- മൊറോക്കോയിലെ കെട്ടിട ദുരന്തം: ബഹ്റൈൻ അനുശോചിച്ചു
- Gold Rate Today: എല്ലാ റെക്കോർഡുകളും തകർത്തു, സ്വർണവില റോക്കറ്റ് കുതിപ്പിൽ; വെള്ളിയുടെ വിലയും കുതിക്കുന്നു
- ബിഗ് ടിക്കറ്റ് – ഒരു ലക്ഷം ദിർഹംവീതം നേടി രണ്ട് മലയാളികൾ
- പാസ്പോർട്ട് വിട്ടു നൽകണം; ദിലീപ് കോടതിയിൽ അപേക്ഷ നൽകി, എതിർത്ത് പ്രോസിക്യൂഷൻ
- കോടതിക്ക് മുന്നിൽ ഭാവ വ്യത്യാസമൊന്നുമില്ലാതെ അവസാനമായി പൾസര് സുനി പറഞ്ഞത് ഒരൊറ്റ കാര്യം, ‘തനിക്ക് അമ്മ മാത്രമാണ് ഉള്ളത്’
- പുതുവർഷം കളറാകും; യുഎഇയിൽ അവധിയും വിദൂര ജോലിയും പ്രഖ്യാപിച്ചു, വമ്പൻ ആഘോഷ പരിപാടികൾ
- നടിയെ ആക്രമിച്ച കേസ് പരിഗണിക്കും മുമ്പേ ജഡ്ജി ഹണി എം. വർഗീസിന്റെ താക്കീത്; ‘സുപ്രീം കോടതി മാർഗ നിർദേശങ്ങൾ കൃത്യമായി പാലിക്കണം’
- തെരഞ്ഞെടുപ്പില് കള്ളവോട്ട് ചെയ്തു, ഇരട്ട വോട്ടിന് ശ്രമം; യുവതിയുള്പ്പെടെ 2 പേര് പിടിയില്
Author: news editor
മനാമ: വേള്ഡ് പോപ്പുലേഷന് റിവ്യൂ പുറത്തിറക്കിയ 2025ലെ അറബ് ഭക്ഷ്യസുരക്ഷാ സൂചികയില് ബഹ്റൈന് ഗള്ഫില് നാലാം സ്ഥാനവും അറബ് ലോകത്ത് ആറാം സ്ഥാനവും.ഭക്ഷണം നല്കാനുള്ള ശേഷി, കരുതല് ശേഖരത്തിലെ സുസ്ഥിരത, വിതരണ ശൃംഖലകളുടെ കാര്യക്ഷമത എന്നിവ അടിസ്ഥാനപ്പെടുത്തിയാണ് സൂചികയില് 12 അറബ് രാജ്യങ്ങളെ വിലയിരുത്തിയത്. ഇതില് ബഹ്റൈന് 70.3 പോയിന്റുകളാണ് ലഭിച്ചത്.75.2 പോയിന്റുകളുമായി യു.എ.ഇയാണ് അറബ് ലോകത്ത് ഒന്നാം സ്ഥാനത്ത്. ഖത്തര് രണ്ടാം സ്ഥാനത്തും (72.4) ഒമാന് മൂന്നാം സ്ഥാനത്തുമാണ് (71.2).
മനാമ: ബഹ്റൈനിലെ എസ്കാന് ബാങ്കിന്റെ ഡയറക്ടര് ബോര്ഡ് പുനഃസംഘടിപ്പിച്ചുകൊണ്ട് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന് ഹമദ് അല് ഖലീഫ രാജകുമാരന് 2025 (77) പുറപ്പെടുവിച്ചു.ഭവന, നഗരാസൂത്രണ മന്ത്രി സമര്പ്പിച്ച നിര്ദ്ദേശത്തിന്റെയും മന്ത്രിസഭയുടെ അംഗീകാരത്തിന്റെയും അടിസ്ഥാനത്തിലാണ് പുനഃസംഘടന.ഡയറക്ടര് ബോര്ഡിന്റെ അദ്ധ്യക്ഷന് ഭവന- നഗരാസൂത്രണ മന്ത്രിയാണ്. മുഹമ്മദ് അബ്ദുറഹ്മാന് ബുച്ചീരി, റീം അബ്ദുല്ഗാഫര് അല് അലവി, ഈസ അബ്ദുല്ല സൈനല്, നബീല് സ്വാലിഹ് അബ്ദുല്ലാല്, നജ്ല മുഹമ്മദ് അല് ഷിരാവി, മുബാറക് നബീല് മതാര്, അബ്ദുല് ലത്തീഫ് ഖാലിദ് അബ്ദുല് ലത്തീഫ്, ബല്സം അലി അല് സല്മാന് എന്നിവരാണ് പുതിയ അംഗങ്ങള്.ബോര്ഡിന്റെ കാലാവധി മൂന്നു വര്ഷമാണ്. ഇത് പുതുക്കാവുന്നതാണ്. ഉത്തരവിലെ വ്യവസ്ഥകള് ഭവന- നഗരാസൂത്രണ മന്ത്രി നടപ്പിലാക്കും. ഇത് പുറപ്പെടുവിച്ച തീയതി മുതല് ഉടനടി പ്രാബല്യത്തില് വരും. ഔദ്യോഗിക ഗസറ്റില് പ്രസിദ്ധീകരിക്കും.
മനാമ: ബഹ്റൈനില് നിയമവിരുദ്ധമായ പ്രവര്ത്തനങ്ങള് ഉള്പ്പെടുന്ന പരസ്യം പ്രസിദ്ധീകരിച്ചതിന് രണ്ടു വ്യക്തികളെ ജനറല് ഡയറക്ടറേറ്റ് ഓഫ് ആന്റി കറപ്ഷന് ആന്റ് ഇക്കണോമിക് ആന്റ് ഇലക്ട്രോണിക് സെക്യൂരിറ്റി അധികൃതര് അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിലെ ഉള്ളടക്കങ്ങള് പരിശോധിക്കുന്നതിനിടയിലാണ് ഇതു കണ്ടെത്തിയത്. ഉടനടി അന്വേഷണവും തിരച്ചിലും നടത്തി പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറാനുള്ള നിയമനടപടികള് പുരോഗമിക്കുകയാണ്.സമൂഹമാധ്യമ പ്ലാറ്റ്ഫോമുകള് ഉപയോഗിക്കുമ്പോള് നിയമങ്ങളും ചട്ടങ്ങളും പാലിക്കണമെന്നും ദേശീയവും ധാര്മ്മികവുമായ ഉത്തരവാദിത്തം നിര്വഹിക്കണമെന്നും ജനറല് ഡയറക്ടറേറ്റ് ഓഫ് ആന്റി കറപ്ഷന് ആന്റ് ഇക്കണോമിക് ആന്റ് ഇലക്ട്രോണിക് സെക്യൂരിറ്റി പറഞ്ഞു.
കെയ്റോ: ബഹ്റൈന് രാജാവ് ഹമദ് ബിന് ഈസ അല് ഖലീഫ സ്വകാര്യ സന്ദര്ശനത്തിനായി ഈജിപ്തിലെത്തി.സന്ദര്ശന വേളയില് ഈജിപ്ത് പ്രസിഡന്റ് അബ്ദുല് ഫത്താഹ് അല് സിസിയുമായി രാജാവ് കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധങ്ങളെക്കുറിച്ചും പരസ്പര താല്പര്യമുള്ള ഏറ്റവും പുതിയ പ്രാദേശിക, അന്തര്ദേശീയ സംഭവവികാസങ്ങളെക്കുറിച്ചും അവര് ചര്ച്ച ചെയ്യും.
മനാമ: ബഹ്റൈന് ദേശീയ ദിനവും രാജാവ് ഹമദ് ബിന് ഈസ അല് ഖലീഫയുടെ സിംഹാസനാരോഹണത്തിന്റെ വാര്ഷികവും ആഘോഷിക്കുന്നതു പ്രമാണിച്ച് രാജ്യത്ത് മന്ത്രാലയങ്ങള്, സര്ക്കാര് വകുപ്പുകള്, പൊതു സ്ഥാപനങ്ങള് എന്നിവയ്ക്ക് ഡിസംബര് 16, 17 തീയതികളില് പൊതു അവധി പ്രഖ്യാപിച്ചുകൊണ്ട് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന് ഹമദ് അല് ഖലീഫ രാജകുമാരന് സര്ക്കുലര് പുറപ്പെടുവിച്ചു.
മനാമ: ബഹ്റൈനിന്റെ അവധിക്കാല സീസണിന്റെ ഭാഗമായി എക്സിബിഷന് വേള്ഡ് ബഹ്റൈനില് ബഹ്റൈന് കോഫി ഫെസ്റ്റിവല് 2025 ആരംഭിച്ചു.ബഹ്റൈന് ടൂറിസം ആന്റ് എക്സിബിഷന്സ് അതോറിറ്റി, എക്സിബിഷന് വേള്ഡ് ബഹ്റൈന്, ബഹ്റൈന് ചേംബര് ഓഫ് കൊമേഴ്സ് ആന്റ് ഇന്ഡസ്ട്രി എന്നിവയുടെ സഹകരണത്തോടെ ഡി.എക്സ്.ബി. ലൈവ് ആണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. ഡിസംബര് 13 വരെ നീണ്ടുനില്ക്കുന്ന ഫെസ്റ്റിവലില് 20ലധികം രാജ്യങ്ങളില്നിന്നുള്ള 100ലധികം പ്രാദേശിക, അന്തര്ദേശീയ ബ്രാന്ഡുകളുണ്ട്.കാപ്പി പ്രേമികള്ക്കും പ്രൊഫഷണലുകള്ക്കും മനോഹരമായ അനുഭവം നല്കുന്നതിന് മികച്ച വിദഗ്ധരെയും ആഗോള ബ്രാന്ഡുകളെയും അണിനിരത്തിക്കൊണ്ടുള്ള വൈവിധ്യമാര്ന്ന കാപ്പി ഇനങ്ങള് ഇവിടെയുണ്ട്.ഡിസംബര് 11, 12 തീയതികളില് 54 പേര് പങ്കെടുക്കുന്ന ‘ലാറ്റെ ആര്ട്ട്’ മത്സരം ഫെസ്റ്റിവല് പരിപാടികളുടെ ഭാഗമായി നടക്കും. ഇതിന് ഒന്നാം സമ്മാനം 1,200 ബഹ്റൈന് ദിനാറാണ്. ആഗോള വിദഗ്ധര് നയിക്കുന്ന 25ലധികം പ്രൊഫഷണല് ശില്പശാലകളുണ്ടാകും.സന്ദര്ശന സമയം ചൊവ്വ, ബുധന്, വ്യാഴം ദിവസങ്ങളില് ഉച്ചയ്ക്ക് 3 മുതല് രാത്രി 10 വരെയും വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 മുതല് രാത്രി…
മനാമ: ബഹ്റൈനില് ചെറുകിട- ഇടത്തരം സംരംഭങ്ങളെ പിന്തുണയ്ക്കുന്നത് തുടരാനും മൂല്യവര്ധിത നികുതി (വാറ്റ്) സംബന്ധിച്ച നടപടിക്രമങ്ങള് ലളിതമാക്കുന്ന പ്രായോഗിക മാര്ഗനിര്ശേങ്ങള് നല്കിക്കൊണ്ട് അതു പാലിക്കല് മെച്ചപ്പെടുത്താനുമായി ആരംഭിച്ച മുസാനദ പദ്ധതിയുടെ ഭാഗമായി നാഷണല് ബ്യൂറോ ഫോര് റവന്യൂ (എന്.ബി.ആര്) അവബോധ ക്യാമ്പ് നടത്തി.വിവിധ മേഖലകളിലെ നിരവധി ബിസിനസ് ഉടമകള് പങ്കെടുത്തു. ബ്യൂറോയിലെ വിദഗ്ദ്ധര് അവരുടെ സംശയങ്ങള്ക്ക് നേരിട്ട് മറുപടി നല്കി.വാറ്റ് രജിസ്ട്രേഷന് നടപടിക്രമങ്ങള്, രജിസ്റ്റര് ചെയ്ത വിവരങ്ങള് അപ്ഡേറ്റ് ചെയ്യുന്ന പ്രക്രിയ, റിട്ടേണുകള് സമര്പ്പിക്കാനുള്ള ലളിതമായ ഘട്ടങ്ങള്, കണക്കാക്കിയ റിട്ടേണുകള് ഭേദഗതി ചെയ്യല്, കുടിശ്ശിക തീര്ക്കല്, വ്യവസ്ഥകള് പാലിച്ചുകഴിഞ്ഞാല് രജിസ്ട്രേഷന് റദ്ദാക്കാനുള്ള സംവിധാനം എന്നിവ ഉള്ക്കൊള്ളുന്ന സമഗ്രമായ അവബോധം നല്കുന്നതായിരുന്നു ക്യാമ്പ്.
മനാമ: ബഹ്റൈന് യുവജനകാര്യ മന്ത്രാലയം സംഘടിപ്പിക്കുന്ന ‘ഗള്ഫ് അവെയര് ലീഡേഴ്സ് – വെല്ബീയിംഗ് ആന്റ് ലീഡര്ഷിപ്പ്’ എന്ന പേരിലുള്ള പരിശീലന പരിപാടിക്ക് തുടക്കമായി.പരിപാടി നാളെ അവസാനിക്കും. വിവിധ ജി.സി.സി. രാജ്യങ്ങളില്നിന്നുള്ള 46 യുവാക്കള് പരിപാടിയില് പങ്കെടുക്കുന്നുണ്ട്.ഗള്ഫ് യുവജനങ്ങളുടെ സംയുക്ത പ്രവര്ത്തനം ശക്തിപ്പെടുത്താനും നേതൃത്വപരമായ കഴിവുകളും മാനസികശേഷിയും മെച്ചപ്പെടുത്താനുമുള്ള ബഹ്റൈന്റെ പദ്ധതിയുടെ ഭാഗമാണിത്. ജി.സി.സി. സഹകരണം മുന്നോട്ടു കൊണ്ടുപോകുന്നതിലും നേതൃത്വപരമായ കഴിവുകള് വികസിപ്പിക്കുന്നതിലും ഈ പരിപാടിക്ക് വലിയ പ്രാധാന്യമുണ്ടെന്ന് യുവജനകാര്യ മന്ത്രി റാവാന് ബിന്ത് നജീബ് തൗഫീഖി പറഞ്ഞു.
മനാമ: ബഹ്റൈനില് പോലീസ് നിയമം ഭേദഗതി ചെയ്യാനുള്ള ബില് ശൂറ കൗണ്സില് ഐകകണ്ഠ്യേന അംഗീകരിച്ചു.ശൂറ കൗണ്സിലിന്റെ അംഗീകാരത്തെ തുടര്ന്ന് ബില് രാജാവിന്റെ പരിഗണനയ്ക്കയച്ചു.1982ലെ പബ്ലിക് സെക്യൂരിറ്റി ഫോഴ്സ് നിയമം ഭേദഗതി ചെയ്യാനുള്ള ബില്ലാണിത്. ഭേദഗതിയോടെ ഇതിന്റെ പേര് ബഹ്റൈന് പോലീസ് നിയമം എന്നായി മാറും.പോലീസ് സഹായ ഫണ്ട്, ശമ്പളം, പെന്ഷന് എന്നിവയിലടക്കം സമഗ്ര പരിഷ്കരണം ലക്ഷ്യംവെച്ചുകൊണ്ടുള്ള നിയമ ഭേദഗതിയാണിത്.
മനാമ: ബഹ്റൈന് ഇന്റര്നാഷണല് എന്ഡുറന്സ് വില്ലേജില് നടക്കുന്ന ബഹ്റൈന് ഇന്റര്നാഷണല് ഷോയുടെ (മറാഈ 2025) എട്ടാമത് പതിപ്പിന്റെ ഉദ്ഘാടനം രാജാവ് ഹമദ് ബിന് ഈസ അല് ഖലീഫ നിര്വഹിച്ചു.മുനിസിപ്പാലിറ്റി കാര്യ, കൃഷി മന്ത്രി വഈല് ബിന് നാസര് അല് മുബാറക്കും മറ്റു മുതിര്ന്ന ഉദ്യോഗസ്ഥരും രാജാവിനെ സ്വീകരിച്ചു.പ്രദര്ശനത്തിനായുള്ള രാജാവിന്റെ തുടര്ച്ചയായ പിന്തുണയും സുസ്ഥിര കൃഷി, ഭക്ഷ്യസുരക്ഷ, ബഹ്റൈനിന്റെ കാര്ഷിക പൈതൃകം സംരക്ഷിക്കല് എന്നിവയോടുള്ള പ്രതിബദ്ധതയും മന്ത്രി അല് മുബാറക് പരാമര്ശിച്ചു.പരമ്പരാഗത കലാ അവതരണങ്ങള്, രാജ്യത്തുനിന്നും അസര്ബൈജാനില്നിന്നുമുള്ള കുതിരസവാരി പ്രദര്ശനങ്ങള്, സാംസ്കാരിക പ്രകടനങ്ങള് എന്നിവ പരിപാടിയുടെ ഭാഗമായി ഉണ്ട്. പ്രദര്ശനത്തിന്റെ വിജയത്തിനായി പ്രവര്ത്തിക്കുന്ന റോയല് ഗാര്ഡ്, പങ്കെടുക്കുന്ന കമ്പനികള്, പ്രാദേശിക പങ്കാളികള് എന്നിവരുടെ സംഭാവനകളെ മാനിച്ചുകൊണ്ട് മത്സര വിജയികള്ക്കും പിന്തുണയ്ക്കുന്ന സംഘടനകള്ക്കും രാജാവ് അവാര്ഡുകള് നല്കി.കാര്ഷിക, കന്നുകാലി മേഖലകള് ദേശീയ വികസനത്തിനും ഭക്ഷ്യസുരക്ഷയ്ക്കും അത്യന്താപേക്ഷിതമാണെന്ന് ഉദ്ഘാടന ചടങ്ങിന്റെ സമാപനവേളയില് രാജാവ് പറഞ്ഞു. ഭക്ഷ്യസുരക്ഷയും ഭക്ഷ്യ വ്യവസായവും മെച്ചപ്പെടുത്താന് കാര്ഷിക, കന്നുകാലി, സമുദ്ര വികസനത്തില്…
