Author: news editor

മനാമ: എല്ലാതരം കാന്‍സറും തടയുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും നേരത്തെ കണ്ടെത്തുന്നതിനെക്കുറിച്ചും അവബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ ബഹ്‌റൈന്‍ ആരോഗ്യ മന്ത്രാലയം പൊതുജനാരോഗ്യ ഡയറക്ടറേറ്റുമായും ആരോഗ്യ പ്രമോഷന്‍ ഡയറക്ടറേറ്റുമായും ചേര്‍ന്ന് ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു.ആരോഗ്യ അവബോധം പ്രോത്സാഹിപ്പിക്കാനും പ്രതിരോധ സംസ്‌കാരം ശക്തിപ്പെടുത്താനുമുള്ള മന്ത്രാലയത്തിന്റെ തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായാണിത്. ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കാനും പതിവായി പരിശോധനകള്‍ക്ക് വിധേയരാകാനും കുടുംബങ്ങളെയും സമൂഹങ്ങളെയും പ്രതിരോധ സ്‌ക്രീനിംഗുകളില്‍ പങ്കെടുക്കാന്‍ പ്രേരിപ്പിക്കാനും ആളുകളെ പ്രോത്സാഹിപ്പിക്കുന്ന ഈ പദ്ധതിയുടെ പത്താം വാര്‍ഷികത്തോടനുബന്ധിച്ചാണിത്.കാന്‍സര്‍ ബാധയും മരണനിരക്കും കുറയ്ക്കാന്‍ പ്രതിരോധവും നേരത്തെയുള്ള രോഗനിര്‍ണയവും പ്രധാനമാണെന്ന സന്ദേശം ആളുകള്‍ക്ക് നല്‍കി. കാന്‍സര്‍ പ്രതിരോധം, നേരത്തെയുള്ള കണ്ടെത്തല്‍, അപകടസാധ്യതാ ഘടകങ്ങള്‍ കുറയ്ക്കുന്നതില്‍ ആരോഗ്യകരമായ ജീവിതശൈലി തിരഞ്ഞെടുപ്പുകളുടെ പങ്ക് എന്നിവയെക്കുറിച്ചുള്ള ഏറ്റവും പുതിയ ശാസ്ത്രീയ വിവരങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് ആരോഗ്യ പ്രമോഷന്‍ ഡയറക്ടറേറ്റും ക്രോണിക് ഡിസീസ് ക്ലിനിക്കുകളും സംയുക്തമായി നടത്തിയ ഒരു പ്രഭാഷണം പരിപാടിയുടെ ഭാഗമായി ഉണ്ടായിരുന്നു.

Read More

മനാമ: ബഹ്‌റൈനില്‍ ഇന്ത്യന്‍ ക്ലബ് സംഘടിപ്പിച്ച ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് 2025 സമാപിച്ചു.ടൂര്‍ണമെന്റില്‍ 500ലധികം പേര്‍ മാറ്റുരച്ചു. ടൂര്‍ണമെന്റ് ഡയറക്ടര്‍ അനില്‍ കോളിയാടന്‍ ഏകോപനം നിര്‍വഹിച്ചു.ഇന്ത്യന്‍ ക്ലബ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെയും സംഘാടക ടീമിന്റെയും സാന്നിധ്യത്തിലായിരുന്നു സമ്മാന വിതരണ ചടങ്ങ്. ഓരോ വിഭാഗത്തിലെയും വിജയികള്‍ക്കും റണ്ണേഴ്‌സ് അപ്പിനും ട്രോഫികള്‍ വിതരണം ചെയ്തു.ടൂര്‍ണമെന്റിന്റെ വിജയത്തിന് സഹായിച്ച എല്ലാ കളിക്കാര്‍ക്കും സ്‌പോണ്‍സര്‍മാര്‍ക്കും സംഘാടക ടീമിനും പിന്തുണക്കാര്‍ക്കും ഇന്ത്യന്‍ ക്ലബ് എക്‌സിക്യൂട്ടീവ് കമ്മിറ്റി നന്ദി അറിയിച്ചു.

Read More

മനാമ: ബഹ്‌റൈനിലെ അല്‍ഫുര്‍ഖാന്‍ സെന്റിന്റെ ആഭിമുഖ്യത്തില്‍ ‘ഉത്തമ സമൂഹം അനുകരണീയ മാതൃക’ എന്ന വിഷയത്തില്‍ പ്രഭാഷണം സംഘടിപ്പിച്ചു.ഐ.എസ്.എം. കേരള സംസ്ഥാന ജനറല്‍ സെക്രട്ടറിയും ജാമിഅ നദ്വിയ അഡ്മിനിസ്‌ട്രേറ്ററുമായ ഷുക്കൂര്‍ സ്വലാഹി വിഷയമവതരിപ്പിച്ച് സംസാരിച്ചു. സമൂഹം മാതൃകയാക്കേണ്ട സഹാബികളുടെ ചരിത്രത്തില്‍നിന്ന് പാഠമുള്‍ക്കൊണ്ടുകൊണ്ട് ആത്മവിചിന്തനം നടത്തേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജാമിഅ നദ്വിയയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഒരുക്കിയിരിക്കുന്ന വിവിധ കോഴ്സുകളെക്കുറിച്ചും സംവിധാനങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.അല്‍ ഫുര്‍ഖാന്‍ മലയാള വിഭാഗം പ്രസിഡന്റ് സൈഫുല്ല ഖാസിം അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മനാഫ് സി.കെ. സ്വാഗതവും ദഅവാ സെക്രട്ടറി ഹിഷാം കുഞ്ഞഹമ്മദ് നന്ദിയും പറഞ്ഞു. രക്ഷാധികാരികളായ അബ്ദുല്‍ മജീദ് തെരുവത്ത്, മൂസ സുല്ലമി, ട്രഷറര്‍ നൗഷാദ് സ്‌കൈ, സുഹൈല്‍ മേലടി, അബ്ദുള്‍ ബാസിത്ത്, അനൂപ്, അബ്ദുള്‍ ഹക്കീം, ഫാറൂക്ക് മാട്ടൂല്‍, യൂസുഫ് ഗജ എന്നിവരും വനിതാ വിംഗ് പ്രവര്‍ത്തകരായ സബീല യൂസുഫ്, ബിനു റഹ്‌മാന്‍, സമീറ അനൂപ്, സീനത്ത് സൈഫുല്ല എന്നിവരും പരിപാടി നിയന്ത്രിച്ചു.

Read More

മനാമ: ബഹ്‌റൈന്‍ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായുള്ള ചരിത്ര ഫോട്ടോ പ്രദര്‍ശനം മുഹറഖ് ഗവര്‍ണറേറ്റിലെ ബുസൈത്തീന്‍ കമ്മ്യൂണിറ്റി ഇവന്റ്‌സ് ഹാളില്‍ തുടങ്ങി.ഉദ്ഘാടന ചടങ്ങില്‍ പാര്‍ലമെന്റ് സ്പീക്കര്‍ അഹമ്മദ് ബിന്‍ സല്‍മാന്‍ അല്‍ മുസല്ലം, മുഹറഖ് ഗവര്‍ണര്‍ സല്‍മാന്‍ ബിന്‍ ഈസാ ബിന്‍ ഹിന്ദി അല്‍ മന്നായ്, പബ്ലിക് സെക്യൂരിറ്റി മേധാവി ലെഫ്റ്റനന്റ് ജനറല്‍ താരിഖ് ബിന്‍ ഹസ്സന്‍ അല്‍ ഹസ്സന്‍ എന്നിവരും ഉന്നതോദ്യോഗസ്ഥരും പങ്കെടുത്തു.മുഹറഖിന്റെ സമ്പന്നമായ പൈതൃകം, കരകൗശല വസ്തുക്കള്‍, ചരിത്ര സംഭവവികാസങ്ങള്‍ എന്നിവ പ്രദര്‍ശിപ്പിക്കുന്ന 300ലധികം ഫോട്ടോകള്‍ ഇവിടെയുണ്ട്.പ്രദര്‍ശനം ഡിസംബര്‍ 9 വരെ നീണ്ടുനില്‍ക്കും. രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 12 വരെയും വൈകുന്നേരം 4 മുതല്‍ രാത്രി 9 വരെയുമായിരിക്കും പ്രദര്‍ശനം.

Read More

മനാമ: ബഹ്‌റൈനില്‍ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍.എം.ആര്‍.എ) നവംബര്‍ 30 മുതല്‍ ഡിസംബര്‍ 6 വരെ നടത്തിയ പരിശോധനകളില്‍ നിയമവിരുദ്ധമായി രാജ്യത്ത് ജോലി ചെയ്യുന്നവരെന്നു കണ്ടെത്തിയ 57 വിദേശ തൊഴിലാളികളെ നാടുകടത്തി.1,352 പരിശോധനകളാണ് ഈ കാലയളവില്‍ നടത്തിയത്. നിയമലംഘകരും ക്രമരഹിതരുമായ 25 തൊഴിലാളികളെ കസ്റ്റഡിയിലെടുത്തിട്ടുമുണ്ട്.പരിശോധനയില്‍ നിരവധി നിയമലംഘനങ്ങള്‍ കണ്ടെത്തിയിട്ടുമുണ്ട്. ഇവയില്‍ നിയമനടപടികള്‍ സ്വീകരിച്ചതായും എല്‍.എം.ആര്‍.എ. അറിയിച്ചു.

Read More

മനാമ: ബഹ്‌റൈനിലെ എല്ലാ ഗവര്‍ണറേറ്റുകളിലും ആരാധനാലയങ്ങള്‍ വികസിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായി മുഹറഖ് ഗവര്‍ണറേറ്റിലെ അല്‍ സായ പ്രദേശത്ത് പള്ളി നിര്‍മ്മാണ പദ്ധതിക്കായി സുന്നി എന്‍ഡോവ്മെന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ ഷെയ്ഖ് ഡോ. റാഷിദ് ബിന്‍ മുഹമ്മദ് ബിന്‍ ഫുത്തൈസ് അല്‍ ഹജ്രി ധാരണാപത്രത്തില്‍ ഒപ്പുവെച്ചു.ബഹ്റൈന്‍ വാസ്തുവിദ്യാ ശൈലിക്കനുസൃതമായി ആരാധനാലയങ്ങള്‍ വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ കൗണ്‍സില്‍ തുടരുകയാണെന്ന് ഡോ. അല്‍ ഹജ്രി പറഞ്ഞു.

Read More

മനാമ: അടുത്ത വെള്ളിയാഴ്ചയും ശനിയാഴ്ചയും ബഹ്‌റൈനിന്റെ വിവിധ ഭാഗങ്ങളില്‍ നേരിയ തോതില്‍ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് ഗതാഗത- ടെലി കമ്മ്യൂണിക്കേഷന്‍ മന്ത്രാലയത്തിലെ മെറ്റീരിയോളജിക്കല്‍ ഡയറക്ടറേറ്റ് അറിയിച്ചു.വാരാന്ത്യത്തില്‍ താപനില 18നും 27നുമിടയില്‍ സെല്‍ഷ്യസ് ആയിരിക്കുമെന്നും ഡയറക്ടറേറ്റ് പറഞ്ഞു. നേരത്തെ സൗദി അറേബ്യയിലെ നാഷണല്‍ സെന്റര്‍ ഫോര്‍ മെറ്റീരിയോളജി പുറത്തുവിട്ട കാലാവസ്ഥാ മാപ്പിലും ബഹ്‌റൈനില്‍ മഴ പ്രവചിച്ചിരുന്നു.

Read More

മനാമ: ഭര്‍ത്താവിന്റെ ആദ്യ വിവാഹത്തിലുള്ള കൗമാരക്കാരിയായ മകളെ നാട്ടില്‍നിന്ന് ബഹ്‌റൈനില്‍ കൊണ്ടുവന്ന് ലൈംഗിക തൊഴില്‍ ചെയ്യിച്ച കേസിലെ പ്രതിയായ യുവതിയുടെ വിചാരണ ഹൈ ക്രിമിനല്‍ കോടതിയില്‍ ആരംഭിച്ചു.38കാരിയായ പാക്കിസ്ഥാനി വനിതയാണ് പ്രതി. ഇവര്‍ പെണ്‍കുട്ടിയെ കൊണ്ടുവന്ന് രണ്ടു ഫ്‌ളാറ്റുകളിലായി മാറിമാറി താമസിപ്പിച്ചു പണം വാങ്ങി പലര്‍ക്കും കാഴ്ചവെക്കുകയായിരുന്നു.ഈ വിവരം പുറത്തിറഞ്ഞതിനെ തുടര്‍ന്ന് പോലീസ് അധികൃതര്‍ ഫ്‌ളാറ്റ് റെയ്ഡ് ചെയ്ത് ഇരുവരെയും പിടികൂടി കേസെടുക്കുകയായിരുന്നു. രണ്ടാനമ്മ തന്നെ കൊണ്ടുവന്നു ലൈംഗിക തൊഴില്‍ ചെയ്യിച്ചതായി ചോദ്യം ചെയ്യലില്‍ പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു.

Read More

മനാമ: ബഹ്‌റൈനില്‍ വ്യാജരേഖകളുണ്ടാക്കി ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ ശ്രമിച്ച കേസിലെ പ്രതികളായ രണ്ടു സഹോദരന്മാര്‍ക്കും അതിലൊരാളുടെ ഭാര്യയ്ക്കും കീഴ്‌ക്കോടതി വിധിച്ച ശിക്ഷ ഫസ്റ്റ് ഹൈ ക്രിമിനല്‍ അപ്പീല്‍ കോടതി ശരിവെച്ചു.സഹോദരന്മാരിലൊരാള്‍ 2023ല്‍ തന്റെ ഭാര്യയെ നോമിനിയാക്കിക്കൊണ്ട് 5 ലക്ഷം ദിനാറിന്റെ ഇന്‍ഷുറന്‍സ് പോളിസി എടുത്തിരുന്നു. പിന്നീട് ഇയാള്‍ വിദേശത്തുവെച്ച് മരിച്ചതായി വ്യാജരേഖകളുണ്ടാക്കി ഇയാളുടെ ഭാര്യയും സഹോദരനും ചേര്‍ന്ന് ഇന്‍ഷുറന്‍സ് തുകയ്ക്കായി അപേക്ഷ നല്‍കി.എന്നാല്‍ ഇയാള്‍ മരിച്ചിട്ടില്ലെന്നും വിദേശത്ത് ജീവിച്ചിരിപ്പുണ്ടെന്നും ഇന്‍ഷുറന്‍സ് കമ്പനി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. ഇയാളും ഭാര്യയും സഹോദരനും ചേര്‍ന്നാണ് തട്ടിപ്പ് ആസൂത്രണം ചെയ്തതെന്നും കണ്ടെത്തി. ഇതിനെ തുടര്‍ന്നാണ് കേസെടുത്തത്.നേരത്തെ കീഴ്‌ക്കോടതി രണ്ടു സഹോദരന്മാര്‍ക്കും പത്തു വര്‍ഷം വീതം തടവും ഭാര്യയ്ക്ക് ഒരു വര്‍ഷം തടവും വിധിച്ചിരുന്നു. ഇതിനെതിരെ സമര്‍പ്പിച്ച അപ്പീല്‍ തള്ളിക്കൊണ്ട് ഹൈ ക്രിമിനലില്‍ അപ്പീല്‍ കോടതി ഇവരുടെ ശിക്ഷ ശരിവെക്കുകയായിരുന്നു.

Read More

മനാമ: ലുലു ബഹ്റൈനുമായി ചേര്‍ന്ന് അല്‍ ഹിലാല്‍ ഹെല്‍ത്ത്‌കെയര്‍ ഗ്രൂപ്പ് ബഹ്റൈനിലെ ഏറ്റവും വലിയ മദേഴ്സ് കേക്ക് മിക്‌സിംഗ് ചടങ്ങ്- സീസണ്‍ 3 റാംലി മാള്‍ ഫുഡ് കോര്‍ട്ടില്‍ സംഘടിപ്പിച്ചു.ഗര്‍ഭിണികള്‍ക്ക് ഗര്‍ഭകാലം കൂടുതല്‍ മധുരമുള്ളതാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി. 200ലധികം ഗര്‍ഭിണികള്‍ പങ്കെടുത്തു.വൈകുന്നേരം 4 മണിക്ക് രജിസ്‌ട്രേഷനോടെ പരിപാടി ആരംഭിച്ചു. തുടര്‍ന്ന് യോഗ ചര്‍ച്ച നടന്നു. ഗര്‍ഭകാലത്തും പ്രസവത്തിനു ശേഷവും യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് തസ്മ യോഗയിലെ ഇന്‍സ്ട്രക്ടര്‍ ഗര്‍ഭിണികളുമായി സംസാരിക്കുകയും അവര്‍ക്ക് പ്രത്യേകമായി പ്രയോജനകരമായ പോസുകള്‍ കാണിക്കുകയും ചെയ്തു.തുടര്‍ന്ന് നടന്ന ചോദ്യോത്തര സെഷനില്‍ അല്‍ ഹിലാല്‍ ഹെല്‍ത്ത്കെയറില്‍നിന്നുള്ള വിദഗ്ദ്ധ ഗൈനക്കോളജിസ്റ്റുകള്‍ പങ്കെടുത്തു. ഒബ്സ്റ്റട്രിക്സ് ആന്റ് ഗൈനക്കോളജി കണ്‍സള്‍ട്ടന്റ് (മുഹറഖ്) ഡോ. മൈമൂന ലിയാഖത്ത്, സ്‌പെഷ്യലിസ്റ്റുകളായ ഡോ. ആയിഷ സയ്യിദ് കാസി (അദ്ലിയ), ഡോ. സഫ ദാബ് (ഹമദ് ടൗണ്‍), ഡോ. നിഷ പരമേശ്വരന്‍ നായര്‍ (ഹിദ്ദ്), ഡോ. ആയിഷ അഞ്ജുന (റിഫ), ഡോ. രാധിക തെലുങ്ക് (റിഫ), ഡോ. ജാസ്മിന്‍ ശങ്കരനാരായണന്‍…

Read More