ആലപ്പുഴ: വയോധികയുടെ മൃതദേഹം മറ്റാരുമറിയാതെ മകന് കുഴിച്ചുമൂടി.
തുറവൂര്‍ മനക്കോടം സ്വദേശി രാധയുടെ (75) മൃതദേഹമാണ് മകന് ഗിരീഷ് അടുക്കളയില്‍ കുഴിച്ചിട്ടത്. ഗിരീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. നാട്ടുകാരുടെ പരാതിയില്‍ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. അന്വേഷണത്തിന്റെ ഭാഗമായി ഇന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തും. ഭക്ഷണം കൊണ്ടുവന്നപ്പോള്‍ അമ്മ അനക്കമില്ലാതെ കിടക്കുകയായിരുന്നു എന്നാണ് പോലീസിനോട് ഗിരീഷ് പറഞ്ഞത്.
ഗിരീഷിന്റെ ഭാര്യ പിണങ്ങി മറ്റൊരിടത്താണ് താമസം. അവിടെനിന്ന് ഗിരീഷ് മക്കളെ വിളിച്ചുകൊണ്ടുവന്നു. അമ്മൂമ്മ മരിച്ചെന്ന് അവരോട് പറഞ്ഞു. വരുന്ന വഴി മണ്‍വെട്ടി വാങ്ങി. മൃതദേഹം കുഴിച്ചിട്ടശേഷം അടുപ്പുകല്ല് മുകളില്‍വച്ചു.
മറ്റാരോടും ഇക്കാര്യം പറഞ്ഞില്ല.
കുട്ടികള്‍ വീട്ടിലെത്തിയപ്പോള്‍ അമ്മയോട് വിവരം പറഞ്ഞു. തുടര്‍ന്ന് ഗിരീഷിന്റെ ഭാര്യ അയല്‍വാസിയെ വിവരമറിയിച്ചു. അവര്‍ കുത്തിയതോട് പോലീസിനെ അറിയിക്കുകയായിരുന്നു.
Trending
- രാമക്ഷേത്ര സംഭാവനത്തട്ടിപ്പ്: മോഷണപ്പണം ഓഹരി വിപണിയിൽ നിക്ഷേപിച്ചു; 30 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു
- ഇൻസ്റ്റഗ്രാം പരിചയം ചതിയായി; യുവാവിൻറെ സ്വകാര്യ ഭാഗങ്ങളില്‍ കടിച്ചു പരിക്കേൽപ്പിച്ച് സ്വർണമാലയും മൊബൈലും തട്ടിയെടുത്ത യുവതി പിടിയിൽ
- ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിൽ OVBS സമാപനവും സൺഡേ സ്കൂൾ ഗോൾഡൻ ജൂബിലി ഉദ്ഘാടനവും നടത്തി
- കാപ്പ കേസിൽ ജയിലിലുള്ള ബിജെപി കൗൺസിലർ സുഗതന് സത്യപ്രതിജ്ഞ ചെയ്യാൻ ഒരു ദിവസത്തെ ജാമ്യം
- ഉസ്ബെക്കിസ്ഥാനിൽ മലയാളി എംബിബിഎസ് വിദ്യാർത്ഥിനി കൊല്ലപ്പെട്ട സംഭവം; കേരളത്തിൽ കേസ്, ഇന്ന് റീപോസ്റ്റ്മോർട്ടം
- കള്ളാടി ദുരന്തം: ഒരു മൃതദേഹം കൂടി കണ്ടെത്തി; മരണം നാലായി, നാലുപേർക്കായി തിരച്ചിൽ തുടരുന്നു
- ഫിഫ ലോകകപ്പ് ആവേശത്തിൽ ഫ്രണ്ട്ലി ഫുട്ബോൾ മാച്ച് സംഘടിപ്പിച്ചു
- ടിഎംസിയുടെ 440 കോടി രൂപ നിക്ഷേപം ഇഡി മരവിപ്പിച്ചു; നടപടി രാഷ്ട്രീയ പ്രേരിതമെന്ന് തൃണമൂൽ കോൺഗ്രസ്

