Author: news editor

മനാമ: ബഹ്റൈനില്‍ വ്യക്തിഗത വിവരങ്ങളോ അപ്ഡേറ്റുകളോ ആവശ്യപ്പെട്ട് ഇലക്ട്രോണിക് ലിങ്കുകള്‍ വഴി വരുന്ന വ്യാജ സന്ദേശങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് (ഗോസി).ഗോസി ഒരിക്കലും വ്യക്തിഗത വിവരങ്ങള്‍ സന്ദേശങ്ങളിലൂടെയോ ബാഹ്യ ലിങ്കുകളിലൂടെയോ ആവശ്യപ്പെടില്ലെന്ന് അധികൃതര്‍ അറിയിച്ചു. അതിനാല്‍ ഇത്തരം സന്ദേശങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ഗോസി നിര്‍ദേശിച്ചു.

Read More

മനാമ: ബഹ്‌റൈനില്‍ മയക്കുമരുന്ന് കടത്തു കേസില്‍ ഒരു ആഫ്രിക്കക്കാരന് ഹൈ ക്രിമിനല്‍ കോടതി 15 വര്‍ഷം തടവും 5,000 ദിനാര്‍ പിഴയും വിധിച്ചു. ശിക്ഷ പൂര്‍ത്തിയാക്കിയാല്‍ ഇയാളെ നാടുകടത്താനും ഉത്തരവിട്ടു. കേസുമായി സഹകരിച്ചതിന്റെ പേരില്‍ മറ്റൊരു പ്രതിയെ വെറുതെ വിട്ടു.2020 ഡിസംബര്‍ നാലിന് ബഹ്‌റൈന്‍ അന്തര്‍ദേശീയ വിമാനത്താവളത്തില്‍ ഒരു ആഫ്രിക്കന്‍ രാജ്യത്തുനിന്ന് എത്തിയ രണ്ടു സൂട്ട്‌കെയ്‌സുകളില്‍ നയമവിരുദ്ധമായ വസ്തുക്കളുണ്ടെന്ന് സംശയിച്ച് അധികൃതര്‍ സ്‌കാന്‍ ചെയ്തിരുന്നു. തുടര്‍ന്ന് വിശദമായ പരിശോധനയ്ക്ക് വിട്ടു. സൂട്ട്‌കെയ്‌സുമായി എത്തിയയാളെ റെഡ് ചാനലില്‍ തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്തപ്പോള്‍ നിയമവിരുദ്ധമായ ഒന്നും അതിലില്ലെന്നാണ് അയാള്‍ പറഞ്ഞത്.തുടര്‍ന്ന് സൂട്ട്‌കെയ്‌സുകള്‍ പരിശോധിച്ചപ്പോള്‍ 9.63 കിലോഗ്രാം കഞ്ചാവ് കണ്ടെത്തി. എന്നാല്‍ അതിനെക്കുറിച്ച് തനിക്ക് ഒന്നുമറിയില്ലെന്നും ബഹ്‌റൈനിലുള്ള ഒരാളെ ഏല്‍പ്പിക്കാന്‍ മറ്റൊരാള്‍ തന്നോട് ആവശ്യപ്പെട്ടതാണെന്നും അയാള്‍ പറഞ്ഞു. കൂടാതെ സൂട്ട്‌കെയ്‌സ് കൈമാറേണ്ടയാളുടെ വിവരങ്ങള്‍ നല്‍കുകയും ഉദ്യോഗസ്ഥരുമായി പൂര്‍ണമായി സഹകരിക്കുകയും ചെയ്തു.തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ഇയാളെക്കൊണ്ട് രണ്ടാം പ്രതിയെ വിളിപ്പിച്ച് സാധനം കൈപ്പറ്റാന്‍ തന്റെ വസതിയിലെത്താന്‍ പറഞ്ഞു. ഒരു…

Read More

മനാമ: ബഹ്‌റൈനില്‍ റോഡ് സുരക്ഷ ഉറപ്പാക്കാന്‍ അധികൃതര്‍ കര്‍ശന നടപടികള്‍ തുടങ്ങി.വ്യവസ്ഥകള്‍ കടുപ്പിച്ചുകൊണ്ട് ഭേദഗതി ചെയ്ത റോഡ് നിയമങ്ങള്‍ ഇനി നടപ്പാക്കും. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെ നിര്‍ദേശമനുസരിച്ചാണിത്.കര്‍ശനമായ നിയമനടപടികളും ബോധവല്‍ക്കരണ പരിപാടികളും ഒരുമിച്ചാണ് നടപ്പാക്കുന്നത്. അപകടകരമായ ഡ്രൈവിംഗ് രീതികള്‍ തടയാന്‍ ട്രാഫിക് നിയമം കര്‍ശനമായി നടപ്പാക്കുമെന്ന് ആഭ്യന്ത്ര മന്ത്രാലയം അറിയിച്ചു.പുതിയ ഭേദഗതി പ്രകാരം ജീവന്‍ അപകടത്തിലാക്കുന്ന തരത്തിലോ അശ്രദ്ധമോ ആയി ഓടിക്കുന്ന വാഹനങ്ങള്‍ കണ്ടുകെട്ടും. അമിത വേഗത, ചുവപ്പ് സിഗ്നല്‍ മറികടക്കല്‍, മദ്യപിച്ച് വാഹനമോടിക്കല്‍, തെറ്റായ ദിശയില്‍ സഞ്ചരിക്കല്‍ തുടങ്ങിയ നിയമലംഘനങ്ങള്‍ക്ക് കനത്ത പിഴയും ചുമത്തും. അപകടങ്ങളില്‍ പരിക്കോ മരണമോ ഉണ്ടായാല്‍ പിഴ വര്‍ധിപ്പിക്കും.

Read More

മനാമ: സൗദി അറേബ്യയിലെ തൊഴില്‍ വിപണിയിലും മനുഷ്യ മൂലധന വികസനത്തിലും ബിസിനസ് സേവനങ്ങളില്‍ മുന്‍നിരയിലുള്ള കമ്പനിയായ തകമോള്‍ ഹോള്‍ഡിംഗ്സുമായി ബഹ്‌റൈനിലെ ലേബര്‍ ഫണ്ട് (തംകീന്‍) ധാരണാപത്രം ഒപ്പുവെച്ചു.തൊഴില്‍ വിപണിയുമായി ബന്ധപ്പെട്ട ഒന്നിലധികം മേഖലകളില്‍ രണ്ട് സ്ഥാപനങ്ങളും തമ്മിലുള്ള സഹകരണമുണ്ടാക്കുക, തൊഴില്‍ വിപണിയുടെ കാര്യക്ഷമത വര്‍ധിപ്പിക്കുക, പ്രൊഫഷണല്‍ നൈപുണ്യ വികസനത്തെ പിന്തുണയ്ക്കുക, പ്രകടനവും കാര്യക്ഷമതയും മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള വിജ്ഞാന കൈമാറ്റം സുഗമമാക്കുക എന്നിവയാണ് ധാരണാപത്രത്തിന്റെ ലക്ഷ്യം.ഈ ധാരണാപത്രത്തിലൂടെ ഒന്നിലധികം മേഖലകളിലെ തകമോളിന്റെ വൈദഗ്ധ്യത്തില്‍നിന്ന് പ്രയോജനം നേടാനും പ്രോഗ്രാം ഫലപ്രാപ്തി വര്‍ധിപ്പിക്കാനും തൊഴില്‍ വിപണിയുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് ദേശീയ പ്രതിഭകളുടെ മത്സരശേഷി വര്‍ധിപ്പിക്കാനും തംകീന്‍ ശ്രമിക്കും. കൂടാതെ സൗദി അറേബ്യയിലെ തൊഴില്‍ വിപണി വികസനത്തെക്കുറിച്ച് തംകീന് അറിയാനും കഴിയും. ദേശീയ പ്രതിഭകള്‍ക്ക് തൊഴില്‍ വിപണിയില്‍ പ്രവേശിക്കാനും അതില്‍ വളരാനുമുള്ള അവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ തംകീന്റെ അനുഭവത്തില്‍നിന്ന് തകമോള്‍ പ്രയോജനം നേടും.തംകീന്റെ ചീഫ് എക്‌സിക്യൂട്ടീവ് മഹ അബ്ദുല്‍ഹമീദ് മൊഫീസും തകമോളിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡോ. അഹമ്മദ് അബ്ദുല്‍ജബര്‍…

Read More

മനാമ: ബഹ്‌റൈനില്‍ മദ്യവില്‍പ്പന നടത്തിയ രണ്ടു കേസുകളിലായി അഞ്ച് ഏഷ്യക്കാരെ പോലീസ് അറസ്റ്റ് ചെയ്തു.മദ്യവില്‍പ്പനയെക്കുറിച്ചുള്ള വിവരം ലഭിച്ചതിനെ തുടര്‍ന്ന് അന്വേഷണം നടത്തിയ ശേഷമാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവര്‍ വില്‍പ്പനയ്ക്കായി കൈവശം വെച്ച മദ്യം പിടിച്ചെടുക്കുകയും ചെയ്തു. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാനും പൊതു സുരക്ഷ ഉറപ്പാക്കാനുമുള്ള നടപടികള്‍ തുടരുമെന്ന് പോലീസ് അറിയിച്ചു.

Read More

മനാമ: ബഹ്റൈനിലെ ഫിലിപ്പീന്‍സ് എംബസിയുമായി സഹകരിച്ച് അല്‍ ഹിലാല്‍ ഹെല്‍ത്ത്കെയര്‍ ഗ്രൂപ്പ് മുഹറഖ് ബോള്‍റൂമില്‍ വെച്ച് ഹെല്‍ത്തി പിനോയ് കാമ്പെയ്ന്‍ 2025ന് തുടക്കം കുറിച്ചു.ബഹ്റൈനിലെ ഫിലിപ്പീന്‍സ് അംബാസഡര്‍ ആനി ജലാന്‍ഡോ-ഓണ്‍ ലൂയിസ്, കോണ്‍സല്‍ ബ്രയാന്‍ ജെസ് ടി. ബാഗുയോ, ലേബര്‍ അറ്റാഷെ ഓര്‍വില്‍ ബല്ലിറ്റോക്ക്, വെല്‍ഫെയര്‍ ഓഫീസര്‍ ജുവിലിന്‍ ആന്‍സ് ഗുമാബെ, എസ്.എസ്.എസ് പ്രതിനിധി ജോണ്‍ സിബ്ബലൂക്ക, അസിസ്റ്റന്‍സ്-ടു-നാഷണല്‍സ് ഓഫീസര്‍ ലൂസിയ റാമിറെസ്, എംബസി സ്റ്റാഫ് ജൂലിയസ് മാമാക്ലേ, അല്‍ ഹിലാല്‍ ഹെല്‍ത്ത്കെയര്‍ ഗ്രൂപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, സി.ഇ.ഒ. ഡോ. ശരത് ചന്ദ്രന്‍, വൈസ് പ്രസിഡന്റ് ആസിഫ് മുഹമ്മദ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.കഴിഞ്ഞ വര്‍ഷത്തെ സംരംഭത്തിന്റെ വിജയത്തെ അടിസ്ഥാനമാക്കിയാണ് ഈ വര്‍ഷത്തെ കാമ്പെയ്ന്‍. ബഹ്റൈനിലെ ഫിലിപ്പിനോ സമൂഹത്തിന്റെ ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടിയുള്ളതാണിത്. ഹെല്‍ത്തി പിനോയ് കാമ്പെയ്‌നിന്റെ ഭാഗമായി ബഹ്റൈനിലുടനീളമുള്ള എല്ലാ ഫിലിപ്പിനോകള്‍ക്കും ഓഗസ്റ്റ് മാസം മുഴുവന്‍ എല്ലാ അല്‍ ഹിലാല്‍ ശാഖകളിലും സൗജന്യ ആരോഗ്യ പരിശോധനകള്‍ ലഭ്യമാകും.ഔദ്യോഗിക കാമ്പെയ്ന്‍ ഓഗസ്റ്റ് ഒന്നിന്…

Read More

മനാമ: വ്യാജ എന്‍ജിനിയറിംഗ് ബിരുദ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ബഹ്‌റൈനിലെ ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ അതോറിറ്റിയില്‍ 13 വര്‍ഷം ജോലി ചെയ്ത ഏഷ്യക്കാരന്‍ പിടിയിലായി. കേസില്‍ ക്രിമിനല്‍ കോടതി ഓഗസ്റ്റ് 26ന് വിധി പറയും.നിലവിലില്ലാത്ത ഒരു അമേരിക്കന്‍ സര്‍വകലാശാലയുടെ പേരിലുള്ള സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് ഇയാള്‍ ജോലി നേടിയത്. ഇലക്ട്രിക്കല്‍ എന്‍ജിനിയര്‍ തസ്തികയില്‍ നിയമിക്കപ്പെട്ട ഇയാള്‍ക്ക് 13 വര്‍ഷക്കാലത്തെ ജോലിക്കിടയില്‍ സ്ഥാനക്കയറ്റം ലഭിക്കുകയും ചെയ്തു.ഇയാളുടെ അക്കാദമിക് യോഗ്യത പരിശോധിക്കണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രാലയത്തിന് ലഭിച്ച ഒരു പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ബിരുദം വ്യാജമാണെന്നും അതു നല്‍കിയെന്ന് പറയപ്പെടുന്ന സര്‍വകലാശാല അമേരിക്കന്‍ സര്‍വകലാശാലകളുടെ പട്ടികയിലില്ലെന്നും കണ്ടെത്തിയത്. തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Read More

മനാമ: ഡിസംബര്‍ 4ന് ബഹ്റൈനിലെ ദി ഡെസേര്‍ട്ട് ഗാര്‍ഡനില്‍ ഗായകനും ഗാനരചയിതാവുമായ സ്റ്റീഫന്‍ വില്‍സണ്‍ ജൂനിയറിന്റെ കച്ചേരി നടക്കും.ബഹ്‌റൈനില്‍ ആദ്യമായാണ് അദ്ദേഹത്തിന്റെ കച്ചേരി നടക്കുന്നത്. രാജ്യത്തെ പ്രമുഖ ആഗോള വിനോദ കേന്ദ്രമായ ബിയോണ്‍ അല്‍ ദാന ആംഫി തിയേറ്ററാണ് പരിപാടി സംഘടിപ്പിക്കുന്നത്.സ്റ്റീഫന്‍ വില്‍സണ്‍ ജൂനിയറിനെപ്പോലുള്ള ഒരു അസാധാരണ കലാകാരനെ ബഹ്റൈനില്‍ ആദ്യമായി കൊണ്ടുവരുന്നതില്‍ അഭിമാനിക്കുന്നു എന്ന് ബിയോണ്‍ അല്‍ ദാന ആംഫി തിയേറ്ററിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഡാമിയന്‍ ബുഷ് പറഞ്ഞു. ഇന്‍ഡി റോക്ക്, കണ്‍ട്രി, ഗ്രഞ്ച് എന്നിവയുടെ അദ്ദേഹത്തിന്റെ അതുല്യമായ മിശ്രിതം വൈവിധ്യമാര്‍ന്നതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.സംഗീതക്കച്ചേരിയുടെ ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു. ബിയോണ്‍ അല്‍ ദാന ആംഫി തിയേറ്ററിന്റെ വെബ്സൈറ്റായ www.beyonaldana.com.bh വഴി ടിക്കറ്റ്വാങ്ങാം.

Read More

മനാമ: ബഹ്‌റൈനില്‍ മയക്കുരുന്ന് കടത്ത് കേസില്‍ രണ്ടു വിദേശികള്‍ക്ക് ഫസ്റ്റ് ഹൈ ക്രിമിനല്‍ കോടതി ജീവപര്യന്തം തടവും 5,000 ദിനാര്‍ വീതം പിഴയും വിധിച്ചു. ശിക്ഷ അനുഭവിച്ചതിനു ശേഷം ഇരുവരെയും നാടുകടത്താനും പിടിച്ചെടുത്ത മയക്കുമരുന്ന് കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.ഒന്നാം പ്രതി തന്റെ ശരീരത്തില്‍ മയക്കുമരുന്ന് ഒളിപ്പിച്ച് വിമാനമാര്‍ഗം രാജ്യത്തേക്ക് കടത്തിയതായി നേരത്തെ അധികൃതര്‍ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു എന്ന് ആന്റി നാര്‍ക്കോട്ടിക് ഡയരക്ടറേറ്റ് അറിയിച്ചു. തുടര്‍ന്ന് അയാള്‍ വിതരണത്തിനായി മയക്കുമരുന്ന് രണ്ടാം പ്രതിക്ക് കൈമാറി.രാജ്യം വിടാന്‍ ശ്രമിച്ച ഒന്നാം പ്രതിയെ പബ്ലിക് പ്രോസിക്യൂഷന്‍ പുറപ്പെടുവിച്ച വാറന്റിന്റെ അടിസ്ഥാനത്തില്‍ വിമാനത്താവളത്തില്‍വെച്ച് അറസ്റ്റ് ചെയ്തു. കൂടുതല്‍ അന്വേഷണം നടത്തിയതിനെ തുടര്‍ന്ന് മയക്കുരുന്നുകളും സൈക്കോട്രോപിക് വസ്തുക്കളും കൈവശം വെച്ച രണ്ടാമത്തെ പ്രതിയെയും അറസ്റ്റ് ചെയ്തു.രണ്ടു പേരെയും ചോദ്യം ചെയ്യുകയും തെളിവുകള്‍ പരിശോധിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് കേസ് ഫസ്റ്റ് ഹൈ ക്രിമിനല്‍ കോടതിക്ക് കൈമാറിയത്.

Read More

മനാമ: ബഹ്‌റൈനില്‍ ചെമ്മീന്‍ പിടുത്തത്തിനുള്ള നിരോധനം ഓഗസ്റ്റ് ഒന്നിന് പിന്‍വലിക്കുമെന്ന് സുപ്രീം കൗണ്‍സില്‍ ഫോര്‍ എന്‍വയോണ്‍മെന്റ് അറിയിച്ചു.സമുദ്രജീവികളെ സംരക്ഷിക്കാനും പ്രാദേശിക ജലാശയങ്ങളിലെ സന്തുലിതാവസ്ഥ നിലനിര്‍ത്താനും വേണ്ടിയുള്ള പദ്ധതിയുടെ ഭാഗമായ നിരോധനം ഫെബ്രുവരി തുടക്കത്തിലാണ് ആരംഭിച്ചത്. ജൈവവൈവിധ്യം സംരക്ഷിക്കാനും മത്സ്യബന്ധന പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാനുമുള്ള നടപടികള്‍ ജനറല്‍ ഡയരക്ടറേറ്റ് ഓഫ് മറൈന്‍ റിസോഴ്‌സസ് തുടരുമെന്നും സുപ്രീം കൗണ്‍സില്‍ അറിയിച്ചു.നിരോധന കാലയളവില്‍ മത്സ്യത്തൊഴിലാളികളില്‍നിന്നുണ്ടായ സഹകരണത്തെ അധികൃതര്‍ പ്രശംസിക്കുകയും ഈ സഹകരണം തുടരണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

Read More