണെന്നാണ്…

Read More

മനാമ: ബഹ്‌റൈന്റെ വിവിധ ഭാഗങ്ങളിലായി ജൂണ്‍ 22ന് നാഷണല്‍ ഗാര്‍ഡ് പരിശീലന അഭ്യാസങ്ങള്‍ നടത്തും. നാഷണല്‍ ഗാര്‍ഡ് കമാന്‍ഡര്‍ ജനറല്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ നിര്‍ദേശമനുസരിച്ചാണിത്.വടക്കന്‍, തെക്കന്‍ മേഖലകളിലെ നാഷണല്‍ ഗാര്‍ഡ് ക്യാമ്പുകളാണ് പരിശീലന അഭ്യാസം നടത്തുന്നത്. വിന്യാസ സന്നദ്ധത, യുദ്ധ നടപടിക്രമങ്ങള്‍, ഒഴിപ്പിക്കല്‍ പ്രവര്‍ത്തനങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചായിരിക്കും അഭ്യാസങ്ങള്‍. തത്സമയ വെല്ലുവിളികള്‍ കൈകാര്യം ചെയ്യുന്നതിലുള്ള സൈനികരുടെ സന്നദ്ധത പരിശോധിക്കാനും ഫലപ്രദമായ ആശയവിനിമയ സംവിധാനങ്ങള്‍ ഉറപ്പാക്കാനും യൂണിറ്റുകള്‍ക്കിടയില്‍ സംയുക്ത ഫീല്‍ഡ് ഏകോപനം ശക്തിപ്പെടുത്താനും ലക്ഷ്യമിട്ടാണിത്.

Read More

മനാമ: ക ബഹ്‌റൈനില്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ വൈദ്യുതി ഉപഭോഗത്തില്‍ 14.8% വര്‍ധന രേഖപ്പെടുത്തി.സര്‍ക്കാര്‍ പുറത്തിറക്കിയ കണക്കുകള്‍ പ്രകാരം 2015ലെ വൈദ്യുതി ഉപഭോഗം 16,552 ജിഗാവാട്ട് ആയിരുന്നു. ഇത് 2024ല്‍ 19,000 ജിഗാവാട്ടായി വര്‍ധിച്ചു. ആകെ വര്‍ധന 2,448 ജിഗാവാട്ട്.ഇതില്‍ ഗാര്‍ഹികോപഭോഗമാണ് ഏറ്റവും കൂടുതല്‍. 9,321 ജിഗാവാട്ട്. 6,211 ജിഗാവാട്ടുമായി വാണിജ്യ മേഖല രണ്ടാം സ്ഥാനത്തും 3,427 ജിഗാവാട്ടുമായി വ്യാവസായിക മേഖല മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു. കാര്‍ഷിക മേഖലയിലെ വൈദ്യുതി ഉപഭോഗം 50 ജിഗാവാട്ട് മാത്രം.ഈ കാലയളവില്‍ വൈദ്യുതി ഉല്‍പാദനത്തിലും വര്‍ധനയുണ്ടായി. ഓരോ വര്‍ഷവും വൈദ്യുതി ഉപഭോഗം വര്‍ധിച്ചുവരുന്ന പ്രവണതയാണ് രാജ്യത്തുള്ളത്.

Read More

സെന്റ് പീറ്റേഴ്സ്ബര്‍ഗ്: സെന്റ് പീറ്റേഴ്സ്ബര്‍ഗ് ഇന്റര്‍നാഷണല്‍ ഇക്കണോമിക് ഫോറത്തിനിടയില്‍ ബഹ്റൈനും റഷ്യയും മാധ്യമ, വിവരസാങ്കേതിക മേഖലയിലെ ഒരു ധാരണാപത്രത്തിലും ഇരു രാജ്യങ്ങളുടെയും ദേശീയ വാര്‍ത്താ ഏജന്‍സികള്‍ തമ്മിലുള്ള സഹകരണ കരാറിലും ഒപ്പുവെച്ചു.ബഹ്റൈന്‍-റഷ്യ ബന്ധങ്ങളുടെ ശക്തിയെയും ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെയും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെയും നേതൃത്വത്തില്‍ വിവിധ മേഖലകളിലെ അവയുടെ തുടര്‍ച്ചയായ വികസനത്തെയും ഇന്‍ഫര്‍മേഷന്‍ മന്ത്രി ഡോ. റംസാന്‍ ബിന്‍ അബ്ദുല്ല അല്‍ നുഐമി പ്രശംസിച്ചു.ബഹ്റൈന്‍ വാര്‍ത്താ മന്ത്രാലയവും റഷ്യയിലെ സ്വയംഭരണ സ്ഥാപനമായ ടി.വി-നൊവോസ്റ്റിയും തമ്മിലാണ് ധാരണാപത്രം. ബഹ്റൈന്‍ വാര്‍ത്താ ഏജന്‍സി (ബി.എന്‍.എ) ഡയറക്ടര്‍ ജനറല്‍ അബ്ദുല്ല ഖലീല്‍ ബുഹെജിയും ടിവി-നൊവോസ്റ്റി ഡയറക്ടര്‍ മായ മന്നയും ഇതില്‍ ഒപ്പുവെച്ചു.റഷ്യന്‍ മാധ്യമ സ്ഥാപനമായ ആര്‍.ഐ.എ. നോവോസ്റ്റി നടത്തുന്ന ഫെഡറല്‍ സ്റ്റേറ്റ് യൂണിറ്ററി എന്റര്‍പ്രൈസ് റോസിയ സെഗോഡ്ന്യ ഇന്റര്‍നാഷണല്‍ ഇന്‍ഫര്‍മേഷന്‍ ഏജന്‍സിയും ബി.എന്‍.എയും തമ്മിലാണ് സഹകരണ കരാര്‍. അബ്ദുല്ല ഖലീല്‍ ബുഹെജിയും റോസിയ സെഗോഡ്ന്യ ഫസ്റ്റ് ഡെപ്യൂട്ടി എഡിറ്റര്‍…

Read More

മനാമ: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ (ഐ.സി.എ.ഐ) ബഹ്‌റൈന്‍ ചാപ്റ്റര്‍ എച്ച്.ആര്‍. ഉച്ചകോടി സംഘടിപ്പിച്ചു.സോഫിറ്റല്‍ ബഹ്‌റൈന്‍ സല്ലാഖ് തലസ്സ സീ ആന്റ് സ്പായില്‍ നടന്ന പരിപാടിയില്‍ 150ലധികം പ്രൊഫഷണലുകള്‍ പങ്കെടുത്തു. മനുഷ്യ മൂലധന മാനേജ്‌മെന്റ്, നെറ്റ് വര്‍ക്കിംഗ്, ചിന്താ നേതൃത്വം എന്നിവയെക്കുറിച്ച് പ്രഭാഷണങ്ങള്‍ നടന്നു.ബാപ്‌കോ ഗ്രൂപ്പ് എച്ച്.ആര്‍. മേധാവി നൗഫ് അല്‍ സുവൈദി, എം.സി.എ. മാനേജ്‌മെന്റ് കണ്‍സള്‍ട്ടിംഗിലെ ഉപദേശക പങ്കാളി ജമുന മുരളീധരന്‍ തുടങ്ങിയവര്‍ പ്രഭാഷണം നടത്തി.

Read More