Author: news editor

മനാമ: ബഹ്‌റൈന്‍ അന്താരാഷ്ട്ര യുവജന ദിനം ആഘോഷിച്ചു. ആഘോഷത്തിന്റെ ഭാഗമായി ‘സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ക്കും അതിനപ്പുറവും പ്രാദേശിക യുവജന പ്രവര്‍ത്തനങ്ങള്‍’ എന്ന പ്രമേയത്തില്‍ യൂത്ത് സിറ്റി 2030 എന്ന പേരില്‍ പരിപാടി സംഘടിപ്പിച്ചു.മുനിസിപ്പാലിറ്റി കാര്യ-കൃഷി മന്ത്രി വഈല്‍ ബിന്‍ നാസര്‍ അല്‍ മുബാറക്, ലേബര്‍ ഫണ്ട് (തംകീന്‍) ചീഫ് എക്‌സിക്യൂട്ടീവ് മഹ അബ്ദുല്‍ ഹമീദ് മൊഫീസ്, യുവജനകാര്യ മന്ത്രി റാവാന്‍ ബിന്‍ത് നജീബ് തൗഫീഖി എന്നിവരും നിരവധി ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.ബഹ്റൈന്‍ യുവാക്കളുടെ അവബോധം, അഭിലാഷം, സര്‍ഗ്ഗാത്മകത എന്നിവ പ്രതിഫലിപ്പിക്കുന്ന അവരുടെ സംഭാവനകളില്‍ യുവജനകാര്യ മന്ത്രി അഭിമാനം പ്രകടിപ്പിച്ചു. രാജ്യത്തിന്റെ ഭാവി കെട്ടിപ്പടുക്കുന്നതില്‍ അവരുടെ നിശ്ചയദാര്‍ഢ്യത്തിനും നവീകരണത്തിനുമുള്ള അഭിനന്ദനവും ആത്മവിശ്വാസവും ഉള്‍ക്കൊള്ളുന്നതാണ് ആഘോഷമെന്ന് അവര്‍ പറഞ്ഞു.ഇന്‍ജാസ് ബഹ്റൈന്‍ പദ്ധതികളുടെ അവതരണങ്ങളും 2025ലെ യുവ സംരംഭക മത്സരത്തിലെ വിജയികളായ കമ്പനികളുടെ പ്രഖ്യാപനവും ചടങ്ങില്‍ നടന്നു. ഫൈസല്‍ അല്‍ അന്‍സാരിയുടെ ‘നഗ്മത്ത് അല്‍ഷബാബ്’ എന്ന കലാപ്രകടനത്തോടെയാണ് ആഘോഷംഅവസാനിച്ചത്.

Read More

മനാമ: ബഹ്‌റൈനിലെ സതേണ്‍ ഗവര്‍ണറേറ്റില്‍ കെട്ടിനിര്‍മാണ സാമഗ്രികള്‍ സൂക്ഷിച്ച വെയര്‍ഹൗസിലുണ്ടായ തീപിടിത്തം സിവില്‍ ഡിഫന്‍സ് സംഘങ്ങള്‍ അണച്ചു.അഗ്നിശമന പ്രവര്‍ത്തങ്ങള്‍ വേഗത്തില്‍ ആരംഭിച്ചതിനാല്‍ സമീപത്തെ കെട്ടിടങ്ങളിലേക്ക് തീ പടരുന്നത് ഒഴിവാക്കാനായി. ആളപായമില്ല. ആര്‍ക്കെങ്കിലും പരിക്കേറ്റതായി ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുമില്ല.തീപിടിത്തത്തിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണം നടക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

Read More

മനാമ: ബഹ്‌റൈനില്‍ അന്താരാഷ്ട്ര മയക്കുമരുന്ന് ശൃംഖലയിലെ കണ്ണിയായ ഏഷ്യക്കാരന് കോടതി 15 വര്‍ഷം തടവും 5,000 ദിനാര്‍ പിഴയും വിധിച്ചു. ഇയാളില്‍നിന്ന് പിടിച്ചെടുത്ത കഞ്ചാവ് കണ്ടുകെട്ടാനും ശിക്ഷ പൂര്‍ത്തിയായാല്‍ ഇയാളെ നാടുകടത്താനും കോടതി ഉത്തരവിട്ടു.ഒരു പ്രശസ്ത കമ്പനിയില്‍ ഡെലിവറി ഏജന്റായി ജോലി ചെയ്യുകയായിരുന്നു ഇയാള്‍. പാര്‍സലില്‍ ഒളിപ്പിച്ച കഞ്ചാവ് വിമാനമാര്‍ഗം രാജ്യത്തേക്ക് കടത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇയാള്‍ പിടിയിലായത്. കഴിഞ്ഞ ഏപ്രില്‍ അഞ്ചിന് അമേരിക്കയില്‍നിന്ന് ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ മേക്കപ്പ് സാമഗ്രികളുടെ പാര്‍സലില്‍ മൂന്നു കവറുകളിലായി ഒളിപ്പിച്ചുവെച്ച 1.016 കിലോഗ്രാം കഞ്ചാവ് പരിശോധനയില്‍ കസ്റ്റംസ് അധികൃതര്‍ കണ്ടെത്തുകയായിരുന്നു.പാര്‍സല്‍ ഏറ്റുവാങ്ങാനെത്തിയപ്പോഴാണ് ഇയാള്‍ പിടിയിലായത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ ഒരു അന്താരാഷ്ട്ര മയക്കുമരുന്ന് വിപണന ശൃംഖലയിലെ കണ്ണിയാണെന്ന് വ്യക്തമായത്.

Read More

മനാമ: ബഹ്‌റൈന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്സിന്റെ കൗണ്‍സില്‍ ഓഫ് കമ്മീഷണര്‍മാരില്‍ പുതിയ അംഗങ്ങളെ നിയമിച്ചുകൊണ്ട് രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ ഉത്തരവ് 2025 (26) പുറപ്പെടുവിച്ചു.നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്സിന്റെ കൗണ്‍സില്‍ ഓഫ് കമ്മീഷണര്‍മാരില്‍ മുഴുവന്‍ സമയ അംഗങ്ങള്‍ അലി അഹമ്മദ് അല്‍ദരാസി, ഡോ. മലല്ല ജാഫര്‍ അല്‍ ഹമ്മദി, മുഹമ്മദ് ജുമാ ഫസിയ മഹ സാലിഹ് അല്‍ ഷെഹാബ് എന്നിവരാണ്.ഡോ. ഹമദ് ഇബ്രാഹിം അല്‍ അബ്ദുല്ല, ഡാനിയേല്‍ മാര്‍ക്ക് കോഹന്‍, റൗദ സല്‍മാന്‍ അല്‍ അറദി, ഷെയ്ഖ ഹംദി അല്‍ ഷെയ്ബ, ഡോ. ഷൈമ അബ്ദുല്ല ജുമാ മുഹമ്മദ്, അബ്ദുല്ല ഖലീഫ അല്‍ തവാദി, മുന ജോര്‍ജ് കോറോ എന്നിവരാണ് പാര്‍ട്ട് ടൈം അംഗങ്ങള്‍.അവരുടെ ഔദ്യോഗിക കാലാവധി നാല് വര്‍ഷമായിരിക്കും. ഈ ഉത്തരവ് പുറപ്പെടുവിക്കുന്ന തീയതി മുതല്‍ പ്രാബല്യത്തില്‍ വരുന്നതും ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്നതുമാണ്.

Read More

മനാമ: ബഹ്‌റൈന്‍ മുനിസിപ്പാലിറ്റി കാര്യ- കൃഷി മന്ത്രാലയത്തില്‍ പുതിയ ഡയറക്ടറെ നിയമിച്ചുകൊണ്ട് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്‍ ഉത്തരവ് 2025 (53) പുറപ്പെടുവിച്ചു. മുനിസിപ്പാലിറ്റി കാര്യ- കൃഷി മന്ത്രിയുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണിത്.യൂസഫ് മുഹമ്മദ് ജുമ അല്‍ ഖസ്സബിന് പകരക്കാരനായി മുനിസിപ്പാലിറ്റീസ് അഫയേഴ്സ് ആന്റ് കൃഷി മന്ത്രാലയത്തിലെ അക്വിസിഷന്‍ ആന്റ് കോമ്പന്‍സേഷന്‍ ഡയറക്ടറേറ്റിന്റെ ഡയറക്ടറായി അമാനി ഖമീസ് മുഹമ്മദ് അല്‍ ദോസേരിയാണ് നിയമിച്ചത്.ഉത്തരവ് മുനിസിപ്പാലിറ്റി കാര്യ-കൃഷി മന്ത്രി നടപ്പിലാക്കും. ഇത് ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുകയും പുറപ്പെടുവിക്കുന്ന നിമിഷം മുതല്‍ പ്രാബല്യത്തില്‍ വരികയുംചെയ്യും.

Read More

മനാമ: ബഹ്‌റൈനിലെ സതേണ്‍ മുനിസിപ്പല്‍ മേഖലയില്‍ നിയമം ലംഘിച്ച് റോഡ് കൈയേറി ഗതാഗത തടസ്സം സൃഷ്ടിക്കുന്ന കടകള്‍ക്കെതിരെ മുനിസിപ്പാലിറ്റി അധികൃതര്‍ നടപടി തുടങ്ങി.പരിശോധനയില്‍ നിരവധി കടകള്‍ റോഡുകളുടെ ഭാഗമായ സ്ഥലങ്ങളിലും മറ്റും ബോര്‍ഡുകള്‍ സ്ഥാപിക്കുകയും കച്ചവട സാധനങ്ങള്‍ നിരത്തിവെക്കുകയും ചെയ്തതായി കണ്ടെത്തി. ഇത്തരം കടകള്‍ക്ക് പിഴ ചുമത്തുമെന്നും അവര്‍ റോഡിലുണ്ടാക്കിയ തടസ്സങ്ങള്‍ ഉടന്‍ നീക്കം ചെയ്യുമെന്നും അധികൃതര്‍ അറിയിച്ചു.നിയമങ്ങള്‍ പാലിക്കണമെന്നും പൊതുസ്ഥലങ്ങളില്‍ തടസ്സങ്ങളുണ്ടാക്കുന്നത് ഒഴിവാക്കണമെന്നും മുനിസിപ്പാലിറ്റി കടയുടമകളോട് അഭ്യര്‍ത്ഥിച്ചു.

Read More

മനാമ: ധനകാര്യ-ദേശീയ സാമ്പത്തിക മന്ത്രാലയം 2025 ഒന്നാം പാദത്തിലെ ബഹ്റൈന്‍ സാമ്പത്തിക ത്രൈമാസ റിപ്പോര്‍ട്ട് www.mofne.gov.bh എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു.ഇന്‍ഫര്‍മേഷന്‍ ആന്റ് ഇ-ഗവണ്‍മെന്റ് അതോറിറ്റി പുറത്തിറക്കിയ പ്രാഥമിക ദേശീയ അക്കൗണ്ട്‌സ് ഡാറ്റ പ്രകാരം, 2025 ആദ്യ പാദത്തില്‍ യഥാര്‍ത്ഥ ജി.ഡി.പി. വാര്‍ഷികാടിസ്ഥാനത്തില്‍ 2.7% വളര്‍ച്ച കൈവരിച്ചു. എണ്ണ ഇതര, എണ്ണ മേഖലകളില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ യഥാക്രമം 2.2%, 5.3% ഉം വര്‍ധന ഇതിന് കാരണമായി.2025ലെ ഒന്നാം പാദത്തില്‍ യഥാര്‍ത്ഥ ജി.ഡി.പിയുടെ 84.8% എണ്ണ ഇതര മേഖലകളില്‍നിന്നാണ്. മൊത്തത്തിലുള്ള സാമ്പത്തിക പ്രകടനത്തെ പിന്തുണയ്ക്കുന്നതില്‍ എണ്ണ ഇതര മേഖല പ്രധാന പങ്ക് വഹിച്ചു.ഭക്ഷ്യ സേവനങ്ങള്‍ 10.3% വാര്‍ഷിക വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തി. ജി.ഡി.പിയില്‍ ഏറ്റവും വലിയ സംഭാവന നല്‍കുന്ന സാമ്പത്തിക, ഇന്‍ഷുറന്‍സ് മേഖലകള്‍ 7.5% യഥാര്‍ത്ഥ വളര്‍ച്ചാ നിരക്ക് കൈവരിച്ചു. കൂടാതെ നിര്‍മ്മാണ- വിദ്യാഭ്യാസമേഖലകള്‍ യഥാക്രമം 5.4%, 2.5% വാര്‍ഷിക വളര്‍ച്ച കൈവരിച്ചു. പ്രൊഫഷണല്‍- ശാസ്ത്ര- സാങ്കേതിക മേഖലകള്‍ 2.2%, മൊത്തവ്യാപാര- ചില്ലറ വ്യാപാര- റിയല്‍…

Read More

മലപ്പുറം: സി.പി.എമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി സമസ്ത അദ്ധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍.ചെമ്മാട് ദാറുല്‍ ഹുദ ഇസ്ലാമിക് യുണിവേഴ്സ്റ്റിക്കെതിരെ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് വിമര്‍ശനം. സി.പി.എം. നടത്തിയ പ്രതിഷേധ പരിപാടി ആ പാര്‍ട്ടിക്ക് ഗുണകരമാവില്ലെന്ന് അദ്ദേഹം പറഞ്ഞു.സ്ഥാപനത്തെ പ്രതിഷേധം നടത്തി താറടിക്കാന്‍ ആരും ശ്രമിക്കരുത്. സി.പി.എം. നടപടി പ്രതിഷേധാര്‍ഹമാണ്. സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തില്‍ പ്രശ്നമുണ്ടെങ്കില്‍ മാനേജ്‌മെന്റുമായി അക്കാര്യം സംസാരിക്കണമെന്നും അദ്ദേഹം പറഞ്ഞു.കുടിവെള്ളം മലിനമാക്കുന്നുവെന്നും പാടം മണ്ണിട്ട് നികത്തുന്നുവെന്നും ആരോപിച്ചാണ് ബഹാഉദ്ദീന്‍ നദ്വി വൈസ് ചാന്‍സലറായ ദാറുല്‍ ഹുദയിലേക്ക് കഴിഞ്ഞദിവസം സി.പി.എം. പ്രതിഷേധ മാര്‍ച്ച് നടത്തിയത്.

Read More

കണ്ണൂര്‍: യുവതി രണ്ടു മക്കളെയുമെടുത്തു കിണറ്റില്‍ ചാടിയതിനെത്തുടര്‍ന്ന് 6 വയസുകാരന്‍ മരിച്ച സംഭവത്തില്‍ യുവതിയെയും ഭര്‍തൃവീട്ടിലെ പീഡനമെന്ന പരാതിയില്‍ ഭര്‍തൃമാതാവിനെയും പോലീസ് അറസ്റ്റ് ചെയ്തു.ചെറുതാഴം ശ്രീസ്ഥയിലെ അടുത്തലക്കാരന്‍ ധനേഷിന്റെ ഭാര്യ പി.പി. ധനജയെയും ധനേഷിന്റെ അമ്മ ചെറുതാഴം ശ്രീസ്ഥയിലെ ശ്യാമളയെയുമാണ് (71) പരിയാരം പോലീസ് അറസ്റ്റ് ചെയ്തത്.ആറു വയസ്സുള്ള മകന്‍ ധ്യാന്‍ കൃഷ്ണന്റെ മരണത്തിലാണ് അമ്മ ധനജയ്‌ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തത്. ഭര്‍ത്താവിന്റെ അമ്മ ശ്യാമള ജീവിക്കാന്‍ അനുവദിക്കാത്തതിനാലാണ് കുട്ടികളുമായി കിണറ്റില്‍ ചാടിയതെന്ന ധനജയുടെ മൊഴിയിലാണ് ശ്യാമളയ്‌ക്കെതിരെ കേസെടുത്തത്.അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ധ്യാന്‍ കൃഷ്ണ രണ്ടു ദിവസം മുമ്പാണ് മരിച്ചത്. മറ്റൊരു കുട്ടിയായ ദിയയുടെ ആരോഗ്യനില തൃപ്തികരമാണ്.

Read More

കോഴിക്കോട്: സഹോദരിമാര്‍ കൊലചെയ്യപ്പെട്ടതിനുശേഷം കാണാതായ സഹോദരന്‍ മരിച്ചതായി സംശയം. തലശ്ശേരിയില്‍ കണ്ടെത്തിയ 60 വയസിലധികം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം സഹോദരന്‍ പ്രമോദിന്റേതാണോ എന്നാണ് സംശയിക്കുന്നത്.ഇന്നലെ വൈകുന്നേരമാണ് കുയ്യാലിപ്പുഴയില്‍നിന്ന് മൃതദേഹം കണ്ടെത്തിയത്. പോലീസ് വിശദമായ പരിശോധനകള്‍ നടത്തുകയാണ്. ബന്ധുക്കളുമായി പോലീസ് ആശയവിനിമയം നടത്തി.അവിവാഹിതരായ വൃദ്ധസഹോദരിമാരെ പരിചരിച്ചിരുന്നത് പ്രമോദാണ്. ഇതിനു കഴിയാതായതിനെ തുടര്‍ന്നാണ് കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. കുടുംബത്തിന് സാമ്പത്തിക പ്രശ്‌നങ്ങള്‍ ഇല്ലായിരുന്നു എന്ന് അറിയുന്നു.കോഴിക്കോട് കരിക്കാംകുളം ഫ്‌ളോറിക്കന്‍ റോഡിനു സമീപത്തെ വാടകവീട്ടില്‍ താമസിച്ചിരുന്ന ശ്രീജയ (76), പുഷ്പലളിത (66) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒപ്പം കഴിഞ്ഞിരുന്ന സഹോദരന്‍ പ്രമോദിനെ (62) കാണാതായി. ഇയാള്‍ക്കായി തിരച്ചില്‍ നടക്കുന്നതിനിടെയാണ് തലശ്ശേരിയില്‍ ഇയാളുടേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തിയത്.സഹോദരിമാര്‍ ശ്വാസംമുട്ടിയാണ് മരിച്ചതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. തളര്‍ന്നു കിടപ്പിലായിരുന്നു ശ്രീജയ. ശ്രീജയ മരിച്ചെന്ന് പ്രമോദ് ബന്ധു ശ്രീജിത്ത് ബാബുവിനെ ഫോണില്‍ വിളിച്ച് പറഞ്ഞിരുന്നു. തുടര്‍ന്ന് ശ്രീജിത്തും ബന്ധുക്കളും വീട്ടിലെത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.സഹോദരങ്ങളെ വളരെയേറെ സ്‌നേഹിച്ച് പരിചരിച്ച്…

Read More