- അഭിനയ ഗുരുക്കളായ് താരങ്ങൾ,ആക്റ്റിംഗ്വർക്ഷോപ്പ് – 16 ന്
- കണ്ണൂരില്‍ യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് മർദനമേറ്റതായി വ്യാപക പരാതി, സിപിഎം പ്രവർത്തകർ കയ്യേറ്റം ചെയ്തെന്നാണ് യുഡിഎഫ് ആരോപണം
- ഒളിവുജീവിതത്തിന് അവസാനം; പാലക്കാടെത്തി വോട്ടുചെയ്ത് രാഹുല്‍ മാങ്കൂട്ടത്തില്‍
- വിധിയെഴുതി വടക്കൻ കേരളം; കനത്ത പോളിങ്; 75.38 ശതമാനം
- ബഹ്റൈന്‍ ഇലക്ട്രോ മെക്കാനിക്കല്‍ റഫ്രിജറേഷന്‍ എക്യുപ്മെന്റ് ടെക്നോളജി ഫാക്ടറി ഉദ്ഘാടനം ചെയ്തു
- പാലക്കാടും തൃശൂരിലും കള്ളവോട്ട് ആരോപണം, കണ്ണൂരിൽ സംഘര്‍ഷം; ഒരാള്‍ രണ്ട് വോട്ട് ചെയ്തുവെന്ന പരാതിൽ ചെന്ത്രാപ്പിന്നിയിൽ വോട്ടെടുപ്പ് തടസപ്പെട്ടു,
- ബഹ്റൈനില്‍ ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ കണ്‍സള്‍ട്ടന്‍സിയെ നിയോഗിക്കും
- പ്രത്യേകം ബെൽറ്റുകളിൽ ദ്രവരൂപത്തിൽ സ്വർണം; വിമാന ജീവനക്കാർ ഉൾപ്പെട്ട വൻ സ്വർണക്കടത്ത് സംഘം ചെന്നൈയിൽ പിടിയിൽ
Author: news editor
മൂടിവെക്കാത്ത മാലിന്യ ട്രക്ക് ലോഡുകള്ക്കെതിരെ കാപ്പിറ്റല്‍ മുനിസിപ്പാലിറ്റി നടപടി തുടങ്ങി
മനാമ: മൂടിവെക്കാതെ കൊണ്ടുപോകുന്ന മാലിന്യ ട്രക്ക് ലോഡുകള്ക്കെതിരെ ബഹ്റൈനിലെ കാപ്പിറ്റല്‍ മുനിസിപ്പാലിറ്റി നടപടി ആരംഭിച്ചു.ഇത്തരം ട്രക്കുകള്‍ പിടികൂടുകയും പിഴ ചുമത്തുകയും ചെയ്യും. തെരുവുകള്‍ വൃത്തിയോടെയും സുരക്ഷിതമായും നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണിത്. 2019ലെ പൊതു ശുചിത്വ നിയമം നമ്പര്‍ 10 ആര്‍ട്ടിക്കിള്‍ 9 പ്രകാരം മാലിന്യങ്ങള്‍ കൊണ്ടുപോകുന്ന വാഹനങ്ങള്‍ നന്നായി മൂടിവെച്ചിരിക്കണം.കൂടാതെ ചോര്‍ച്ചയും മാലിന്യങ്ങള്‍ പറക്കുന്നതും തടയുകയും വേണം. പൊതുജനാരോഗ്യം സംരക്ഷിക്കാനും റോഡ് സുരക്ഷ നിലനിര്‍ത്താനുമാണ് ഈ നടപടിയെന്ന് മുനിസിപ്പാലിറ്റി അധികൃതര്‍അറിയിച്ചു.
മനാമ: ബഹ്റൈനില്‍ മയക്കുമരുന്ന് കടത്ത് കേസില്‍ ഏഷ്യക്കാരായ മൂന്ന് പുരുഷന്മാരുടെ വിചാരണ ഹൈ ക്രിമിനല്‍ കോടതിയില്‍ ആരംഭിച്ചു.മൂന്നാം പ്രതിയെ കേസ് അറിയിക്കാനും രണ്ടാം പ്രതിക്കു വേണ്ടി അഭിഭാഷകനെ നിയമിക്കാനും ഒന്നാം പ്രതിയുടെ അഭിഭാഷകന് കേസ് പഠിക്കാനും കോടതി സെപ്റ്റംബര്‍ 9 വരെ സമയം അനുവദിച്ചു. 23, 26, 30 വയസുള്ള പ്രതികള്‍ രാജ്യത്തേക്ക് കഞ്ചാവ് കടത്തി എന്നാണ് കേസ്.വിമാനത്താവളം വഴി വിദേശത്തുനിന്ന് വരുന്ന ഒരു പാര്‍സലില്‍ സംശയം തോന്നി ഒരു സ്നിഫര്‍ നായയുടെ സഹായത്തോടെ പരിശോധിച്ചപ്പോഴാണ് 0.95 കിലോഗ്രാം കഞ്ചാവ് കണ്ടെത്തിയത്. കേസ് അന്വേഷണത്തിനായി ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ആന്റി നാര്‍ക്കോട്ടിക് ഡയരക്ടറേറ്റിന് കൈമാറി. ഇതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.
ബഹ്റൈനിലെ പ്രത്യേക അന്വേഷണ യൂണിറ്റിന് ഈ വര്‍ഷം രണ്ടാം പാദത്തില്‍ 17 പരാതികള്‍ ലഭിച്ചു
മനാമ: ബഹ്റൈനിലെ പ്രത്യേക അന്വേഷണ യൂണിറ്റിന് ഈ വര്‍ഷം രണ്ടാം പാദത്തില്‍ 17 പരാതികള്‍ ലഭിച്ചതായി ആക്ടിംഗ് അറ്റോര്‍ണി ജനറലും പ്രത്യേക അന്വേഷണ യൂണിറ്റിന്റെ തലവനുമായ മുഹമ്മദ് ഖാലിദ് അല്‍ ഹസ്സ അറിയിച്ചു.പരാതികള്‍ യൂണിറ്റിന്റെ പ്രത്യേക അധികാര പരിധിയില്‍ വരുന്നവയായിരുന്നു. പരാതികള്‍ ലഭിച്ചയുടന്‍ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി നിയമനടപടികള്‍ ആരംഭിച്ചു.ഈ കാലയളവില്‍ യൂണിറ്റിന്റെ അന്വേഷണ സംഘം 31 പരാതിക്കാരുടെയും സാക്ഷികളുടെയും മൊഴിയെടുത്തു. കൂടാതെ സുരക്ഷാ സേനിയിലെ അംഗങ്ങള്‍ ഉള്‍പ്പെടെ സംശയിക്കപ്പെടുന്ന 30 പേരെ ചോദ്യം ചെയ.്തു. 9 പരാതിക്കാരെ മെഡിക്കല്‍, മാനസിക പരിചരണത്തിനായി ഫൊറന്‍സിക് മെഡിസിന്‍സ് ആന്റ് സൈക്കോളജിക്കല്‍ സപ്പോര്‍ട്ട് ഡിവിഷനിലേക്ക് റഫര്‍ ചെയ്തു.ഒരു ശാരീരിക പീഡന പരാതിയില്‍ അന്വേഷണം പൂര്‍ത്തിയായി. ഒരു പബ്ലിക് സെക്യൂരിറ്റി ഫോഴ്സ് അംഗത്തിനെതിരായ കേസ് ക്രിമിനല്‍ കോടതിക്ക് കൈമാറി. വിചാരണ സെപ്റ്റംബര്‍ 17ന് ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
മനാമ: ബഹ്റൈനിലെ ഷെയ്ഖ് ഇസ ബിന്‍ സല്മാന് ഹൈവേയില്‍നിന്ന് കിഴക്കോട്ടും പടിഞ്ഞാറോട്ടും വഴിതിരിയുന്ന അല്‍ ഫത്തേഹ് ഹൈവേ ഇന്റര്സെക്ഷന് വികസന പദ്ധതി പൂര്‍ത്തിയായതായി രാമത്ത് മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറി എഞ്ചിനീയര്‍ ഷെയ്ക്ക് മിഷാല്‍ ബീന്‍ മുഹമ്മദ് അല്‍ ഖലീഫ അറിയിച്ചു.ദേശീയപാതയുടെ പ്രധാന ഭാഗങ്ങള്‍ വീതി കൂട്ടി ഗതാഗതക്കുരുക്ക് ഒഴിവാക്കാനുള്ളതാണ് ഈ പദ്ധതി. വടക്കോട്ട് മനാമയിലേക്ക് ഒരു അധിക പാതയും ഉമ്മുല്‍ ഹസമിനടുത്തുള്ള ഷെയ്ഖ് ഇസ ബിന്‍ സല്മാന് ഹൈവേയിലേക്ക് തെക്കോട്ടുള്ള ഗതാഗതത്തിനായി മറ്റൊരു പാതയും പദ്ധതിയില്‍ ഉള്‍പ്പെടുന്നു.ഷെയ്ഖ് മിഷാലും റോഡ്സ് അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി എഞ്ചിനീയര്‍ അഹമ്മദ് സാമി അല്‍ താജറും മറ്റു മുതിര്‍ന്ന എഞ്ചിനീയര്‍മാരുമടങ്ങുന്ന സംഘം പദ്ധതി സ്ഥലം പരിശോധിച്ചു.
മനാമ: ഇന്റര്‍നാഷണല്‍ കോണ്‍ഗ്രസ് ആന്റ് കണ്വെന്ഷന് അസോസിയേഷന് (ഐ.സി.സി.എ) മിഡില്‍ ഈസ്റ്റ് ഉച്ചകോടി എക്സിബിഷന് വേള്‍ഡ് ബഹ്റൈനില്‍ സമാപിച്ചു. 100ലധികം അന്താരാഷ്ട്ര വിദഗ്ധര്‍ പങ്കെടുത്തു.ഐ.സി.സി.എയുമായി സഹകരിച്ച് ബഹ്റൈനില്‍ ആദ്യമായി നടന്ന ഉച്ചകോടിയില്‍ ആഗോള എം.ഐ.സി.ഇ (മീറ്റിംഗുകള്‍, പ്രോത്സാഹനങ്ങള്‍, സമ്മേളനങ്ങള്‍, പ്രദര്‍ശനങ്ങള്‍) വ്യവസായത്തിന്റെ ഭാവി രൂപപ്പെടുത്തുന്ന പ്രധാന വിഷയങ്ങളില്‍ സമഗ്രമായ പാനല്‍ ചര്‍ച്ചകള്‍, പ്രത്യേക ശില്‍പ്പശാലകള്‍, പ്രചോദനാത്മകമായ സംഭാഷണങ്ങള്‍ എന്നിവയുണ്ടായിരുന്നു.’ബഹ്റൈന്റെ ടൂറിസം ദര്‍ശനവും അന്താരാഷ്ട്ര മീറ്റിംഗ് മേഖലയുടെ കാഴ്ചപ്പാടും’ എന്ന സെഷന് ഉള്‍പ്പെടെ അന്താരാഷ്ട്ര ബിസിനസ് ഇവന്റ് മേഖല വികസിപ്പിക്കാനുള്ള മുന്‍ഗണനകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ അജണ്ടയില്‍ ഉണ്ടായിരുന്നു. ബഹ്റൈന്‍ ടൂറിസം ആന്റ് എക്സിബിഷന്‍സ് അതോറിറ്റി സി.ഇഒയും എക്സിബിഷന് വേള്‍ഡ് ബഹ്റൈന്‍ ചെയര്‍പേഴ്സണുമായ സാറ അഹമ്മദ് ബുഹിജി ബഹ്റൈന്റെ നിക്ഷേപങ്ങള്‍, സുസ്ഥിര ടൂറിസം നവീകരണങ്ങള്‍, യുവാക്കളെയും സ്ത്രീകളെയും ശാക്തീകരിക്കുന്ന സംരംഭങ്ങള്‍ എന്നിവയെക്കുറിച്ച് സംസാരിച്ചു.
മനാമ: ബഹ്റൈനിലെ ദുറാസില്‍ ഒരു വീട്ടിലുണ്ടായ തീപിടിത്തത്തില്‍നിന്ന് മൂന്നു പേരെ സിവില്‍ ഡിഫന്‍സ് സംഘം രക്ഷപ്പെടുത്തി.ആര്‍ക്കും പരിക്കില്ല. സിവില്‍ ഡിഫന്‍സ് സംഘം തീ പൂര്‍ണമായി അണച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ടി.സി.എസ്. സിഡ്നി മാരത്തണ്‍ പൂര്‍ത്തിയാക്കിയ ആദ്യ ബഹ്റൈനി വനിതയായി നൂര്‍ അല്‍ ഹുലൈബി
മനാമ: ഓഗസ്റ്റ് 31ന് നടന്ന ടി.സി.എസ്. സിഡ്നി മാരത്തണ്‍ പൂര്‍ത്തിയാക്കിയ ആദ്യ ബഹ്റൈനി വനിതയായി നൂര്‍ അല്‍ ഹുലൈബി.42.195 കിലോമീറ്റര്‍ ദൂരം മുഴുവന്‍ നൂര്‍ പിന്നിട്ടു. ആദ്യ വര്‍ഷത്തില്‍ തന്നെ മാരത്തണ്‍ പൂര്‍ത്തിയാക്കിയതോടെ അവര്‍ വ്യക്തിഗത റെക്കോര്‍ഡ് സ്ഥാപിച്ചു. അന്താരാഷ്ട്ര അത്ലറ്റിക്സില് ബഹ്റൈന്റെ വര്‍ധിച്ചുവരുന്ന സാന്നിധ്യം അടയാളപ്പെടുത്തുന്നതായി അവരുടെ പ്രകടനം.
അല്‍ ഹിലാല്‍ പ്രീമിയര്‍ ഹോസ്പിറ്റലില്‍ സെപ്റ്റംബര്‍ അവസാനം വരെ 5 ദിനാറിന് ഡോക്ടമാരുടെ പരിശോധന
മനാമ: അല്‍ ഹിലാല്‍ ഹെല്‍ത്ത്കെയര്‍ ഗ്രൂപ്പിന്റെ പത്താമത്തെ ശാഖയും ഗ്രൂപ്പിലെ രണ്ടാമത്തെ ആശുപത്രിയുമായ അല്‍ ഹിലാല്‍ പ്രീമിയര്‍ ഹോസ്പിറ്റലില്‍ സെപ്റ്റംബര്‍ അവസാനം വരെ 5 ദിനാറിന് ഡോക്ടര്‍മാരുടെ പരിശോധന ലഭ്യമാകും.സൂപ്പര്‍ കണ്‍സള്‍ട്ടന്റുമാരുമായും വിസിറ്റിംഗ് ഡോക്ടര്‍മാരുമായും പരിശോധനകള്‍ ഇതില്‍ ഉള്‍പ്പെടുന്നില്ല.വൈവിധ്യമാര്‍ന്ന സ്പെഷ്യാലിറ്റികള്‍, ഉയര്‍ന്ന യോഗ്യതയുള്ള കണ്‍സള്‍ട്ടന്റുകള്‍, സ്പെഷ്യലിസ്റ്റുകള്‍, അത്യാധുനിക സൗകര്യങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന ഒരു സമഗ്ര ആരോഗ്യ കേന്ദ്രമാണ് ഈ ആശുപത്രി.ഇ.എന്‍.ടി, ഇന്റേണല്‍ മെഡിസിന്, ഒബ്സ്റ്റട്രിക്സ് ആന്റ് ഗൈനക്കോളജി, ദന്തചികിത്സ, ഒഫ്താല്‍മോളജി, ജനറല്‍ മെഡിസിന് തുടങ്ങി നിരവധി സ്പെഷ്യാലിറ്റികള്‍ ആശുപത്രിയിലുണ്ട്. ഇവയെല്ലാം ഏറ്റവും പുതിയ മെഡിക്കല്‍ സാങ്കേതികവിദ്യകളോടെയാണ്നടത്തുന്നത്.കൂടാതെ, ബാരിയാട്രിക് നടപടിക്രമങ്ങള്‍, ന്യൂറോ സര്‍ജറി, നട്ടെല്ല്, മറ്റ് നൂതന ശസ്ത്രക്രിയാ ചികിത്സകള്‍ തുടങ്ങി വിപുലമായ ശസ്ത്രക്രിയാ സൗകര്യങ്ങള്‍ ആശുപത്രിയിലുണ്ട്.
നൂതന ഡിജിറ്റല്‍ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നതിന് സംരംഭങ്ങളെ സഹായിക്കാന്‍ തംകീന്‍ പരിപാടി ആരംഭിച്ചു
മനാമ: ബഹ്റൈനില്‍ നൂതന ഡിജിറ്റല്‍ സാങ്കേതികവിദ്യയും ഉപകരണങ്ങളും ഉപയോഗപ്പെടുത്തി സംരംഭങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വികസിപ്പിക്കാന്‍ സഹായം നല്‍കുന്നതിനായി ലേബര്‍ ഫണ്ട് (തംകീന്‍) ഡിജിറ്റല്‍ പ്രാപ്തമാക്കല്‍ പരിപാടി ആരംഭിച്ചു.അതുവഴി പ്രവര്‍ത്തന കാര്യക്ഷമതയും ഉല്‍പ്പാദനക്ഷമതയും വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. പരിപാടിയില്‍ രണ്ട് പ്രധാന ഭാഗങ്ങളുണ്ട്. ആദ്യത്തേത് സംരംഭങ്ങള്‍ക്ക് ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കാനും ബിസിനസ് ആവശ്യകതകള്‍ നിറവേറ്റാനുമുള്ള നൂതന ഉപകരണങ്ങള്‍ നല്കി അംഗീകൃത സേവനദാതാക്കളിലൂടെ ഡിജിറ്റല്‍ സാങ്കേതികവിദ്യയില്‍നിന്ന് പ്രയോജനം നേടാന്‍ സഹായിക്കലാണ്. രണ്ടാമത്തേത് സംരംഭങ്ങള്‍ക്ക് അവരുടെ ആവശ്യങ്ങള്‍ക്കനുയോജ്യമായ ഡിജിറ്റല്‍ സംവിധാനങ്ങള്‍ നല്‍കുന്നതിന് ഏറ്റവും അനുയോജ്യമായ സേവനദാതാവിനെ തിരഞ്ഞെടുക്കാന്‍ സഹായിക്കലാണ്.സംരംഭങ്ങള്‍ക്ക് തംകീന്‍ നല്കുന്ന പിന്തുണകളുടെ ഭാഗമാണിതെന്ന് തംകീന്‍ ചീഫ് എക്സിക്യൂട്ടീവ് മഹ അബ്ദുല്‍ഹമീദ് മൊഫീസ് പറഞ്ഞു.പരിപാടിയുടെ പ്രയോജനം നേടാനാഗ്രഹിക്കുന്ന സംരംഭങ്ങള്‍ക്ക് പ്രോഗ്രാമുകളെയും അപേക്ഷാ പ്രക്രിയയെയും കുറിച്ച് കൂടുതലറിയാന്‍ www.tamkeen.bh എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.
മനാമ: ഈജിപ്തിലെ മത്രൂ ഗവര്‍ണറേറ്റില്‍ ട്രെയിന്‍ പാളംതെറ്റി നിരവധി പേര് മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയുമുണ്ടായ സംഭവത്തില്‍ ഈജിപ്ത് സര്‍ക്കാരിനെയും ജനങ്ങളെയും ബഹ്റൈന്‍ അനുശോചനമറിയിച്ചു.പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുന്നതായും ഈജിപ്ത് സര്‍ക്കാരിനും ജനങ്ങള്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായും ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
