- മൂന്ന് ലോക റെക്കോർഡുകളോടെ ഇന്ത്യൻ സ്കൂൾ ഗോൾഡൻ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി
- ബഹ്റൈൻ എ. കെ.സി. സി. റിഫാ *ഏരിയ കമ്മിറ്റി രൂപീകരിച്ചു.
- മൂന്ന് ലോക റെക്കോർഡുകളോടെ ഇന്ത്യൻ സ്കൂൾഗോൾഡൻ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി
- ഫ്രൻഡ്സ് അസോസിയേഷൻ ബഹ്റൈന്‍ ദേശീയ ദിനാഘോഷം സംഘടിപ്പിക്കുന്നു
- “ഈദുൽവതൻ”:കെ എം സി സി ബഹ്റൈൻ ദേശീയദിനം വിപുലമായി ആഘോഷിക്കും
- കേരള ഗ്രാമീണ ബാങ്കിന് ഇനി പുതിയ മുഖം: ലോഗോ ഗവർണർ അനാച്ഛാദനം ചെയ്തു
- ദീപ്തിയോ മിനിമോളോ ?; കൊച്ചി കോര്പ്പറേഷന് മേയര്‍ സ്ഥാനത്തേക്ക് ചര്‍ച്ചകള്‍ സജീവം
- `നീതി നടപ്പായില്ല, ശിക്ഷിക്കപ്പെട്ടത് കുറ്റം ചെയ്തവർ മാത്രം’; ഗൂഢാലോചന ആവർത്തിച്ച് നടി മഞ്ജു വാര്യർ
Author: news editor
മനാമ: അന്താരാഷ്ട്ര കായിക മത്സരങ്ങളില്‍ ബഹ്റൈന്‍ ഡിഫന്‍സ് ഫോഴ്സിന്റെ (ബി.ഡി.എഫ്) ടീമുകള്‍ നേടിയ മികച്ച വിജയം ബി.ഡി.എഫ്. ആഘോഷിച്ചു.ജര്‍മനിയില്‍ നടന്ന 43ാമത് മിലിറ്ററി വേള്‍ഡ് ജൂഡോ ചാമ്പ്യന്‍ഷിപ്പിലും കെനിയയില്‍ നടന്ന 16ാമത് മിലിറ്ററി വേള്‍ഡ് ഗോള്‍ഫ് ചാമ്പ്യന്‍ഷിപ്പിലുമാണ് ബി.ഡി.എഫ്. ടീം മികച്ച നേട്ടങ്ങള്‍ കൈവരിച്ചത്.സായുധ സേനയുടെ കായിക ടീമുകള്‍ക്ക് മികച്ച പിന്തുണ നല്‍കുന്നതിന് സേനയുടെ സുപ്രീം കമാന്റര്‍ കൂടിയായ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയെയും ഡെപ്യൂട്ടി കമാന്ററും പ്രധാനമന്ത്രിയും കിരീടാവകാശിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫയെയും ബി.ഡി.എഫ്. കമാന്റര്‍ ഇന്‍ ചീഫ് ഫീല്‍ഡ് മാര്‍ഷല്‍ ഷെയ്ഖ് ഖലീഫ ബിന്‍ അഹമ്മദ് അല്‍ ഖലീഫ അഭിനന്ദിച്ചു.
മനാമ: സംഘര്‍ഷബാധിത രാജ്യങ്ങളില്‍ കുടുങ്ങിക്കിടന്ന എല്ലാ ബഹ്റൈന്‍ പൗരരെയും തിരിച്ചെത്തിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഈ രാജ്യങ്ങളിലെ വ്യോമാതിര്‍ത്തി പൂര്‍ണമായോ ഭാഗികമായോ വീണ്ടും തുറന്നതിനെ തുടര്‍ന്നാണിത് സാധ്യമായത്.ബഹ്റൈന്റെ ദേശീയ വിമാനക്കമ്പനിയായ ഗള്‍ഫ് എയര്‍ നടത്തിയ അവസാന ദൗത്യത്തില്‍ തുര്ക്കുമാനിസ്ഥാനില്നിന്ന് പുറപ്പെട്ട രണ്ടു വിമാനങ്ങളിലായി ഇറാനിലുണ്ടായിരുന്ന 203 പൗരര്‍ എത്തി. ഇതിനു പുറമെ വ്യോമാതിര്‍ത്തി താല്‍ക്കാലികമായി അടച്ചിട്ടിരുന്ന മറ്റു രാജ്യങ്ങളില്‍നിന്ന് 103 പൗരരും തിരിച്ചെത്തി. ഗള്‍ഫ് എയര്‍ വിമാനങ്ങളിലും വിദേശകാര്യ മന്ത്രാലയം ഏര്‍പ്പെടുത്തിയ ബസ്സുകളിലുമായാണ് ബഹ്റൈനികള്‍ തിരിച്ചെത്തിയത്.
കണ്ണൂര്‍: രണ്ടു ദിവസം മുമ്പ് എടക്കാട് ഏഴര മുനമ്പില്‍നിന്ന് കടലില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി.താഴെ കായലോട്ടെ എം.സി. ഹൗസില്‍ ഫര്ഹാന് റൗഫിന്റെ (18) മൃതദേഹമാണ് ഇന്ന് പുലര്‍ച്ച രണ്ടു മണിയോടെ രണ്ടു കിലോമീറ്റര്‍ ദൂരെ മുഴപ്പിലങ്ങാട് ശ്മശാനത്തിനടുത്ത് ബീച്ചില്‍നിന്ന് കണ്ടെത്തിയത്.ബുധനാഴ്ച വൈകീട്ട് 6.45നാണ് വിദ്യാര്‍ത്ഥിയെ കടലില്‍ കാണാതായത്. ഫര്‍ഹാനും മൂന്നു സുഹൃത്തുക്കളും ചേര്‍ന്ന് കടല്‍ കാണാനായി ഏഴര പാറപ്പള്ളിക്കു സമീപം തീരത്തെത്തിയതായിരുന്നു. 2 പേര് ചായ കുടിക്കാന്‍ കടയന്വേഷിച്ച് പോയപ്പോള്‍ ഫര്‍ഹാനും മറ്റൊരു വിദ്യാര്‍ത്ഥിയും കടലോരത്തെ പാറയില്‍ ഇരിക്കുകയായിരുന്നു. ശക്തമായ തിരയടിച്ച് രണ്ടു പേരും കടലില്‍ വീണു. കൂട്ടുകാരന് നീന്തി രക്ഷപ്പെട്ടെങ്കിലും ഫര്‍ഹാനെ കാണാതായി. പ്ലസ് ടു പൂര്‍ത്തിയാക്കിയതിനു ശേഷം ഉപരിപഠനത്തിന് തയാറെടുക്കുകയായിരുന്നു ഫര്ഹാന്.
ദലിത് യുവതിയെ വ്യാജ മോഷണക്കേസില്‍ കുടുക്കിയവര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ ഉത്തരവ്
തിരുവനന്തപുരം: വീട്ടുവേലക്കാരിയായ ദലിത് യുവതി പനവൂര്‍ പനയമുട്ടം സ്വദേശിനി ആര്. ബിന്ദുവിനെ വ്യാജ മോഷണക്കേസില്‍ കുടുക്കി പോലീസ് മാനസികമായി പീഡിപ്പിച്ച കേസില്‍ പരാതിക്കാരിയായ വീട്ടുടമ അമ്പലമുക്ക് സ്വദേശി ഓമന ഡാനിയല്‍ ഉള്‍പ്പെടെയുള്ള എതിര്‍കക്ഷികള്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ എസ്.സി, എസ്.ടി കമ്മീഷന് ഉത്തരവിട്ടു.ബിന്ദു തന്റെ വീട്ടില്‍നിന്ന് സ്വര്‍ണമാല മോഷ്ടിച്ചെന്ന് പരാതി നല്‍കിയത് ഓമനയാണ്. പിന്നീട് ഓമനയുടെ വീട്ടില്‍നിന്നു തന്നെ മാല കണ്ടെത്തിയിരുന്നു. തെളിയിക്കപ്പെടാത്ത കേസിന്റെ മറവില്‍ പാവപ്പെട്ട പട്ടികജാതി സ്ത്രീയെ നിയമവിരുദ്ധമായി 20 മണിക്കൂറോളം പോലീസ് കസ്റ്റഡിയില്‍ വെച്ചുവെന്ന് അസിസ്റ്റന്റ് കമ്മിഷണറുടെ റിപ്പോര്‍ട്ടില്‍നിന്ന് വ്യക്തമാകുന്നുണ്ടെന്ന് കമ്മീഷന് ഉത്തരവില്‍ പറയുന്നു. ബിന്ദുവിന് അനുഭവിക്കേണ്ടിവന്ന മാനസിക പീഡനത്തിനും മാനഹാനിക്കും ശാരീരിക അവശതയ്ക്കും നിയമപരമായി പരിഹാരം കണ്ടെത്താന്‍ പേരൂര്‍ക്കട പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കാവുന്നതാണെന്ന് കമ്മീഷന് നിര്‍ദേശിച്ചു. പരാതി ലഭിച്ചാല്‍ പേരൂര്‍ക്കട പോലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷിച്ച് തുടര്‍നടപടി സ്വീകരിക്കണമെന്നും കമ്മീഷന് പേരൂര്‍ക്കട എസ്.എച്ച്.ഒയ്ക്കു നിര്‍ദേശം നല്കി.മാല നഷ്ടപ്പെട്ടത് ഏപ്രില്‍ 18നാണെങ്കിലും പരാതി നല്‍കിയത്…
മനാമ: ബഹ്റൈനിലെ മുഹറഖ് പ്രദേശത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നടപടികള്‍ ആരംഭിച്ചു. പഴയ തെരുവുകള്‍, പാര്‍ക്കുകള്‍, സേവന സംവിധാനങ്ങള്‍ എന്നിവ നവീകരിക്കാനുള്ള പദ്ധതിയാണിത്.റോഡുകളുടെ വീതി കൂട്ടുക, പുതിയ പാര്‍ക്കിംഗ് ഏരിയകള്‍ നിര്‍മിക്കുക, ഹരിത ഇടങ്ങള്‍ വികസിപ്പിക്കുക, പൊതു സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക, ഇസ അല്‍ കബീര്‍ കൊട്ടാരം പുനരുദ്ധരിക്കുക എന്നിവ പദ്ധതിയിലുള്‍പ്പെടുന്നു എന്ന് മുഹറഖ് മുനിസിപ്പല്‍ കൗണ്‍സില്‍ ചെയര്മാന് അബ്ദുല്‍ അസീസ് അല്‍ നാര് അറിയിച്ചു. നഗരത്തിന്റെ പൗരാണിക മനോഹാരിത നഷ്ടപ്പെടുത്താതെയുള്ള വികസനപ്രവര്‍ത്തനങ്ങളാണ് ലക്ഷ്യമിടുന്നത്.നിര്‍മാണ പ്രവൃത്തികള്‍ ഷെഡ്യൂള്‍ പ്രകാരം മുന്നോട്ടുപോകുന്നത് ഉറപ്പാക്കാന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളുമായുള്ള ഏകോപനം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
മേപ്പാടി: ചൂരല്‍മല, മുണ്ടക്കൈ മേഖലകളില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ബെയ്ലി പാലം താല്‍ക്കാലികമായി അടച്ചു.മഴ കുറയുന്നതു വരെ പ്രദേശത്തേക്ക് ആരെയും കടത്തിവിടില്ല. അട്ടമല, മുണ്ടക്കൈ മേഖലകളിലെ തോട്ടങ്ങളില്‍ തൊഴിലാളികളെ പ്രത്യേക അറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രവേശിപ്പിക്കരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.ഇന്നലെ പുഴയിലുണ്ടായ കനത്ത ഒഴുക്കില്‍ ബെയ്ലി പാലത്തിന്റെ സംരക്ഷണഭിത്തിക്കുള്ളിലെ മണ്ണൊലിച്ചുപോയി. പാലത്തിന്റെ തൂണുകള്‍ക്കു താഴെനിന്നാണ് മണ്ണൊലിച്ചുപോയത്. പാലത്തിനു ബലക്ഷയം ഉണ്ടാകാതിരിക്കാന്‍ സംരക്ഷണഭിത്തിക്കുള്ളില്‍ മണ്ണിട്ടു നിറയ്ക്കാനുള്ള ശ്രമത്തിലാണ് നാട്ടുകാരും അധികൃതരും. പുന്നപ്പുഴയില്‍ കുത്തൊഴുക്കുണ്ടെങ്കിലും ഇന്നലത്തേക്കാള്‍ ജലനിരപ്പ് കുറവാണ്.കല്ലൂര്‍പുഴ കരകവിഞ്ഞു. ഇതിനു സമീപത്തെ ഉന്നതിയില്‍ താമസിക്കുന്ന കുടുംബങ്ങളെ ക്യാമ്പിലേക്കു മാറ്റി. മഴ കനക്കുകയാണെങ്കില്‍ പ്രദേശത്തെ മറ്റു കുടുംബങ്ങളെക്കൂടി ക്യാമ്പിലേക്കു മാറ്റും.
മനാമ: ബഹ്റൈനില്‍ വിവാഹമോചിതയ്ക്ക് മുന്‍ ഭര്‍ത്താവ് 3,000 ദിനാര്‍ നല്കാന് കോടതി വിധി. 20 വര്‍ഷത്തെ ദാമ്പത്യത്തിനു ശേഷമാണ് ഇവര്‍ വേര്‍പിരിഞ്ഞത്.നഷ്ടപരിഹാരമായി 2,400 ദിനാറും ഇദ്ദ (കാത്തിരിപ്പ്) കാലയളവിലേക്ക് 600 ദിനാര്‍ നല്‍കാനുമാണ് കോടതി വിധിച്ചത്.ബഹ്റൈനിലെ നിയമപ്രകാരം തനിക്ക് നഷ്ടപരിഹാരം ലഭിക്കാന്‍ അവകാശമുണ്ടെന്നു കാണിച്ച് അഭിഭാഷകന് അമാനി അല്‍ ഗദാവി മുഖേന സ്ത്രീ സമര്‍പ്പ ഹര്‍ജിയിലാണ് വിധി. സ്ത്രീയുടേതല്ലാത്ത കാരണങ്ങളാലാണ് ബന്ധം വേര്‍പെടുത്തിയതെന്ന് കോടതി കണ്ടെത്തി. ഇത്തരം സന്ദര്‍ഭങ്ങളില്‍ സ്ത്രീക്ക് നഷ്ടപരിഹാരത്തിന് അവകാശമുണ്ടെന്ന് കോടതി വ്യക്തമാക്കി.
മനാമ: സംഘര്‍ഷം നിലനില്‍ക്കുന്ന ഇറാനില്‍നിന്ന് ഇതുവരെ 1,748 ബഹ്റൈനികളെ തിരിച്ചെത്തിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.കഴിഞ്ഞ ദിവസം തുര്ക്കുമാനിസ്ഥാനില്നിന്ന് പുറപ്പെട്ട രണ്ട് ഗള്‍ഫ് എയര്‍ വിമാനങ്ങളില്‍ 377 പൗരര്‍ എത്തി. കൂടാതെ, ഇറാനിലെ മഷ്ഹദ് നഗരത്തില്‍നിന്ന് മന്ത്രാലയം ഏര്‍പ്പെടുത്തിയ ബസുകളില്‍ 156 പൗരര്‍ കരമാര്‍ഗവും എത്തി. ഇതോടെയാണ് തിരിച്ചെത്തിച്ചവരുടെ മൊത്തം എണ്ണം 1,748 ആയത്.
ഷൂസ് ധരിച്ച് സ്കൂളിലെത്തിയ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ആക്രമിച്ച് കൈയൊടിച്ചു
കാസര്‍കോട്: സ്കൂളില്‍ ഷൂസ് ധരിച്ചെത്തിയതിന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സീനിര്‍ വിദ്യാര്‍ത്ഥികള്‍ ക്രൂരമായി ആക്രമിച്ച് കൈയൊടിച്ചു.നിലത്തു തള്ളിയിട്ട ശേഷം വിദ്യാര്‍ത്ഥിയുടെ ശരീരത്തിലേക്ക് പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ ബെഞ്ച് മറിച്ചിടുകയായിരുന്നു. കാസര്‍കോട് ആദൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കൊമേഴ്സ് വിഭാഗം വിദ്യാര്‍ത്ഥിക്കാണ് മര്‍ദനമേറ്റത്.ബെഞ്ചു വീണ് വിദ്യാര്‍ത്ഥിയുടെ കൈയൊടിഞ്ഞു. വിദ്യാര്‍ത്ഥിയുടെ മുഖത്തടക്കം നഖം കൊണ്ട് മുറിഞ്ഞ പരിക്കുണ്ട്. രക്ഷാകര്‍ത്താക്കളുടെ പരാതിയില്‍ 6 വിദ്യാര്‍ത്ഥികള്‍ക്കെതിരെ പോലീസ് കേസെടുത്തു. ഇതില്‍ 4 പേരെ കസ്റ്റഡിയിലെടുത്തതായി അറിയുന്നു. ഇവരെ സസ്പെന്‍ഡ് ചെയ്തതായി സ്കൂള്‍ അധികൃതര്‍ അറിയിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച പരിക്കേറ്റ വിദ്യാര്‍ത്ഥി ഇപ്പോള്‍ വീട്ടിലാണ്.
സ്വന്തം ലേഖകന്‍ മലപ്പുറം: നിലമ്പൂര്‍ നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് തലേന്ന് നിലപാടില്‍ മലക്കംമറിഞ്ഞ് പി.വി. അന്‍വര്‍. യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി ആര്യാടന് ഷൗക്കത്ത് ജയിക്കണമന്ന് താന്‍ ആഗ്രഹിക്കുന്നതായി അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.താനും യു.ഡി.എഫും മത്സരിച്ചത് പിണറായിസത്തിനെതിരെയാണ്. തനിക്ക് ജയിക്കാനായില്ലെങ്കിലും പിണറായിസം തോല്‍ക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. അപ്പോള്‍ ഷൗക്കത്ത് ജയിക്കണമെന്നാണോ പറയുന്നതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് സ്വാഭാവികമായി അങ്ങനെയല്ലേ ഉണ്ടാകുകയെന്ന് അദ്ദേഹം പറഞ്ഞു.ഷൗക്കത്തിനോടുള്ള കടുത്ത എതിര്‍പ്പാണ് അന്‍വറിന്റെ യു.ഡി.എഫ്. ബന്ധം അസാധ്യമാക്കിയത്. യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിപ്രഖ്യാപനം നടത്തിയ ഉടന്‍ തന്നെ ഷൗക്കത്തിനെതിരെ കടുത്ത വിമര്‍ശനമാണ് അന്‍വര്‍ ഉയര്‍ത്തിയത്. ഷൗക്കത്തിന് വിജയസാധ്യതയില്ലെന്നും അദ്ദേഹം സ്ഥാനാര്‍ത്ഥിത്വത്തിനായി എല്‍.ഡി.എഫുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും അന്‍വര്‍ പറഞ്ഞിരുന്നു. ഷൗക്കത്തിന് പിന്തുണ പ്രഖ്യാപിച്ച് യു.ഡി.എഫുമായി സഹകരിക്കാന്‍ നേതാക്കള്‍ അഭ്യര്‍ത്ഥിച്ചെങ്കിലും അന്‍വര്‍ ചെവിക്കൊണ്ടില്ല. അദ്ദേഹം മത്സരരംഗത്തിറങ്ങുകയും ചെയ്തു.പിണറായിസത്തിനും സതീശനിസത്തിനുമെതിരെയാണ് തന്റെ മത്സരമെന്ന് പ്രഖ്യാപിച്ചായിരുന്നു അന്‍വറിന്റെ പ്രചാരണം. ഇരു മുന്നണികള്‍ക്കുമെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ അദ്ദേഹം ഉന്നയിക്കുകയും ചെയ്തു. എന്നാല്‍ അത് അവഗണിക്കുകയായിരുന്നു യു.ഡി.എഫ്. നേതാക്കള്‍.വോട്ടെടുപ്പ്…
