Author: news editor

മനാമ: ബഹ്‌റൈനില്‍ യുവജന മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഈ വര്‍ഷത്തെ യൂത്ത് സിറ്റി 2030 സീസണില്‍ 230ലധികം പരിശീലന പരിപാടികള്‍ ഉള്‍പ്പെട്ടിരുന്നുവെന്നും 4,400ലധികം യുവ പങ്കാളികളെ ഉള്‍പ്പെടുത്തിയതായും ഏകദേശം 6,400 പ്രത്യേക പരിശീലന അവസരങ്ങള്‍ നല്‍കിയതായും യുവജനകാര്യ മന്ത്രി റാവാന്‍ ബിന്‍ത് നജീബ് തൗഫീഖി അറിയിച്ചു.402 യുവ പ്രതിഭകളെ വളര്‍ത്തിയെടുക്കാന്‍ പരിപാടി സഹായിച്ചു. യുവജന വിപണിയില്‍ 84ലധികം പദ്ധതികള്‍ക്ക് പിന്തുണ നല്‍കി. ‘യംഗ് ട്രേഡേഴ്‌സ്’ പ്രോഗ്രാമിന് കീഴില്‍ 140 സംരംഭങ്ങള്‍ നടത്തി. പ്രാദേശിക, അന്തര്‍ദേശീയ സംഘടനകളുമായി 145 ലധികം പങ്കാളിത്തങ്ങള്‍ സ്ഥാപിച്ചു. പരിപാടി 5,000ത്തിലധികം സന്ദര്‍ശകരെ ആകര്‍ഷിച്ചു. 248 സന്നദ്ധപ്രവര്‍ത്തകര്‍ സജീവമായി ഉണ്ടായിരുന്നു.തംകീന്‍, അല്‍ സയാനി ഇന്‍വെസ്റ്റ്മെന്റ്സ്, ബാങ്ക് ഓഫ് ബഹ്റൈന്‍ ആന്റ് കുവൈത്ത് (ബി.ബി.കെ), ബാപ്കോ എനര്‍ജീസ്, ടെലികമ്മ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോറിറ്റി (ടി.ആര്‍.എ) എന്നിവര്‍ പങ്കാളികളായതായും അവര്‍ പറഞ്ഞു.

Read More

മനാമ: ബഹ്‌റൈനില്‍ യുവജനകാര്യ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച യൂത്ത് സിറ്റി 2030ന്റെ ഭാഗമായി നടന്ന ന്യൂണ്‍ ചലഞ്ച് വിജയകരമായി സമാപിച്ചു.വിവിധയിനം കലാസൃഷ്ടികളുടെ രൂപകല്‍പ്പന മത്സരത്തില്‍ ബഹ്‌റൈനി കലാകാരന്‍ അബ്ദുല്‍ അസീസ് അല്‍ ശൈഖ് ഒന്നാം സ്ഥാനം നേടി. അദ്ദേഹം രൂപകല്‍പ്പന ചെയ്ത വാച്ചിന്റെ മോഡലിനെ അടിസ്ഥാനമാക്കി വാച്ച് നിര്‍മ്മിച്ച് വിപണിയിലിറക്കുമെന്ന് സംഘാടകര്‍ പ്രഖ്യാപിച്ചു.യൂത്ത് സിറ്റി 2030 എന്ന വിഷയത്തെയും ബഹ്‌റൈന്റെ സംസ്‌കാരത്തെയും നന്നായി പ്രതിഫലിപ്പിക്കല്‍, ആശയത്തിന്റെ സര്‍ഗാത്മകതയും ആഴവും, ഫിനിഷിംഗിന്റെ ഗുണനിലവാരവും വര്‍ണ്ണവിന്യാസവും അനുപാതങ്ങളുടെ കൃത്യതയും, പ്രേക്ഷകരുടെ വിലയിരുത്തല്‍ എന്നിവയെ അടിസ്ഥാനമാക്കിയാണ് ജഡ്ജിംഗ് പാനല്‍ സൃഷ്ടികളെ വിലയിരുത്തിയത്.

Read More

മനാമ: ബഹ്‌റൈനിലെ പൊതു വിദ്യാലയങ്ങളില്‍ രക്ഷാകര്‍തൃ പ്രവേശന ദിനം കൊണ്ടുവരാന്‍ കീരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്‍ അനുമതി നല്‍കി.ഖുദൈബിയ കൊട്ടാരത്തില്‍ നടന്ന പ്രതിവാര മന്ത്രിസഭാ യോഗത്തില്‍ അധ്യക്ഷത വഹിച്ചുകൊണ്ടാണ് അദ്ദേഹം തീരുമാനം പ്രഖ്യാപിച്ചത്. പുതിയ അധ്യയന വര്‍ഷത്തെക്കുറിച്ച് രക്ഷിതാക്കള്‍ക്ക് അറിവ് നല്‍കുകയും വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ പിന്തുണയും നല്‍കുന്ന അന്തരീക്ഷം സൃഷ്ടിക്കുകയുമാണ് ഇതിന്റെ ലക്ഷ്യം.സുപ്രീം കൗണ്‍സില്‍ ഫോര്‍ വിമന്‍ (എസ്.സി.ഡബ്ല്യു) 24ാം വാര്‍ഷികത്തോടനുബന്ധിച്ച്, കൗണ്‍സിലിന്റെ നേട്ടങ്ങളെയും പുരോഗതിയെയും വികസനത്തെയും മുന്നോട്ടു കൊണ്ടുപോകുന്നതില്‍ ബഹ്‌റൈനി സ്ത്രീകള്‍ വഹിക്കുന്ന പങ്കിനെയും മന്ത്രിസഭപ്രശംസിച്ചു.

Read More

മനാമ: ബഹ്‌റൈനില്‍ പൊതു, സ്വകാര്യ മേഖലകളിലെ സ്‌കൂള്‍ വാഹന ഡ്രൈവര്‍മാര്‍ക്കായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ബോധവല്‍ക്കരണ ക്ലാസുകള്‍ ആരംഭിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.വരാനിരിക്കുന്ന അധ്യയന വര്‍ഷത്തിലേക്കുള്ള മുന്നൊരുക്കമാണിത്. വിദ്യാര്‍ത്ഥികള്‍ക്ക് യാത്രകളില്‍ സുരക്ഷ ഉറപ്പാക്കുക എന്നതാണ് ലക്ഷ്യം.സുരക്ഷിതവും ശരിയായതുമായ ഡ്രൈവിംഗിനെക്കുറിച്ച് അവരെ ബോധവല്‍ക്കരിക്കും. വിദ്യാര്‍ത്ഥികളെ കൊണ്ടുപോകുമ്പോള്‍ പാലിക്കേണ്ട ശരിയായ നടപടികളെക്കുറിച്ച് അവര്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കുമെന്നും മന്ത്രാലയം അറിയിച്ചു.

Read More

മനാമ: ബഹ്റൈനില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 800ഓളം വാഹനങ്ങള്‍ക്ക് തീപിടിച്ചിട്ടുണ്ട് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.മന്ത്രാലയത്തിന്റെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍ സംപ്രേഷണം ചെയ്യുന്ന അമാന്‍ എന്ന പരിപാടിയുടെ ഏറ്റവും പുതിയ എപ്പിസോഡില്‍ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ കേണല്‍ ഉസാമ ബഹാര്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതൊഴിവാക്കാന്‍ ജനങ്ങളില്‍ അവബോധം വളര്‍ത്തുകയും വാഹനങ്ങള്‍ക്ക് യഥാസമയം ആവശ്യമായ അറ്റകുറ്റപ്പണികള്‍ നടത്തുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു.വാഹനങ്ങളിലെ ഇലക്ട്രിക്കല്‍ സംവിധാനങ്ങള്‍, കേടായ ഭാഗങ്ങള്‍, എണ്ണ ചോര്‍ച്ച എന്നിവ പരിശോധിച്ച് ആവശ്യമായ സമയങ്ങളില്‍ അറ്റകുറ്റപ്പണികള്‍ നടത്തണം. വേനല്‍ക്കാലത്ത് താപനില ഉയരുന്നതും ഇന്ധന ചോര്‍ച്ചയും കൂടിയാകുമ്പോള്‍ തീപിടിത്തത്തിന് സാധ്യതകളേറെയാണ്.പെര്‍ഫ്യൂമുകള്‍, ഗ്യാസ് കാനിസ്റ്ററുകള്‍, ക്യാമ്പിംഗ് ഉപകരണങ്ങള്‍, പവര്‍ ബാങ്കുകള്‍ പോലെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവ വാഹനത്തില്‍ ഉപേക്ഷിച്ച് പുറത്തുപോകരുതെന്നുംഅദ്ദേഹംപറഞ്ഞു.

Read More

മനാമ: പാസ്‌പോര്‍ട്ട് പരിശോധനയ്ക്കിടെ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതിന് ബഹ്‌റൈനില്‍ സൗദി പൗരനെതിരെ കേസെടുത്തു.അതിര്‍ത്തി കടന്ന് ബഹ്‌റൈനിലേക്ക് വരുമ്പോള്‍ രേഖകള്‍ പരിശോധിക്കാന്‍ ശ്രമിച്ച മൂന്നു പോലീസ് ഉദ്യോഗസ്ഥരെയാണ് 45കാരനായ സൗദി പൗരന്‍ ആക്രമിച്ചത്. കൂടാതെ പൊതുസ്ഥലത്ത് മദ്യപിച്ചതിനും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.ഇയാള്‍ കിംഗ് ഫഹദ് കോസ് വേ കടന്നുവരുന്നതിനിടയിലായിരുന്നു പരിശോധന. ഇയാള്‍ പോലീസുകാര്‍ക്കെതിരെ അശ്ലീല വാക്കുകള്‍ പ്രയോഗിക്കുകയുമുണ്ടായി.

Read More

മനാമ: പുതിയ അധ്യയന വര്‍ഷാരംഭത്തിന് മുന്നോടിയായി ബഹ്റൈനിലെ സ്‌കൂളുകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി.ക്ലാസ് മുറികള്‍, ഓഫീസുകള്‍, കളിസ്ഥലങ്ങള്‍, പരിസരം എന്നിവയെല്ലാം ശുചീകരിക്കുന്നുണ്ട്. സ്‌കൂളുകളില്‍ ആരോഗ്യകരമായ അന്തരീക്ഷം നിലനിര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണിതെന്ന് അധികൃതര്‍ വ്യക്തമാക്കി.

Read More

മനാമ: സുഡാനിലെ നോര്‍ത്ത് ഡാര്‍ഫര്‍ സംസ്ഥാനത്ത് വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്റെ ട്രക്കുകള്‍ക്കു നേരെയുണ്ടായ ആക്രമണത്തെ ബഹ്റൈന്‍ ശക്തമായി അപലപിച്ചു.സമാധാനപരമായ മാര്‍ഗങ്ങളിലൂടെ സംഘര്‍ഷം അവസാനിപ്പിക്കാനും സാധാരണക്കാരുടെയും ജീവകാരുണ്യ പ്രവര്‍ത്തകരുടെയും സംരക്ഷണം ഉറപ്പാക്കാനും അന്താരാഷ്ട്ര മാനുഷിക നിയമം, ജിദ്ദ പ്രഖ്യാപനം, പ്രസക്തമായ അന്താരാഷ്ട്ര പ്രമേയങ്ങള്‍ എന്നിവയ്ക്ക് അനുസൃതമായി സഹായം വിതരണം ഉറപ്പാക്കാനും ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയില്‍ ആഹ്വാനം ആവര്‍ത്തിച്ചു.സുഡാന്റെ ഐക്യം, സുരക്ഷ, സ്ഥിരത എന്നിവ സംരക്ഷിക്കപ്പെടണം. അതുവഴി സമാധാനത്തിനും സുസ്ഥിര അഭിവൃദ്ധിക്കും വേണ്ടിയുള്ള ജനങ്ങളുടെ അഭിലാഷങ്ങള്‍ നിറവേറ്റാന്‍സാധിക്കുമെന്നും പ്രസ്താവനയില്‍ പറഞ്ഞു.

Read More

മനാമ: ബഹ്‌റൈനിലെ കര്‍ബാബാദ് പ്രദേശത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ഭക്ഷണ വണ്ടികള്‍ക്കെതിരെ കാപ്പിറ്റല്‍ മുനിസിപ്പാലിറ്റി നടപടി സ്വീകരിച്ചു.പൊതു ഇടങ്ങള്‍ സംരക്ഷിക്കാനും ആരോഗ്യകരമായ പരിസ്ഥിതി നിലനിര്‍ത്താനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നടപടി. പൊതു ഇടങ്ങള്‍ പതിവായി നിരീക്ഷിക്കുന്നുണ്ട്. അതിന്റെ ഭാഗമായാണ് ഇവ കണ്ടെത്തിയത്.ഈ വണ്ടികള്‍ ഉടന്‍ നീക്കം ചെയ്യണമെന്നും അല്ലാത്തപക്ഷം നിയമനടപടി സ്വീകരിക്കുമെന്നും നിയമലംഘകരെ അറിയിച്ചിട്ടുണ്ട്. രാജ്യത്തിന്റെ ചരിത്രപ്രധാനമായ കര്‍ബാബാദ് തീരത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. തീരപ്രദേശങ്ങള്‍ സുരക്ഷിതമായും വൃത്തിയോടെയും സൂക്ഷിക്കുക എന്നുള്ളത് എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നും മുനിസിപ്പാലിറ്റിവ്യക്തമാക്കി.

Read More

മനാമ: ജനാബിയ റോഡിനെ ഷെയ്ഖ് ഇസ ബിന്‍ സല്‍മാന്‍ ഹൈവേയുമായി ബന്ധിപ്പിക്കുന്ന പുതിയ ഫ്‌െൈളെഓവര്‍ നിര്‍മ്മാണത്തിന്റെ ഭാഗമായി കിംഗ് ഫഹദ് കോസ്വേയില്‍നിന്ന് മനാമയിലേക്ക് കിഴക്കോട്ടുള്ള റൂട്ടിലെ രണ്ട് വരികള്‍ ഓഗസ്റ്റ് 24 മുതല്‍ താല്‍ക്കാലികമായും ഭാഗികമായും അടച്ചിടുമെന്ന് ഗതാഗത മന്ത്രാലയം അറിയിച്ചു.രണ്ട് ഘട്ടങ്ങളിലായാണ് ഗതാഗത വഴിതിരിച്ചുവിടല്‍ നടപ്പിലാക്കുക. വാഹനങ്ങളുടെ സഞ്ചാരം ഉറപ്പാക്കാന്‍ രണ്ട് വരികള്‍ തുറന്നിരിക്കും. 2025 ഓഗസ്റ്റ് 25ന് ബുദയ്യയില്‍നിന്ന് മനാമയിലേക്കുള്ള ഗതാഗതത്തിനായി ജനാബിയ റോഡിനെ ഷെയ്ഖ് ഇസ ബിന്‍ സല്‍മാന്‍ ഹൈവേയുമായി ബന്ധിപ്പിക്കുന്ന സ്ലിപ്പ് റോഡ് 24 മണിക്കൂര്‍ അടച്ചിടും. വാഹനങ്ങള്‍ മസാരിയ ഹൈവേയിലേക്ക് തിരിച്ചുവിടും.സുരക്ഷ ഉറപ്പാക്കാനും തിരക്ക് ഒഴിവാക്കാനും സഹായിക്കുന്നതിന് എല്ലാ റോഡ് ഉപയോക്താക്കളും ഗതാഗത നിയമങ്ങള്‍ പാലിക്കണമെന്നും വഴിതിരിച്ചുവിടല്‍ അടയാളങ്ങള്‍ പാലിക്കണമെന്നും മന്ത്രാലയംആവശ്യപ്പെട്ടു.

Read More