- നിയമവിരുദ്ധ ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ഒരു ലക്ഷം റിയാല്‍ പിഴ ചുമത്തും
- ഗുദൈബിയയില്‍ 4,700 ദിനാര്‍ കവര്‍ച്ച: മൂന്നു പേര് അറസ്റ്റില്‍
- അഞ്ചു കിലോഗ്രാമിലധികം മയക്കുമരുന്നുമായി അറബ് പൗരന് അറസ്റ്റില്‍
- തുര്‍ക്കിയിലെ സ്കൂളില്‍ വെടിവെപ്പ്: ബഹ്റൈന്‍ അനുശോചിച്ചു
- തടവുകാരന്റെ മരണം: പ്രതിയെ വിചാരണയ്ക്ക് വിട്ടു
- കോഴിക്കോട് തിരുവണ്ണൂർ ഗോപിനാഥൻ നായർ നിര്യാതനായി
- കുരുക്ഷേത്ര എൻഐടിയിൽ വീണ്ടും ആത്മഹത്യ; ക്യാംപസിൽ വിദ്യാർഥി പ്രതിഷേധം…മെയ് 4 വരെ അവധി പ്രഖാപിച്ചു
- ബഹ്റൈൻ പ്രവാസിയുടെ അമ്മ നിര്യാതയായി
Author: news editor
മനാമ: 24ലധികം വിദേശ രാജ്യങ്ങളില്‍നിന്നുള്ള 600ഓളം പ്രദര്‍ശകരുടെ വിശാലമായ അന്താരാഷ്ട്ര പങ്കാളിത്തത്തോടെ എക്സിബിഷന് വേള്‍ഡ് ബഹ്റൈനില്‍ നടക്കുന്ന 36ാമത് ശരത്കാല മേള 2026 ടൂറിസം മന്ത്രി ഫാത്തിമ ബിന്ത് ജാഫര്‍ അല്‍ സൈറാഫി ഉദ്ഘാടനം ചെയ്തു. മേള 31 വരെ നീണ്ടുനില്‍ക്കും.ബഹ്റൈന്‍ ആതിഥേയത്വം വഹിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പരിപാടികളിലൊന്നാണ് ശരത്കാല മേളയെന്ന് മന്ത്രി പറഞ്ഞു. പ്രാദേശിക, അന്തര്‍ദേശീയ പ്രദര്‍ശനങ്ങളിലും കണ്‍വെന്‍ഷനുകളിലും ടൂറിസം ഭൂപടത്തില്‍ രാജ്യത്തിന്റെ ഉറച്ച സ്ഥാനത്തെ അത് പ്രതിഫലിപ്പിക്കുന്നുവെന്നും അവര്‍ പറഞ്ഞു.തുണിത്തരങ്ങള്‍, ഫര്‍ണിച്ചറുകള്‍, ഭക്ഷ്യ ഉല്പന്നങ്ങള്, ഫാഷന്‍ വസ്തുക്കള്‍, സുഗന്ധദ്രവ്യങ്ങള്‍, യന്ത്രസാമഗ്രികള്‍, കരകൗശല വസ്തുക്കള്‍ എന്നിവയുള്‍പ്പെടെ വ്യത്യസ്തവും വൈവിധ്യമാര്‍ന്നതുമായ ഉല്‍പ്പന്നങ്ങള്‍ മേളയില്‍ ലഭ്യമാണ്.വൈകുന്നേരം 6 മുതല്‍ 7 വരെ ‘ഡബ്ദൂബ്’, ‘ഡബ്ദൂബ’ എന്നീ കഥാപാത്രങ്ങളുടെ ദൈനംദിന പ്രകടനം, മാട്രിക്സ് സ്പോണ്സര് ചെയ്യുന്ന ഇലക്ട്രോണിക് ഗെയിമിംഗ് സോണ്‍, വിവിധ അന്താരാഷ്ട്ര ഭക്ഷണവിഭവങ്ങള്‍ ലഭിക്കുന്ന വിപുലമായ ഭക്ഷണ മേഖല, കുടുംബ വിനോദ പരിപാടികള്‍ എന്നിവയുമുണ്ട്.എക്സിബിഷന് വേള്‍ഡ് ബഹ്റൈനിലെ 2, 3, 5, 6…
മനാമ: ബഹ്റൈന്‍- കുവൈത്ത് സംയുക്ത ഉന്നത സമിതിയുടെ പന്ത്രണ്ടാമത്തെ യോഗം ബഹ്റൈന്‍ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്‍ ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനിയുടെയും കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അലി അല്‍ യഹ്ത്യയുടെയും അധ്യക്ഷതയില്‍ ചേര്‍ന്നു.ഇരു രാജ്യങ്ങളും ജനങ്ങളും തമ്മിലുള്ള ദീര്‍ഘകാല ബന്ധവും രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെയും കുവൈത്ത് അമീര്‍ ഷെയ്ഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബയുടെയും നിര്‍ദേശപ്രകാരമുള്ള ഇരു രാജ്യങ്ങളുടെയും വികസനവും അല്‍ സയാനി ചൂണ്ടിക്കാട്ടി.നിലവിലെ പ്രാദേശിക- അന്തര്‍ദേശീയ വിഷയങ്ങളില്‍ രണ്ട് വിദേശകാര്യ മന്ത്രാലയങ്ങള്‍ തമ്മിലുള്ള തുടര്‍ച്ചയായ സഹകരണം, ഏകോപനം, കൂടിയാലോചന എന്നിവയുടെ പ്രാധാന്യം, പ്രാദേശിക സുരക്ഷയ്ക്കും സ്ഥിരതയ്ക്കും അവ നല്കുന്ന പ്രത്യാഘാതങ്ങള്‍, മേഖലയിലെ രാജ്യങ്ങളുടെ താല്പര്യങ്ങളെ ബാധിക്കുന്ന കാര്യങ്ങള്‍ എന്നിവ അദ്ദേഹം പരാമര്‍ശിച്ചു.
രണ്ടു തലമുറകളെ ഒരുമിപ്പിച്ച് ആസ്പയര് ഫോര്‍മുല മോട്ടോര്‍സ്പോര്‍ട്ട് സിംഗിള്‍ സീറ്റര്‍ ടെസ്റ്റ്
മനാമ: അബുദാബിയുടെ ഓട്ടോണമസ് റേസിംഗ് ലീഗായ എ2ആര്.എല്‍. നടത്തുന്ന അഡ്വാന്‍സ്ഡ് ടെക്നോളജി റിസര്‍ച്ച് കൗണ്‍സില്‍ കമ്പനിയായ ആസ്പയര് ഫോര്‍മുല മോട്ടോര്‍സ്പോര്‍ട്ട് (എ.എഫ്.എം) ബഹ്റൈനില്‍ സിംഗിള്‍ സീറ്റര്‍ ടെസ്റ്റ് സംഘടിപ്പിച്ചു.സാഖിറിലെ ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ നടന്ന മത്സരം രണ്ടു തലമുറകളെ ഒരുമിച്ചു കൊണ്ടുവന്നു. മത്സരത്തില്‍ സിംഗിള്‍ സീറ്റര്‍ പ്രകടനത്തിന്റെയും മോട്ടോര്‍സ്പോര്‍ട്ട് എഞ്ചിനീയറിംഗിന്റെയും പരിണാമം പ്രകടമായി.എമേഴ്സണ്‍ ഫിറ്റിപാല്ഡിയും എമ്മോ ഫിറ്റിപാല്ഡിയും തയ്യാറെടുപ്പിന് നേതൃത്വം നല്കി. അന്താരാഷ്ട്ര സിംഗിള്‍ സീറ്റര്‍ മത്സരങ്ങളില്‍ മത്സരിക്കുന്ന ഡ്രൈവര്‍മാരെ പിന്തുണയ്ക്കുന്ന വിശാലമായ ഒരു പരിപാടിയുടെ ഭാഗമാണ് എ.എഫ്.എം.സിന്റെ ബഹ്റൈന്‍ ടെസ്റ്റ്.എ.എഫ്.എം.സിന്റെ സിംഗിള്‍ സീറ്റര്‍ ടെസ്റ്റിംഗ് പ്രോഗ്രാമിന് ആതിഥേയത്വം വഹിക്കുന്നതിലും അന്താരാഷ്ട്ര റേസിംഗ് ലാഡറില്നിന്നുള്ള ഡ്രൈവര്‍മാരെ ബഹ്റൈനിലേക്ക് സ്വാഗതം ചെയ്യുന്നതിലും സന്തോഷമുണ്ടെന്ന് ബി.ഐ.സി. ചീഫ് എക്സിക്യൂട്ടീവ് ഷെയ്ഖ് സല്മാന് ബിന്‍ ഈസ അല്‍ ഖലീഫ പറഞ്ഞു.
മനാമ: ബഹ്റൈനില്‍ കഴിഞ്ഞ വര്‍ഷം പ്രത്യേകത ദത്തെടുക്കല്‍ പരിപാടിയുടെ ഫലമായി ദത്തെടുക്കപ്പെട്ടത് 500ലധികം ജീവികള്‍.ബുദയ്യയിലെ ഡോഗ്സ് കെയര്‍ സൊസൈറ്റിയും ബഹ്റൈന്‍ വേള്‍ഡ് ഫോര്‍ ആനിമല്‍സും ചേര്‍ന്ന് നടത്തിയ പരിശ്രമത്തിന്റെ ഫലമായാണ് 258 നായ്ക്കളും 175 പൂച്ചകളും 85 പക്ഷികളും ദത്തെടുക്കപ്പെട്ടത്. കൂടാതെ നായ്ക്കള്‍ക്കും പൂച്ചകള്‍ക്കുമായി പരിപാലന കേന്ദ്രം സ്ഥാപിക്കാനും ഇവര്‍ക്ക് സാധിച്ചു.അടുത്ത വെള്ളിയാഴ്ച ബുദയ്യയിലെ വേള്‍ഡ് ഫോര്‍ ആനിമല്‍സില്‍ ഡോഗ്സ് കെയര്‍ സൊസൈറ്റി ഉച്ചതിരിഞ്ഞ് മൂന്നുമണി മുതല്‍ രാത്രി എട്ടുമണി വരെ ദത്തെടുപ്പ് ഉത്സവം സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
മനാമ: ബഹ്റൈനിലെ ഒരു നിക്ഷേപ കമ്പനി നിക്ഷേപകരുടെ പണം തട്ടിയെടുത്ത കേസില്‍ ഫസ്റ്റ് ഹൈ ക്രിമിനല്‍ കോടതി പുറപ്പെടുവിച്ച വിധിക്കെതിരെ പബ്ലിക് പ്രോസിക്യൂഷന് അപ്പീല്‍ നല്കി.കുറ്റകൃത്യങ്ങളില്‍ പങ്കാളികളായ പ്രതികളെയെല്ലാം ശിക്ഷിച്ചിട്ടും കമ്പനി ഉടമ മാത്രമായി തട്ടിയെടുത്ത തുക തിരിച്ചടച്ചാല്‍ മതിയെന്ന വിധിയില്‍ നിയമപരമായ പിശകുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അപ്പീല്‍ നല്‍കിയതെന്ന് പബ്ലിക് പ്രോസിക്യൂഷന് മേധാവി അറിയിച്ചു. കമ്പനി ഉടമയ്ക്ക് തടവും തുക തിരിച്ചടയ്ക്കാനും ശിക്ഷ വിധിച്ചിട്ടും പണം തട്ടിപ്പില്‍ പങ്കുള്ള സി.ഇ.ഒയ്ക്കും രണ്ട് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ക്കും തിരിച്ചടവ് ബാധ്യത ചുമത്തിയിട്ടില്ല. ഈ പിശക് തിരുത്താനാണ് അപ്പീല്‍ നല്‍കിയതെന്ന് പബ്ലിക് പ്രോസിക്യൂഷന് വിശദീകരിച്ചു.
മനാമ: സാമ്പത്തിക സ്വാതന്ത്ര്യത്തില്‍ ബഹ്റൈന്‍ ഗള്‍ഫില്‍ ഒന്നാം സ്ഥാനവും അറബ് ലോകത്ത് രണ്ടാം സ്ഥാനവുമെന്ന് ധനകാര്യ, ദേശീയ സാമ്പത്തിക മന്ത്രാലയത്തിന്റെ 2025 മൂന്നാം പാദത്തിലെ ത്രൈമാസ റിപ്പോര്‍ട്ട്. ഫ്രേസര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ 2025ലെ ലോക സാമ്പത്തിക സൂചികയെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്.ബഹ്റൈന്റെ സമ്പദ്ഘടനയുടെ ശക്തിയും സാമ്പത്തിക നയങ്ങളുടെ ഫലവുമാണ് റിപ്പോര്‍ട്ടില്‍ പ്രതിഫലിക്കുന്നതെന്ന് മന്ത്രാലയം പറഞ്ഞു. ശക്തമായ സാമ്പത്തിക സംവിധാനങ്ങളുടെ പിന്തുണയോടെ വഴക്കത്തിലും മത്സരത്തിലും അധിഷ്ഠിതമായ ബിസിനസ് അന്തരീക്ഷമാണ് ഈ നേട്ടത്തിന് പിന്നിലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മനാമ: ബഹ്റൈന്റെ ദേശീയ വിമാനക്കമ്പനിയായ ഗള്‍ഫ് എയര്‍ സ്കൂള്‍ അവധിക്കാലം പ്രമാണിച്ച് ജനുവരിയില്‍ കൂടുതല്‍ സൗകര്യപ്രദമായ ബാഗേജ് ഇളവുകളും കൂടുതല്‍ മൂല്യവര്‍ധിത ബാഗേജ് ഇളവുകളും പ്രഖ്യാപിച്ചു.2026 ജനുവരിയില്‍ നടത്തുന്ന ബുക്കിംഗുകള്‍ക്ക് പ്രീപെയ്ഡ് അധിക ബാഗേജില്‍ 40% വര്‍ധന അനുവദിക്കും. ഗള്‍ഫ് എയറിന്റെ ഔദ്യോഗിക ചാനലുകള്‍ വഴി പുറപ്പെടുന്നതിന് കുറഞ്ഞത് 24 മണിക്കൂര്‍ മുമ്പെങ്കിലും അധിക ബാഗേജ് വാങ്ങിയിട്ടുണ്ടെങ്കില്‍ എല്ലാ ഗള്‍ഫ് എയര്‍ യാത്രക്കാര്‍ക്കും ഈ കിഴിവ് ലഭ്യമാണ്.ഇക്കണോമി ക്ലാസ് യാത്രക്കാര്‍ക്ക് 25 കിലോഗ്രാം, 30 കിലോഗ്രാം, അല്ലെങ്കില്‍ 35 കിലോഗ്രാം എന്നിങ്ങനെയാണ് ഇളവ് നല്‍കിയിരിക്കുന്നത്. ബിസിനസ് ക്ലാസ് യാത്രക്കാര്‍ക്ക് 45 കിലോഗ്രാം അല്ലെങ്കില്‍ 55 കിലോഗ്രാം വരെ ഇളവ് ലഭിക്കും. gulfair.com ല്‍ നേരിട്ട് ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ക്ക് 5 കിലോഗ്രാം അധിക സൗജന്യ ബാഗേജ് ഇളവുമുണ്ട്. ഓണ്‍ലൈനായി ബുക്ക് ചെയ്യുമ്പോള്‍ കൂടുതല്‍ ഇളവുമുണ്ടാകും.യാത്രക്കാര്‍ക്ക് തിരക്കേറിയ യാത്രകളില്‍ മൂല്യവും സൗകര്യവും നല്‍കാനാണ് മെച്ചപ്പെട്ട പ്രീപെയ്ഡ് ബാഗേജ് ഓഫര്‍ പ്രഖ്യാപിച്ചതെന്ന് ഗള്‍ഫ് എയറിന്റെ…
മനാമ: ബഹ്റൈന്‍ പ്രതിരോധ സേന (ബി.ഡി.എഫ്) ജനറല്‍ കമാന്‍ഡ് 21,000 അടി സുരക്ഷാ ഉയരത്തിലുള്ള വടക്കന്‍ നാവിക മേഖലയില്‍ (ഹരേ ഷ്ടായ) ജനുവരി 12നും 13നും രാവിലെ 7 മുതല്‍ ഉച്ചകഴിഞ്ഞ് 3 വരെ വെടിവെപ്പ് പരിശീലനം നടത്തും.സുരക്ഷ കണക്കിലെടുത്ത് ഈ സമയത്ത് ഈ പ്രദേശത്തേക്ക് പോകുന്നത് എല്ലാവരും ഒഴിവാക്കണമെന്ന് ബി.ഡി.എഫ്. അഭ്യര്‍ത്ഥിച്ചു.
മനാമ: ബഹ്റൈനിലെ മുഹറഖില്‍ തമിഴ്നാട്ടുകാരായ മത്സ്യത്തൊഴിലാളികള്‍ പ്രാദേശിക മത്സ്യത്തൊഴിലാളികളോടൊപ്പം ചേര്‍ന്ന് പൊങ്കല്‍ ആഘോഷിച്ചു.നൂറിലധികം മത്സ്യത്തൊഴിലാളികള്‍ പരിപാടിയില്‍ പങ്കെടുത്തു. ആഘോഷത്തിനെത്തിയവര്‍ക്ക് പുതുവസ്ത്രങ്ങളുംമധുര പലഹാരങ്ങളും വിതരണം ചെയ്തു. ആചാരപരമായ പൊങ്കല്‍ വിഭവങ്ങളോടെ സദ്യയുമുണ്ടായിരുന്നു.ആഘോഷവേളയില്‍ തമിഴ് തൊഴിലാളികള്‍ ബഹ്റൈന്‍ സര്‍ക്കാരിനും ഭരണനേതൃത്വത്തിനും നന്ദി അറിയിച്ചു.
ദേശീയ ഇ-ഗവണ്മെന്റ് പോര്‍ട്ടല്‍ വഴി വിദേശത്തുള്ള ബഹ്റൈനികളുടെ പാസ്പോര്‍ട്ട് മാറ്റിക്കൊടുക്കല്‍ ആരംഭിച്ചു
മനാമ: വിദേശത്തുള്ള ബഹ്റൈന്‍ പൗരര്‍ക്ക് ദേശീയ ഇ-ഗവണ്മെന്റ് പോര്‍ട്ടലായ Bahrain.bh വഴി ബഹ്റൈന്റെ എംബസികളിലൂടെയും കോണ്‍സുലേറ്റുകളിലൂടെയും പാസ്പോര്ട്ടുകള് മാറ്റിക്കൊടുക്കുന്ന പുതിയ ഇലക്ട്രോണിക് സേവനം വിദേശകാര്യ മന്ത്രാലയവുമായി സഹകരിച്ച് ആരംഭിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.രാജ്യത്തിനു പുറത്തുള്ള പൗരര്‍ക്ക് പാസ്പോര്‍ട്ട് മാറ്റിക്കിട്ടാന്‍ അപേക്ഷകള്‍ ഇലക്ട്രോണിക് രീതിയില്‍ സമര്‍പ്പിക്കാന്‍ ഈ സേവനം വഴി സാധിക്കുമെന്ന് ദേശീയത, പാസ്പോര്‍ട്ട്, താമസകാര്യങ്ങള്‍ക്കായുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ അണ്ടര്‍സെക്രട്ടറി ഷെയ്ഖ് ഹിഷാം ബിന്‍ അബ്ദുറഹ്മാന് അല്‍ ഖലീഫ പറഞ്ഞു. പഴയ പാസ്പോര്‍ട്ട് റദ്ദാക്കുന്നതിനായി അയയ്ക്കാതെ തന്നെ, ബഹ്റൈന്‍ എംബസിയിലോ വിദേശത്തുള്ള കോണ്‍സുലേറ്റിലോ പുതിയ പാസ്പോര്‍ട്ട് നല്‍കുകയും പഴയത് റദ്ദാക്കുകയും ചെയ്യും. അതുവഴി നടപടിക്രമങ്ങള്‍ ലളിതമാക്കുകയും സമയം, പരിശ്രമം, ചെലവ് എന്നിവ കുറയ്ക്കുകയും ചെയ്യും.ഈ സേവനം വിദേശത്തുള്ള പൗരര്‍ക്ക് മാത്രമായിരിക്കും. രാജ്യത്തിനുള്ളിലെ സേവന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കേണ്ട ആവശ്യമില്ലാതെ തന്നെ നയതന്ത്ര ഓഫീസുകള്‍ വഴിയാണ് അപേക്ഷകളില്‍ നേരിട്ട് നടപടികള്‍ സ്വീകരിക്കുന്നത്.ഡിജിറ്റല്‍ സേവനങ്ങള്‍ വിപുലീകരിക്കാനും ഇടപാട് നടപടികളില്‍ കാര്യക്ഷമതയും വഴക്കവും വര്‍ധിപ്പിക്കാനുമുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമാണ്…
