പുനെ: പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞന് പ്രൊഫ. മാധവ് ഗാഡ്ഗില്‍ (83) അന്തരിച്ചു. ബുധനാഴ്ച രാത്രി പുനെയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
മകന് സിദ്ധാര്‍ത്ഥ ഗാഡ്ഗിലാണ് മരണവിവരം പുറത്തുവിട്ടത്. സംസ്കാരം ഇന്ന് വൈകീട്ട് നാലിന്. പശ്ചിമഘട്ടത്തിലെ പരിസ്ഥിതിയെക്കുറിച്ച് പഠിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതിയുടെ ഗാഡ്ഗില്‍ കമ്മിറ്റി എന്ന പേരിലറിയപ്പെട്ട സംഘം 2011ലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പശ്ചിമഘട്ടത്തിലെ 1,29,037 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുടെ മുക്കാല്‍ ഭാഗവും പരിസ്ഥിതി ലോലമായി പ്രഖ്യാപിക്കണമെന്ന ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് കേരളത്തില്‍ ഏറെ പ്രതിഷേധം സൃഷ്ടിച്ചിരുന്നു.
നാശഭീഷണി നേരിടുന്ന പശ്ചിമഘട്ടത്തെ 3 മേഖലകളായി തിരിച്ച് പരിഹാരനിര്ദേശങ്ങള് മുന്നോട്ടുവെച്ച റിപ്പോര്‍ട്ട്, ചില മേഖലകളില്‍ ഖനനവും നിര്‍മ്മാണവും പാറപൊട്ടിക്കലും മണ്ണെടുക്കലും നിരോധിക്കാന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ ഇതുവരെ പൂര്‍ണമായി നടപ്പാക്കിയിട്ടില്ല. പരിസ്ഥിതി മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ഐക്യരാഷ്ട്രസഭ (യു.എന്‍) നല്കുന്ന പരമോന്നത ബഹുമതിയായ ‘ചാമ്പ്യന്‍സ് ഓഫ് ദി എര്‍ത്ത്’ പുരസ്കാരം 2024ല്‍ ലഭിച്ചു. രാജ്യം പത്മശ്രീ (1981), പത്മഭൂഷന്‍ (2006) ബഹുമതികള്‍ നല്കി ആദരിച്ചു.
ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനു തുടക്കത്തില്‍ കേരളത്തില്‍ ഏറെ എതിര്‍പ്പുകള്‍ നേരിട്ടെങ്കിലും 2018ലെ പ്രളയത്തിനും പ്രകൃതിക്ഷോഭങ്ങള്‍ക്കും ശേഷം പരക്കെ സ്വീകാര്യത ലഭിച്ചു. വയനാട്ടില്‍ 2024ലുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തം ക്വാറികളുടെ നിരന്തര പ്രവര്‍ത്തനവും പാറപൊട്ടിക്കലും കാരണമാണെന്ന് മാധവ് ഗാഡ്ഗില്‍ പറഞ്ഞിരുന്നു. കേരളത്തിലെ പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചില്ലെങ്കില്‍ ഇനിയും അപകടങ്ങളുണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു.
Trending
- ബ്ലാക്ക്മെയിലിങ്ങും മാനസിക പീഡനവും; 22കാരി തടാകത്തിൽ ചാടി ജീവനൊടുക്കി
- ഓൺലൈൻ സാമ്പത്തിക തട്ടിപ്പ്: വിവിധ രാജ്യക്കാരായ പ്രതികൾ അറസ്റ്റിൽ; 39,000 ദിനാർ പിടിച്ചെടുത്തു
- ആശ്രയം ബഹ്റൈൻ പ്രഥമ ജനറൽ ബോഡിയും കമ്മിറ്റി രൂപീകരണവും വിജയകരമായി പൂർത്തീകരിച്ചു
- അനുമതിയില്ലാതെ സർക്കാർ സ്കൂളിൽ പ്രവേശിച്ചെന്ന് പരാതി; അഭിജീത് ദീപ്കെയ്ക്കും സിജെപി പ്രവർത്തകർക്കുമെതിരെ കേസ്
- ഏഴു മണിക്കൂറിനിടെ 416 വിവാഹങ്ങൾ; ചരിത്രനേട്ടവുമായി ഗുരുവായൂർ
- ഗുരുദേവ സോഷ്യൽ സൊസൈറ്റി ‘ലയം പൊന്നോണം 2026’: അത്തപ്പൂക്കള മത്സരം സംഘടിപ്പിച്ചു
- ലോക്സഭയ്ക്കൊപ്പം നിയമസഭ തെരഞ്ഞെടുപ്പും? 22 സംസ്ഥാനങ്ങളിൽ നീക്കവുമായി എൻഡിഎ
- കേരളത്തിലേക്ക് എംഡിഎംഎ കടത്തുന്ന സംഘത്തിന്റെ മുഖ്യസൂത്രധാരൻ ‘കല്ല് റിയാസ്’ പിടിയിൽ

